Sunday, January 15, 2023

അനന്തം, അനാദി, സർവ്വവ്യാപി. അങ്ങനെയൊക്കെ ഉണ്ടോ?

അനന്തം, 

അനാദി, 

സർവ്വവ്യാപി.


ഒന്നും ആർക്കും 

മനസ്സിലാവുന്നില്ല. 


അല്ലേ? 



അങ്ങനെയൊക്കെ ഉണ്ടോ? 


അങ്ങനെയൊക്കെ ആവുമോ?

അങ്ങനെയൊക്കെ നടക്കുമോ? 



ഒന്നറിഞ്ഞു കൊള്ളുക. 


അങ്ങനെയാണ്, 

അങ്ങനെ മാത്രമാണ്. 


അങ്ങനെയേ ഉളളൂ.


അനന്തത, 

അനാദിത്തം, 

സർവ്വവ്യാപിത്തം

മാത്രമേ ഉള്ളൂ. 

ബാക്കിയൊന്നും ഇല്ല.


അങ്ങനെ 

അനന്തത, 

അനാദിത്തം, 

സർവ്വവ്യാപിത്തം

മാത്രമാണ് ഉളളത്, 



അങ്ങനെ അനന്തത, 

അനാദിത്തം, സർവ്വവ്യാപിത്തം

മാത്രമാണ്

നടക്കുന്നത്, നടക്കുക. 


പ്രത്യക്ഷവും പരോക്ഷവും 

ഒന്ന് മാത്രം എന്ന് വരുന്നത്ര.


തടയുന്നത് തന്നെ നൽകലും

നൽകുന്നത് തന്നെ തടയലും

എന്ന് വറുന്നത്ര.


തടയലും നൽകലും

ഇല്ലെന്ന് വരുന്നത്ര.


നാശവും വളർച്ചയും

ഇല്ലെന്നത്ര.


ആവുകയും

ആയിരിക്കുകയും മാത്രമല്ലാതെ.


ഇതൊക്കെയും

എങ്ങിനെ മനസ്സിലാവും.


വെളിച്ചത്തിൽ നിന്ന് ചിന്തിച്ചാൽ മനസ്സിലാവും.


വെളിച്ചത്തിൽ നിന്ന് എന്ന് പറയുന്നതും

സാധിക്കുന്ന ഏറ്റവും വലിയ 

സാധ്യതയിൽ നിന്ന് എന്ന അർത്ഥത്തിൽ.

ആ സാധ്യത കാണിച്ച്, 

ആ സാധ്യത ചൂണ്ടിക്കാണിച്ച്,

ഉപമയാക്കി പറയുന്നത്.


വേറൊരു കോലത്തിൽ പറഞ്ഞാൽ, ഇതൊക്കെയും പൂർണതയിൽ നിന്ന് 

ചിന്തിച്ചാൽ മനസ്സിലാവും.


വേഗത 

അതിൻ്റെ എറ്റവും വലിയ പൂർണതയിൽ 

എത്തുമ്പോഴുള്ള അവസ്ഥയിൽ നിന്ന്

ചിന്തിച്ചാൽ മനസ്സിലാവും.


പൂർണതയിൽ നിശ്ചലതയാണ്.

ചലനവും വേഗതയും 

അപൂർണതയിലാണ് 


 

പൂർണ്ണതയിൽ

വേഗത ഇല്ലെന്നായി

എല്ലാം എല്ലായിടവും 

എന്ന അവസ്ഥയാണ്.


ആ അവസ്ഥയിൽ നിന്ന്

ആ അവസ്ഥയിൽ എത്തുന്ന

അവസ്ഥയിൽ നിന്ന് ചിന്തിച്ചാൽ മനസ്സിലാവും

അനന്തത, 

അനാദിത്തം, 

സർവ്വവ്യാപിത്തം.


എല്ലാം ഒന്ന്.

എല്ലാം തുടക്കത്തിൽ

എന്ന് വരുന്ന അവസ്ഥയിൽ നിന്ന്

ചിന്തിച്ചാൽ.


*****


സമയവും ദൂരവും നിനക്കാണ്.


പ്രകാശവർഷവും പ്രകാശദൂരവും

നിന്നെ സംബന്ധിച്ചാണ്.


വെളിച്ചത്തിന് സമയവും ദൂരവും ഇല്ല.


വെളിച്ചത്തിന് 

പ്രകാശവർഷവും പ്രകാശദൂരവും ഇല്ല.


വെളിച്ചത്തിന് തുടക്കവും ഒടുക്കവും ഇല്ല.


വെളിച്ചത്തിന്

തുടക്കം തന്നെയാണ് തുടർച്ച.


വെളിച്ചത്തിന്

തുടക്കം തന്നെയാണ് 

നീ ഒടുക്കം എന്ന് വിചാരിക്കുന്ന ഒടുക്കവും..


തുടക്കം തന്നെയാണ്

തുടർച്ചയും ഒടുക്കവും

തുടർന്ന് കൊണ്ടിരിക്കുന്നതും. 


തുടക്കമല്ലാത്ത തുടക്കം.


തുടക്കമില്ലാത്ത തുടക്കം.


ഒടുക്കമില്ലാത്ത ഒടുക്കമല്ലാത്ത ആയിക്കൊണ്ടിരിക്കൽ.

ആയിരിക്കൽ.

ആയിരിക്കുന്നതിൽ ആയിരിക്കൽ.

അവിടെയും ഇവിടെയും എവിടെയും 

ഒന്നായിരിക്കൽ.


എന്ന് വെച്ചാൽ 

പ്രപഞ്ചവും പ്രാപഞ്ചികതയും 

തുടക്കം തന്നെയാണ്.


തുടക്കം മാത്രമേ ഉള്ളൂ.

തുടക്കം തന്നെയാണ്

അനന്തതയും അനാദിയും.


തുടക്കം തന്നെയാണ്

പ്രത്യക്ഷവും പരോക്ഷവും.


തുടക്കം തന്നെയാണ്

സർവ്വവ്യാപിത്തം.


തുടക്കം തന്നെയാണ്

സകലതുമായി നിറഞ്ഞ് നിൽക്കുന്നത്.

എല്ലായിടവും എല്ലാമായി.


തുടക്കത്തിൽ തന്നെയാണ് എല്ലാം.

തുടക്കം എന്ന് പറയാനാവാത്ത വിധം

തുടക്കം. 


തുടക്കം തന്നെയാണ് തുടർച്ച.


തുടക്കത്തിൽ തന്നെയാണ് 

നിൻ്റെ സമയവും സ്ഥലവും.


തുടക്കത്തിൽ തന്നെയാണ് 

വളർച്ചയും നാശവും.

No comments: