ഉണ്ടെന്നും ഇല്ലെന്നും
പറയുന്നില്ല.
ഉള്ളവർക്ക് ഉണ്ട്.
ഇല്ലാത്തവർക്ക് ഇല്ല.
ഉണ്ടെന്നാലും ഇല്ലെന്നാലും
ഒന്ന്.
ഉണ്ടെന്ന് പറഞ്ഞാലും
ഇല്ലെന്ന് പറഞ്ഞാലും
ഒന്ന്.
എന്തായാലും,
എന്ത് പേര് വീണാലും,
വിശ്വസിച്ചാലും നിഷേധിച്ചാലും
ഉള്ളതെന്തോ അതുണ്ട്.
ആ ഉളളത്
വിശ്വാസത്തെയും നിഷേധത്തെയും
ആശ്രയിക്കാതെ, ആവശ്യപ്പെടാതെ.
പിന്നെന്ത് കൊണ്ട്
ഈ ദൈവത്തെ എപ്പോഴും
കൈകാര്യം ചെയ്യുന്നു എന്ന ചോദ്യം.
നല്ല ചോദ്യം.
ശരിക്കും സോറി.
ക്ഷമിക്കുക.
ചുറ്റുപാടുള്ള
മഹാഭൂരിപക്ഷം ലോകത്തെയും
അവരുടെ ആവശ്യത്തെയും
അവരെ അലട്ടുന്ന പ്രശ്നത്തെയും
നോക്കിയാൽ മനസ്സിലാവും.
ആവശ്യക്കാരൻ്റെ ആവശ്യവും
ആവശ്യക്കാരൻ്റെ അളവും
ആവശ്യക്കാരൻ്റെ കയ്യിലുള്ള തുണിയും
വെച്ചാണല്ലോ തുന്നൽക്കാരൻ തുന്നുക?
അല്ലാതെ,
തുന്നൽക്കാരന് തോന്നുന്നതും
അറിയുന്നതും മുഴുവനും വെച്ചല്ലല്ലോ
തുന്നുക?
No comments:
Post a Comment