Monday, January 9, 2023

മതേതരത്വത്തിനു പിന്നില്‍ ഒളിച്ചുനില്‍ക്കുന്നത് മതതീവ്രവാദം.

ഇത് നേരിട്ടുള്ള അനുഭവം വെച്ച് പറയുന്നത്. 

മതേതരത്വത്തിനു പിന്നില്‍ ഒളിച്ചുനില്‍ക്കുന്നത് മതതീവ്രവാദം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതരപക്ഷത്തെന്ന് പറഞ്ഞു നില്‍ക്കുന്ന, അങ്ങനെ സമരം ചെയ്യുന്ന ഒരുകുറേ പേരെ നാട്ടിലും കുടുംബത്തിലും അറിയാം.

എന്നാല്‍ അതേ ആളുകൾ, വിശ്വാസവ്യത്യാസത്തിന്റെയും അഭിപ്രായവ്യത്യാസത്തിന്റെയും പേരില്‍ സ്വന്തം കുടുംബക്കാരെ വരെ വീട്ടിലേക്ക് അടുപ്പിക്കുകയോ, കണ്ടാല്‍ മിണ്ടുകയോ കല്യാണത്തിനും മറ്റും ക്ഷണിക്കുകയോ ചെയ്യില്ല.

അവർ യാഥാര്‍ത്ഥത്തില്‍ മാളത്തില്‍ അവസരം കാത്ത് ഒളിഞ്ഞുനില്‍ക്കുന്ന അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്റെയും ഉഗ്രമൂര്‍ത്തികള്‍.

മതേതരത്വത്തിനു പിന്നില്‍ ഒളിച്ചുനില്‍ക്കുന്ന മതതീവ്രവാദം.

ഇവരെയും ഇവരുടെ മതതീവ്രതയേയും മതേതര പാർട്ടികൾ വരെ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാർട്ടികൾ വരെ, അറിഞ്ഞും അറിയാതെയും, അറിയാത്തത് പോലെയും അറിയേണ്ടാത്തത് പോലെയും, നടിച്ച് താലോലിക്കുന്നു. 

അത്രക്കാണ്‌ അവരുടെയും മതേതര പാർട്ടികളുടെയും കപടമായ മതേതര സ്വാതന്ത്ര്യ ജനാധിപത്യ ബോധം...

ഏക മതവും ഏക മതപാർട്ടിയും ഏക പാർട്ടിയും മാത്രം ശരിയെന്ന്, ബാക്കിയെല്ലാം തെറ്റ്, ഇല്ലാതാവണം, ഉന്മൂലനം ചെയ്യണം എന്ന് മാത്രം കരുതുന്ന, നിര്‍ബന്ധമുള്ള മതേതര സ്വാതന്ത്ര്യ ജനാധിപത്യ ബോധം.

ഇന്ത്യയിലായത് കൊണ്ട്‌ മാത്രം, ഇത്രയെങ്കിലും ചെയത് നിസ്സഹായരായി അടങ്ങിനില്‍ക്കുന്ന മതതീവ്രരുടെ മതേതര സ്വാതന്ത്ര്യ ജനാധിപത്യ ബോധം.

സഹിഷ്ണുത പഠിച്ച്, പഠിപ്പിച്ച് തിരുത്തുന്നതല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇവരുടെ മതേതര ജനാധിപത്യ ചിന്തയും സമരവും. 

മറ്റിതര വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും വൈവിധ്യങ്ങളെയും, ഈ ഇന്ത്യയില്‍ നിന്ന് കൊണ്ട്‌ പോലും, ഉള്‍ക്കൊള്ളുന്നവരല്ല ഇവർ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന് പിന്നിലുള്ള ഇവരുടെ മനോഗതവും ഇത് തന്നെ 

മതേതര പാർട്ടികൾ എന്ന് പേര്‍ത്തും പേര്‍ത്തും കൊട്ടിഘോഷിക്കുന്നവർ ഇതറിയില്ല, തിരിച്ചറിയില്ല. അവർ സൗകര്യപൂര്‍വ്വം കണ്ണടക്കും. 

ഇല്ല, അവർ അറിയില്ലെന്ന് തന്നെ ഇപ്പോഴും എപ്പോഴും നടിക്കുന്നു. ഒരു ചെറുവിരൽ പോലും അനക്കാതെ. 

ഇവരും അവരും ശരിക്കും മതേതരത്വം ഉദ്ദേശിക്കുന്ന മതേതരവാദികള്‍ അല്ല.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണ്. 

വിഷം ചീറ്റാന്‍ വേണ്ടി മാത്രം അവസരം കാത്ത് നില്‍ക്കുന്നര്‍. 

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഇവർ ഇവരുടെ മതവിശ്വാസത്തിനെതിരെ  ഏതഭിപ്രായം പറയുന്നവരെയും ബാക്കിവെക്കാറില്ല.

മതേതര പാർട്ടികൾ ഇക്കാലമത്രയും പണിയെടുത്തിട്ടും ഇവരെ മതേതരത്വം പഠിപ്പിച്ചില്ല.

പകരം ഇക്കൂട്ടര്‍ മതേതര പാര്‍ട്ടികളെ മതം പഠിപ്പിച്ചു. മതേതര പാർട്ടികളിലേക്ക് ഇവരുടെ തീവ്രവാദികളെ കുത്തിക്കയറ്റുകയും ചെയതു. 

ഒന്നോര്‍ത്തു നോക്കുക :

ഇന്ത്യ പോലുള്ള രാജ്യവും രാജ്യത്തിന്റെ ഭരണവും ഇവരുടെ കൈയിൽ കിട്ടിയാല്‍.......,

ഇക്കോലത്തിലുള്ളവർ തങ്ങളുടേതല്ലാത്ത ഏതെങ്കിലും വിശ്വാസികളെയും അഭിപ്രായക്കാരെയും തങ്ങളുടെ നാട്ടിലും ചുറ്റുപാടിലും പൊറുക്കുമോ സഹിക്കുമോ?

No comments: