പ്രണയിക്കുന്നവർ സ്ത്രീ പുരുഷന്മാരാണെങ്കിൽ,
ആ പ്രണയം സംഭവിക്കുന്നത് ഫലത്തിൽ കുട്ടികളും കുടുംബവുമായി കലാശിക്കാനും അവസാനിക്കാനും മാത്രം.
അതങ്ങനെ തന്നെയറിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ പ്രണയിച്ചാൽ നല്ലത്.
പ്രണയം ആരെയും കൊണ്ടുചെന്നെത്തിക്കുന്നത് വെറും കുറേ ഉത്തരവാദിത്തങ്ങളിലേക്ക്.
പ്രണയിക്കുന്നത് ഇതൊന്നും, അറിയാതെയായാലും സംഭവിക്കുക അത് മാത്രം.
കുട്ടികളും കുടുംബവും എന്ന യാഥാർത്ഥ്യത്തിൽ പ്രണയം മുട്ടിയുരുമ്മും.
പ്രണയം നൽകിയ എല്ലാ സങ്കല്പങ്ങളും സൗന്ദര്യങ്ങളും സ്വപ്നങ്ങളും ആ യാഥാർത്ഥ്യത്തിൽ തകരുകയും ചെയ്യും.
ബലൂണുകൾ വെയ്ലിലും മുള്ളിലും പൊട്ടുക തന്നെ ചെയ്യും.
ബലൂണുകൾ അങ്ങനെ പോട്ടാനുള്ളത് മാത്രം.
No comments:
Post a Comment