ജീവിക്കാനുള്ള ശ്രമങ്ങളെയുള്ളൂ.
ആരും
ജീവിക്കുന്നില്ല.
ആർക്കും
ജീവിക്കാനാവുന്നില്ല.
എന്തുകൊണ്ട് ജീവിക്കുന്നില്ല?
എന്തുകൊണ്ട് ജീവിക്കാനാവുന്നില്ല?
ജീവിതം എന്തെന്നും എന്തിനെന്നും അറിയാത്തത് കൊണ്ട് ജീവിക്കുന്നില്ല, ജീവിക്കാനാവുന്നില്ല.
ജീവിക്കേണ്ടത്
എങ്ങിനെയെന്നറിയാത്തത് കൊണ്ട്
ജീവിക്കുന്നില്ല, ജീവിക്കാനാവുന്നില്ല.
ഫലത്തിൽ,
പിന്നെന്താണ് സംഭവിക്കുന്നത്?
ജീവിക്കാനുള്ള ശ്രമങ്ങളെ
ജീവിതമാക്കുന്നു.
ജീവിക്കാനുള്ള ശ്രമങ്ങളെ
ജീവിതമെന്ന് വിളിക്കുന്നു.
*****
നഷ്ടപ്പെട്ടു മാത്രമേ നേടൂ.
നെട്ടമെല്ലാം ഒരുതരം ഒത്തുപോക്കിന് കിട്ടുന്ന പ്രതിഫലം തന്നെയാണ്.
എന്താണ് തെരഞ്ഞെടുക്കേണ്ടത് എന്നല്ല; എളുപ്പമുള്ളതാണ് ആരായാലും തെരഞ്ഞെടുക്കുക എന്നതാണ്.
No comments:
Post a Comment