Saturday, January 7, 2023

എല്ലാവരുടെയും മുന്നിലും കവച്ചുവെച്ചോടുന്ന, അവരെ നയിക്കുന്ന കുതിരയുണ്ട്.

നീ പറയുന്നത് സത്യമെങ്കിൽ പരസ്പരം ശത്രുക്കളായവർ വരെ നിനക്കെതിരെ  ശത്രുത മറന്നൊരുമിക്കും. 

പലത്കൊണ്ടും നിനക്ക് പിറകിലായവർ നിന്നെ പിന്നിൽ നിന്ന് കുത്തും. 

നീ പറയുന്ന സത്യം എല്ലാ നിക്ഷിപ്ത താല്പര്യക്കാരിലും ഭയം നിറക്കും. 

അവർ പിറകിലാവുന്നതിൻെറ ശത്രുതയും അസൂയയും വേറെയും നിന്നെ പിന്തുടരും.

*****

എല്ലാവരുടെയും മുന്നിലും 

അവരെ കവച്ചുവെച്ചോടുന്ന, 

അവരെ നയിക്കുന്ന 

കുതിരയുണ്ട്. 

അവരാകും വണ്ടിയുടെ മുന്നിലെ കുതിര.

അക്ഷമ, മുന്‍വിധി, ധൃതി.  

*****

ചിലരോട് അധികം സംസാരിക്കാതെ സോറി പറഞ്ഞ് പിരിയണം. 

സ്വരക്ഷക്ക് അതാണ് നല്ലത്. അവർ എത്ര വലിയ അന്വേഷകരും ബുദ്ധിജീവികളും ആയി നടിച്ചാലും.

സംസാരിച്ചത്രയും അവർ ദുഷിക്കും. നിങ്ങളും ദുഷിക്കും. 

അഥവാ അവരുമായുള്ള നിങ്ങളുടെ സംസാരം അവരെയും നിങ്ങളെയും ദുഷിപ്പിക്കും.

ചൂടാവാത്ത കല്ലിൽ മാവ് ഒഴിച്ചത് പോലെയാവും അവരോട് സംസാരിക്കുന്നത്. 

മാവും ദുഷിക്കും, കല്ലും ദുഷിക്കും. സമയവും അധ്വാനവും സാധനവും വിറകും വെറും വെറുതേ പോകും

****

ചിലർ അങ്ങനെയാണ്. കുറേ ചോദ്യങ്ങളുമായി ഏകപക്ഷീയമായി വന്ന് നിങളുടെ തലയിൽ കയറി അവർ ദുഷിപ്പുമായി നിരങ്ങും. 

നിങൾ ഉത്തരം പറയുന്നത് ചോദ്യങ്ങൾ ചോദിച്ച അവർ കേൾക്കില്ല. 

പകരം നിങ്ങളുടെ മേൽ, നിങ്ങളുടെ തലയിൽ കയറി നിരങ്ങി അവർ വിധിയെഴുതും. 

നിങ്ങളെ കുറിച്ച് മുൻവിധികൾ മാത്രം പ്രസ്താവിച്ചു കൊണ്ട് അവർ നിരങ്ങും. 

******

ഒരേറെ ചോദ്യങ്ങൾ ചോദിക്കുന്നതായി തോന്നിപ്പിക്കും അവർ. 

നാക്ക് ചലിപ്പിക്കുന്നത് കൊണ്ട് മാത്രം ചോദ്യം ചോദ്യമാവില്ല. 

തലയാട്ടുന്നത് കൊണ്ടും ആ ആ എന്ന് മൂളുന്നത് കൊണ്ടും  മാത്രം കേൾവി കേൾവിയും ആവില്ല.

അവരിൽപലരും മുൻകൂട്ടി കരുതുന്നുണ്ട് അവർക്ക് വേണ്ട അവരുടെ ഉത്തരം. 

ആ ഉത്തരം തന്നെ നിങൾ പറയാത്തിടത്തോളം നിങൾ നൽകുന്ന ഒരുത്തരവും അവർ കേൾക്കില്ല, അവർക്ക് ഉത്തരമാവില്ല. 

അടഞ്ഞ വാതിലിൽ മുട്ടുന്നത് പോലെയേ അവരുമായി സംസാരിക്കുന്നതാവൂ. 

അവർ തുറക്കില്ല. നിങൾ മുട്ടുക മാത്രം.

ഫലത്തിൽ കുറേ ശബ്ദം, വെറും ബഹളം. വെറുപ്പിക്കൽ. 

എന്നിട്ട് അവർ തന്നെ വേഗം വിധിയും ആരോപണവും ഇറക്കും. 

അവരെ സ്വയം മറച്ച് പിടിച്ചു കൊണ്ട് നിങൾ വെറും വെറുപ്പിക്കലാണെന്ന്. 

അവർ ചോദ്യങ്ങൾ ചോദിച്ചത് കൊണ്ട് മാത്രം നേരിട്ട് ഉത്തരം പറഞ്ഞ നിങൾ വെറും വെറുപ്പിക്കലാണെന്ന്. 

നിങൾ പ്രതിയായി. അവർ മാന്യാൻമാരായ അന്യായക്കാരനും.

എന്നിട്ടും അവർ എന്തൊക്കെയോ ചോദ്യങ്ങളായി ആവർത്തിച്ചു കൊണ്ടേയിരിക്കും. ഏറെയും ആരോപണങ്ങൾ മാത്രമായ ചോദ്യങ്ങൾ.

ആപേക്ഷികമായി വെറും നെഗറ്റീവ് ആയത്. 

എന്നിട്ടോ? 

അതിനൊക്കെയും ഉത്തരം നൽകാൻ ശ്രമിക്കുന്ന നിങൾ ആവർത്തിക്കുന്നുവെന്ന് ഒരു കൂസലുമില്ലാതെ അവർ ആരോപിക്കുകയും ചെയ്യും. വാദി പ്രതി. പ്രതി പുണ്യാളൻ.

അതാണ് അവരുടെ കരുത്ത്. നിങ്ങൾക്കെതിരെയുള്ള ആരോപണമാണ് അവരുടെ കരുത്ത്.

നെഗറ്റീവ് സ്വയം പോസിറ്റിവ് ആയി അവതരിക്കുന്ന ആരോപണം. 

കാരണം മറ്റൊന്നുമല്ല. യഥാർഥത്തിൽ അവർ നാവ് കൊണ്ടല്ലാതെ ചോദിക്കുന്നുമില്ല കാത് കൊണ്ടല്ലാതെ കേൾക്കുന്നുമില്ല. 

എന്ന് വെച്ചാൽ അവർ വെറും വെറുതേ ചോദിക്കുന്നുവെന്നും കേൾക്കുന്നുവെന്നും തോന്നിപ്പിക്കുന്നുവെന്ന് മാത്രം.

നിങ്ങളെ അസ്ഥാനത്ത് അനാവശ്യമാക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ മാത്രം അവരുമായി സംസാരം തുടരുക. വെറും വെറുതെ waste of time (സമയനഷ്ടം) സൃഷ്ടിക്കാൻ.

******


അവർ കമഴ്ത്തി വെച്ച കലം. 

നിങൾ ഒഴിക്കുന്നത് അവരിൽ നിറയില്ല. എല്ലാം തട്ടിത്തെറിച്ച് പോകും. 

തട്ടിത്തെറിച്ച് പോകുന്ന ശബ്ദവും ബഹളവും ആയി മാത്രം നിങ്ങളുടെ അവരോടുള്ള സംസാരം മാറും.

അതിനാൽ തന്നെ അവർ ആരോപിച്ച് കൊണ്ടേയിരിക്കും. കമഴ്ന്നു നിൽക്കുന്ന അവരുടെ ചോദ്യങ്ങൾക്ക് നിങൾ ഉത്തരം നൽകുന്നില്ല എന്ന്. നിങൾ അവരുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകിക്കൊണ്ടിരിക്കുമ്പോഴും. 

അവർ പ്രമേഹ രോഗികളെ പോലെ. ആഹാരം ഏറെ കഴിക്കും. പക്ഷേ ശരീരത്തിൽ എത്തില്ല. കമഴ്ന്ന കലമായ അവരുടെ വിശപ്പ് ബാക്കിയായി തന്നെ ഇരിക്കും.

******

അടുത്തുള്ള നിങ്ങളിൽ അവർ വൈകൃതം കാണും, കണ്ടെത്തും. അങ്ങനെ അവർ അടുത്തുള്ള നിങ്ങളെ എപ്പോഴും വിമർശിക്കും, പുച്ചിക്കും. 

പകരം, ദൂരെയുള്ള പലരിലും അവർ സൗന്ദര്യം കാണും. ദൂരെ ഉള്ളവരെ അവർ പുകഴ്ത്തും പ്രകീർത്തിക്കും. അവർ നേരിട്ടറിയാത്ത ദൂരെ ഉള്ളവരെ.

അറിയാത്ത ദൂരെ ഉള്ളവരെ വെച്ച്, അവർ നേരിട്ടറിയാത്ത ദൂരെ ഉള്ളവരുമായി താരതമ്യം ചെയ്ത് അടുത്തുള്ള നിങ്ങളെ അവർ ഇകഴ്ത്തും. 

അവർ വെറും കാല്പനിക ജീവികൾ. 

സങ്കല്പത്തിൽ മാത്രം അവർ സൗന്ദര്യവും സത്യവും കാണും. യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ കുന്നിൻ മുകളിൽ നിന്ന് മാത്രം സംസാരിച്ചവരിൽ മാത്രം.

ദൂരമാണ്, ദൂരം ഉണ്ടാക്കുന്നതാണ് അവർക്ക് സൗന്ദര്യം.

അടുപ്പമാണ്, അടുപ്പം ഉണ്ടാക്കുന്നതാണ് അവർക്ക് പുച്ഛവും വൈകൃതവും.  

എന്നതും അവർക്ക് മനസിലാവില്ല.

No comments: