പ്രകൃതിനാശം എന്നതില്ല.
എല്ലാം ആയിത്തീരുന്നത് പ്രകൃതി.
എന്ത് നശിച്ചാലും ബാക്കിയാവുന്നതും മറിയാവുന്നതും പ്രകൃതി.
എങ്കിൽ, നാം പറയുന്ന പ്രകൃതിനാശം എന്താണ്?
മനുഷ്യ ജീവിതത്തിന് വേണ്ട പ്രകൃതിയുടെ നാശം എന്നാണർത്ഥം.
മനുഷ്യൻ്റെ സ്വൈര്യജീവിതത്തിന് വേണ്ട പ്രകൃതി നശിക്കുന്നു എന്ന് മാത്രം.
****
തോന്നലിലാണ് സൗന്ദര്യവും വ്യത്യസ്തതയും.
അനുഭവത്തിലില്ല.
സ്ത്രീ-പുരുഷ ബന്ധത്തിൽ വ്യത്യസ്തതയും സൗന്ദര്യവും കൊതിച്ചു പോകാത്തവരില്ല.
പക്ഷേ, അവർക്കുമറിയാം:
അനുഭവത്തിൽ ഒരു സൗന്ദര്യവും വ്യത്യാസവും ഇല്ലെന്ന്.
*****
മക്കൾ അഭിമാനമാവണം, കൺകുളിർമയാവണം.
ആരും കാണാത്ത സമയത്ത്, ആരും കാണാത്ത വഴിയിൽ അന്വേഷണത്തിൻ്റെയും അധ്വാനത്തിൻ്റെയും വേരുകൾ കീഴോട്ട് താഴ്ത്തിയാഴ്ത്തി അവർ വളരണം.
എന്തിന്?
എല്ലാവരും കാണുമാറുള്ള വഴിയിൽ, ഉയരങ്ങളിൽ കൊമ്പുകളെത്താൻ.
എന്നിട്ടോ?
അവ പടർന്ന്, പരന്ന് ചുറ്റുവട്ടത്തുള്ളവർക്ക് തണലും പൂവും പഴവും കൂടും വിറകും നൽകാൻ.
No comments:
Post a Comment