Tuesday, January 10, 2023

എന്ത് അൽഗോരിതം? എന്തിന് അൽഗോരിതം?

എന്ത് അൽഗോരിതം, 

എന്തിന് അൽഗോരിതം?


ആരൊക്കെയോ എന്തൊക്കെയോ 

പറയുന്നു, കേൾക്കുന്നു. 


അത് കേട്ട പാതി 

കേൾക്കാത്ത പാതി 

ആരൊക്കെയോ എന്തൊക്കെയോ 

ചെയ്യുന്നു.


ഒന്നും ശരിക്ക് മനസ്സിലാവുന്നില്ല.


എപ്പോഴുമുള്ളത്, 

എപ്പോഴും തുടർന്നത്,

ഇപ്പോഴും തുടരുക മാത്രമല്ലേ?


അല്ലാതെ, പുതുതായി 

എന്ത് നിയന്ത്രണം, 

എന്ത് അൽഗോരിതം? 

എന്തിന് അൽഗോരിതം? 


ഫെയ്സ്ബുക്കിന് അതുകൊണ്ട് 

എന്ത് കാരൃം?


കേട്ടുകേൾവിയും കൊണ്ട്

നടക്കുക തന്നെ.

അറിയില്ല.


ഒരു കാര്യവുമില്ലാത്ത കാര്യം 

അറിയുകയും വേണ്ട, 

അറിയാൻ താൽപര്യവും ഇല്ല.


മറ്റൊന്ന്കൊണ്ടുമല്ല. 

അങ്ങനെയെങ്കിൽ

അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നതിനാൽ.


സംഭവിക്കുന്നത് 

സംഭവിക്കട്ടെ.

നടക്കുന്നത്

നടക്കട്ടെ.


എന്തായാലും 

കാള പെറ്റു എന്ന് കേട്ട് 

കയറെടുക്കാൻ തയാറല്ല.


ഇനി പ്രസവിച്ചത് 

പശു തന്നെയാണെങ്കിലും 

നിലവിൽ കയറിൻ്റെ 

ഒരാവശ്യവും തോന്നുന്നില്ല.


ആരും പ്രത്യേകിച്ച്

കുത്തേണ്ട, തട്ടേണ്ട.


കാണുന്നവർ കാണട്ടെ, 

കാണാത്തവർ കാണാതിരിക്കട്ടെ, 

എന്ന് മാത്രം വെക്കും.


അത്രമാത്രം.


ആരും കാണുന്നതും 

ആരും കാണാത്തതും 

ഒരു വ്യത്യാസവും വരുത്തില്ല. 

അതുകൊണ്ട് 

വലുതോ ചെറുതോ 

ആവില്ല, ആവാനില്ല.


കണ്ടേതീരൂ 

അല്ലേൽ

കാണാതിരുന്നാലെ തീരൂ 

എന്നൊന്നുമില്ല,

എന്നൊന്നും വെക്കാനില്ല. 


അല്ലാതെന്ത്? 


ലോകാവസാനം പോലെ 

വാപൊളിക്കാനും 

വെപ്രാളം കൂട്ടാനും ഇല്ല 

എന്ന് തോന്നുന്നു. 


ദാഹിച്ച് ദാഹിച്ച് 

ദാഹം ശമിപ്പിക്കാൻ 

ജലം കിട്ടാത്ത അവസ്ഥ 

പോലെയൊന്നും ഇല്ല.


ദാഹജലമായി

കുത്തിനെയും തട്ടിനെയും

കാണുന്നുമില്ല.

No comments: