വേഗതയുടെ പാരമ്യത്തിൽ
എല്ലായിടവും
ഒരേയൊരിടം.
പൂർണ്ണതയുടെയും വേഗതയുടെയും
പാരമ്യത്തിൽ നിസ്സംഗത,
നിശ്ചലത, സ്തംഭനം.
വെളിച്ചമായാൽ
എല്ലായിടവും
ഒരേയൊരിടം.
എല്ലാ കാലവും
ഒരേയൊരു കാലം.
എല്ലാ സ്ഥലവും
ഒരേയൊരു സ്ഥലം.
എന്നുവെച്ചാൽ
എല്ലാം കൂടി ഒന്ന്.
ഒരേയൊരു ബിന്ദു.
കാലവും സ്ഥലവും
എല്ലാം കൂടി
ഒരേയൊരു ബിന്ദു.
ദൂരമില്ല.
അകലമില്ല.
കാലവ്യത്യാസമില്ല.
സ്ഥല വ്യത്യാസമില്ല.
യാത്ര ഇല്ല.
എത്തുക എന്നതില്ല.
എത്താതിരിക്കുക എന്നതില്ല.
ബിന്ദു മാത്രം.
എല്ലാം ബിന്ദുവിൽ മാത്രം.
തുടക്കവും
തുടർച്ചയും
ഒടുക്കവും
ഒന്നാകുന്ന,
ഒരേയിടത്താവുന്ന,
ഒരേ വേളയിലാവുന്ന
ബിന്ദു.
തുടക്കവും
തുടർച്ചയും
ഒടുക്കവും
ഇല്ലെന്ന് വരുന്ന
ഇല്ലെന്ന് വരുത്തുന്ന
ബിന്ദു.
സർവ്വലോകവും
ഒരേയൊരു ബിന്ദു.
തുടക്കവും
തുടർച്ചയും
ഒടുക്കവും
ഒരേയൊരു ബിന്ദു.
ഒരേയൊരു സംഗതിയാവുന്ന,
ഒരേയിടമാകുന്ന
ഒന്നാകുന്ന
ഒരേയൊരു ബിന്ദു.
ബിന്ദു തന്നെ
സർവ്വലോകവും.
ബിന്ദുവിൽ തന്നെ
സവ്വലോകവും.
സർവ്വലോകവും
ബിന്ദു,
ബിന്ദുവിൽ.
No comments:
Post a Comment