വെറും സർട്ടിഫിക്കറ്റുകളുടെ ധൈര്യം.
പ്രായോഗികതയുമായി പുലബന്ധം പോലുമില്ലാത്ത, വെറും വെറുതെ സിദ്ധാന്തമായി പഠിച്ചെടുത്ത സർട്ടിഫിക്കറ്റുകളുടെ ധൈര്യം.
പഠിച്ചിറങ്ങിയ പണി തുടങ്ങുന്ന ഏതൊരു എഞ്ചിനീയറോടും വക്കീലിനോടും ഡോക്ടറോടും ചോദിച്ചാൽ മനസ്സിലാവും.
ഏറെക്കുറെ ഏവരും പണിയെടുത്ത് തുടങ്ങുന്നത് സർട്ടിഫിക്കറ്റുകളുടെ ധൈര്യം കൊണ്ട് മാത്രം.
പിന്നെ കുറ്റബോധം പേറാത്ത മനസ്സുള്ളത് കൊണ്ട്, അത് ശീലമാക്കിത്തുടരുന്നു.
അല്ലാതെ അടുത്തറിയുന്ന, കൃത്യമായ കാര്യവിവരം കൊണ്ടല്ല ഒരു പണിയും ചെയ്ത് തുടങ്ങുന്നതും തുടരുന്നതും. ഡോക്ടറായാലും വക്കീലായാലും രാഷ്ട്രീയക്കാരനായാലും.
ഏറെക്കുറെ ജീവിതം പോലെ തന്നെ.
കാര്യങ്ങൾ കൃത്യമായി മുൻകൂട്ടി നിരീക്ഷിച്ച് ഗ്രഹിച്ചറിയാനുള്ള, പരിഹരിക്കാനുള്ള കഴിവുള്ളത് കൊണ്ടല്ല ആരും ജനിക്കുന്നതും, ഒന്നും ഏറ്റെടുക്കുന്നതും പരിഹരിക്കാൻ ശ്രമിക്കുന്നതും.
ആളെ കൊല്ലുന്നത്ര അബദ്ധം ഏറെക്കുറെ ആരും ചെയ്യാത്തത് കൊണ്ട് ഏറെക്കുറെ എല്ലാവരും പ്രശ്നമാവാതെ രക്ഷപ്പെട്ടുപോകുന്നു.
ഡോക്ടറായാലും വക്കീലായാലും രാഷ്ട്രീയക്കാരനായാലും.
No comments:
Post a Comment