ശരിയായ അടിമക്ക് സ്വാതന്ത്ര്യം അവനെ പേടിപ്പെടുത്തുന്ന വലിയൊരു ബാധ്യതയാണ്, പേടിസ്വപ്നമാണ്, ഭാരമാണ്.
കാരണം സ്വന്തമായി ചിന്തിക്കുക, ഏറ്റെടക്കുക, നേരിടുക.
അവനത് സങ്കല്പിക്കാൻ പോലും സാധിക്കില്ല.
അവനെ സംബന്ധിച്ചിടത്തോളം അവൻ എറ്റവും അരക്ഷിതനാവുന്നത് അപ്പോഴാണ്.
ആ പേടി തന്നെയാണ് അടിമയെ അടിമയാക്കി തുടർത്തുന്ന അടിമയുടെ പേടിയും.
*****
തന്ത്രശാലിയായ ഉടമ (അധികാരി) അടിമയുടെ അടിമവേലയെ, വിധേയത്വത്തെ പാടിപ്പുകഴ്ത്തും.
ഉടമയായ അധികാരി അടിമയുടെ അടിമവേലയെ, എന്തും ചെയ്തു കൊടുക്കുന്ന വിധേയത്വത്തെ, പാടിപ്പുകഴ്ത്തുന്നത് ഉടമ ചെയ്യുന്ന വലിയ പുണ്യമല്ല.
അങ്ങനെ ഉടമ അടിമയുടെ വിധേയത്വത്തെ പാടിപ്പുകഴ്ത്തുന്നത് സ്വതന്ത്ര വ്യക്തിത്വമെന്ന നിലക്ക് കൊടുക്കുന്ന അംഗീകാരമല്ല,
ആ പറച്ചിൽ അടിമയിലെ സ്വതന്ത്ര വ്യക്തിത്വത്തെ അംഗീകരിക്കലല്ല.
പകരം, ആ പറച്ചിൽ അടിമയെ ഒന്നുകൂടി അടിമയാക്കി തുടർത്തലാണ്.
ആ പറച്ചിൽ അടിമയെ ഒന്നുകൂടി അടിമയാക്കി തുടർത്താനുള്ള അധികാരികളുടെ തന്ത്രമാണ്.
അത് അടിമയുടെ അടിമ ബോധത്തെയും അടിമത്തത്തെയും ഊട്ടിയുറപ്പിക്കലാണ്, ഒന്നുകൂടി ഊട്ടിയുറപ്പിക്കാനുള്ള തന്ത്രമാണ്.
*****
നമ്മളാരും പലപ്പോഴും മറ്റൊരുടമയുടെ കൂടെയല്ലെങ്കിലും നമ്മളേവരും ഫലത്തിൽ ഉള്ളിൻ്റെയുള്ളിൽ ഉടമയാകാൻ തന്നെയാണ് കൊതിക്കുന്നത്.
നമ്മളേവരും ഫലത്തിൽ ഉള്ളിൻ്റെയുള്ളിൽ അധികാരിയാവാൻ തന്നെയാണ് കൊതിക്കുന്നത്
നമ്മൾ പലപ്പോഴും മറ്റൊരു ഉടമയുടെ കൂടെയല്ലാത്തത് പൂർണമായും അടിമയുടെ മോചനം ആഗ്രഹിക്കും വിധം അടിമയുടെ കൂടെ ആയതും ആവുന്നതും കൊണ്ടല്ല.
പകരം ഉടമയോടുള്ള നമ്മുടെയൊക്കെ അസൂയ കൊണ്ടും, നമുക്ക് അങ്ങനെയൊക്കെ ഉടമയാവാൻ സാധിക്കാത്തതിൻ്റെ അസൂയയും നിസ്സഹായതയും ഒക്കെ കൊണ്ടുമാവും.
അതുകൊണ്ട് തന്നെ ഈ കുറിപ്പ് അടിമകളെ ചില കാര്യങ്ങൾ അറിയിക്കാനും, ഒപ്പം അടിമകൾക്ക് വേണ്ടിയെന്ന് തോന്നിപ്പിക്കും വിധം ഗാലറിയിൽ നിന്ന്, കഴുത കാമം കരഞ്ഞുതീർക്കും പോലെ, മുതലക്കണ്ണീര് ഒഴുക്കുന്നവരുടെ കാപട്യം അവരെ വിളിച്ചറിയിക്കാനും മാത്രം.
No comments:
Post a Comment