ഒരോരുവനും ഏത് വിധേനയും ശ്രമിക്കുന്നത്:
തൻ്റെ പ്രസക്തി എങ്ങനെയെങ്കിലും അന്വേഷിക്കാനും സ്ഥാപിക്കാനും വരുത്തിത്തീർക്കാനും.
എവിടെയും ആരുടെ മുമ്പിലും.
തൻ്റെ ജീവിതം കൊണ്ട് തന്നെത്തന്നെ സ്ഥാപിക്കുക, തന്നെത്തന്നെ അന്വേഷിക്കുക.
പക്ഷേ, എങ്ങനെയെല്ലാം ശ്രമിച്ചിട്ടും അന്വേഷിച്ചിട്ടും സ്ഥാപിച്ചിട്ടും വരുത്തിയിട്ടും...
ആർക്കും എന്നെന്നേക്കുമായ തൃപ്തിയും ഉറപ്പും വരുന്നില്ല.
ആർക്കും മതിയാവാവുന്നില്ല.
ആർക്കും തന്നെ എല്ലാവർക്കും ബോധ്യമായി എന്ന ഒരുറപ്പ് കിട്ടുന്നില്ല.
അങ്ങനെയുള്ള അവൻ്റെ അന്വേഷണവും സ്ഥാപിക്കലും എപ്പോഴും മരീചിക കണ്ടെന്ന പോലെ മാത്രമാവുന്നു. ജീവിക്കുന്ന എല്ലാവർക്കും.
ഒരോ പ്രാവശ്യവും ഇല്ലെന്നും പോരെന്നും അറിഞ്ഞ് വൃഥാവിലാവുന്നു.
അടുത്തെത്തുമ്പോൾ ഇല്ലെന്നാവുന്നും.
വീണ്ടും വീണ്ടു തൻ്റെ പ്രസക്തി അന്വേഷിക്കലും സ്ഥാപിക്കലും പഴയപടി തുടരുന്നു.
ജീവിതം ഫലത്തിൽ പ്രസക്തി അന്വേഷിക്കാനും സ്ഥാപിക്കാനും വേണ്ടി മാത്രമെന്നാവുന്നു.
യഥാർഥത്തിൽ താനും താനും ഇല്ലെന്ന് അറിയുകയാണ് വേണ്ടത്.
അങ്ങനെ താനും താനും ഇല്ലെന്ന് അറിയുക മാത്രമാണ് യഥാർഥത്തിൽ തൃപ്തി നൽകുന്ന ഏക പരിഹാരം.
യഥാർഥത്തിൽ താനും താനും ഇല്ലെന്ന് അറിയാത്തിടത്തോളം ആർക്കും തൃപ്തി വരില്ല.
*******
No comments:
Post a Comment