ആരാണ് എറ്റവും സുരക്ഷിതവും സുനിശ്ചിതവുമായി ജീവിക്കുന്നവൻ?
തടവ്പുള്ളി.
അടിമ.
******
സ്വതന്ത്രചിന്ത എളുപ്പവും സുഖവും ആണെന്ന് വിചാരിച്ച് ആരും ഇറങ്ങിപ്പുറപ്പെടേണ്ട.
ഉള്ള കൂടും കൂരയും നഷ്ടപ്പെടുന്ന പണിയാണത്.
നിലവിലുള്ളതുമായി ഒത്തുപോകുന്നതാണ് എളുപ്പവും സുഖവും.
*****
അല്പത്തിലും അല്പങ്ങൾക്കിടയിലും കളിക്കുമ്പോൾ മാത്രമേ കാരണവും കാര്യവും ഉള്ളൂ.
എന്തെങ്കിലും ചെയ്യാൻ ന്യായവും താൽപര്യവും കാണൂ.
മുഴുവനും കണ്ടാൽ, മുഴിവനിൽ നിന്ന് കണ്ട് തുടങ്ങിയാൽ കാരണവും കാര്യവും നഷ്ടപ്പെടും.
എന്തെങ്കിലും ചെയ്യാനുള്ള ന്യായവും താൽപര്യവും ഇല്ലാതാവും. അലസത എന്ന് നാം വിളിക്കുന്നത് ബാക്കിയാവും.
*****
എന്തുകൊണ്ട് ഇങ്ങനെയൊക്കെ എഴുതുന്നു, പറയുന്നു?
മരിക്കുവോളം 'ഞാന്‍' ഉണ്ടെന്ന് വരുത്താൻ.
അല്ലെങ്കില്‍ ഇല്ലാത്ത 'എന്നെ' ഉണ്ടാക്കാൻ.
****
ജനങ്ങൾ കൊടുക്കുന്ന പൈസ വാങ്ങുന്ന ആളാണോ?
എങ്കിൽ അയാൾ ഉള്ളിൻ്റെയുള്ളിൽ ജനങ്ങൾ പൈസ കൊടുക്കാൻ ഇഷ്ടപ്പെടുന്ന ആളുമായിരിക്കും.
ശുദ്ധ പുരോഹിതൻ.
കൈക്കൂലി വാങ്ങുന്നവർ.
കൈക്കൂലി വാങ്ങുന്നവർ മുഴുവൻ പുരോഹിതൻമാർ.
പുരോഹിതൻമാർ മുഴുവൻ കൈക്കൂലി വാങ്ങുന്നവർ.
അവർ എല്ലാവരെയും കൈക്കൂലി കൊടുക്കേണ്ടവരായി കാണുന്നു.
ചിലന്തിയെ പോലെ അവർക്ക് എല്ലാവരും താൻ നെയ്ത തൻ്റെ വലയിൽ വീഴേണ്ട ഇരകൾ.
അതിനാൽ, വലയിൽ വീഴാനായി എല്ലാവരെയും സുഖിപ്പിച്ചു മാത്രം ഇടപെടുന്നു, സംസാരിക്കുന്നു.
പുരോഹിതൻ.
കപടൻ.
പറയേണ്ടത് പറയേണ്ടത് പോലെ പറയാതെ.
അങ്ങനെ പറയേണ്ടത് പറയേണ്ടത് പോലെ പറയാനുള്ള ആർജവം ഇല്ലാതെ.
*****
അറിയുക.
യഥാർത്ഥ സന്യാസിക്ക് ശിഷ്യന്മാരുണ്ടാവില്ല.
നല്ല കൂട്ടുകാരൻ പോലും ഉണ്ടാവില്ല.
യഥാർത്ഥ സന്യാസി
പൂച്ചകളെ പോലെ.
എങ്ങനെയായാലും ഒറ്റക്ക്.
ആൺപൂച്ചകളെ കണ്ടിട്ടില്ലേ?
മുഴുവൻ പൂച്ചകൾ തന്നെ പൊതുവേ അങ്ങനെയാണ്.
ആൺ പെൺ വ്യത്യാമില്ലാതെ.
കൂട്ടില്ല.
ആരുമായും കൂടാൻ പറ്റില്ല.
ഒറ്റക്കുള്ള ജീവിത വീക്ഷണം.
ഒറ്റക്കുള്ള ജീവിത വഴി.
ഒറ്റയിൽ ഒറ്റയായി
ജീവിതത്തിലെ എല്ലാ യഥാർത്ഥ അനുഭവങ്ങളും എന്ന പോലെ.
യഥാർത്ഥ അനുഭങ്ങൾ ഒന്നും ആരുമായും പങ്കു വെക്കാനാവില്ല എന്നത് കൊണ്ട്, എന്നത് പോലെ..
സമൂഹമായി ജീവിക്കാൻ തീരേ ഇഷ്ടപ്പെടാത്തവർ.
ഇരുട്ടിലും വെളിച്ചത്തിലും ഒറ്റക്ക് മാത്രം.
ലോകത്തിന് താനും
തനിക്ക് ലോകവും
സാക്ഷി
എന്ന് ധീരമായി വരുത്തുംവിധം.
ഒറ്റക്ക് വെല്ലുവിളിക്കും.
കൂടെയുണ്ടാവേണ്ട മറ്റൊരു പൂച്ചയെ വരെ.
ഒറ്റക്ക് വെല്ലുവിളിയെ നേരിടും.
കൂടെയുണ്ടാവേണ്ട മറ്റൊരു പൂച്ചയിൽ നിന്ന് വരെ.
അവസാനം വരെ ഒറ്റക്ക് നിന്ന് പോരടിച്ച്, അനുഭവിച്ച്, സാക്ഷിയായി.
ഒട്ടും സ്വാധീനിക്കപ്പെടാതെ.
യഥാർത്ഥ സന്യാസികൾ.
ധീരൻമാർ.
പക്ഷേ, നഷ്ടം വിഷയമാക്കാതെ എല്ലാം നഷ്ടപ്പെടുന്നവരും.
സംതൃപ്തിയോടെ.
*****
സ്ഥാനങ്ങളുടെയും അംഗീകാരങ്ങളുടെയും വലുപ്പമാണ് ഒരാളുടെ വലുപ്പമെങ്കിൽ, കപടന്മാരായിരിക്കും ഏറ്റവും വലിയ മഹാന്മാർ.
സത്യം സത്യമായി പറയുന്നതും പിന്തുടരുന്നതും കൊണ്ട് ഒരാൾ ഏൽക്കുന്ന പീഢയുടെയും അവഗണനയുടെയും വലുപ്പമാണ് യഥാർത്ഥ മഹത്വം
No comments:
Post a Comment