തത്വമസി എന്നാൽ
അഹംബ്രഹമാസ്മി എന്നാൽ
എന്താണ്?
എന്താവണം?
എന്തായിരിക്കണം?
ശരിക്കും
അൽഭുതപ്പെട്ടുപോവുകയാണ്.
തത്വമസിയും അഹംബ്രാഹ്മാസ്മിയും
എന്തെന്ന്, എങ്ങിനെ പറയുമെന്ന്.
വേദജ്ഞാനവും ഓർമ്മയും വെച്ചല്ല.
പാണ്ഡിത്യവും വ്യാഖ്യാനവും വെച്ചല്ല.
ശരിക്കുമുള്ള
വാസ്തവവും വസ്തുതയും
സാധ്യതയും വെച്ച് മാത്രം.
*****
തത്വമസിയും അഹംബ്രാഹ്മാസ്മിയും
മനസ്സിലാവാൻ, പറയാൻ
നീ വെളിച്ചം തന്നെയാവണം.
എല്ലായിടത്തും എപ്പോഴുമുള്ള
നിറഞ്ഞ് നിൽക്കുന്ന,
അതിനാൽ ചലിക്കാനില്ലാത്ത
വെളിച്ചമാവണം നീ.
നീ വെളിച്ചം തന്നെയാവുമ്പോഴുള്ള
പറച്ചിലാണത്.
എല്ലായിടവും എപ്പോഴുമായി
നിറഞ്ഞ് നിൽക്കുന്ന
ദൈവവും ദൈവികതയും
പറയുന്ന പറച്ചിലാണത്.
******
അത് നീയാണ്.
നീയതാണ്.
എന്നത് സാമാന്യമായ മനസ്സിലാക്കൽ.
സാധാരണ മനസ്സിലാക്കൽ.
ഭാഷയിലെ മനസ്സിലാക്കൽ.
പക്ഷേ, എന്താണ്
അത് നീയും
നീ അതും
എന്ന് മനസ്സിലാക്കുന്നതിൻ്റെ
എന്ന് പറയുന്നതിൻ്റെ
അർത്ഥം?
നീയും ഞാനും
അതും ഇതും
വേറെ വേറെ തന്നെയുണ്ടെന്ന് മനസ്സിലാക്കുന്ന
ആപേക്ഷിക ലോകത്തെ
വലിയ മനസ്സിലാക്കലിനപ്പുറത്തെ
ഒരു മനസ്സിലാക്കലാണത്.
*****
എങ്കിൽ,
സാധാരണ മനസ്സിലാക്കലിനുമപ്പുറം
എന്ത് മനസ്സിലാക്കണം?
എങ്ങിനെ മനസ്സിലാക്കണം?
ഞാനും അതും വേറെയില്ല
എന്ന് മാത്രമല്ല മനസ്സിലാക്കേണ്ടത്.
അത് ഞാനും
ഞാൻ അതും ആവുന്നുവെന്ന്
വെറും വെറുതേ ഉപരിതലത്തിൽ
മനസ്സിലാക്കുകയല്ല.
പകരം,
അതും നീയും തമ്മിലുള്ള
ദൂരമില്ല
എന്നാണ് മനസ്സിലാക്കേണ്ടത്.
അതും നീയും തമ്മിൽ
അതിനും നിനക്കുമിടയിൽ
അഥവാ അതിനും ഇതിനുമിടയിൽ
രണ്ടിനെയും രണ്ടാക്കുന്ന
ദൂരമില്ല
എന്ന് മനസ്സിലാക്കണം.
എന്ന് വെച്ചാൽ?
അതും നീയും ഒന്ന്.
നീയും അതും എന്നർത്ഥം.
പക്ഷേ,
അതും നീയും ഒന്നെന്ന് വന്നാൽ
എന്തർത്ഥം?
അതിനെയും ഇതിനെയും
നിന്നെയും അതിനെയും
വേറെ വേറെയാക്കുന്ന
അകലമായ, വ്യത്യാസമായ
സമയവും സ്ഥലവും ഇല്ല
എന്നർത്ഥം.
സ്ഥലകാലസങ്കല്പം ഇല്ലതാവും
എന്നർത്ഥം.
സ്ഥലവും കാലവും എല്ലാം
ഒന്നാവും എന്നർത്ഥം.
സ്ഥലവും കാലവും
ഇല്ലാതായി എല്ലാം അതാവും,
അത് മാത്രമാവും എന്നർത്ഥം.
അങ്ങനെ
സ്ഥലകാലം ഇല്ലാതെയായി
അത് നീയാവും
നീയതാവും
എന്നർത്ഥം.
ഒന്നുമില്ല എന്നാവും
എന്നർത്ഥം.
ഉള്ളത് മാത്രം തന്നെയെല്ലാം
എന്നാവും എന്നർത്ഥം.
ഇന്നും നാളെയും ഇല്ലാത്ത,
മുൻപും പിൻപും ഇല്ലാത്ത,
ഭൂതവും ഭാവിയും ഇല്ലാത്ത
നീ മാത്രം,
നീ തന്നെയായ അത് മാത്രം
എന്നർത്ഥം.
അത് തന്നെയായ നീ,
നീ മാത്രമായ അത് എന്നർത്ഥം.
അല്ലെങ്കിൽ
ഇന്നും നാളെയും ഇല്ലാത്ത,
മുൻപും പിൻപും ഇല്ലാത്ത,
ഭൂതവും ഭാവിയും ഇല്ലാത്ത
അത്.
അല്ലെങ്കിൽ ഇത്.
അത് തന്നെയായ നീ.
നീ തന്നെയായ അത്.
അത് തന്നെയായ ഇത്.
ഇത് തന്നെയായ അത്.
അപ്പോൾ,
ലോകം മുഴുവൻ
ഞാൻ എന്ന് വരും.
ഞാൻ തന്നെ
ലോകം മുഴുവൻ
എന്ന് വരും.
അഥവാ,
അഹം ബ്രഹ്മാസ്മി
എന്ന് വരും.
സ്ഥലകാലത്തെ നിഷേധിക്കുന്ന ,
സ്ഥലകാലത്തെ നിഷേധിക്കേണ്ടി വരുന്ന
സ്ഥലകാലം ഇല്ലെന്ന്,
സ്ഥലകാലവും നീയും
അതും ഇതും
എല്ലാം ഒന്നെന്ന് വരുന്ന
അഹം ബ്രാസ്മി.
തത്വമസി.
അപ്പോൾ വീണ്ടും വരും
മറ്റൊരർത്ഥം.
ദൈവമെന്നാൽ
ആകാശ ഭൂമികകളിലെ
വെളിച്ചം.
സ്ഥലകാലമില്ലാത്ത
വെളിച്ചം.
എല്ലായിടത്തും എപ്പോഴും
ഒരുപോലെ
ഉണ്ടാവുന്ന വെളിച്ചം
ഇന്നും നാളെയും
മുൻപും പിൻപും
ഇല്ലാത്ത വെളിച്ചം.
ആ വെളിച്ചം
നീയെന്നാവും.
നീ
ആ വെളിച്ചം എന്നാവും.
ആ വെളിച്ചമായ നീ
ദൈവം എന്നാവും.
രണ്ടില്ലാത്ത ഒന്ന്,
രണ്ടല്ലാത്ത ഒന്ന്
എന്നാവും.
ഒന്ന് മാത്രമായ ഒന്ന്,
ഒന്ന് പോലുമല്ലാത്ത ഒന്ന്
എന്നാവും.
***"
വെളിച്ചത്തിൽ നിന്ന് നോക്കണം.
വെളിച്ചത്തിൽ നിന്ന് വെളിച്ചമായി നോക്കുമ്പോൾ ആയിരിക്കൽ മാത്രം.
പ്രക്രിയ തന്നേയും മാത്രവും.
തുടക്കമെന്നും ഒടുക്കമെന്നും ഇല്ല.
സ്ഥലവും കാലവും ഇല്ല.
ഭൂതവും വർത്തമാനവും ഇല്ല.
മുൻപും പിൻപും ഇല്ല.
എല്ലായിടവും എല്ലായ്പ്പോഴും വെളിച്ചം.
എല്ലാം വെളിച്ചം.
വെളിച്ചമായ ദൈവം.
ദൈവമായ വെളിച്ചം.
അങ്ങനെയുള്ള വെളിച്ചമാകണം നീ
അങ്ങനെയുള്ള വെളിച്ചത്തിൽ എത്തണം നീ.
എന്നിട്ട് പറയാനാവണം
തത്വമസി.
അഹംബ്രഹ്മാസ്‌മി.
ദൈവം അല്ലെങ്കിൽ നീ
ആകാശ ഭൂമികകളിലെ വെളിച്ചമാണെന്ന്.
No comments:
Post a Comment