Monday, January 30, 2023

സ്വാതന്ത്ര്യം: മറ്റുള്ളവർക്ക് നീ ഭാരവും ബാധ്യതയുമാവലല്ല.

സ്വാതന്ത്ര്യം: മറ്റുള്ളവർക്ക് നീ ഭാരവും ബാധ്യതയുമാവലല്ല. 


സ്വാതന്ത്ര്യം: മറ്റുള്ളവർക്കാർക്കും അവരെ അസ്വസ്ഥപ്പെടുത്തുന്ന വിഷയവും ആലോചനയും പേടിയും ആവലല്ല.


സ്വാതന്ത്ര്യം: മറ്റുള്ളവർക്കാർക്കും നീ വിഷയവും ആലോചനയും ആവാതിരിക്കലാണ്.


സ്വാതന്ത്ര്യം: മറ്റുള്ളവരുടെ ചിലവിൽ നീ ജീവിക്കുകയല്ല.


സ്വാതന്ത്ര്യം: മറ്റുള്ളവരുടെ ചിലവിൽ ജീവിക്കാനുള്ള നിൻ്റെ വിധേയത്വവും അഭിനയവുമല്ല.


സ്വാതന്ത്ര്യം: നിൻ്റെ വെറും അതിജീവനത്തിന് വേണ്ടി ഒരുപടി കളവുകളും അവകാശവാദങ്ങളും ആവശ്യമാവുകയല്ല.


സ്വാതന്ത്ര്യം: അങ്ങനെ വെറും വെറുതെ അതിജീവിക്കാൻ തന്നെ ഒരെറെ കളവുകളും അവകാശവാദങ്ങളും കൂട്ടിക്കൂട്ടി കൊണ്ടുവരികയല്ല.


സ്വാതന്ത്ര്യം: വിധേയത്വവും അഭിനയവുമായി ജീവിക്കേണ്ടി വരാതിരിക്കുകയാണ്.


സ്വാതന്ത്ര്യം: ചുറ്റുപാടിൽ നീ ഭാരമല്ലാതെ മധുരവും ആസ്വാദനവും ആവുകയാണ്.


സ്വാതന്ത്ര്യം: ചുറ്റുപാടുള്ളവരെ മുൾമുനയിൽ നിർത്തലല്ല.


സ്വാതന്ത്ര്യം: ചുറ്റുപാടുള്ളവർക്ക് നീ ഭീഷണിയാവലും ചുറ്റുപാടുള്ളവരെ നീ ഭീഷണിപ്പെടുത്തലുമല്ല. 


സ്വാതന്ത്ര്യം: നിനക്ക് മറ്റാരും ആവശ്യമില്ലാതാവുന്നത്ര നിൻ്റെ ആശ്രയം കുറയലും കുറക്കലുമാണ്.


സ്വാതന്ത്ര്യം: നിൻ്റെ ആശ്രയം കുറയുന്നത്ര നിൻ്റെ ആവശ്യങ്ങൾ കുറയലാണ്. ആവശ്യങ്ങൾ ഇല്ലാതാവലാണ്. 


സ്വാതന്ത്ര്യം. നിന്നിൽ നിന്നുളള നിൻ്റെ സ്വാതന്ത്ര്യമാണ്.


സ്വാതന്ത്ര്യം: നിന്നെ കേന്ദ്രീകരിച്ച് തന്നെ ചിന്തിച്ച് നിനക്ക് ജീവിക്കേണ്ടി വരുന്നതിൽ നിന്നുളള നിൻ്റെ സ്വാതന്ത്ര്യമാണ്.


സ്വാതന്ത്ര്യം: സ്വപ്നങ്ങളിൽ നിന്ന് വരെയുള്ള നിൻ്റെ സ്വാതന്ത്ര്യമാണ്.


സ്വാതന്ത്ര്യം: സ്വപ്നങ്ങൾ ഉണ്ടാക്കിത്തരുന്ന ആവശ്യങ്ങളില്ലാതാവലും അത്തരം ആവശ്യങ്ങളിൽ നിന്ന് വരെയുള്ള നിൻ്റെ സ്വാതന്ത്ര്യവുമാണ്.


സ്വാതന്ത്ര്യം: ഒന്നുമില്ലെന്നറിയുന്ന ശൂന്യതാബോധവുമായുള്ള നിൻ്റെ ഒത്തുപോക്കാണ്.

പ്രണയിക്കുന്നവർ സ്ത്രീ പുരുഷന്മാരാണെങ്കിൽ....

പ്രണയിക്കുന്നവർ സ്ത്രീ പുരുഷന്മാരാണെങ്കിൽ, 

ആ പ്രണയം സംഭവിക്കുന്നത് ഫലത്തിൽ കുട്ടികളും കുടുംബവുമായി കലാശിക്കാനും  അവസാനിക്കാനും മാത്രം. 

അതങ്ങനെ തന്നെയറിഞ്ഞ് യാഥാർത്ഥ്യ ബോധത്തോടെ പ്രണയിച്ചാൽ നല്ലത്. 

പ്രണയം ആരെയും കൊണ്ടുചെന്നെത്തിക്കുന്നത് വെറും കുറേ ഉത്തരവാദിത്തങ്ങളിലേക്ക്.

പ്രണയിക്കുന്നത് ഇതൊന്നും,  അറിയാതെയായാലും സംഭവിക്കുക അത് മാത്രം.

കുട്ടികളും കുടുംബവും എന്ന യാഥാർത്ഥ്യത്തിൽ പ്രണയം മുട്ടിയുരുമ്മും.

പ്രണയം നൽകിയ എല്ലാ സങ്കല്പങ്ങളും സൗന്ദര്യങ്ങളും സ്വപ്നങ്ങളും ആ യാഥാർത്ഥ്യത്തിൽ തകരുകയും ചെയ്യും.

ബലൂണുകൾ വെയ്ലിലും മുള്ളിലും പൊട്ടുക തന്നെ ചെയ്യും.

ബലൂണുകൾ അങ്ങനെ പോട്ടാനുള്ളത് മാത്രം. 

ഒരോരുവനും ഏത് വിധേനയും ശ്രമിക്കുന്നത്:

ഒരോരുവനും ഏത് വിധേനയും ശ്രമിക്കുന്നത്: 

തൻ്റെ പ്രസക്തി എങ്ങനെയെങ്കിലും അന്വേഷിക്കാനും സ്ഥാപിക്കാനും വരുത്തിത്തീർക്കാനും. 

എവിടെയും ആരുടെ മുമ്പിലും. 

തൻ്റെ ജീവിതം കൊണ്ട് തന്നെത്തന്നെ സ്ഥാപിക്കുക, തന്നെത്തന്നെ അന്വേഷിക്കുക.

പക്ഷേ, എങ്ങനെയെല്ലാം ശ്രമിച്ചിട്ടും അന്വേഷിച്ചിട്ടും സ്ഥാപിച്ചിട്ടും വരുത്തിയിട്ടും... 

ആർക്കും എന്നെന്നേക്കുമായ  തൃപ്തിയും ഉറപ്പും വരുന്നില്ല. 

ആർക്കും മതിയാവാവുന്നില്ല. 

ആർക്കും തന്നെ എല്ലാവർക്കും ബോധ്യമായി എന്ന ഒരുറപ്പ് കിട്ടുന്നില്ല.

അങ്ങനെയുള്ള അവൻ്റെ അന്വേഷണവും സ്ഥാപിക്കലും എപ്പോഴും മരീചിക കണ്ടെന്ന പോലെ മാത്രമാവുന്നു. ജീവിക്കുന്ന എല്ലാവർക്കും.

ഒരോ പ്രാവശ്യവും ഇല്ലെന്നും പോരെന്നും അറിഞ്ഞ് വൃഥാവിലാവുന്നു.

അടുത്തെത്തുമ്പോൾ ഇല്ലെന്നാവുന്നും.

വീണ്ടും വീണ്ടു തൻ്റെ പ്രസക്തി അന്വേഷിക്കലും സ്ഥാപിക്കലും പഴയപടി തുടരുന്നു.

ജീവിതം ഫലത്തിൽ പ്രസക്തി അന്വേഷിക്കാനും സ്ഥാപിക്കാനും വേണ്ടി മാത്രമെന്നാവുന്നു.

യഥാർഥത്തിൽ താനും താനും ഇല്ലെന്ന് അറിയുകയാണ് വേണ്ടത്.

അങ്ങനെ താനും താനും ഇല്ലെന്ന് അറിയുക മാത്രമാണ് യഥാർഥത്തിൽ തൃപ്തി നൽകുന്ന ഏക പരിഹാരം.

യഥാർഥത്തിൽ താനും താനും ഇല്ലെന്ന് അറിയാത്തിടത്തോളം ആർക്കും തൃപ്തി വരില്ല.

*******


Sunday, January 29, 2023

എന്താണ് യാത്ര? ആ നിലക്ക് പുനര്‍ജ്ജന്മമുണ്ട്.

എന്താണ് യാത്ര? 


ഇവിടെ വിട്ട്, 

ഇവിടെയുള്ള നമ്മൾ ഇല്ലാതായി,

നമ്മളെ നമ്മളാക്കുന്ന 

എല്ലാം ഇല്ലാതായി, 

എവിടെയെന്നില്ലാതെ 

എവിടെയൊക്കെയോ 

ആരൊക്കെയോ ആയി 

എത്തുന്നതിൻ്റെ പേരാണ് യാത്ര. 


അല്ലാതെ, 

ഇവിടെ നിന്നും 

ഇതേ നമ്മൾ പുറപ്പെട്ട് 

ഇതേ നമ്മൾ 

അവിടെ എത്തുന്നതിൻ്റെയും 

ഇതേ നമ്മൾ 

അവിടെ നിന്നും 

തിരിച്ചു വരുന്നതിൻ്റെയും 

പേരല്ല യത്ര. 

*****

ആ നിലക്ക്

പുനര്‍ജ്ജന്മമുണ്ടോ?


ആ നിലക്ക് 

പുനര്‍ജ്ജന്മമുണ്ട്.


'എങ്ങിനെ?' 


'നീയില്ലാതായുള്ള,  

നീയല്ലാതായുള്ള 

സകലതിൻ്റേയും നില്പ്, 

നിലനിൽപ്പ്.'

Friday, January 27, 2023

ഉപ്പും പുളിയും എരിവും മധുരവും ഒന്നുമല്ലാത്ത ഒരു രുചിയുണ്ട്.

ഉപ്പും പുളിയും

എരിവും മധുരവും

ഒന്നുമല്ലാത്ത, 

രുചി തന്നെയുമല്ലാത്ത 

ഒരു രുചിയുണ്ട്. 


ആ രുചിയാണ് മനുഷ്യൻ 

എറ്റവും ആഗ്രഹിക്കുന്ന 

രുചി. 


പ്രണയിക്കുമ്പോൾ 

ശാരീരികമായിത്തന്നെയും 

കൊതിക്കുന്ന രുചി. 


ചുണ്ടിലും മാറിടത്തിലും 

ശരീരവടിവുകളിലും 

തേടിയും അന്വേഷിച്ചും 

തൊട്ടും തലോടിയും ഉരുമ്മിയും 

കിട്ടാനാഗ്രഹിക്കുന്ന 

രുചി.


ഉപ്പും പുളിയും

എരിവും മധുരവും

ഒന്നുമല്ലാത്ത, 

രുചി തന്നെയുമല്ലാത്ത 

രുചി.


*****

എല്ലാവരിലും ഫലത്തിൽ ഒരു രാമനുണ്ട്?

നിർവ്വചനം ഇല്ലാത്തത് ദൈവം. 

എന്തും ആകാവുന്നത്. 

ഒന്നും ആവാത്തത്.

*****

ഒന്നും ആരും 

യഥാർഥത്തിൽ 

ആർക്കും കൂടെയില്ല. 


ഒന്നും ആരും 

യഥാർത്തത്തിൽ 

ആരെയും സ്ഥിരമായി 

തൃപ്തിപ്പെടുത്തുന്നില്ല.


ഇതറിയുന്നവനാണ്, 

ഇതറിയുമ്പോഴാണ്, 

ഒരാൾ എല്ലാം വിട്ടൊഴിഞ്ഞ് 

സ്വന്തന്തിൽ രമിച്ച്, 

ആവശ്യങ്ങളെ ആവുന്നത്ര ഒഴിവാക്കി 

സന്യാസിയായിത്തീരുന്നത്. 


രാമനായിത്തീരുന്നത്. 


എല്ലാവരിലും ഫലത്തിൽ 

അങ്ങനെയൊരു രാമനുണ്ട്? 


സ്വന്തത്തിൽ രമിക്കുന്ന, 

സ്വന്തവുമായി പൊരുത്തത്തിലാവുന്ന, 

അതിനാൽ ആരുമായും ഒന്നുമായും 

സംഘർഷത്തിലാവാനില്ലാത്ത രാമൻ.

*****

എല്ലാമറിയുന്നതല്ല, 

എന്തൊക്കെയോ ഉണ്ടെന്ന് 

കരുതുന്നതുമല്ല, 

പകരം ഇത്രയേ ഉള്ളൂവെന്ന് 

പലപ്പോഴും, പല ഘട്ടത്തിലും 

തോന്നുന്നതാണ് തിരിച്ചറിവ്.

*****

പൂവിനെ കാണുമ്പോൾ, 

ആ പൂവിനെ കുറിച്ച് ചിന്തിച്ച് 

ആകാശത്തോളം വർണിക്കുമ്പോൾ 

നിങൾ വേരിനെ തിരയണം. 


കാരണം, ഇരുട്ടിൽ കീഴെ 

ആരും കാണാത്ത വഴികളിൽ 

അലഞ്ഞ് അലസമായിക്കിടന്ന

വേരുകളിൽ നിന്ന് വളർന്ന, 

കൊമ്പുകളിൽ വിടർന്ന 

പൂക്കൾ മാത്രമേയുള്ളൂ. 


അടിത്തറയില്ലാതെ 

ഒരു കൊട്ടാരവും ഉയർന്നിട്ടില്ല.

*****

എല്ലാവരിലും 

കീഴെ കിടക്കുന്ന,

അന്തർധാരയായ 

ഒരു രാമനുണ്ട്.


എല്ലാവരിലും 

രാമനായ വേരുണ്ട്,

തണ്ടുണ്ട്.



Tuesday, January 24, 2023

അടിമക്ക് സ്വാതന്ത്ര്യം വലിയൊരു ബാധ്യതയാണ്. പേടിസ്വപ്നമാണ്.

ശരിയായ അടിമക്ക് സ്വാതന്ത്ര്യം അവനെ പേടിപ്പെടുത്തുന്ന വലിയൊരു ബാധ്യതയാണ്, പേടിസ്വപ്നമാണ്, ഭാരമാണ്.

കാരണം സ്വന്തമായി ചിന്തിക്കുക, ഏറ്റെടക്കുക, നേരിടുക.

അവനത് സങ്കല്പിക്കാൻ പോലും സാധിക്കില്ല.

അവനെ സംബന്ധിച്ചിടത്തോളം അവൻ എറ്റവും അരക്ഷിതനാവുന്നത് അപ്പോഴാണ്.

ആ പേടി തന്നെയാണ് അടിമയെ അടിമയാക്കി തുടർത്തുന്ന അടിമയുടെ പേടിയും.

*****

തന്ത്രശാലിയായ ഉടമ (അധികാരി) അടിമയുടെ അടിമവേലയെ, വിധേയത്വത്തെ പാടിപ്പുകഴ്ത്തും. 

ഉടമയായ അധികാരി അടിമയുടെ അടിമവേലയെ, എന്തും ചെയ്തു കൊടുക്കുന്ന വിധേയത്വത്തെ, പാടിപ്പുകഴ്ത്തുന്നത് ഉടമ ചെയ്യുന്ന വലിയ പുണ്യമല്ല. 

അങ്ങനെ ഉടമ അടിമയുടെ വിധേയത്വത്തെ പാടിപ്പുകഴ്ത്തുന്നത് സ്വതന്ത്ര വ്യക്തിത്വമെന്ന നിലക്ക് കൊടുക്കുന്ന അംഗീകാരമല്ല, 

ആ പറച്ചിൽ അടിമയിലെ സ്വതന്ത്ര വ്യക്തിത്വത്തെ അംഗീകരിക്കലല്ല.

പകരം, ആ പറച്ചിൽ അടിമയെ ഒന്നുകൂടി അടിമയാക്കി തുടർത്തലാണ്. 

ആ പറച്ചിൽ അടിമയെ ഒന്നുകൂടി അടിമയാക്കി തുടർത്താനുള്ള അധികാരികളുടെ തന്ത്രമാണ്.

അത് അടിമയുടെ അടിമ ബോധത്തെയും അടിമത്തത്തെയും ഊട്ടിയുറപ്പിക്കലാണ്, ഒന്നുകൂടി ഊട്ടിയുറപ്പിക്കാനുള്ള തന്ത്രമാണ്.

*****

നമ്മളാരും പലപ്പോഴും മറ്റൊരുടമയുടെ കൂടെയല്ലെങ്കിലും നമ്മളേവരും ഫലത്തിൽ ഉള്ളിൻ്റെയുള്ളിൽ ഉടമയാകാൻ തന്നെയാണ് കൊതിക്കുന്നത്. 

നമ്മളേവരും ഫലത്തിൽ ഉള്ളിൻ്റെയുള്ളിൽ അധികാരിയാവാൻ തന്നെയാണ് കൊതിക്കുന്നത്

നമ്മൾ പലപ്പോഴും മറ്റൊരു ഉടമയുടെ കൂടെയല്ലാത്തത് പൂർണമായും അടിമയുടെ മോചനം ആഗ്രഹിക്കും വിധം അടിമയുടെ കൂടെ ആയതും  ആവുന്നതും കൊണ്ടല്ല.

പകരം ഉടമയോടുള്ള നമ്മുടെയൊക്കെ അസൂയ കൊണ്ടും, നമുക്ക് അങ്ങനെയൊക്കെ ഉടമയാവാൻ സാധിക്കാത്തതിൻ്റെ അസൂയയും നിസ്സഹായതയും ഒക്കെ കൊണ്ടുമാവും.

അതുകൊണ്ട് തന്നെ ഈ കുറിപ്പ് അടിമകളെ ചില കാര്യങ്ങൾ അറിയിക്കാനും, ഒപ്പം അടിമകൾക്ക് വേണ്ടിയെന്ന് തോന്നിപ്പിക്കും വിധം ഗാലറിയിൽ നിന്ന്, കഴുത കാമം കരഞ്ഞുതീർക്കും പോലെ, മുതലക്കണ്ണീര് ഒഴുക്കുന്നവരുടെ കാപട്യം അവരെ വിളിച്ചറിയിക്കാനും മാത്രം.


Monday, January 23, 2023

ചെറുതെന്ന് നിങൾ വിചാരിച്ചത് ചെറുതല്ല.

ചെറുതെന്ന് നിങൾ വിചാരിച്ചത് ചെറുതല്ല. 

അത് വലുതിനേക്കാൾ വലുതാണ്. 

കരുത്തരെന്ന് ഏകപക്ഷീയമായി സ്വയം കരുതിയ എല്ലാവരും കൂടി അവർ ചേരുതെന്ന് കരുതിയതിനെതിരെ വന്നുനിന്ന് നോക്കൂ. 

എല്ലാവരെക്കാളും വലുത് അതാണെന്ന് നിങ്ങൾക്ക് മനസ്സിലാവും.

ചെറിയ അണു പർവതത്തെക്കാൾ വലുതും അപകടകാരിയുമാണെന്ന് മനസ്സിലാവും.

വെറും കാറ്റ് നിറഞ്ഞ് മാത്രം വലുതായ ബലൂണുകൾക്ക് ശരിയായ വെളിച്ചത്തിനും അഗ്നിഗോളത്തിനും മുൻപിൽ എത്രനേരം പിടിച്ചുനില്ക്കാൻ സാധിക്കും? 

*****

സ്ഥാനത്ത് നിൽക്കണം. 

അസ്ഥാനത്ത് നിന്നാൽ വില നഷ്ടമാവും. വൃത്തികേടാവും.

മനസ്സിലാവാത്തവൻ്റെയും കാണാത്തവൻ്റെയും മുൻപിൽ 

വൈരവും വെറും കല്ല്. 

പുസ്തകവും ഭക്ഷണവും വെക്കുന്നത് കക്കൂസിലും ക്ലോസറ്റിലുമല്ല.

*****

വേരറ്റ മരങ്ങൾ ഇളംകാറ്റത്തും വീഴും. 

വേരറ്റതാണെന്ന് മനസിലാക്കാത്തവർ ഇളംകാറ്റിൽ കുറ്റം കാണും. 

ഇതുപോലെയവർ മരണങ്ങളെ കൊറോണയിൽ ചേർത്തുപറയും. 

ഒരുപക്ഷേ, ശരീരത്തിൽ കൊറോണ വൈറസ് ഉണ്ടെന്ന കാരണം വെച്ച്.

****

ആദ്യമാദ്യം നീ ആശയങ്ങളെ അന്വേഷിച്ചു നടക്കും. 

പിന്നെപ്പിന്നെ ആശയങ്ങളെത്രയും നിന്നെ അന്വേഷിച്ച് വരും. 

ആശയങ്ങളെ ഉൾക്കൊണ്ട് പറയാൻ പാറ്റിയ വേദിയും വഴിയും നീയാണെന്ന് ആശയങ്ങളറിയും 

പിന്നെ നീ നോക്കുന്നിടത്തും ഇരിക്കുന്നിടത്തുമെല്ലാം നിനക്ക് വേണ്ട ആശയങ്ങൾ മാത്രമായിരിക്കും.

Sunday, January 22, 2023

ഭരിക്കുന്നത് ഭരിക്കാനും നീതിപുലർത്താനുമാണെങ്കിൽ,

ഭരിക്കുന്നത് ഭരിക്കാനും ജനങ്ങളോട് നീതിപുലർത്താനുമാണെങ്കിൽ, 


ഭരിക്കുന്ന ആൾ ശരിക്കും സത്യസന്ധനാണെങ്കിൽ, 


ഭരിക്കുന്ന ആൾക്ക് മനസ്സാക്ഷിയുണ്ടെങ്കിൽ, 


പലപ്പോഴും കുറ്റബോധം കൊണ്ട് സ്ഥാനമൊഴിഞ്ഞു പോകും. 


എന്നല്ല, അയാൾ അധികാരത്തിൻ്റെ ശ്രേണിയിൽ കയറിപ്പോകില്ല.  


അയാൾ അധികാരത്തിൻ്റെ ശ്രേണികൾ കയറിപ്പോകുന്ന ആദ്യഘട്ടത്തിൽ തന്നെ മനസ്സാക്ഷിയുമായി പോരടിച്ച് അധികാരം വിട്ടൊഴിഞ്ഞ് പോകും.


*****


പക്ഷേ, ഭരിക്കുന്നത് പാർട്ടിക്ക് വേണ്ടി മാത്രമാണെങ്കിൽ, 


ഭരിക്കുന്നത് പാർട്ടിയുടെ ചട്ടുകമായി മാത്രമാണെങ്കിൽ,


അത്തരമൊരാൾക്ക് മനസ്സാക്ഷിയും കുറ്റബോധവും ഉണ്ടാവില്ല.


കാരണം, അയാൾ അധികാരത്തിൻ്റെ ശ്രേണികൾ കയറിപ്പോകുന്ന വഴിയിൽ മനസ്സാക്ഷിയെ കൊന്നിട്ടുണ്ടാവും, വിറ്റ് കാശാക്കിയിട്ടുണ്ടാവും.  


അയാൾ അധികാരത്തിൻ്റെ ശ്രേണികൾ കയറിപ്പോകുന്ന ആദ്യഘട്ടത്തിൽ തന്നെ ഒരുതരം വേശ്യാമനസ്സ് സ്വന്തമാക്കിയിട്ടുണ്ടാവും.


എന്ത് വന്നാലും, 


ആരോടും കൂറില്ലാതെ, 


എന്നാൽ എല്ലാവരുടെയും ആളായി, 


എല്ലാവരോടും ചിരിച്ച്, 


എല്ലാം ഏറ്റെടുത്ത്,


ഒന്നും ആർക്കും ചെയ്യാതെ,


അയാൾ നടന്നുതുടരും.

 


നാടിനും നാട്ടുകാർക്കും എന്ത് നഷ്ടവും ദുരന്തവും സംഭവിച്ചാലും, 


കിട്ടിയ സ്ഥാനവും അധികാരവും അയാൾ ഒഴിഞ്ഞുപോകില്ല.


ചട്ടുകം പിടിച്ച കൈകൾ തന്നെ ആ ചട്ടുകം തങ്ങളുടെ പാർട്ടി താൽപര്യം സംരക്ഷിക്കാൻ പോരെന്ന് വെച്ച് അയാളെ മാറ്റാത്തിടത്തോളം.


ചട്ടുകം പിടിച്ച കൈകൾ ആദ്യം നശിപ്പിച്ചിട്ടുണ്ടാവുക അയാളുടെ മനസാക്ഷിയെയാണ്.

******

നമ്മെ നയിക്കുന്നവർ, 

നമ്മുടെ നാട് ഭരിക്കുന്നവർ 

ഉളുപ്പ് നഷ്ടപ്പെട്ടവർ. 


ഉളുപ്പ് നഷ്ടപ്പെട്ടവർ എന്തും ചെയ്യും, 

എന്തും പറയും, 

എന്തിനും മുതിരും. 


അത് നാം തിരിച്ചറിയാത്തത് 

നമ്മുടെയും നാടിൻ്റെയും 

നഷ്ടം, കഷ്ടം.


വിവാഹം ലൈംഗികതയെ കത്തിച്ചു കരിച്ചുകളയാനാണ്.

നിർബന്ധമായും ചെയ്യേണ്ടത് 

ചെയ്യാതിരിക്കാൻ 

നിസ്സാരമായ കാരണങ്ങൾ പറയും. 


വീട് കത്തുമ്പോൾ അണക്കില്ല, 

പകരം അണക്കാൻ ഉപയോഗിക്കുന്ന 

വെള്ളത്തിൻ്റെ വൃത്തികേടിനെ കുറിച്ച് 

വാചാലരാവും.

****

അവനവൻ്റെ മനോസുഖത്തിനും ശരീരസുഖത്തിനും വേണ്ടി നടത്തുന്ന ത്യാഗം. ജീവിതം. 

ജീവിതം ത്യജിച്ച് ജീവിതം നേടാനുള്ള ശ്രമം ജീവിതം.

*****

ഒരു സ്ത്രീശരീരം, 

അല്ലെങ്കിൽ ഒരു പുരുഷശരീരം 

വേണം. 


മഹാഭൂരിപക്ഷവും 

പ്രണയിക്കുന്നതങ്ങിനെ. 


വിവാഹം ചെയ്യുന്നതും 

അതുകൊണ്ട്. 


പക്ഷെ, 

രണ്ട് ശരീരങ്ങൾ മാത്രമായി, 

വെറും ശരീരം കൊണ്ട് മാത്രം 

ഏത്ര കാലം?

*****

ലിംഗവും യോനിയും കൊണ്ട് മാത്രം, 

ലിംഗവും യോനിയും ആയുധമാക്കി മാത്രം, 

ലിംഗത്തിനും യോനിക്കും വേണ്ടി മാത്രം, 

ശരീരസൗന്ദര്യം കൊണ്ട് മാത്രം, 

കുടുംബജീവിതം മുന്നോട്ട് പോകില്ല, 

വിജയിപ്പിക്കാൻ സാധിക്കില്ല.

*****

വിവാഹം ലൈംഗികതയെ കത്തിച്ച് വളർത്തി വലുതാക്കാനല്ല. 

പകരം കത്തിച്ചു കരിച്ചു കളയാനാണ്. 

എന്തും സ്വന്തമായി സ്ഥിരമാകുമ്പോൾ ഇത്രയേ ഉള്ളൂ എന്നറിഞ്ഞ് കത്തിക്കരിഞ്ഞും പോകും.


Saturday, January 21, 2023

മാതാപിതാക്കളാണ് വെറുക്കപ്പെടേണ്ടത്. അവരാണ് അപകടം വളർത്തുന്നത്.

മക്കളെ വെറുപ്പും വർഗീയതയും വിഭജനവും പഠിപ്പിച്ച് വളർത്തുന്ന മാതാപിതാക്കളാണ് വെറുക്കപ്പെടേണ്ടത്. 

അവരാണ് അപകടം വളർത്തുന്നത്.

*****

അറിവിനേയും തിരിച്ചറിവിനേയും തീരുമാനങ്ങളെയും മാതാപിതാക്കളെന്ന, അവരെ അനുസരിക്കുകയെന്ന നിർമ്മലവികാരം കൊണ്ട് ഉരുക്കി നശിപ്പിച്ചുകളയരുത്.

*****

മാതാപിതാക്കൾ ബഹുമാനവും സംരക്ഷണവും അർഹിക്കുന്നു. 

പക്ഷെ, മാതാപിതാക്കൾ എന്ന അർത്ഥത്തിൽ മാത്രം.

വിശ്വാസവും അറിവും അവസാനവാക്കും നിശ്ചയിക്കേണ്ടത് അവരാണ് എന്ന അർത്ഥത്തിലല്ല.

*****

മാതാപിതാക്കൾ എന്ന സ്ഥാനം മാറ്റിനിർത്തിയാൽ അവർ വെറും സാധാരണ മനുഷ്യർ എന്നും മനസിലാക്കണം. 

എല്ലാ അഭിപ്രായങ്ങളും അറിവും വിശ്വാസവും തീരുമാനങ്ങളും അവരിൽ നിന്നാണ് വരേണ്ടത് എന്ന അർത്ഥം വരരുത്. 

മിക്ക മേഖലകളിലും അവർ അറിവില്ലാത്തവരെങ്കിൽ അറിവില്ലാത്തവർ തന്നെ.

*****

മക്കൾ ഉടയ സൂര്യന്മാർ. തളിരിലകൾ 

ഉയരാനും വളരാനും ഏറെയുണ്ട്, ആകാശമുണ്ട്. പ്രതീക്ഷകൾ ഉണ്ട്. 

മഹ്യാഹ്നസൂര്യൻമാർ ആവുന്നത് വരെ ആ ഉദയസൂര്യൻമാരെന്ന മക്കളെ, പ്രതീക്ഷകളെ ഉയർത്താൻ മാതാപിതാക്കൾക്ക് ബാധ്യതയുണ്ട്. 

ആ നിലക്ക് മക്കൾ മാതാപിതാക്കളുടെ അടിമകൾ അല്ല.

****"

ഏറിയാൽ, മാതാപിതാക്കളാണ് മക്കളുടെ അടിമകൾ. 

അറിഞ്ഞോ അറിയാതെയോ മക്കൾ ജനിക്കാൻ കാരണമായതിൻ്റെ കുറ്റബോധം പേറുന്നത്  കൊണ്ട് തന്നെ പോറ്റിവളർത്തേണ്ട ബാധ്യത പേറേണ്ടിവരുന്ന അടിമകൾ മാതാപിതാക്കൾ.

*****

മാതാപിതാക്കൾ അസ്തമയസൂര്യന്മാർ. ഉണങ്ങിയ ഇലകൾ ഉയരാനും വളരാനും ആകാശമില്ല. പ്രതീക്ഷകൾ ഇല്ല.

അതിനാൽ തന്നെ മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണം. ശാരീരികമായി. ആവുന്നത്ര കൊഴിഞ്ഞ് പോകാതിരിക്കാൻ. ഭൗതികമായി, ഭൗതികജീവിത്തിൽ. അശക്തരെ ശക്തൻ തുണക്കുന്നതു പോലെ തന്നെ.

ആ നിലക്ക് മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണം, സ്നേഹിക്കണം. 

*****

പക്ഷേ, മാതാപിതാക്കളെ മക്കൾ സംരക്ഷിക്കണം, സ്നേഹിക്കണം എന്നത് കൊണ്ട് ചിന്താപരമായ, വിശ്വാസപരമായ, ബൗദ്ധിക കാര്യങ്ങളിൽ മാതാപിതാക്കളെ മക്കൾ അനുസരിക്കേണ്ടതില്ല, മാതാപിതാക്കളുടെ അടിമകൾ ആവേണ്ടതില്ല.

ചിന്താപരമായ, വിശ്വാസപരമായ ബൗദ്ധിക കാര്യങ്ങളിൽ മാതാപിതാക്കളെ മാത്രം അനുസരിച്ച്, അവരുടെ അടിമകളായി എല്ലാ മക്കളും കാലാകാലമായി നടന്നിരുന്നുവെങ്കിൽ ലോകം ഇക്കാണുന്നത് പോലെ പുരോഗമിക്കില്ലായിരുന്നു. മുഹമ്മദും യേശുവും മാർക്സും ഐൻസ്റ്റീനും ബുദ്ധനും ഉണ്ടാവില്ലായിരുന്നും.

Thursday, January 19, 2023

മരണമാണോ ദൈവവിളിക്കുള്ള ഉത്തരം?

മരിച്ചാല്‍, മരിച്ചാല്‍ മാത്രം,

മരിച്ച ആൾ 'അല്ലാഹുവിന്റെ (ദൈവത്തിന്റെ) വിളിക്കുത്തരം നല്‍കി' എന്ന് പറയുന്നവരോട്......


മരണമാണോ ദൈവവിളിക്കുള്ള ഉത്തരം?


മരിക്കാനാണോ ദൈവം വിളിക്കുന്നത്? 


എങ്കിൽ, ജീവിതമോ?

ജീവിതം പിന്നെന്താണ്‌?

മരിക്കാൻ വേണ്ടിയുള്ള കാത്തിരിപ്പ് മാത്രമാണോ ജീവിതം?

മരിക്കാൻ വേണ്ട ദൈവവിളി കേള്‍ക്കാന്‍ വേണ്ടിയുള്ള വെറും കാത്തിരിപ്പാണോ ജീവിതം?

മരിക്കാൻ വേണ്ട ദൈവവിളി കേള്‍ക്കാന്‍ വേണ്ടി മാത്രം ഏവരും ജനിച്ചു ജീവിക്കുകയാണോ?

എങ്കില്‍ അങ്ങനെ പിന്നീട്‌ വിളിക്കേണ്ടി വരുന്ന കോലത്തില്‍ എന്തിന്‌ ഒരാൾ ജനിക്കണം, ജീവിക്കണം?

മരണം ദൈവ വിളിക്കുള്ള ഉത്തരമാണെങ്കില്‍, ജീവിതം ആരുടെ വിളിക്കുള്ള ഉത്തരമാണ്?

ജീവിക്കുന്നത് ആര്‍ക്ക് വേണ്ടി ആരുടെ വിളിക്കുള്ള ഉത്തമായാണ്? 

മരണമാണ് ദൈവവിളിക്കുള്ള ഉത്തരമെങ്കിൽ, ആത്മഹത്യ ചെയ്യുന്നവർ കുറച്ച് കൂടി കൂടുതൽ ആത്മീയത ഉള്ളവരാണോ? 

അങ്ങനെ ആത്മീയത കൂടുതൽ ഉള്ളത് കൊണ്ടാണോ ആത്മഹത്യ ചെയ്യുന്നവർ കുറച്ച്‌കൂടി നേരത്തേ ആ വിളികേട്ട്, ജീവിതം മറ്റൊന്നുമല്ല എന്നറിഞ്ഞ്, ഉത്തരം നല്‍കുന്നത്? 

മരണം ദൈവത്തിലേക്ക് പോകാനുള്ള വിളിയാണെങ്കിൽ, പ്രകൃതി ദുരന്തങ്ങളും ഭൂകമ്പങ്ങളും മാറാവ്യാധികളും നല്ലതല്ലേ?

കൊലപാതകങ്ങളും ആക്രമണങ്ങളും ആ വിളിക്ക് ഉത്തരം നൽകാൻ എളുപ്പം ചെയത് കൊടുക്കലല്ലേ? 

അവ ആര്‍ക്കും മനസിലാകാതെ പോയ യാഥാര്‍ത്ഥ ആത്മീയതയല്ലേ?

ദൈവത്തിന്റെ നമ്മൾ ഉത്തരം നല്‍കേണ്ട വിളികളല്ലേ അവ?

അവയെ നാം പേടിക്കേണ്ട കാര്യമില്ലല്ലോ, കാമിക്കുകയല്ലേ വേണ്ടത്?


മരണം ദൈവത്തിലേക്ക് പോകാനുള്ള വിളിയാണെങ്കിൽ......,

ഭൂമിയില്‍ ജീവിക്കുന്നവരൊക്കെ ആരുടെ വിളിക്ക് ഉത്തരം നല്‍കിയാണ്, അല്ലെങ്കിൽ ആരുടെ വിളിക്ക് ഉത്തരം നല്‍കാതെയാണ് ഭൂമിയില്‍ ജീവിക്കുന്നത്? 

മരിച്ചവർ ദൈവത്തിലേക്ക് മടങ്ങുമ്പോള്‍ ബാക്കി ഭൂമിയിലുള്ളവർ, ജീവിക്കുന്നവർ, മടങ്ങാതെ ദൈവത്തിന് പുറത്താണോ?


മരണമാണോ ദൈവത്തിലേക്കുള്ള ഏകവഴി?

അപ്പോൾ, യാഥാര്‍ത്ഥ ആത്മീയത എന്നാല്‍ മരണം എന്നര്‍ത്ഥം വെക്കേണ്ടി വരില്ലേ? 

ബാക്കി മരിക്കാതെ ഭൂമിയിലുള്ളവർ ദൈവത്തിന്റെ വിളിക്ക് ഉത്തരം നല്‍കാതെ ആത്മീയത തീണ്ടാത്തവരാണോ?

മരണം ദൈവത്തിലേക്ക് പോകാനുള്ള വിളിയാണെങ്കിൽ.........,


ജനിക്കുന്നതും രോഗിയാകുന്നതും

കണ്ണുകളടയുന്നതും തുറക്കുന്നതും

ഹൃദയമിടിക്കുന്നതും ചിന്തിക്കുന്നതും

നടക്കുന്നതും ഭക്ഷണം കഴിക്കുന്നതും വെള്ളം കുടിക്കുന്നതും മുട്ടവിരിയുന്നതും

പൂവിടുന്നതും ഇല തളിര്‍ക്കുന്നതും 

ഒന്നും ദൈവവിളിക്കുള്ള ഉത്തരങ്ങളല്ലേ?

അവയൊക്കെയും പിന്നെന്താണ്‌?

അവയൊക്കെയും ദൈവത്തില്‍ നിന്നുള്ള ഓടിയകലലാണോ?

*******

നിങ്ങളൊന്ന് ചിന്തിക്കുക.

അല്ലാഹു എന്ന ആത്യന്തികതയില്‍ വിരാജിക്കുന്ന ദൈവം വിളിക്കുകയോ?

ദൈവം ആരെ, എന്തിന്‌ വിളിക്കാന്‍? 

അല്ലാഹു എന്ന ആത്യന്തികതയില്‍ വിരാജിക്കുന്ന ദൈവം അങ്ങനെ വിളിക്കുന്നുണ്ടോ?

അല്ലാഹു എന്ന ദൈവത്തിന് അങ്ങനെ, നാം നമ്മുടെ മാനത്തില്‍ നിന്ന് കരുതുന്നത് പോലെ, വിളിക്കേണ്ടതുണ്ടോ?

******

ഇനിയും ചോദിക്കട്ടെ.....

നിങ്ങളുടെയും ഈയുള്ളവന്റെയും മരണം അല്ലാഹുവിന്റെ (ദൈവത്തിന്റെ) വിളിക്കുള്ള ഉത്തരമാണോ? 

ജീവിതമല്ലാതെ, മരണമാണോ ആർക്കെങ്കിലുമുള്ള ഉത്തരമാവേണ്ടത്? 

അല്ലാഹു എന്ന ദൈവം നിങ്ങളെ വിളിക്കാന്‍ മൂപ്പര്‍ക്ക് വല്ല ആവശ്യവും ഉണ്ടാവുമോ? 

അല്ലാഹു എന്ന ദൈവം നിങ്ങളെ വിളിക്കാന്‍ മാത്രം ആരെങ്കിലും എന്തെങ്കിലും (ജീവിതം തന്നെയും) ദൈവമെന്ന അല്ലാഹുവിന് പുറത്തും അകലെയുമാണോ?

ജീവിതമെന്നാല്‍ ദൈവത്തിന് പുറത്തും, മരണമെന്നാല്‍ ദൈവത്തിലേക്കും ദൈവത്തിലും എന്നാണോ അര്‍ത്ഥം? 

മരിച്ചവരെ ദൈവമെന്ന അല്ലാഹു വിളിക്കുന്നതാണെങ്കിൽ..........,

ഇവിടെയും എവിടെയും ജീവിക്കുന്നവർ ദൈവത്തിന്റെ ആ വിളി കേള്‍ക്കാത്തവരോ, അല്ലെങ്കിൽ ആ വിളിക്കുത്തരം നല്‍കാത്തവരോ?

എന്താണ്‌ നിങ്ങളീ പറയുന്നത്‌?

നിങ്ങൾ ദൈവത്തെ, എല്ലാറ്റിലും എന്തിലും എങ്ങിനെയും കാണാതെ, മരണാനന്തരത്തിലേക്ക് മാത്രമായി പകുത്ത് ചുരുക്കി വെച്ചിരിക്കയാണോ?

ഖുര്‍ആനിലോ മറ്റെവിടെയെങ്കിലുമോ നിങ്ങൾ ഇങ്ങനെ ഈ പറയുന്നത് പോലെ മരണത്തെ കുറിച്ച് "അല്ലാഹുവിന്റെ (അല്ലെങ്കില്‍ ദൈവത്തിന്റെ) വിളിക്കുത്തരം" എന്ന നിലക്ക് വല്ലതും പറഞ്ഞിട്ടുണ്ടോ?

ഇല്ലെങ്കില്‍, നാം നാക്ക് തൊടാതെ, തൊണ്ട അറിയാതെ, ഉള്ളറിയാതെ പൊള്ളയായി എന്തോ പറയുക മാത്രം തന്നെയല്ലേ?

ജീവിതം ഇത്രയേയുള്ളൂ എന്ന് തോന്നിയിട്ടില്ലാത്തവരില്ല. എന്നിട്ടും ആരും മതിയാക്കിയില്ല.

രണ്ട് കാലുകൾ, 

രണ്ട് കൈകൾ, 

ഒരുടൽ. 


പിന്നെ കൂടുതൽ വളർന്ന തലച്ചോറും 

അതുണ്ടാക്കുന്ന ബോധവുമാണോ 

മനുഷ്യന് മാത്രമുണ്ടെന്ന് പറയുന്ന 

ആത്മാവ്?

******

നിങ്ങൾക്കുള്ള ഉറപ്പിനെക്കാൾ 

വലിയ എന്തോ ഒരുറപ്പ് 

ബുദ്ധനും മുഹമ്മദിനും 

യേശുവിനും മറ്റാർക്കും 

ഉണ്ടായിരുന്നുവെന്ന തോന്നൽ 

തെറ്റാണ്, 

ഒഴിവാക്കേണ്ടതാണ്. 


ദൂരേനിന്നുള്ള 

വെറും തോന്നൽ മാത്രമാണത്. 


ജീവിതം എന്ത്, എന്തിന് 

എന്നറിയില്ലെന്ന ഒരുറപ്പ് മാത്രമേ 

ആർക്കുമുണ്ടായിരുന്നുള്ളൂ.

*****

കടന്നുപോയവരാരും ഒരു പാഠവും നൽകിയില്ല. 

ജനിതകത്തിലൂടെയല്ലാതെ. 

ദൂരെയുള്ളതൊക്കെയും അലങ്കാരം, സ്വപ്നം. 

ചന്ദ്രനായാലും നക്ഷത്രങ്ങളായാലും.

*****

ജീവിതം 'ഇത്രയേയുള്ളൂ', 'മതി' എന്ന് ഒരിക്കലെങ്കിലും തോന്നിയിട്ടില്ലാത്തവർ ഉണ്ടാവില്ല. 

എന്നിട്ടും പലരും മതിയാക്കിയില്ല. 

എന്തുകൊണ്ട്? 

പേടിയും അധൈര്യവും കൊണ്ട്. 

പിന്നെ? 

പിന്നെയും കൂടെക്കൂടുന്ന പ്രതീക്ഷ കൊണ്ട്.

******

മരിക്കാൻ പേടിയോ? 

ജീവിക്കാൻ മാത്രം 

എന്താണ് ഇവിടെയുള്ളത്? 

വേറെ വേറെയെന്ന് 

തോന്നിപ്പിക്കും വിധം 

ആവർത്തനമല്ലാതെ. 

ഞാൻ തന്നെയും ഇല്ലെന്നിരിക്കെ.

*****

ജോലി ഉപജീവനത്തിന് നിർബന്ധം. 

പക്ഷെ പച്ചയായ ജീവിതം നൽകുന്ന ശൂന്യതാബോധത്തിൽ നിന്നും മറഞ്ഞ് നിൽക്കാനും ജോലി അത്യാവശ്യമാണ്. 

ബോറടിയെന്ന് താലോലിച്ച് വിളിക്കുന്നതിനെ ഒഴിവാക്കാൻ ജോലിയും മദ്യവും ഭക്തിയും സാമൂഹ്യസേവനവും.

*****

അപ്പപ്പോൾ സാധിക്കുന്ന പോലെ ഉണ്ടാക്കിയ പരിഹാരവും സ്വസ്ഥതയും മാത്രമേ മനുഷ്യനുളളൂ, മനുഷ്യനുണ്ടായിട്ടുള്ളൂ, മനുഷ്യൻ ഉണ്ടാക്കിയിട്ടുള്ളൂ.

അല്ലാതെ, ഒരു കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും മാർക്സും സ്ഥിരമായ  പരിഹാരവും സ്വസ്ഥതയും മനുഷ്യന് നൽകിയിട്ടില്ല.


Wednesday, January 18, 2023

അല്ലാഹു ആദരിച്ചവരെ നിങ്ങൾ അപമാനിക്കാമോ?

 1. അല്ലാഹു, അഥവാ ദൈവം ബഹുമാനിച്ചവരെ (ആദരിച്ചവരെ) നിങ്ങൾ അപമാനിക്കാമോ? 

(അങ്ങനെ ദൈവം ആദരിക്കുക എന്ന കാര്യം നടക്കുമോ ഇല്ലേ എന്ന സംശയവും ചർച്ചയും അവിടെ നിൽക്കട്ടെ.)

വിശ്വസിക്കുന്നവരോട് അവരുടെ അളവുകോൽ എടുത്ത് തന്നെ, അവരുടെ അളവിൽ, അവരുടെ കയ്യിലുള്ള തുണി കൊണ്ട് തന്നെ തുന്നണമല്ലോ? സംസാരിക്കണമല്ലോ?)

അല്ലാഹു, അഥവാ ദൈവം ബഹുമാനിച്ചവരെ (ആദരിച്ചവരെ) നിങ്ങൾ അപമാനിക്കാമോ എന്ന ചോദ്യത്തിന് ഉത്തരം അപമാനിക്കാൻ പാടില്ല എന്ന് തന്നെയാണ് വരിക, വരേണ്ടത്.

വിശ്വാസികളെ സംബന്ധിച്ചിടത്തോളം അല്ലാഹു, അഥവാ ദൈവം മാനിച്ചവരെ (ആദരിച്ചവരെ) അവരും മാനിക്കും. അവരും മാനിക്കണം.

പ്രത്യേകിച്ചും ഖുർആനിൽ അല്ലാഹു ആരെ ബഹുമാനിച്ചു എന്ന് വ്യക്തമാക്കി പറഞ്ഞ സ്ഥിതിക്ക്.

***** 

ഖുർആനികമായി അല്ലാഹു ആരെയാണ് ആദരിച്ചത്, ബഹുമാനിച്ചത്?

വെറും മനുഷ്യനെ. 

പച്ച മനുഷ്യനെ.

മുസ്ലീമിനെയല്ല. 

ക്രിസ്ത്യാനിയെയോ ഹിന്ദുവിനെയോ അല്ല.

വിശ്വാസിയെ തന്നെയും അല്ല.


അഥവാ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അവിശ്വാസിയും അന്ധവിശ്വാസിയും അക്രമിയും എല്ലാം അടങ്ങുന്ന പച്ച മനുഷ്യനെ.

ഒരുതരം വകതിരിവുമില്ലാതെ.

****

ഈ പറയുന്നതിന് ഖുർആനികമായി എന്താണ് തെളിവ്?

ഖുർആൻ പറയുന്നു 

"നാം ആദം സന്തതികളെ (മനുഷ്യരെ) ആദരിച്ചിരിക്കുന്നു." (ഖുർആൻ) 

(വലഖദ് കർരംനാ ബനീ ആദമ)


ആദരിച്ചത് വെറും മനുഷ്യൻ എന്ന അടിസ്ഥാനത്തിൽ മാത്രം. 

ആദരിച്ചത് നിബന്ധനകൾ ഇല്ലാതെ. 

ആദരിച്ചത് വിശ്വാസവും അവിശ്വാസവും അടിസ്ഥാനമാക്കാതെ. 

ആദരിച്ചത് ആരാധനയും ദൈവവിശ്വാസവും ആധാരമാക്കാതെ.

ആദരിച്ചത് ഏകദൈവത്വവും ബഹുദൈവത്വവും വിഷയമാക്കാതെ.

****

ഇനിയും എന്തെങ്കിലും കാരണം ഇങ്ങനെ ദൈവം മനുഷ്യനെ ആദരിക്കുന്നതിന് ഖുർആനികമായി ഉണ്ടോ? 

അത് ക്രമേണ പറയാം.

ഇനിയും എന്തെങ്കിലും കാരണം ഇങ്ങനെ ദൈവം മനുഷ്യനെ ആദരിക്കുന്നതിനുണ്ടെങ്കിൽ അത് മനുഷ്യൻ നേടിയെടുത്ത, നേടിയെടുക്കുന്ന അറിവ് മാത്രം. 

അതിനും ഖുർആനിൽ തെളിവുണ്ടോ?

അതിനും ഖുർആനിൽ തെളിവുണ്ട്.

*****

എങ്കിൽ, മറ്റ് വിശദീകരണങ്ങളിലേക്ക് പോകുന്നതിനു മുൻപ് വിശ്വാസികളോട് ഒരേയൊരു ചോദ്യം ആദ്യമേ ചോദിക്കട്ടെ. 

അല്ലാഹു എന്ന ദൈവം ആദരിച്ച മനുഷ്യനെ നിങൾ ആദരിക്കേണ്ടേ?

വേണം.

എന്നുവെച്ചാൽ മനുഷ്യരെ പരസ്പരം ഒരുതരം അതിർവരമ്പുകളും ഇല്ലാതെ ആദരിക്കേണ്ടേ?

വേണം.

അങ്ങനെ മനുഷ്യരെ  ഒരുതരം അതിർവരമ്പുകളും ഇല്ലാതെ ആദരിക്കുന്നില്ലെങ്കിൽ, വിശ്വാസികളായ മനുഷ്യർ മറ്റു അന്യവിശ്വാസികളായ, അവിശ്വാസികളായ മനുഷ്യരെ ആദരിക്കുന്നില്ലെങ്കിൽ, അതിനർത്ഥം എന്താണ്, എന്തായിരിക്കണം?

അവർ, അവർ തന്നെ വിശ്വസിക്കുന്ന ദൈവത്തെ നിന്ദിക്കുന്നു എന്ന് തന്നെയല്ലേ?

അതേ.

പ്രത്യേകിച്ചും അവർ ശരിക്കും ഖുർആൻ അവതരിപ്പിച്ച അതേ ദൈവവിശ്വാസികൾ തന്നെയാണെങ്കിൽ.

അല്ലാതെ വിശ്വാസവും അവിശ്വാസവും അല്ല ദൈവത്തെ നിന്ദിക്കൽ. 

വിശ്വസിക്കാൻ സാധിക്കുകയും സാധിക്കാതിരിക്കുകയും എങ്ങനെയോ വിശ്വസിക്കലും അവിശ്വസിക്കലും ഓരോരുത്തൻ്റെയും കഴിവും കഴിവുകേടും മാത്രമാണ്. സാധ്യത മാത്രമാണ്.

*****

2. ദൈവം മാലാഖകളോട് സാഷ്ടാംഗം പ്രണമിക്കാൻ ആവശ്യപ്പെട്ടു. ഖുർആനികമായിത്തന്നെ. 

ആരുടെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ ദൈവം മാലാഖകളോട് ആവശ്യപ്പെട്ടു?

വെറും പച്ച മനുഷ്യൻ്റെ മുൻപിൽ. അതും ഖുർആനികമായിത്തന്നെ.

അല്ലാതെ, ദൈവത്തിൽ വിശ്വസിക്കുന്നവൻ്റെ മുന്പിലാണോ ദൈവം സാഷ്ടാംഗം പ്രണമിക്കാൻ മാലാഖകളോട് ആവശ്യപ്പെട്ടത്?

അല്ല.

വെറും മുസ്ലിമിൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ അല്ല ദൈവം ആവശ്യപ്പെട്ടത്.

ഹിന്ദുവിൻ്റെയും ക്രിസ്ത്യാനിയുടെയും മുൻപിലുമല്ല.


അഥവാ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അവിശ്വാസിയും അന്ധവിശ്വാസിയും അക്രമികളും എല്ലാം അടങ്ങിയ പച്ച മനുഷ്യൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാൻ. 

ഒരുതരം വകതിരിവുമില്ലാതെ.

*****

എന്താണ്, ആരാണ് മാലാഖകൾ? ഖുർആനികമായിത്തന്നെ 

ദേവഗണങ്ങൾ, പ്രപഞ്ച ചാലകശക്തികൾ.

ആരാധിച്ച് ഭക്തി കാണിച്ച് വിശ്വാസത്തിൻ്റെ മാറ്റ് തെളിയിച്ച മനുഷ്യൻ്റെ മുൻപിൽ അല്ല ദേവഗണങ്ങളും, പ്രപഞ്ച ചാലകശക്തികളുമായ മാലാഖകളോട് ദൈവം സാഷ്ടാംഗം പ്രണമിക്കാൻ ആവശ്യപ്പെട്ടത്.

പകരം, പച്ച മനുഷ്യൻ്റെ മുൻപിൽ. 

ആദ്യത്തെ മനുഷ്യവിത്തിന് മുന്നിൽ.


എന്തായിരുന്നു അങ്ങനെ മനുഷ്യൻ്റെ മുൻപിൽ  സാഷ്ടാംഗം പ്രണമിക്കാൻ ദൈവം മാലാഖകളോട് ആവശ്യപ്പെടാൻ കാരണം?

മനുഷ്യൻ്റെ അറിവ്.

മനുഷ്യൻ നേടിയെടുത്ത, ആർജിച്ചെടുത്ത അറിവ് മാത്രം.

അറിവാണ് കാരണം. അറിവിനെയാണ് സാഷ്ടാംഗം പ്രണമിക്കേണ്ടത്.

എന്നുവെച്ചാൽ, അറിവുള്ള മനുഷ്യൻ്റെ മുൻപിൽ മാലാഖകൾ വരെ, ദേവഗണങ്ങൾ വരെ, പ്രപഞ്ച ചാലകശക്തികൾ വരെ, സാഷ്ടാംഗം പ്രണമിക്കുമെന്നർത്ഥം. സാഷ്ടാംഗം പ്രണമിക്കണമെന്നർത്ഥം.

അറിവ് കൊണ്ട് മാലാഖകളെ വരെ, ദേവഗണങ്ങളെ വരെ, പ്രപഞ്ച ചാലകശക്തികളെ വരെ കീഴടക്കാം , വിധേയപ്പെടുത്താം എന്നർത്ഥം.

അറിവിനാണ് മുൻഗണന എന്നർത്ഥം.

അറിവിനെ മാനിച്ച് സാഷ്ടാംഗം പ്രണമിക്കുന്നുത് തെറ്റല്ല എന്നർത്ഥം. 

പകരം അങ്ങനെ അറിവിനെ സാഷ്ടാംഗം  പ്രണമിക്കുന്നുത് നിർബന്ധമാണ് എന്നർത്ഥം.

അങ്ങനെ സാഷ്ടാംഗം പ്രണമിക്കുന്നുത് കുടുസ്സായ ബഹുദൈവത്വം (ശിർക്ക്) അല്ലെന്നർത്ഥം. 

എന്നിരിക്കെ അറിവുള്ളവനെ, അതാരായാലും, ഏത് വിശ്വാസക്കാരനും നാട്ടുകാരനും ആയാലും, നിങൾ മാനിക്കാതിരുന്നാൽ, പ്രണമിക്കാതിരുന്നാൽ ആദരിക്കാതെയിരുന്നാൽ എന്താണതിനർത്ഥം?

നിങൾ വിശ്വസിക്കുന്ന ദൈവത്തെ നിങൾ തന്നെ നിന്ദിക്കുന്നു, മാനിക്കുന്നില്ല എന്ന് മാത്രം.

നിങൾ പിശാച് ആവും എന്നർത്ഥം.

*****

3. ആരാണ് പിശാച്. ഖുർആനികമായിത്തന്നെ.

ഖുർആനികമായി പറഞാൽ അറിവുള്ള മനുഷ്യനെ മാനിക്കാത്തവൻ. സാഷ്ടാംഗം പ്രണമിക്കാത്തവൻ.

അറിവുള്ള മനുഷ്യൻ്റെ മുൻപിൽ സാഷ്ടാംഗം പ്രണമിക്കാത്തവൻ. 

ആ അറിവ് ആർക്കാണോ, ആരുടെ അടുക്കലാണോ ഉളളത് അവനെ സാഷ്ടാംഗം പ്രണമിക്കാത്തവൻ. 

അവൻ ഏത് തരം വിശ്വാസിയായാലും, ഏത് തരം മതക്കാരനായാലും, ഏത് നാട്ടുകാരനായാലും. അവൻ്റെ മുന്നിൽ പ്രണമിക്കാത്തവൻ

ഇവിടെ അറിവ് എന്നത് കൊണ്ട് ഉദ്ദേശിച്ചത് മതപരമായ അറിവല്ല എന്നതും സുവ്യക്തമായത്. 

കാരണം, സൃഷ്ടിയുടെ തുടക്കത്തിൽ, സ്വർഗലോകത്ത് മതവും മതപഠനവും ഇല്ല.

******

4. ദൈവം ഭൂമിയിൽ അവൻ്റെ പ്രതിനിധിയെ സൃഷ്ടിച്ചു. 

ഖുർആനികമായ കാര്യമാണ് ഈ പറഞ്ഞത്.


ദൈവം ഭൂമിയിലേക്ക് വേണ്ടി സൃഷ്ടിച്ച അവൻ്റെ പ്രതിനിധി ആരാണ്? 

മനുഷ്യൻ.

പച്ച മനുഷ്യൻ.


ആരെയാണ് ദൈവം ഭൂമിയിലെ തൻ്റെ പ്രതിനിധി ആക്കിയത്?

വെറും പച്ച മനുഷ്യനെ.

അല്ലാതെ വെറും മുസ്ലിമിനെയാണോ ദൈവം ഭൂമിയിലെ തൻ്റെ പ്രതിനിധി ആക്കിയത്?

ഖുർആനികമായി പറഞാൽ അല്ല.


ഹിന്ദുവിനെയും ക്രിസ്ത്യാനിയേയും ആണോ?

ഖുർആനികമായി പറഞാൽ അല്ല.


ദൈവത്തിൻ്റെ ഭൂമിയിലെ പ്രാതിനിധ്യം മൊത്തം മനുഷ്യനുമാണ്.

മൊത്തം മനുഷ്യനും, അവൻ അറിഞ്ഞാലും ഇല്ലെങ്കിലും, ദൈവത്തിൻ്റെ പ്രതിനിധി തന്നെ എന്നർത്ഥം.

മനുഷ്യൻ്റെ വിത്ത് ഗുണത്തിലും സത്തയിലും ദൈവിക പ്രാതിനിധ്യം ഉണ്ട്, പ്രതിനിധിക്ക് വേണ്ട ഗുണങ്ങൾ ഉണ്ട്, ഉണ്ടാവാണം എന്നർത്ഥം.

എന്താണ് തെളിവ്? 

മനുഷ്യനെ സൃഷ്ടിക്കുമ്പോൾ ദൈവം അത് വ്യക്തമായി പറയുന്നു. (ഖുർആൻ അത് ഉദ്ധരിക്കുന്നു.)

"നിൻ്റെ നാഥൻ മാലാഖകളോടു പറഞ്ഞ സന്ദർഭം: നാം ഭൂമിയിലേക്ക് പ്രതിനിധിയെ ഉണ്ടാക്കുന്നു (നിശ്ചയിക്കുന്നു)." (അൽ ബഖറ: ഖുർആൻ)

എന്നുവച്ചാൽ ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും അവിശ്വാസിയും അന്ധവിശ്വാസിയും അക്രമികളും എല്ലാം അടങ്ങിയ പച്ച മനുഷ്യകർ മുഴുവൻ ഒരു തെരഞ്ഞെടുപ്പും ഇല്ലാതെ തന്നെ പ്രതിനിധി ആണെന്നും ആവാതിരിക്കാൻ തരമില്ലെന്നും സാരം.

എങ്കിൽ ദൈവത്തിൻ്റെ പ്രതിനിധയാണ് എല്ലാവരുമെങ്കിൽ എല്ലാവരെയും ഒരുപോലെ കണ്ട് മാനിക്കുകയും ആദരിക്കുകയും പ്രണമിക്കുകയും ചെയ്യേണ്ടേ?

വേണം.

അതിൽ വിശ്വാസപരമായ വ്യത്യാസം, ദേശവും ഭാഷയും മാറുന്നത് വിവേചനവും ഉച്ചനീചതവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാക്കാനുള്ള ന്യായമല്ല?

ഇല്ല.


5.

അബ്രഹാമിൻ്റെ അടുക്കൽ അതിഥികൾ വരുന്നു. 

അബ്രഹാമിന് അറിയാത്തവർ.

അതിഥികൾ അപരിചിതരെന്ന് ഖുർആൻ അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിപ്പറയുന്നു. (സൂറ: അൽ ദാരിയാത്ത്)

അറിയാത്തവരാണ് അതിഥികൾ ആയതെങ്കിൽ എന്താണർത്ഥം?. 

ആരുമാവാം. 

ശത്രു ആവാം. 

അന്യദേശക്കാരനാവാം. 

അന്യവിശ്വാസിയാവാം, 

ചാരനാവാം. 


എന്നിട്ടും വീട്ടിൽ വന്നവർ അതിഥി. 

അബ്രഹാം നേരെ ചെന്നത് അടുക്കളയിലേക്ക്. 

ആരാണ്, എവിടെനിന്നാണ് വന്നവരെന്ന് വരെ അന്വേഷിക്കാതെ. 


അടുക്കളയിൽ നിന്ന് എബ്രഹാം തിരിച്ചുന്നവന്നത് നല്ല ചുട്ട ആടുമായി. 

ഖുർആൻ തന്നെ അതങ്ങനെ വ്യക്തമാക്കുന്നു.


ഇതും വ്യക്തമാക്കുന്നത് എന്താണ്.

ആദരിക്കേണ്ടത് മനുഷ്യനെയാണ്. അല്ലാതെ വിശ്വാസവും മതവും പ്രദേശവും നോക്കിയല്ല. വകതിരിച്ചല്ല.

അതിൽ വിശ്വാസപരമായ വ്യത്യാസം, ദേശവും ഭാഷയും മാറുന്നത് വിവേചനവും ഉച്ചനീചതവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും ഉണ്ടാക്കാനുള്ള ന്യായമല്ല?

കുടുസായ സംഘടനന വ്യതാസം കൊണ്ട് വിവേചനവും ഉച്ചനീചതവും തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും തീരെയും പാടില്ല എന്നത് ഇതിനിടയിൽ എടുത്തു പറയേണ്ടതേയില്ല.

****


അറിയുക: 

അയൽവാസിയെന്നും അതിഥികളെന്നും മിസ്കീനെന്നും ഫഖീറെന്നും ഒക്കെ പറഞ്ഞതിലും അവർക്ക് നൽകേണ്ട അവകാശ്ങ്ങളിലും അവരോടൊക്കെ കാണിക്കേണ്ട മര്യാദകളിലും ഒന്നും എവിടെയും വിശ്വാസപരമായ വിഭജനം ഇല്ല.

Tuesday, January 17, 2023

കുറ്റബോധത്തെ ആരോപണമാക്കും ചിലർ.

സ്വന്തം കുറ്റബോധത്തെ 

മറ്റുള്ളവരുടെയും

മറ്റുപലതിൻ്റെയും മേൽ 

ആരോപണമാക്കും 

ചിലർ. 


എന്തിന്?


സ്വന്തം തെറ്റ് 

മറ്റുള്ളവരുടെ മുന്നിൽ

സമ്മതിക്കാതിരിക്കാൻ


ഒളിച്ചോടാൻ. 


ഉത്തരവാദിത്തത്തിൽ നിന്നും 

തലയൂരാൻ. 


അവിടെയങ്ങനെ, 

മറ്റെയിടത്തങ്ങനെ 

എന്നോക്കെ പെരുമ്പറ കൊട്ടും 

ആ ചിലർ. 


എന്തിന്? 


ഇവിടെ മോശമാണെന്ന 

നെഗറ്റീവിറ്റി കൊണ്ടുനടന്നു 

വിതരണം ചെയ്യാൻ.

*****

യാത്ര തുടരുന്നത് പോട്ടെ...


അതിന് ആദ്യം 

യാത്ര തുടങ്ങുകയെങ്കിലും വേണ്ടേ? 


യാത്ര തുടങ്ങണമെങ്കിൽ 

നിന്നിടം വിടേണ്ടേ?


നിന്നിടം വിടാനാണല്ലോ 

എല്ലാവർക്കും പ്രയാസം?


നിന്നിടത്ത് തന്നെ നിൽക്കുന്നതല്ലേ 

യഥാർഥത്തിൽ പ്രശ്നം.

വെറും വെറുതെ

ശാരീരികമായി മാത്രം ഇളകിക്കൊണ്ട്. 


അതാണ് നമ്മുടെ പ്രശ്നം. 

ചിന്തയുടെ പ്രശ്നം. 

വിശ്വാസത്തിൻ്റെ പ്രശ്നം.

യാഥാസ്ഥിതികത്വം.


യാത്രയെന്നാൽ 

വെറും ശാരീരികമായ ഇളക്കമല്ല. 

ശരീരങ്ങളുടെ സ്ഥാനമാറ്റമല്ല.


യാത്രയെന്നാൽ 

നഷ്ടപ്പെടലാണ്.


അവനവനെ നഷ്ടപ്പെടൽ.

നിന്നിടം നഷ്ടപ്പെടൽ. 

തുടർച്ചയായ നഷ്ടപ്പെടൽ.

വാഴിപോക്ക് മാത്രം വാസ്തവമാക്കുന്ന

സ്വന്തമായി ഒന്നും എവിടെയും

പിടിച്ചുനിർത്താനില്ലാതിരിക്കൽ. 


അവനവനെ തിരിച്ചറിയുന്ന

അവനവനെ അവനവനാക്കുന്ന

അറിവ് വരെ നഷ്ടപ്പെടൽ.

അറിയായ്ക നേടൽ.


പരിചിതത്വം കളഞ്ഞ്

അപരിചിതത്വം 

തന്നെ വിലകൊടുത്ത്

വാങ്ങൽ.


അപരിചിതത്വം തരുന്ന 

സ്വാതന്ത്ര്യത്തിൽ 

അരക്ഷിതനായിരിക്കൽ. 

ഞാനറിയുന്ന ഞാൻ യഥാർത്ഥമല്ലെങ്കിലോ?

നീ നിന്നോട്, 

നിൻ്റെ മുന്നിൽ, 

മനസ്സാക്ഷിക്ക് മുന്നിൽ 

സത്യസന്ധനാണോ? 

എങ്കിലേ നീ യഥാർഥത്തിൽ 

ലോകത്തോടും 

ലോകത്തിന് മുന്നിലും 

സത്യസന്ധനാവുന്നുള്ളൂ. 


അല്ലാത്തതെല്ലാം 

ശുദ്ധഅഭിനയം, 

ശുദ്ധകാപട്യം.

*****

ചോദ്യം: നമ്മളറിയുന്ന നമ്മൾ, 

ഞാനറിയുന്ന ഞാൻ 

യഥാർത്ഥമല്ലെങ്കിലോ?


ഉത്തരം: ചുരുങ്ങിയത് നമ്മളറിയുന്ന 

നമ്മളുടെ മുമ്പിലെങ്കിലും 

നമ്മൾ സത്യസന്ധമാവുക. 

അത്രയെങ്കിലും ആവുക.


നമ്മളറിയുന്ന നമ്മൾ 

യഥാർത്ഥമാണോ 

എന്ന് ചിന്തിക്കുന്നിടത്ത്, 

സംശയിക്കുന്നിടത്ത്, 

അല്ലെങ്കിൽ 

യഥാർത്ഥമല്ലെന്നറിയുന്നതൊടെ 

ഒരു തിരുത്തും കൂടി സാധിക്കും.


സത്യസന്ധമാവാൻ.


അല്ലെങ്കിലും 

ഞാൻ എന്നത് തന്നെ 

സ്ഥിരമായ അർത്ഥത്തിൽ 

ഇല്ല.


തലച്ചോറുണ്ടാക്കുന്ന 

രാസപ്രതികരണവും 

രാസപ്രവർത്തനവും 

പോലെയുള്ള 

ഞാൻ മാത്രമേ ഉള്ളൂ.


പ്രായം കൂടുമ്പോൾ, 

രോഗം വരുമ്പോൾ ഒക്കെ 

മാറിക്കൊണ്ടിരിക്കുന്ന 

ഞാൻ മാത്രം. 


സ്ഥിരമായ ഞാൻ 

ഉണ്ടെന്ന് ധരിക്കുന്നതാണ് 

തെറ്റ്.


*****


ആരും പലതും ചെയ്യുന്നതല്ല. 


ചെയ്യേണ്ടി വരുന്നതാണ്. 


ചെയ്തു പോകുന്നതാണ്. 


പലതും നിർബന്ധമായും 

വേണമെന്ന് വെക്കുന്നതിനാലല്ല. 


അങ്ങനെ ചെയ്യിപ്പിക്കുന്ന 

കാരണങ്ങളിൽ നിന്ന് 

മുക്തനാവാൻ സാധിക്കാതെയാണ്.


*****


കഞ്ഞി കുടിക്കാൻ ഉണ്ടായാലും 

മതിയാവില്ല. 


അധികാരം, സ്ഥാനം, മാനം, ജോലി, 

ബാഹ്യമായ കുറേ പ്രവർത്തനങ്ങൾ, 

ഭക്തി, മദ്യം ഒക്കെ വേണ്ടി വരും. 


ബോറടി എന്ന് 

താലോലിച്ച് വിളിക്കുന്ന 

ജീവിതം നൽകുന്ന 

ശൂന്യതാബോധം 

ഒളിച്ചുവെക്കാൻ. 


അതിൽ നിന്നും 

ഒളിച്ചോടാൻ.

ഉണ്ടെന്നും ഇല്ലെന്നും പറയുന്നില്ല. ഉള്ളവർക്കുണ്ട്. ഇല്ലാത്തവർക്കില്ല. ഉണ്ടെന്നാലും ഇല്ലെന്നാലും ഒന്ന്.

ഉണ്ടെന്നും ഇല്ലെന്നും പറയുന്നില്ല.

ഉള്ളവർക്ക് ഉണ്ട്.


ഇല്ലാത്തവർക്ക് ഇല്ല. 

ഉണ്ടെന്നാലും ഇല്ലെന്നാലും ഒന്ന്.


ഉണ്ടെന്ന് പറഞ്ഞാലും ഇല്ലെന്ന് പറഞ്ഞാലും ഒന്ന്.


എന്തായാലും, എന്ത് പേര് വീണാലും, വിശ്വസിച്ചാലും നിഷേധിച്ചാലും ഉള്ളതെന്തോ അതുണ്ട്. 


ആ ഉളളത് വിശ്വാസത്തെയും നിഷേധത്തെയും ആശ്രയിക്കാതെ, ആവശ്യപ്പെടാതെ.


പിന്നെന്ത് കൊണ്ട് ഈ ദൈവത്തെ എപ്പോഴും കൈകാര്യം ചെയ്യുന്നു എന്ന ചോദ്യം.


നല്ല ചോദ്യം. 

ശരിക്കും സോറി.

ക്ഷമിക്കുക. 


ചുറ്റുപാടുള്ള മഹാഭൂരിപക്ഷം  ലോകത്തെയും അവരുടെ ആവശ്യത്തെയും അവരെ അലട്ടുന്ന പ്രശ്നത്തെയും നോക്കിയാൽ മനസ്സിലാവും.


ആവശ്യക്കാരൻ്റെ ആവശ്യവും ആവശ്യക്കാരൻ്റെ അളവും ആവശ്യക്കാരൻ്റെ കയ്യിലുള്ള തുണിയും വെച്ചാണല്ലോ തുന്നൽക്കാരൻ തുന്നുക. 


അല്ലാതെ തുന്നൽക്കാരന് തോന്നുന്നതും അറിയുന്നതും മുഴുവനും വെച്ചല്ലല്ലോ തുന്നുക?

ചോദിച്ചത് ഒരു ഇസ്ലാമിസ്റ്റ് സുഹൃത്ത്: ഉത്തരം: ആരും ഒന്നും പുതിയത് പറഞ്ഞില്ല, പറയുന്നില്ല.

ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞത് ആവർത്തിച്ച് പറയുകയാണോ?


ചോദിച്ചത് ഒരു ഇസ്ലാമിസ്റ്റ് സുഹൃത്ത്. ഈയുള്ളവൻ പറയുന്നത് സഹിക്കവയ്യാതെ. അതിനെ കൊച്ചാക്കാൻ 


ഉത്തരം: 

അറിയില്ല.

അപ്പപ്പോൾ സാധിക്കുന്ന പോലെ ഉണ്ടാക്കിയ പരിഹാരവും സ്വസ്ഥതയും മാത്രമേ മനുഷ്യനുളളൂ, ഉണ്ടായിട്ടുള്ളൂ. 


അല്ലാതെ, ഒരു കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും മാർക്സും സ്ഥിരമായ  പരിഹാരവും സ്വസ്ഥതയും മനുഷ്യന് നൽകിയിട്ടില്ല.


ആരൊക്കെ എവിടെയൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് ചരിത്രം പരതി അരിച്ചുപെറുക്കി നോക്കിയില്ല. നോക്കാം എൻ സാധിക്കില്ല. ചരിത്രം അതിന് മാത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമല്ല. ഈയടുത്ത കാലത്തൊഴികെ 


ഇനി ഈയുള്ളവന്  ഇപ്പോൾ തോന്നുന്നത്, സത്യസന്ധമായും സ്വാഭാവികമായും തോന്നുന്നത്, പറയുക തന്നെ ചെയ്യും. സന്ദർഭവും സാഹചര്യവും അങ്ങനെയൊരു പറച്ചിൽ ആവശ്യപ്പെടുന്ന പക്ഷം. 


തുന്നൽക്കാരൻ ചെയ്യുന്നതുപോലെ. 


തുന്നാൻ കൊണ്ടുവരുന്നവൻ്റെ അളവും തുണിയും ആവശ്യവും പോലെ അത് നിശ്ചയിക്കും.


അല്ലെങ്കിലും ആരും ഒന്നും പുതിയത് പറഞ്ഞില്ല, പറയുന്നില്ല. 


സന്ദർഭവും സാഹചര്യവും ആവശ്യപ്പെടുന്നത് പോലെയല്ലാതെ.


ഉള്ളതേ എല്ലാവർക്കും പറയാൻ സാധിക്കൂ.


സത്യം ഉള്ളതാണ്. 


സത്യം എന്നും ഒരുപോലെയാണ്.


സത്യം പുതുതായി ആരും ഉണ്ടാക്കുന്നതല്ല.


എന്നുവെച്ച് ആരും അവരുടെതായ രീതിയിൽ അവർക്ക് തോന്നുന്ന സത്യം പറയാതിരിക്കുന്നില്ല. അവരുടെ ഭാഷയിലും കാലത്തിലും ചുറ്റുപാടിലും.


മോസസും എബ്രഹാമും യേശുവും പറഞ്ഞത് തന്നെയാണ് മുഹമ്മദിനും പറയാൻ ഉണ്ടായിരുന്നത്. അത് കൃത്യമായി അദ്ദേഹം അക്കാലത്തെ ചുറ്റുപാടിലെ സ്വീകാര്യതക്ക് വേണ്ടി തറപ്പിച്ച് സമർത്ഥിച്ചിരുന്നു. 


എന്നുവെച്ച് മുഹമ്മദിൻ്റെ മുന്നിലുള്ള സമൂഹത്തോട് അദ്ദേഹം അദ്ദേഹത്തിൻ്റെ രീതിയിലും ഭാഷയിലും തന്നെ ആവുംവിധം പറയാതിരുന്നില്ല. ശരിക്കും ഭാഷ മാറ്റി ആവർത്തിക്കുക തന്നെയായിരുന്നു അദ്ദേഹം.


*****



1400 കൊല്ലമായി മുഹമ്മദ് പറഞ്ഞത് തന്നെ നിങൾ വിശ്വാസികൾ ആവർത്തിച്ച് പറയുന്നതോ?


മുഹമ്മദ് പ്രാർത്ഥിച്ചത് പോലെ തന്നെ ഭാഷ വരെ മാറ്റാതെ ആവർത്തിച്ച് പ്രാർത്ഥിക്കുകയല്ലേ വിശ്വാസികൾ?


അങ്ങനെ തന്നെ നിർബന്ധമായും മുഹമ്മദിനെ അനുകരിച്ച് ആവർത്തിച്ച് പറയണം, പ്രാർത്ഥിക്കണം എന്ന് ശഠിക്കുന്നില്ലേ നിങൾ വിശ്വാസികൾ?


മുഹമ്മദിനെ അനുകരിച്ച് ആവർത്തിച്ചില്ലെങ്കിൽ നരകം വീടാവും എന്ന് പറഞ്ഞു പേടിപ്പിക്കുന്നില്ലേ വിശ്വാസികൾ?


മുഹമ്മദിനെ അനുകരിച്ച് ആവർത്തിക്കാൻ വേണ്ടി സ്വർഗ്ഗം വെച്ച് നീട്ടി കൊതിപ്പിക്കുന്നില്ലേ, ആകർഷിക്കുന്നില്ലേ വിശ്വാസികൾ? 


ഇപ്പോഴും, ദൈവത്തിൻ്റെ അനുഗ്രഹമാണ് ജീവിതവും ജീവിതത്തിൽ കിട്ടുന്ന മുഴുവനും എന്ന് പറഞ്ഞ് അതിന് വേണ്ടി ദൈവത്തോട് നന്ദി പറയണം, അതിനാൽ ദൈവത്തെ ആരാധിക്കണം, അല്ലെങ്കിൽ ദൈവം ശിക്ഷിക്കും എന്നൊക്കെയുള്ള ഭോഷക് പള്ളിയിലും മദ്രസയിലും വെച്ച് അനുദിനം ആവർത്തിച്ച് പറയുന്നില്ലേ?


അതിന് വേണ്ടി പരിപാടികൾ സംഘടിപ്പിച്ചു പ്രസംഗിച്ച് പറയുന്നില്ലേ?


എങ്കിൽ ഈയുള്ളവൻ ഈ പറയുന്നതും അതിനൊക്കെ മറുപടിയായി ആവർത്തിച്ച് പറഞ്ഞുപോകും, പറഞ്ഞുകൊണ്ടിരിക്കും.

*****

വീണ്ടും വ്യക്തിപരമായി ഇടിച്ച്താഴ്ത്തും പോലെ ആ ഇസ്ലാമിസ്റ്റ് സുഹൃത്ത് പറഞ്ഞു (ചോദിച്ചു):

"പ്രവാചകന്മാർ നിങ്ങള് പറയും പോലുള്ള. വെള്ളത്തിൽ കീഴ്വായു, ഇടുമ്പോലെയുള്ള വാക്കുകളായിരുന്നില്ല.. വ്യക്തിജീവിതത്തില് പ്രയോഗിച്ചു മാതൃക കാട്ടി. അതുകൊണ്ടുതന്നെയാണ് അത് ഇന്നും പ്രസക്തമാകുന്നത്"

ഉത്തരം:  സുഹൃത്തേ,

താങ്കൾ പറഞ്ഞതിന്, ഈയുള്ളവനെയും ഈയുള്ളവൻ പറഞ്ഞതിനെയും പുതിയതല്ല എന്ന് എടുത്ത്പറഞ്ഞ് വിമർശിച്ചതിന്, അതേ നാണയത്തിൽ മറുപടി തന്നുവെന്നെയുള്ളൂ.


ഇനി ആരൊക്കെ അവർ പറയുന്നത് അവരുടെ വ്യക്തിജീവിതത്തിൽ നടത്തി എന്നത്. 


താങ്കൾ എല്ലാ കാലത്തിലും ചെന്ന് എല്ലാവരുടെയും കൂടെനടന്ന്, കൂടെ ജീവിച്ച് ഉറപ്പാക്കുന്ന ആളായ സ്ഥിതിക്ക്. 


ഈയുള്ളവൻ പറയുന്നത് ഈയുള്ളവൻ്റെ വ്യക്തിജീവിതത്തിൽ പകർത്തുന്നില്ല എന്ന് താങ്കൾക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നത് എങ്ങിനെ? 


ആ വിധം എന്തക്രമം ഈയുള്ളവൻ ചെയ്യുന്നതായി താങ്കൾ കണ്ടു? 


എന്തക്രമം താങ്കളോട് ഈയുള്ളവൻ ചെയ്തു?


ഈയുള്ളവൻ്റെ വ്യക്തിജീവതത്തിലും കുടുംബജീവിതത്തിലും  സാമ്പത്തികജീവിതത്തിലും എന്ത് പാകപ്പിഴകൾ താങ്കൾ കണ്ടു?


താങ്കൾ പറയുന്ന താങ്കളുടെ വിശ്വാസം കൊണ്ട് നടക്കാത്തതോ ഈയുള്ളവൻ സ്വീകാര്യനാവാതിരിക്കാൻ, ഈയുള്ളവൻ്റെ വ്യക്തിജീവിതം മോശമാണ് എന്ന് തങ്കൾ വരുത്തിത്തീർക്കാൻ കാരണം? 


എങ്കിൽ താങ്കൾ ഒന്നരിയണം. 


താങ്കൾ കാണുന്ന ഇതേ കാരണം തന്നെയായിരുന്നു അബൂ ജഹലിന് മുഹമ്മദും സ്വീകാര്യനാവാതിരിക്കാൻ കാരണം. 


താങ്കളുടെ ഇതേ സമീപനമായിരുന്നു അബൂ ജഹൽ മുഹമ്മദിനോട് കാണിച്ചത്. 


*****


ഇനി മറ്റൊന്ന് പറയട്ടെ.


താങ്കൾ പ്രവാചകൻ്റെ കൂടെ ജീവിച്ച ആളല്ല . 


താങ്കൾക്ക് പ്രവാചകനെ കുറിച്ച് കിട്ടുന്ന വിവരങൾ വെറും കെട്ടുകഥകൾ. 


ഏറെക്കുറെ പ്രവാചകൻ മരിച്ചു മുന്നൂറ് വർഷങ്ങൾക്ക് ശേഷം ഉണ്ടായത്. 


അറിയാമല്ലോ, ഹദീസ് ക്രോഡീകണം നടത്തിയ പ്രമുഖരായ രണ്ട് പേരും (ബുഖാരി, മുസ്ലിം) അറബികൾ അല്ല, പോരാത്തതിന് മുന്നൂറ് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ.


ഇനി ഈയുള്ളവനെ താങ്കൾ വ്യക്തിപരമായി അധിക്ഷേപിച്ച് കാണുന്നത് എന്തുകൊണ്ട്? ചർച്ചകളിൽ പുലർത്തേണ്ട മര്യാദ അല്പം പോലും പുലർത്താതെ. 


മനസ്സിലാക്കുക.


താങ്കളെ പോലുള്ളവർ തന്നെയാണ് പ്രവാചകൻ്റെ കാലത്ത് പ്രവാചകനെയും അധിക്ഷേപം നടത്തിയത്, പീഡിപ്പിച്ചത്. 


അതുകൊണ്ടാണല്ലോ അദ്ദേഹം ഹിറയിൽ ഒറ്റപ്പെട്ടതും അമ്പത്തിനാലാം വയസ്സിലും സ്വന്തം നാട്ടിൽ ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കാതെ, നിൽക്കക്കള്ളിയില്ലാതെ അയാൾക്ക് ഒളിച്ചോടെണ്ടി വന്നതും.

സത്യം ഉള്ളതാണ്. പുതുതായി ആരും ഉണ്ടാക്കുന്നതല്ല. എന്നും ഒരുപോലെയാണ്.

അപ്പപ്പോൾ സാധിക്കുന്ന പോലെ ഉണ്ടാക്കിയ പരിഹാരവും സ്വസ്ഥതയും മാത്രമേ മനുഷ്യനുളളൂ, ഉണ്ടായിട്ടുള്ളൂ. 

അല്ലാതെ, ഒരു കൃഷ്ണനും ബുദ്ധനും യേശുവും മുഹമ്മദും മാർക്സും സ്ഥിരമായ  പരിഹാരവും സ്വസ്ഥതയും മനുഷ്യന് നൽകിയിട്ടില്ല.

****

ആരൊക്കെയോ എവിടെയൊക്കെയോ പറഞ്ഞത് ആവർത്തിച്ച് പറയുകയാണോ?

ചോദിച്ചത് ഒരു ഇസ്ലാമിസ്റ്റ് സുഹൃത്ത്. ഈയുള്ളവൻ പറയുന്നത് സഹിക്കവയ്യാതെ. അതിനെ കൊച്ചാക്കാൻ.

ഉത്തരം: 

അറിയില്ല.

ആരൊക്കെ എവിടെയൊക്കെ എന്തൊക്കെ പറഞ്ഞു എന്ന് ചരിത്രം പരതി അരിച്ചുപെറുക്കി നോക്കിയില്ല. നോക്കാൻ സാധിക്കില്ല. ചരിത്രം അതിന് മാത്രം കൃത്യമായി രേഖപ്പെടുത്തപ്പെട്ടതുമല്ല. ഈയടുത്ത കാലത്തൊഴികെ 

ഇനി ഈയുള്ളവന്  ഇപ്പോൾ തോന്നുന്നത്, സത്യസന്ധമായും സ്വാഭാവികമായും തോന്നുന്നത്, പറയുക തന്നെ ചെയ്യും. സന്ദർഭവും സാഹചര്യവും അങ്ങനെയൊരു പറച്ചിൽ ആവശ്യപ്പെടുന്ന പക്ഷം. 

തുന്നൽക്കാരൻ ചെയ്യുന്നതുപോലെ. 

തുന്നാൻ കൊണ്ടുവരുന്നവൻ്റെ അളവും തുണിയും ആവശ്യവും പോലെ അത് നിശ്ചയിക്കും.

അല്ലെങ്കിലും ആരും ഒന്നും പുതിയത് പറഞ്ഞില്ല, പറയുന്നില്ല. 

സന്ദർഭവും സാഹചര്യവും ആവശ്യപ്പെടുന്നത് പോലെയല്ലാതെ.

ഉള്ളതേ എല്ലാവർക്കും പറയാൻ സാധിക്കൂ.

സത്യം ഉള്ളതാണ്. 

സത്യം എന്നും ഒരുപോലെയാണ്.

സത്യം പുതുതായി ആരും ഉണ്ടാക്കുന്നതല്ല.

എന്നുവെച്ച് ആരും അവരുടെതായ രീതിയിൽ അവർക്ക് തോന്നുന്ന സത്യം പറയാതിരിക്കുന്നില്ല. അവരുടെ ഭാഷയിലും കാലത്തിലും ചുറ്റുപാടിലും.

മോസസും എബ്രഹാമും യേശുവും പറഞ്ഞത് തന്നെയാണ് മുഹമ്മദിനും പറയാൻ ഉണ്ടായിരുന്നത്. അത് കൃത്യമായി അദ്ദേഹം അക്കാലത്തെ ചുറ്റുപാടിലെ സ്വീകാര്യതക്ക് വേണ്ടി തറപ്പിച്ച് സമർത്ഥിച്ചിരുന്നു. 

എന്നുവെച്ച് മുഹമ്മദിൻ്റെ മുന്നിലുള്ള സമൂഹത്തോട് അദ്ദേഹം അദ്ദേഹത്തിൻ്റെ രീതിയിലും ഭാഷയിലും തന്നെ ആവുംവിധം പറയാതിരുന്നില്ല. ശരിക്കും ഭാഷ മാറ്റി ആവർത്തിക്കുക തന്നെയായിരുന്നു അദ്ദേഹം.

*****

1400 കൊല്ലമായി മുഹമ്മദ് പറഞ്ഞത് തന്നെ നിങൾ വിശ്വാസികൾ ആവർത്തിച്ച് പറയുന്നതോ?

മുഹമ്മദ് പ്രാർത്ഥിച്ചത് പോലെ തന്നെ ഭാഷ വരെ മാറ്റാതെ ആവർത്തിച്ച് പ്രാർത്ഥിക്കുകയല്ലേ വിശ്വാസികൾ?

അങ്ങനെ തന്നെ നിർബന്ധമായും മുഹമ്മദിനെ അനുകരിച്ച് ആവർത്തിച്ച് പറയണം, പ്രാർത്ഥിക്കണം എന്ന് ശഠിക്കുന്നില്ലേ നിങൾ വിശ്വാസികൾ?

മുഹമ്മദിനെ അനുകരിച്ച് ആവർത്തിച്ചില്ലെങ്കിൽ നരകം വീടാവും എന്ന് പറഞ്ഞു പേടിപ്പിക്കുന്നില്ലേ വിശ്വാസികൾ?

മുഹമ്മദിനെ അനുകരിച്ച് ആവർത്തിക്കാൻ വേണ്ടി സ്വർഗ്ഗം വെച്ച് നീട്ടി കൊതിപ്പിക്കുന്നില്ലേ, ആകർഷിക്കുന്നില്ലേ വിശ്വാസികൾ? 

ഇപ്പോഴും, ദൈവത്തിൻ്റെ അനുഗ്രഹമാണ് ജീവിതവും ജീവിതത്തിൽ കിട്ടുന്ന മുഴുവനും എന്ന് പറഞ്ഞ് അതിന് വേണ്ടി ദൈവത്തോട് നന്ദി പറയണം, അതിനാൽ ദൈവത്തെ ആരാധിക്കണം, അല്ലെങ്കിൽ ദൈവം ശിക്ഷിക്കും എന്നൊക്കെയുള്ള ഭോഷക് പള്ളിയിലും മദ്രസയിലും വെച്ച് അനുദിനം ആവർത്തിച്ച് പറയുന്നില്ലേ?

അതിന് വേണ്ടി പരിപാടികൾ സംഘടിപ്പിച്ചു പ്രസംഗിച്ച് പറയുന്നില്ലേ?

എങ്കിൽ ഈയുള്ളവൻ ഈ പറയുന്നതും അതിനൊക്കെ മറുപടിയായി ആവർത്തിച്ച് പറഞ്ഞുപോകും, പറഞ്ഞുകൊണ്ടിരിക്കും.

*****

സുഹൃത്തേ,

താങ്കൾ പറഞ്ഞതിന്, ഈയുള്ളവനെയും ഈയുള്ളവൻ പറഞ്ഞതിനെയും പുതിയതല്ല എന്ന് എടുത്ത്പറഞ്ഞ് വിമർശിച്ചതിന്, അതേ നാണയത്തിൽ മറുപടി തന്നുവെന്നെയുള്ളൂ.

ഇനി ആരൊക്കെ അവർ പറയുന്നത് അവരുടെ വ്യക്തിജീവിതത്തിൽ നടത്തി എന്നത്. 

താങ്കൾ എല്ലാ കാലത്തിലും ചെന്ന് എല്ലാവരുടെയും കൂടെനടന്ന്, കൂടെ ജീവിച്ച് ഉറപ്പാക്കുന്ന ആളായ സ്ഥിതിക്ക്. 

ഈയുള്ളവൻ പറയുന്നത് ഈയുള്ളവൻ്റെ വ്യക്തിജീവിതത്തിൽ പകർത്തുന്നില്ല എന്ന് താങ്കൾക്ക് ഉറപ്പിച്ച് പറയാൻ സാധിക്കുന്നത് എങ്ങിനെ? 

ആ വിധം എന്തക്രമം ഈയുള്ളവൻ ചെയ്യുന്നതായി താങ്കൾ കണ്ടു? 

എന്തക്രമം താങ്കളോട് ഈയുള്ളവൻ ചെയ്തു?

ഈയുള്ളവൻ്റെ വ്യക്തിജീവതത്തിലും കുടുംബജീവിതത്തിലും  സാമ്പത്തികജീവിതത്തിലും എന്ത് പാകപ്പിഴകൾ താങ്കൾ കണ്ടു?

താങ്കൾ പറയുന്ന താങ്കളുടെ വിശ്വാസം കൊണ്ട് നടക്കാത്തതോ ഈയുള്ളവൻ സ്വീകാര്യനാവാതിരിക്കാൻ, ഈയുള്ളവൻ്റെ വ്യക്തിജീവിതം മോശമാണ് എന്ന് തങ്കൾ വരുത്തിത്തീർക്കാൻ കാരണം? 

എങ്കിൽ താങ്കൾ ഒന്നറിയണം. 

താങ്കൾ കാണുന്ന ഇതേ കാരണം തന്നെയായിരുന്നു അബൂ ജഹലിന് മുഹമ്മദും സ്വീകാര്യനാവാതിരിക്കാൻ കാരണം. 

താങ്കളുടെ ഇതേ സമീപനമായിരുന്നു അബൂ ജഹൽ മുഹമ്മദിനോട് കാണിച്ചത്. 

*****

ഇനി മറ്റൊന്ന് പറയട്ടെ.

താങ്കൾ പ്രവാചകൻ്റെ കൂടെ ജീവിച്ച ആളല്ല . 

താങ്കൾക്ക് പ്രവാചകനെ കുറിച്ച് കിട്ടുന്ന വിവരങൾ വെറും കെട്ടുകഥകൾ. 

ഏറെക്കുറെ പ്രവാചകൻ മരിച്ചു മുന്നൂറ് വർഷങ്ങൾക്ക് ശേഷം ഉണ്ടായത്. 

അറിയാമല്ലോ, ഹദീസ് ക്രോഡീകണം നടത്തിയ പ്രമുഖരായ രണ്ട് പേരും (ബുഖാരി, മുസ്ലിം) അറബികൾ അല്ല, പോരാത്തതിന് മുന്നൂറ് വർഷങ്ങൾക്ക് ശേഷം ജനിച്ചവർ.

ഇനി ഈയുള്ളവനെ താങ്കൾ വ്യക്തിപരമായി അധിക്ഷേപിച്ച് കാണുന്നത് എന്തുകൊണ്ട്? ചർച്ചകളിൽ പുലർത്തേണ്ട മര്യാദ അല്പം പോലും പുലർത്താതെ. 

മനസ്സിലാക്കുക.

താങ്കളെ പോലുള്ളവർ തന്നെയാണ് പ്രവാചകൻ്റെ കാലത്ത് പ്രവാചകനെയും അധിക്ഷേപം നടത്തിയത്, പീഡിപ്പിച്ചത്. 

അതുകൊണ്ടാണല്ലോ അദ്ദേഹം ഹിറയിൽ ഒറ്റപ്പെട്ടതും അമ്പത്തിനാലാം വയസ്സിലും സ്വന്തം നാട്ടിൽ ഒരു മാറ്റവും ഉണ്ടാക്കാൻ സാധിക്കാതെ, നിൽക്കക്കള്ളിയില്ലാതെ അയാൾക്ക് ഒളിച്ചോടെണ്ടി വന്നതും.

Monday, January 16, 2023

പ്രാർത്ഥന: യാഥാർത്ഥ്യബോധം കൊള്ളലാണ്.

പ്രാർത്ഥന: 

ബോധപൂർവമെങ്കിൽ 

നിസ്സഹായത തോട്ടറിയലും

ആ നിസ്സഹായത

വിളിച്ചുപറയലുമാണ്. 


ദൈവത്തെയോ മറ്റോ മുൻനിർത്തി 

സ്വന്തത്തോടു തന്നെയുള്ള 

ചോദ്യമാണ്, 

ആവശ്യപ്പെടലാണ് 

പ്രാർത്ഥന. 


അത് സ്വയം 

യാഥാർത്ഥ്യബോധം കൊള്ളലാണ്.


അത് 

സ്വയം ശ്രമിക്കാൻ വേണ്ട 

ഉണർത്തലാണ്. 


ആ സ്വശ്രമത്തിനുള്ള  

മാർഗരേഖ തയാറാക്കലും 

പറഞ്ഞ് മനസിലാക്കലുമാണ് 

പ്രാർത്ഥന.

*****

നീ നിന്നോട്, 

നിൻ്റെ മുന്നിൽ, 

മനസ്സാക്ഷിക്ക് മുന്നിൽ 

സത്യസന്ധനാണോ? 


എങ്കിലേ 

നീ യഥാർഥത്തിൽ 

ലോകത്തോടും 

ലോകത്തിന് മുന്നിലും 

സത്യസന്ധനാവുന്നുള്ളൂ. 


അല്ലാത്തതെല്ലാം 

ശുദ്ധഅഭിനയം, 

ശുദ്ധകാപട്യം.

****

അവസരങ്ങൾ വന്നില്ലെന്നും

അവസരങ്ങൾ വരുന്നില്ലെന്നും 

അവലാതിപ്പെടുന്നവർ അറിയുന്നില്ല, 

അവസരങ്ങൾ വന്ന് 

മുന്നിൽകിടന്ന് നൃത്തം ചെയ്തിട്ടും 

അവർ കാണാത്തതാണെന്ന്. 

ശ്രമിക്കാതെ അലസമായി 

കണ്ണടച്ച് കിടക്കുന്നത് കൊണ്ട് മാത്രം.

*****

ചോദിക്കുക മാത്രം ശീലമാക്കിയ ചിലർ. 

അവർക്ക് ഉത്തരം വേണ്ട, നൽകിയാലും കേൾക്കില്ല. 

ഉത്തരം നൽകുമ്പോഴും ചോദിച്ച് കൊണ്ടേയിരിക്കും. 

സദ്യ കൊടുത്താലും, സദ്യ കാണാതെ മണ്ണിൽ നിന്ന് പെറുക്കി മാത്രം തിന്നാൻ വിധിയുള്ളവർ.

പിന്നെന്ത് കൊണ്ട് ഈ ദൈവത്തെ എപ്പോഴും കൈകാര്യം ചെയ്യുന്നു?

ഉണ്ടെന്നും ഇല്ലെന്നും 

പറയുന്നില്ല.

ഉള്ളവർക്ക് ഉണ്ട്.

ഇല്ലാത്തവർക്ക് ഇല്ല.

ഉണ്ടെന്നാലും ഇല്ലെന്നാലും 

ഒന്ന്.


ഉണ്ടെന്ന് പറഞ്ഞാലും 

ഇല്ലെന്ന് പറഞ്ഞാലും 

ഒന്ന്.

എന്തായാലും, 

എന്ത് പേര് വീണാലും, 

വിശ്വസിച്ചാലും നിഷേധിച്ചാലും 

ഉള്ളതെന്തോ അതുണ്ട്.

ആ ഉളളത് 

വിശ്വാസത്തെയും നിഷേധത്തെയും 

ആശ്രയിക്കാതെ, ആവശ്യപ്പെടാതെ.


പിന്നെന്ത് കൊണ്ട് 

ഈ ദൈവത്തെ എപ്പോഴും 

കൈകാര്യം ചെയ്യുന്നു എന്ന ചോദ്യം.

നല്ല ചോദ്യം.
ശരിക്കും സോറി.
ക്ഷമിക്കുക.


ചുറ്റുപാടുള്ള 

മഹാഭൂരിപക്ഷം  ലോകത്തെയും 

അവരുടെ ആവശ്യത്തെയും 

അവരെ അലട്ടുന്ന പ്രശ്നത്തെയും 

നോക്കിയാൽ മനസ്സിലാവും.


ആവശ്യക്കാരൻ്റെ ആവശ്യവും 

ആവശ്യക്കാരൻ്റെ അളവും 

ആവശ്യക്കാരൻ്റെ കയ്യിലുള്ള തുണിയും 

വെച്ചാണല്ലോ തുന്നൽക്കാരൻ തുന്നുക?


അല്ലാതെ, 

തുന്നൽക്കാരന് തോന്നുന്നതും 

അറിയുന്നതും മുഴുവനും വെച്ചല്ലല്ലോ 

തുന്നുക?

വേഗതയുടെ പാരമ്യത്തിൽ, വെളിച്ചമായാൽ എല്ലായിടവും ഒരേയൊരിടം.

വേഗതയുടെ പാരമ്യത്തിൽ

എല്ലായിടവും 

ഒരേയൊരിടം. 


പൂർണ്ണതയുടെയും വേഗതയുടെയും

പാരമ്യത്തിൽ നിസ്സംഗത, 

നിശ്ചലത, സ്തംഭനം. 

 

വെളിച്ചമായാൽ 

എല്ലായിടവും 

ഒരേയൊരിടം. 


എല്ലാ കാലവും 

ഒരേയൊരു കാലം.


എല്ലാ സ്ഥലവും 

ഒരേയൊരു സ്ഥലം. 


എന്നുവെച്ചാൽ 

എല്ലാം കൂടി ഒന്ന്.

ഒരേയൊരു ബിന്ദു. 


കാലവും സ്ഥലവും 

എല്ലാം കൂടി 

ഒരേയൊരു ബിന്ദു. 


ദൂരമില്ല.

അകലമില്ല.

കാലവ്യത്യാസമില്ല.

സ്ഥല വ്യത്യാസമില്ല.


യാത്ര ഇല്ല.

എത്തുക എന്നതില്ല.

എത്താതിരിക്കുക എന്നതില്ല.


ബിന്ദു മാത്രം. 

എല്ലാം ബിന്ദുവിൽ മാത്രം.


തുടക്കവും 

തുടർച്ചയും 

ഒടുക്കവും

ഒന്നാകുന്ന,

ഒരേയിടത്താവുന്ന,

ഒരേ വേളയിലാവുന്ന

ബിന്ദു. 


തുടക്കവും

തുടർച്ചയും 

ഒടുക്കവും 

ഇല്ലെന്ന് വരുന്ന

ഇല്ലെന്ന് വരുത്തുന്ന

ബിന്ദു.


സർവ്വലോകവും 

ഒരേയൊരു ബിന്ദു. 


തുടക്കവും 

തുടർച്ചയും 

ഒടുക്കവും 

ഒരേയൊരു ബിന്ദു.


ഒരേയൊരു സംഗതിയാവുന്ന, 

ഒരേയിടമാകുന്ന 

ഒന്നാകുന്ന 

ഒരേയൊരു ബിന്ദു. 


ബിന്ദു തന്നെ 

സർവ്വലോകവും.


ബിന്ദുവിൽ തന്നെ

സവ്വലോകവും.


സർവ്വലോകവും 

ബിന്ദു,

ബിന്ദുവിൽ.

Sunday, January 15, 2023

അനന്തം, അനാദി, സർവ്വവ്യാപി. അങ്ങനെയൊക്കെ ഉണ്ടോ?

അനന്തം, 

അനാദി, 

സർവ്വവ്യാപി.


ഒന്നും ആർക്കും 

മനസ്സിലാവുന്നില്ല. 


അല്ലേ? 



അങ്ങനെയൊക്കെ ഉണ്ടോ? 


അങ്ങനെയൊക്കെ ആവുമോ?

അങ്ങനെയൊക്കെ നടക്കുമോ? 



ഒന്നറിഞ്ഞു കൊള്ളുക. 


അങ്ങനെയാണ്, 

അങ്ങനെ മാത്രമാണ്. 


അങ്ങനെയേ ഉളളൂ.


അനന്തത, 

അനാദിത്തം, 

സർവ്വവ്യാപിത്തം

മാത്രമേ ഉള്ളൂ. 

ബാക്കിയൊന്നും ഇല്ല.


അങ്ങനെ 

അനന്തത, 

അനാദിത്തം, 

സർവ്വവ്യാപിത്തം

മാത്രമാണ് ഉളളത്, 



അങ്ങനെ അനന്തത, 

അനാദിത്തം, സർവ്വവ്യാപിത്തം

മാത്രമാണ്

നടക്കുന്നത്, നടക്കുക. 


പ്രത്യക്ഷവും പരോക്ഷവും 

ഒന്ന് മാത്രം എന്ന് വരുന്നത്ര.


തടയുന്നത് തന്നെ നൽകലും

നൽകുന്നത് തന്നെ തടയലും

എന്ന് വറുന്നത്ര.


തടയലും നൽകലും

ഇല്ലെന്ന് വരുന്നത്ര.


നാശവും വളർച്ചയും

ഇല്ലെന്നത്ര.


ആവുകയും

ആയിരിക്കുകയും മാത്രമല്ലാതെ.


ഇതൊക്കെയും

എങ്ങിനെ മനസ്സിലാവും.


വെളിച്ചത്തിൽ നിന്ന് ചിന്തിച്ചാൽ മനസ്സിലാവും.


വെളിച്ചത്തിൽ നിന്ന് എന്ന് പറയുന്നതും

സാധിക്കുന്ന ഏറ്റവും വലിയ 

സാധ്യതയിൽ നിന്ന് എന്ന അർത്ഥത്തിൽ.

ആ സാധ്യത കാണിച്ച്, 

ആ സാധ്യത ചൂണ്ടിക്കാണിച്ച്,

ഉപമയാക്കി പറയുന്നത്.


വേറൊരു കോലത്തിൽ പറഞ്ഞാൽ, ഇതൊക്കെയും പൂർണതയിൽ നിന്ന് 

ചിന്തിച്ചാൽ മനസ്സിലാവും.


വേഗത 

അതിൻ്റെ എറ്റവും വലിയ പൂർണതയിൽ 

എത്തുമ്പോഴുള്ള അവസ്ഥയിൽ നിന്ന്

ചിന്തിച്ചാൽ മനസ്സിലാവും.


പൂർണതയിൽ നിശ്ചലതയാണ്.

ചലനവും വേഗതയും 

അപൂർണതയിലാണ് 


 

പൂർണ്ണതയിൽ

വേഗത ഇല്ലെന്നായി

എല്ലാം എല്ലായിടവും 

എന്ന അവസ്ഥയാണ്.


ആ അവസ്ഥയിൽ നിന്ന്

ആ അവസ്ഥയിൽ എത്തുന്ന

അവസ്ഥയിൽ നിന്ന് ചിന്തിച്ചാൽ മനസ്സിലാവും

അനന്തത, 

അനാദിത്തം, 

സർവ്വവ്യാപിത്തം.


എല്ലാം ഒന്ന്.

എല്ലാം തുടക്കത്തിൽ

എന്ന് വരുന്ന അവസ്ഥയിൽ നിന്ന്

ചിന്തിച്ചാൽ.


*****


സമയവും ദൂരവും നിനക്കാണ്.


പ്രകാശവർഷവും പ്രകാശദൂരവും

നിന്നെ സംബന്ധിച്ചാണ്.


വെളിച്ചത്തിന് സമയവും ദൂരവും ഇല്ല.


വെളിച്ചത്തിന് 

പ്രകാശവർഷവും പ്രകാശദൂരവും ഇല്ല.


വെളിച്ചത്തിന് തുടക്കവും ഒടുക്കവും ഇല്ല.


വെളിച്ചത്തിന്

തുടക്കം തന്നെയാണ് തുടർച്ച.


വെളിച്ചത്തിന്

തുടക്കം തന്നെയാണ് 

നീ ഒടുക്കം എന്ന് വിചാരിക്കുന്ന ഒടുക്കവും..


തുടക്കം തന്നെയാണ്

തുടർച്ചയും ഒടുക്കവും

തുടർന്ന് കൊണ്ടിരിക്കുന്നതും. 


തുടക്കമല്ലാത്ത തുടക്കം.


തുടക്കമില്ലാത്ത തുടക്കം.


ഒടുക്കമില്ലാത്ത ഒടുക്കമല്ലാത്ത ആയിക്കൊണ്ടിരിക്കൽ.

ആയിരിക്കൽ.

ആയിരിക്കുന്നതിൽ ആയിരിക്കൽ.

അവിടെയും ഇവിടെയും എവിടെയും 

ഒന്നായിരിക്കൽ.


എന്ന് വെച്ചാൽ 

പ്രപഞ്ചവും പ്രാപഞ്ചികതയും 

തുടക്കം തന്നെയാണ്.


തുടക്കം മാത്രമേ ഉള്ളൂ.

തുടക്കം തന്നെയാണ്

അനന്തതയും അനാദിയും.


തുടക്കം തന്നെയാണ്

പ്രത്യക്ഷവും പരോക്ഷവും.


തുടക്കം തന്നെയാണ്

സർവ്വവ്യാപിത്തം.


തുടക്കം തന്നെയാണ്

സകലതുമായി നിറഞ്ഞ് നിൽക്കുന്നത്.

എല്ലായിടവും എല്ലാമായി.


തുടക്കത്തിൽ തന്നെയാണ് എല്ലാം.

തുടക്കം എന്ന് പറയാനാവാത്ത വിധം

തുടക്കം. 


തുടക്കം തന്നെയാണ് തുടർച്ച.


തുടക്കത്തിൽ തന്നെയാണ് 

നിൻ്റെ സമയവും സ്ഥലവും.


തുടക്കത്തിൽ തന്നെയാണ് 

വളർച്ചയും നാശവും.

ക്രിമിനലിനേക്കാൾ വലിയ ക്രിമിനൽ കോടതികളായാലോ?

ക്രിമിനലിനേക്കാൾ വലിയ ക്രിമിനൽ കോടതികളായാലോ? 

വേലി വിള തിന്നുന്നത് മനസിലാക്കാം. 

പക്ഷേ, വേലി കൃഷിയിടം തന്നെ ഭസ്മമാക്കുന്നതോ? 

******

അതാണ് നീതിന്യായ വ്യവസ്ഥയുടെ തകരാറ്. 

ന്യായാധിപൻ ആരുടെ മുമ്പിലും ഉത്തരം പറയേണ്ടതില്ല. അവർ accountable അല്ല. അവരെ ചോദ്യം ചെയ്യാൻ പറ്റില്ല.

ന്യായാധിപന് ബോധപൂർവ്വം തന്നെ മുഴുവൻ തെിവുകളെയും അവഗണിക്കാം, കണ്ടില്ലെന്ന് നടിക്കാം. റെക്കോർഡ് ചെയ്യാതിരിക്കാം.

വ്യക്തമായ തെളിവുകൾക്കും സാക്ഷിമൊഴികൾക്കും വിരുദ്ധമായി ന്യായാധിപന് വിധി പറയാം. ആരെയും വ്യക്തിപരമായ വിരോധം വെച്ച് വരെ ഇരയാക്കാം.

ന്യായാധിപനെ ആർക്കും ഒന്നും ചെയ്യാൻ കഴിയില്ല. അയാൾക്ക് പൂർണാർത്ഥത്തിൽ സ്വേച്ഛാധിപതി  ആവാം. ആർക്കും ചോദ്യം ചെയ്യാൻ കഴിയാത്ത ഫാസിസ്റ്റ് വരെ.

ഏറിയാൽ അപ്പീൽ പോകാം. 

പക്ഷെ, അപ്പോഴും കാര്യങ്ങൾ തഥൈവ. ഒരാളുടെ ആത്മമിഷ്ടതയെ ആശ്രയിക്കണം.

*****

ഏത് പാവപ്പെട്ടവനെയാണ് ഏതെങ്കിലും കോടതി ഇതുവരെ വേണ്ടവിധം കേട്ടത്? 

പാവപ്പെട്ടവന് അങ്ങോട്ടടുക്കാൻ കഴിയാത്ത വിധം ചിലവേറിയ കെട്ടിക്കുടുക്കുകളുടെ കൂത്തരങ്ങാണ് കോടതി. 

എന്താണ് യഥാർഥത്തിൽ ആ നിലക്ക് കോടതിയെന്നാലും?

കുറേ പേർക്ക് വലിയ ശമ്പളവും ആനുകൂല്യങ്ങളും വാരിക്കോരി കൊടുക്കാനുള്ള സർക്കാറിൻ്റെ വേറൊരു ഏർപ്പാട്. 

വെറും യാന്ത്രികമായി മാത്രം, മനസാക്ഷി മുഴുവൻ വിറ്റ്, ഒരു കൂറും കാണിക്കാതെ, ആനുകൂല്യങ്ങൾക്കും പ്രമോഷനും വേണ്ടി മാത്രം കാത്ത്നിന്ന്, തൊഴിൽ ചെയ്യുന്ന വെറും തൊഴിൽ ശാല.

*****

കണ്ണ് കാണാത്തവന് കണ്ണ് കാണില്ലെന്നറിയാം. 

പക്ഷെ, കോടതിക്ക് അതും അറിയില്ല. അവരുടെ അന്ധതയെ അവർ അധികാരം ഉപയോഗിച്ച് കാഴ്ചയാക്കി ശരിയാക്കി അവതരിപ്പിക്കുകയും ചെയ്യും

അന്ധനെന്ന് സമ്മതിക്കാതെ ചിലർ ലോകത്തെ നയിക്കുന്നത് തന്നെ ദുരന്തം. നാട് മുഴുവൻ അത് അനുഭവിക്കുന്നു. പോരാത്തതിന് കോടതിയിലൂടെയും

*****

എല്ലാവർക്കും പകൽ വെളിച്ചത്തിൽ എന്ന പോലെയായിരിക്കും പല സംഗതികളും. 

പക്ഷേ, അതേ കാര്യം യാന്ത്രികമായി മാത്രംപെരുമാറുന്ന കോടതിക്ക് നൂറ് പേരുടെ സഹായത്തോടെയും മനസ്സിലാവില്ല. 

ഇതൊരു വല്ലാത്ത ദുരന്തവും നിസ്സഹായതയുമാണ്. 

കോടതിയുടെ ഈയോരവസ്ഥ സാധാരണക്കാരന് ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ  കുറച്ചൊന്നുമല്ല. 

അവൻ മറ്റിതര നിയമവിരുദ്ധമായ, എന്നാൽ എളുപ്പമുള്ള കുറുക്കുവഴി പരിഹാര മാർഗങ്ങൾ അന്വേഷിച്ച് പോകുന്നത്രയാണത്.

*****

ഏതെങ്കിലും പീഢന കേസിൽ എപ്പോഴെങ്കിലും ഇരക്ക് അനുകൂലമായി, പാവങ്ങൾക്ക് അനുകൂലമായി എവിടെയെങ്കിലും ഒരു വിധി വന്നിട്ടുണ്ടോ?

പ്രത്യേകിച്ചും മതവും രാഷ്ട്രീയവും സമ്പത്തും ഒക്കെ വിധികർത്താക്കളുടെ സ്വാധീന ഘടകങ്ങൾ ആവുമ്പോൾ.

പാവപ്പെട്ടവന് എളുപ്പത്തിൽ കോടതിയെ സമീപിക്കാവുന്ന സൗകര്യവും സുതാര്യതയും കോടതിയിൽ ഇല്ലാതിരിക്കുമ്പോൾ.

*****

എല്ലാവരും പരസ്പരം കൈകോർക്കുന്നു. മതവും രാഷ്ട്രീയവും സമ്പത്തും. 

എന്നതാണ് കോടതി വ്യവസ്ഥ നേരിടുന്ന വലിയ പ്രശ്നം. 

ഏതെങ്കികും ഒരു കാര്യത്തിലല്ല. മിക്കവാറും എല്ലാ കാര്യത്തിലും...

എവിടെയും എപ്പോഴും നോക്കൂ... 

എല്ലാ കാര്യത്തിലും എല്ലാ വിധിയിലും ഇത് നടക്കുന്നു. 

രാഷ്ടീയം, മതം, സമ്പത്ത് എന്നിവ ഒരുമിച്ച് നിന്ന് നീതിയെ തട്ടിക്കൊണ്ട് പോകുന്നു.

*****

നിങൾ ചോദിക്കും. അപ്പോൾ എന്ത് പ്രതിവിധി?

പകച്ച് നിൽക്കുക മാത്രം. 

അല്ലാതെ എന്ത് ചെയ്യാം?

ജനാധിപത്യത്തിന് വളരാത്ത ഒരു വലിയ നാട് ജനാധിപത്യരാജ്യം ആയതിൻ്റെ വലിയ പാപ ഫലം അനുഭവിക്കുക. നാടിനെയും നാട്ടുകാരെയും പരിചയമുള്ളവർ, പ്രതിയെയും വാദിയെയും   നേരിട്ടറിയുന്നവർ വിധി പറയാത്തിടത്തോളം കാലം.

***** 

അതുകൊണ്ട്തന്നെ എല്ലാവർക്കും വെളിച്ചമായിരിക്കും. പക്ഷെ നാടിനും നാട്ടുകാർക്കും ദൂരെനിൽക്കുന്ന കോടതിക്ക് വെളിച്ചം ഇരുട്ടാണ്.

ദൂരേ മാത്രം നിൽക്കുന്ന കോടതിയെ സത്യം മനസ്സിലാക്കുക, വെളിച്ചം കാണിക്കുക സാധാരണക്കാരന് താങ്ങാനാവാത്തത്ര ചിലവ്പിടിച്ച പണി. 

അക്രമികളായ രാഷ്ട്രിയ മത ഭരണ നേതൃത്വത്തിൻ്റെ ധൈര്യവുമതാണ്. 

സമ്പന്നരായ അവർക്ക് മാത്രമേ കോടതിയുടെ അടുത്ത്ചെന്ന് ആ വില താങ്ങാനാവൂ... കോടതിയും അവരെ തന്നെയേ ഏറിയ കൂറും മാനിക്കൂ, അടുപ്പിക്കൂ...

അതുകൊണ്ടാണ് അത്തരം രാഷ്ട്രിയ മത ഭരണ നേത്രുത്വം എളുപ്പം പറയുന്നത്. എല്ലാം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന്. 

കാരണം, നിയമത്തിൻ്റെ വഴിയും കോടതിയും അക്രമികളായവർക്കുള്ള രക്ഷാകവചമെന്ന് അവർ ഉള്ളിലറിയുന്നു. 

അങ്ങനെ അവർ ഉള്ളറകളിൽ ഊറിച്ചിരിക്കുന്നു....

ആയിരിക്കുന്നതിൽ തന്നെയാണ് എല്ലാം, എല്ലാവരും.

ആയിരിക്കുന്നതിൽ തന്നെയാണ് എല്ലാം, എല്ലാവരും.

തുടക്കം തന്നെയാണ് തുടർച്ചയും ഒടുക്കവും. 

തുടക്കമെന്നും തുടർച്ചയെന്നും ഓടുക്കമെന്നും ആത്യന്തികതയിൽ ഇല്ല. 

ഉള്ളത് തന്നെ എല്ലാം. 

ഇല്ലാത്തത് ഇല്ല. ഇല്ലാത്തത് എന്നതില്ല.

ഉള്ളത് എന്തോ അത് മാത്രം, അത് തന്നെ എല്ലാം.

******

വെളിച്ചത്തിൽ നിന്ന് വെളിച്ചമായി നോക്കുമ്പോൾ ആയിരിക്കൽ മാത്രം. 

പ്രക്രിയ തന്നേയും മാത്രവും. 

തുടക്കമെന്നും ഒടുക്കമെന്നും ഇല്ല. 

സ്ഥലവും കാലവും ഇല്ല. 

ഭൂതവും വർത്തമാനവും ഇല്ല. 

മുൻപും പിൻപും ഇല്ല. 

എല്ലായിടവും എല്ലായ്പ്പോഴും വെളിച്ചം. 

എല്ലാം വെളിച്ചം. 

വെളിച്ചമായ ദൈവം. 

ദൈവമായ വെളിച്ചം.

****

ഉള്ളതെന്തോ അതുണ്ടല്ലോ? 

അതിനെ എന്ത് പേരിട്ട് വിളിച്ചാലും വിളിച്ചില്ലെങ്കിലും അതുണ്ട്. 

അതൊന്ന് തന്നെ. 

എന്തെങ്കിലും പേരിട്ട് വിളിക്കുന്നത് വിളിക്കുന്നവൻ്റെ മാനത്തിൽ നിന്ന്, പരിപ്രേക്ഷ്യത്തിൽ നിന്ന്. 

തീർത്തും ആപേക്ഷികമായത്. 

ആപേക്ഷികതയിൽ നിന്ന് ഒഴിവാക്കാൻ സാധിക്കാത്തത്. 

ബാക്കി എന്ത് പേര് വിളിക്കുന്നുവോ അത് വിളിക്കുന്നവൻ്റെ ഒരു സുഖം, സ്വസ്ഥത. 

ആ പേര് എന്തുമാവാം. 

ദൈവമെന്നാവാം, 

വെളിച്ചമെന്നാവാം, 

പദാർത്ഥമെന്നാവാം, 

ഊർജ്ജമെന്നാവാം. 

അങ്ങനെ എന്തുമാവാം. 

പേര് സംഗതിയെ മാറ്റുന്നില്ല. 

നിങ്ങളും അതും അതാവാതിരിക്കുന്നില്ല.


തത്വമസി എന്നാൽ, അഹംബ്രഹമാസ്മി എന്നാൽ എന്താണ്? എന്താവണം? എന്തായിരിക്കണം?

തത്വമസി എന്നാൽ

അഹംബ്രഹമാസ്മി എന്നാൽ 

എന്താണ്?

എന്താവണം?

എന്തായിരിക്കണം?


ശരിക്കും 

അൽഭുതപ്പെട്ടുപോവുകയാണ്.

തത്വമസിയും അഹംബ്രാഹ്മാസ്മിയും

എന്തെന്ന്, എങ്ങിനെ പറയുമെന്ന്.


വേദജ്ഞാനവും ഓർമ്മയും വെച്ചല്ല.

പാണ്ഡിത്യവും വ്യാഖ്യാനവും വെച്ചല്ല.

ശരിക്കുമുള്ള 

വാസ്തവവും വസ്തുതയും 

സാധ്യതയും വെച്ച് മാത്രം.


*****


തത്വമസിയും അഹംബ്രാഹ്മാസ്മിയും

മനസ്സിലാവാൻ, പറയാൻ

നീ വെളിച്ചം തന്നെയാവണം.


എല്ലായിടത്തും എപ്പോഴുമുള്ള

നിറഞ്ഞ് നിൽക്കുന്ന,

അതിനാൽ ചലിക്കാനില്ലാത്ത

വെളിച്ചമാവണം നീ.


നീ വെളിച്ചം തന്നെയാവുമ്പോഴുള്ള 

പറച്ചിലാണത്.


എല്ലായിടവും എപ്പോഴുമായി

നിറഞ്ഞ് നിൽക്കുന്ന 

ദൈവവും ദൈവികതയും 

പറയുന്ന പറച്ചിലാണത്. 


******



അത് നീയാണ്. 

നീയതാണ്. 


എന്നത് സാമാന്യമായ മനസ്സിലാക്കൽ. 

സാധാരണ മനസ്സിലാക്കൽ.

ഭാഷയിലെ മനസ്സിലാക്കൽ.


പക്ഷേ, എന്താണ് 

അത് നീയും

നീ അതും 

എന്ന് മനസ്സിലാക്കുന്നതിൻ്റെ

എന്ന് പറയുന്നതിൻ്റെ 

അർത്ഥം?



നീയും ഞാനും 

അതും ഇതും

വേറെ വേറെ തന്നെയുണ്ടെന്ന് മനസ്സിലാക്കുന്ന 

ആപേക്ഷിക ലോകത്തെ 

വലിയ മനസ്സിലാക്കലിനപ്പുറത്തെ

ഒരു മനസ്സിലാക്കലാണത്.


*****


എങ്കിൽ, 

സാധാരണ മനസ്സിലാക്കലിനുമപ്പുറം 

എന്ത് മനസ്സിലാക്കണം?

എങ്ങിനെ മനസ്സിലാക്കണം?


ഞാനും അതും വേറെയില്ല 

എന്ന് മാത്രമല്ല മനസ്സിലാക്കേണ്ടത്.

അത് ഞാനും

ഞാൻ അതും ആവുന്നുവെന്ന്

വെറും വെറുതേ ഉപരിതലത്തിൽ

മനസ്സിലാക്കുകയല്ല.


പകരം, 

അതും നീയും തമ്മിലുള്ള 

ദൂരമില്ല 

എന്നാണ് മനസ്സിലാക്കേണ്ടത്.


അതും നീയും തമ്മിൽ

അതിനും നിനക്കുമിടയിൽ 

അഥവാ അതിനും ഇതിനുമിടയിൽ

രണ്ടിനെയും രണ്ടാക്കുന്ന

ദൂരമില്ല

എന്ന് മനസ്സിലാക്കണം.


എന്ന് വെച്ചാൽ?


അതും നീയും ഒന്ന്.

നീയും അതും എന്നർത്ഥം.


പക്ഷേ,

അതും നീയും ഒന്നെന്ന് വന്നാൽ 

എന്തർത്ഥം?


അതിനെയും ഇതിനെയും 

നിന്നെയും അതിനെയും 

വേറെ വേറെയാക്കുന്ന

അകലമായ, വ്യത്യാസമായ 

സമയവും സ്ഥലവും ഇല്ല 

എന്നർത്ഥം.


സ്ഥലകാലസങ്കല്പം ഇല്ലതാവും

എന്നർത്ഥം.


സ്ഥലവും കാലവും എല്ലാം 

ഒന്നാവും എന്നർത്ഥം.


സ്ഥലവും കാലവും 

ഇല്ലാതായി എല്ലാം അതാവും,

അത് മാത്രമാവും എന്നർത്ഥം.


അങ്ങനെ 

സ്ഥലകാലം ഇല്ലാതെയായി

അത് നീയാവും

നീയതാവും

എന്നർത്ഥം.


ഒന്നുമില്ല എന്നാവും

എന്നർത്ഥം.


ഉള്ളത് മാത്രം തന്നെയെല്ലാം 

എന്നാവും എന്നർത്ഥം.


ഇന്നും നാളെയും ഇല്ലാത്ത, 

മുൻപും പിൻപും ഇല്ലാത്ത, 

ഭൂതവും ഭാവിയും ഇല്ലാത്ത 

നീ മാത്രം,

നീ തന്നെയായ അത് മാത്രം

എന്നർത്ഥം.

അത് തന്നെയായ നീ,

നീ മാത്രമായ അത് എന്നർത്ഥം.


അല്ലെങ്കിൽ 

ഇന്നും നാളെയും ഇല്ലാത്ത, 

മുൻപും പിൻപും ഇല്ലാത്ത,

ഭൂതവും ഭാവിയും ഇല്ലാത്ത 

അത്.

അല്ലെങ്കിൽ ഇത്.

അത് തന്നെയായ നീ.

നീ തന്നെയായ അത്.

അത് തന്നെയായ ഇത്.

ഇത് തന്നെയായ അത്.


അപ്പോൾ, 

ലോകം മുഴുവൻ 

ഞാൻ എന്ന് വരും.


ഞാൻ തന്നെ 

ലോകം മുഴുവൻ

എന്ന് വരും.


അഥവാ, 

അഹം ബ്രഹ്മാസ്മി 

എന്ന് വരും.


സ്ഥലകാലത്തെ നിഷേധിക്കുന്ന ,

സ്ഥലകാലത്തെ നിഷേധിക്കേണ്ടി വരുന്ന

സ്ഥലകാലം ഇല്ലെന്ന്,

സ്ഥലകാലവും നീയും 

അതും ഇതും 

എല്ലാം ഒന്നെന്ന് വരുന്ന

അഹം ബ്രാസ്മി.

തത്വമസി.


അപ്പോൾ വീണ്ടും വരും 

മറ്റൊരർത്ഥം.


ദൈവമെന്നാൽ

ആകാശ ഭൂമികകളിലെ

വെളിച്ചം.


സ്ഥലകാലമില്ലാത്ത

വെളിച്ചം.

എല്ലായിടത്തും എപ്പോഴും 

ഒരുപോലെ

ഉണ്ടാവുന്ന വെളിച്ചം 


ഇന്നും നാളെയും

മുൻപും പിൻപും 

ഇല്ലാത്ത വെളിച്ചം.


ആ വെളിച്ചം 

നീയെന്നാവും.


നീ 

ആ വെളിച്ചം എന്നാവും.


ആ വെളിച്ചമായ നീ 

ദൈവം എന്നാവും.


രണ്ടില്ലാത്ത ഒന്ന്,

രണ്ടല്ലാത്ത ഒന്ന്

എന്നാവും.


ഒന്ന് മാത്രമായ ഒന്ന്,

ഒന്ന് പോലുമല്ലാത്ത ഒന്ന്

എന്നാവും.


***"



വെളിച്ചത്തിൽ നിന്ന് നോക്കണം.


വെളിച്ചത്തിൽ നിന്ന് വെളിച്ചമായി നോക്കുമ്പോൾ ആയിരിക്കൽ മാത്രം. 

പ്രക്രിയ തന്നേയും മാത്രവും. 

തുടക്കമെന്നും ഒടുക്കമെന്നും ഇല്ല. 

സ്ഥലവും കാലവും ഇല്ല. 

ഭൂതവും വർത്തമാനവും ഇല്ല. 

മുൻപും പിൻപും ഇല്ല. 

എല്ലായിടവും എല്ലായ്പ്പോഴും വെളിച്ചം. 

എല്ലാം വെളിച്ചം. 

വെളിച്ചമായ ദൈവം. 

ദൈവമായ വെളിച്ചം.


അങ്ങനെയുള്ള വെളിച്ചമാകണം നീ

അങ്ങനെയുള്ള വെളിച്ചത്തിൽ എത്തണം നീ.


എന്നിട്ട് പറയാനാവണം

തത്വമസി.

അഹംബ്രഹ്മാസ്‌മി.


ദൈവം അല്ലെങ്കിൽ നീ

ആകാശ ഭൂമികകളിലെ വെളിച്ചമാണെന്ന്.

Friday, January 13, 2023

ആവുന്നത് പോലെ ആവുകയാണ് സ്വതന്ത്ര്യം, സ്വാഭാവികത.

ജീവിതം പച്ചയായി രാവും പകലുമായി നേരിടാൻ നല്ല ഉള്ളുറപ്പു വേണം. 

മദ്യം, ഭക്തി, ജോലി, സാമൂഹ്യ പ്രവർത്തനം എന്നീ ഒളിച്ചോട്ടങ്ങളില്ലാതെ.


******


ബഹുമാനം നേടുകയെന്നാൽ ഏറക്കുറെ ബഹുമാനിക്കുന്നവൻ്റെ അടിമയാവുകയാണ്. 

അത് നിലനിർത്താൻ അഭിനയിച്ച് ജീവിക്കുക. 

പക്ഷെ, ആവുന്നത് പോലെ ആവുകയാണ് സ്വതന്ത്ര്യം, സ്വാഭാവികത. 

അഭിനയിച്ച് ബഹുമാനം നേടാനാണെങ്കിൽ പിന്നെങ്ങിനെ സ്വാതന്ത്ര്യം, സ്വാഭാവികത?

അതാണ് കോടതി. ന്യായാധിപൻ ആരോടും ഉത്തരം പറയേണ്ടതില്ല. ആർക്കും മനസ്സിലാവുന്നത് കോടതിക്ക് മനസിലാവില്ല.

അതാണ് നീതിന്യായ വ്യവസ്ഥയുടെ തകരാറ്. 

ന്യായാധിപൻ ആരുടെ മുമ്പിലും ഉത്തരം പറയേണ്ടതില്ല. 

അയാൾക്ക് മുഴുവൻ തെിവുകളെയും അവഗണിക്കാം, കണ്ടില്ലെന്ന് നടിക്കാം. 

തെളിവുകൾക്കും സാക്ഷിമൊഴികൾക്കും വിരുദ്ധമായി വിധി പറയാം. 

ന്യായാധിപനെ ഒന്നും ചെയ്യാൻ കഴിയില്ല. 

ഏറിയാൽ അപ്പീൽ പോകാം. 

പക്ഷെ, അപ്പോഴും കാര്യങ്ങൾ തഥൈവ.

*****

അതാണ് കോടതി. 

എല്ലാവർക്കും എളുപ്പം മനസ്സിലാവുന്നത് കോടതിക്ക് ബുദ്ധിമുട്ടിയും മനസിലാവില്ല. 

എല്ലാവർക്കും വെളിച്ചം. പക്ഷെ കോടതിക്ക് വെളിച്ചം ഇരുട്ട്.

കോടതിയെ സത്യം മനസ്സിലാക്കുക, വെളിച്ചം കാണിക്കുക സാധാരണക്കാരന് താങ്ങാനാവാത്തത്ര ചിലവ്പിടിച്ച പണി. 

അക്രമികളായ രാഷ്ട്രിയ മത നേതൃത്വത്തിൻ്റെ ധൈര്യവുമതാണ്. 

അവർക്ക് മാത്രമേ കോടതിയുടെ ആ വില താങ്ങാനാവൂ...

അതുകൊണ്ടാണവർ എളുപ്പം പറയുന്നത്. എല്ലാം നിയമത്തിൻ്റെ വഴിക്ക് നടക്കട്ടെയെന്ന്. 

കാരണം, നിയമത്തിൻ്റെ വഴിയും കോടതിയും അക്രമികളായവർക്കുള്ള രക്ഷാകവചമെന്ന് അവർ ഉള്ളിലറിയുന്നു. 

അവർ ഊറിച്ചിരിക്കുന്നു....

Thursday, January 12, 2023

ഞാൻ എന്തൊക്കെയോ ആണെന്ന് ഞാനങ്ങ് കരുതുക.

വൃക്ഷത്തോട് ഗുരു:

"കപടനാര്?"

"തണലില്‍ വരുന്നവന്‍.  കൂട്ടുകാരനെന്ന് തോന്നിപ്പിക്കുന്നവന്‍. പക്ഷേ, ക്ഷീണം മാറിയാല്‍ വെട്ടുന്നവന്‍"

****"

നമ്മുടെ ശത്രുവെന്ന് 

നാം കരുതുന്നവർ, 

നാം അങ്ങനെ മുദ്രകുത്തിയവർ 

അവരുടെ നാം കണക്കാക്കുന്ന 

എല്ലാ കുറ്റങ്ങളും 

നാം പറയും പോലെ തന്നെ 

തിരുത്തി നന്നായാലും 

നമ്മൾ നന്നാവില്ല 

എന്ന നിലപാട്. 


നമുക്കെതിരെ ആരും 

ഒരു ശരി പോലും പറയരുത് 

എന്ന നിലപാട്. 


അപ്പോൾ 

ഗൂഢാലോചന സിദ്ധാന്തം പറയുന്ന

നിലപാട്.

 

എല്ലാവർക്കുമെതിരേ 

നാം ചിന്തിച്ചുകൊണ്ടും 

പ്രാർത്ഥിച്ചുകൊണ്ടും തന്നെയിരിക്കെ 

തന്നെ നമ്മൾ പറയുക: 

എല്ലാവരും നമ്മൾക്കെതിരെ 

ചിന്തിക്കുന്നു, ഗൂഢാലോചന 

നടത്തുന്നുവെന്ന്. 


ഈ നിലപാട്

കൃത്യമായ മനോരോഗം.


*****

ഞാൻ എന്തൊക്കെയാണെന്ന് 

ഞാനങ്ങ് കരുതുക. 


ഞാനൊരു വലിയ സാമ്രാജ്യവും 

ഖനനപ്രദേശവും പോലെയെന്ന്. 


എന്നിട്ടോ? 


എല്ലാവരും ഞാനെന്ന എന്നെ 

കീഴ്പ്പെടുത്താൻ ശ്രമിക്കുന്നു, 


എല്ലാവരും എന്നെ കീഴ്പ്പെടുത്താൻ വേണ്ട

ഗൂഢാലോചന നടത്തുന്നു, 


എന്നങ് ഏകപക്ഷീയമായി കരുതുക.


ശുദ്ധ മനോരോഗം.


യഥാർഥത്തിൽ ഞാൻ

ഒന്നുമല്ലെന്ന് മനസ്സിലാക്കാത്ത 

മനോരോഗം.

*****

ജീവിക്കാനുള്ള ശ്രമം മാത്രം തന്നെ മഹാഭൂരിപക്ഷത്തിനും ജീവിതം.  

ഒന്ന് തിരിഞ്ഞുനോക്കി ജീവിതം എന്തെന്ന് ചോദിക്കാനും ആ ശ്രമത്തിനിടയിൽ സമയമില്ല. 

എന്തോ അത്. 

അത് തന്നെ വെറും ശ്രമം മാത്രമായ ജീവിതം ആഘോഷമാവുന്നതിൻെറ രഹസ്യവും.

****

നഷ്ടപ്പെട്ടു മാത്രമേ നേടൂ. 

നേട്ടമെല്ലാം ഒരുതരം ഒത്തുപോക്കിന് കിട്ടുന്ന പ്രതിഫലം തന്നെയാണ്. 

എന്താണ് തെരഞ്ഞെടുക്കേണ്ടത് എന്നല്ല; 

എളുപ്പമുള്ളതാണ് ആരായാലും തെരഞ്ഞെടുക്കുക എന്നതാണ്.

*****

ചിലരങ്ങിനെ. 

ഒത്തുപോവാനുള്ള 98 കാര്യങ്ങളും കാരണങ്ങളും കാണില്ല. 

പകരം തെറ്റാനും വെറുക്കാനുമുള്ള രണ്ട് കാര്യങ്ങളെയും കാരണങ്ങളെയും നൂറാക്കും.  

വലിയ കപ്പലിന് ഓട്ട വെക്കും. 

കപ്പൽ മുങ്ങും.

*****

കൂട്ടുകാർ ഉണ്ടാവട്ടെ, ഇല്ലാതിരിക്കട്ടെ. 

ശുദ്ധകപടൻമാരാണ് കൂട്ടുകാരായുണ്ടാവുന്നതെങ്കിൽ, എന്തുകൊണ്ടും നിനക്ക് നല്ലത് കൂട്ടുകാരാരുമില്ലതെ തീർത്തും ഒറ്റപ്പെടുന്നതാണ്.

*****

നീ നിന്നോട്, 

നിൻ്റെ മുന്നിൽ, 

നിൻ്റെ മനസ്സാക്ഷിക്ക് മുന്നിൽ 

സത്യസന്ധനാണോ? 


എങ്കിലേ നീ യഥാർഥത്തിൽ 

ലോകത്തോടും 

ലോകത്തിന് മുന്നിലും നീ 

സത്യസന്ധനാവുന്നുള്ളൂ. 


അല്ലാത്തതെല്ലാം 

ശുദ്ധഅഭിനയം, 

ശുദ്ധകാപട്യം.


ഇതെന്തൊരു വല്ലാത്ത ദൈവം, മതം?

ഇതെന്തൊരു വല്ലാത്ത ദൈവം, മതം? 

പ്രകൃതിപരമായതും സ്വാഭാവികമയതും പപം. 

സ്ത്രീ പുരുഷബന്ധം പാപം. 

സ്വയംഭോഗം പാപം. 

എല്ലാവരും സ്വതവേ ചെയ്യുന്ന എല്ലാം പാപം. 

ഇതെന്തൊരുകഥ? 

ജീവിതം തന്നെ പാപമോ?!

*****

ഒരു വല്ലാത്ത ജാതി ദൈവം.

ഏതോ ഒരാളിലും കാലത്തിലും ഗ്രന്ഥത്തിലും കുടുങ്ങിക്കിടക്കുന്ന ദൈവം.

ഏതോ ഒരാളും ഏതോ കാലവും ഏതോ ഗ്രന്ഥവും പറഞ്ഞത് പോലെ തന്നെ എല്ലാവരും എക്കാലവും മനസ്സിലാക്കിക്കൊള്ളണം എന്ന് വാശി പിടിക്കുന്ന ദൈവം.

അതിന് വേണ്ടി ഭീഷണിപ്പെടുത്താനും വശീകരിക്കാനും വേണ്ടി സ്വർഗവും നരകവും കൊടുക്കാൻ ഓങ്ങി നിൽക്കുന്ന ദൈവം.

ഏതോ ഒരാൾക്ക് വേണ്ടി വല്ലാതെ ഇടപെട്ട് പണിപ്പെടുന്ന ദൈവം.

സഹതാപം തോന്നുന്നു, തന്നെ സ്വയം മാർക്കറ്റ് ചെയ്ത് കിട്ടാനുള്ള ഈ ദൈവത്തിൻ്റെ ദാഹവും വിശപ്പും കാണുമ്പോൾ.

ആര് പറഞ്ഞു എന്നെ സൃഷ്ടിക്കാൻ? പിന്നെന്തിന് അതുവെച്ച് വില പേശണം???

ആര് പറഞ്ഞു എന്നെ സൃഷ്ടിക്കാൻ?

സൃഷ്ടിച്ചതാണ് എന്ന വാദം അംഗീകരിച്ചാൽ തന്നെ.

എന്തിന് എനിക്ക് വേണ്ടി മാത്രം എന്നവകാശപ്പെടും വിധം ഈ ലോകവും അണ്ഡകടാഹങ്ങളും സൃഷ്ടിച്ചു? എനിക്ക് അങ്ങനെയൊരു ആവശ്യം ഇല്ല.

ചുരുങ്ങിയത് ഇപ്പോൾ അങ്ങനെയൊരു ആവശ്യം ഇല്ല..

എന്നെ സൃഷ്ടിക്കുന്നതിന് മുൻപേ അങ്ങനെയൊരു ആവശ്യം എനിക്കുണ്ടാവാൻ തരമില്ല. കാരണം, എന്നെ ഇങ്ങനെയൊക്കെയായി സൃഷ്ടിക്കുന്നതിന് മുൻപ് ഞാൻ ഇല്ല.

പിന്നെന്തിന് അത് വെച്ച് വില പേശണം???

ഈ ജീവിതം തന്നെ വേണ്ടാത്തത്. ഇപ്പോൾ അത് വ്യക്തമായി പറയുന്നു. ഈ ജീവിതം വലിയ അനുഗ്രഹമൊന്നുമല്ല.

ജനിച്ചത് കൊണ്ട്, മറ്റൊരു നിർവാഹമില്ലാത്തത് കൊണ്ട്, ആവുന്നത് പോലെയൊക്കെ ജീവിക്കുന്നു, ജീവിക്കാൻ ശ്രമിക്കുന്നു എന്നല്ലാതെ.

ജീവിക്കാൻ ഇക്കണ്ടതൊക്കെയും വേണമെന്ന് ഞാനും ആരും നമ്മളായി നിശ്ചയിച്ചതല്ല.

വായുവും വെള്ളവും ഭക്ഷണവും വരെ. അവയൊക്കെ വേണ്ടാത്ത കോലത്തിൽ സൃഷ്ടിച്ചാൽ അവയൊന്നും വേണ്ട.

സൃഷ്ടിച്ചവൻ തന്നെ നിശ്ചയിച്ച് എല്ലാവരെയും അങ്ങനെ എന്തൊക്കെയോ വേണ്ടവരാക്കി.

എന്തൊക്കെ വേണമോ അതൊക്കെ വേണ്ട കോലത്തിൽ സൃഷ്ടിച്ചവൻ സൃഷ്ടിച്ച് അങ്ങനെ ആക്കിയതാണ്.

അതുകൊണ്ട് തന്നെ സൃഷ്ടിച്ചവൻ്റെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഉത്തരവാദിത്തം മാത്രമാണ് അവയൊക്കെ നൽകൽ.

അല്ലാതെ ഞാൻ വേറെ തന്നെ വേറെ എവിടെ നിന്നോ ഉണ്ടായി ദൈവമെന്ന മൂപ്പർ മൂപ്പരുടെ വക സഹതാപം തോന്നി ഔദാര്യമായി തന്നതല്ല, തരുന്നതല്ല ഇവയൊന്നും.

എന്നിട്ടാണോ നാം ചോദിച്ച് വാങ്ങാത്ത ഈ ജന്മത്തിൻ്റെയും ഈ ജീവിതത്തിൻ്റെയും അതിലെ ആവശ്യങ്ങളുടെയും പേരിൽ, അതിൽ തരേണ്ടത് മുഴുവൻ കൃത്യമായി തരാതെ, ശിക്ഷിക്കുമെന്ന് ഭീഷണിപ്പെടുത്തി നടത്തുന്ന പേടിപ്പിക്കൽ?

അതും സർവശക്തനും സർവ്വജ്ഞനും എന്ന് ഖ്യാതിയുള്ള ദൈവം.

*****


ഇനി എല്ലാം വിട്ടേക്കുക.

എന്നോട് ചോദിച്ച് എന്നെ സൃഷ്ടിച്ചു എന്ന വാദമുണ്ടോ???

Hahahahaha...

അപ്പോൾ ദൈവത്തിന് മുൻപും ദൈവത്തോടൊപ്പവും ഞാൻ ഉണ്ടായിരുന്നു എന്നോ?

എങ്കിൽ ദൈവം എവിടെ നിന്ന് എന്നിൽ നിന്നും മാറി നിൽക്കുന്നു.

ചോദിക്കുന്ന ദൈവവും ചോദിക്കപ്പെടുന്ന ഞാനും വേറെ വേറെ ആകുന്നത് എവിടെ വെച്ച്?

Hahahahaha...


*****

ദൈവത്തിന് മാത്രം അറിയുന്ന, 

നമുക്കറിയാത്ത, 

നമുക്ക് ഒരുനിലക്കും ഒരിക്കലും 

അറിയാൻ സാധിക്കാത്ത 

കാര്യത്തിൻ്റെ പേരിൽ 

നാം ശിക്ഷിക്കപ്പെടുമെന്നോ?



Wednesday, January 11, 2023

പ്രകൃതിനാശം എന്നതില്ല.

പ്രകൃതിനാശം എന്നതില്ല. 

എല്ലാം ആയിത്തീരുന്നത് പ്രകൃതി. 

എന്ത് നശിച്ചാലും ബാക്കിയാവുന്നതും മറിയാവുന്നതും പ്രകൃതി. 

എങ്കിൽ, നാം പറയുന്ന  പ്രകൃതിനാശം എന്താണ്? 

മനുഷ്യ ജീവിതത്തിന് വേണ്ട പ്രകൃതിയുടെ നാശം എന്നാണർത്ഥം. 

മനുഷ്യൻ്റെ സ്വൈര്യജീവിതത്തിന് വേണ്ട പ്രകൃതി നശിക്കുന്നു എന്ന് മാത്രം.

****

തോന്നലിലാണ് സൗന്ദര്യവും വ്യത്യസ്തതയും. 

അനുഭവത്തിലില്ല. 

സ്ത്രീ-പുരുഷ ബന്ധത്തിൽ വ്യത്യസ്തതയും സൗന്ദര്യവും കൊതിച്ചു പോകാത്തവരില്ല. 

പക്ഷേ, അവർക്കുമറിയാം: 

അനുഭവത്തിൽ ഒരു സൗന്ദര്യവും വ്യത്യാസവും ഇല്ലെന്ന്.

*****

മക്കൾ അഭിമാനമാവണം, കൺകുളിർമയാവണം. 


ആരും കാണാത്ത സമയത്ത്, ആരും കാണാത്ത വഴിയിൽ അന്വേഷണത്തിൻ്റെയും അധ്വാനത്തിൻ്റെയും വേരുകൾ കീഴോട്ട് താഴ്ത്തിയാഴ്ത്തി അവർ വളരണം. 


എന്തിന്?


എല്ലാവരും കാണുമാറുള്ള വഴിയിൽ, ഉയരങ്ങളിൽ കൊമ്പുകളെത്താൻ. 


എന്നിട്ടോ?


അവ പടർന്ന്, പരന്ന് ചുറ്റുവട്ടത്തുള്ളവർക്ക് തണലും പൂവും പഴവും കൂടും വിറകും നൽകാൻ.

വെറും സർട്ടിഫിക്കറ്റുകളുടെ ധൈര്യം.

വെറും സർട്ടിഫിക്കറ്റുകളുടെ ധൈര്യം. 


പ്രായോഗികതയുമായി പുലബന്ധം പോലുമില്ലാത്ത, വെറും വെറുതെ സിദ്ധാന്തമായി പഠിച്ചെടുത്ത സർട്ടിഫിക്കറ്റുകളുടെ ധൈര്യം.


പഠിച്ചിറങ്ങിയ പണി തുടങ്ങുന്ന ഏതൊരു  എഞ്ചിനീയറോടും വക്കീലിനോടും ഡോക്ടറോടും ചോദിച്ചാൽ മനസ്സിലാവും.


ഏറെക്കുറെ ഏവരും പണിയെടുത്ത് തുടങ്ങുന്നത് സർട്ടിഫിക്കറ്റുകളുടെ ധൈര്യം കൊണ്ട് മാത്രം. 


പിന്നെ കുറ്റബോധം പേറാത്ത മനസ്സുള്ളത് കൊണ്ട്, അത് ശീലമാക്കിത്തുടരുന്നു. 


അല്ലാതെ അടുത്തറിയുന്ന, കൃത്യമായ കാര്യവിവരം കൊണ്ടല്ല ഒരു പണിയും ചെയ്ത് തുടങ്ങുന്നതും തുടരുന്നതും. ഡോക്ടറായാലും വക്കീലായാലും രാഷ്ട്രീയക്കാരനായാലും.


ഏറെക്കുറെ ജീവിതം പോലെ തന്നെ.


കാര്യങ്ങൾ കൃത്യമായി മുൻകൂട്ടി നിരീക്ഷിച്ച് ഗ്രഹിച്ചറിയാനുള്ള, പരിഹരിക്കാനുള്ള കഴിവുള്ളത് കൊണ്ടല്ല ആരും ജനിക്കുന്നതും, ഒന്നും ഏറ്റെടുക്കുന്നതും പരിഹരിക്കാൻ ശ്രമിക്കുന്നതും. 


ആളെ കൊല്ലുന്നത്ര അബദ്ധം ഏറെക്കുറെ ആരും ചെയ്യാത്തത് കൊണ്ട് ഏറെക്കുറെ എല്ലാവരും പ്രശ്നമാവാതെ രക്ഷപ്പെട്ടുപോകുന്നു. 


ഡോക്ടറായാലും വക്കീലായാലും രാഷ്ട്രീയക്കാരനായാലും.

Tuesday, January 10, 2023

എന്താണ് സ്വാതന്ത്ര്യം: ചിലർക്ക് ഉത്തരമല്ല വേണ്ടത്.

ദൂരെ നില്‍ക്കുന്ന പര്‍വ്വതം വെറും കാഴ്ചയും സൗന്ദര്യവും. 

നേരനുഭവത്തില്‍ പര്‍വ്വതം പ്രയാസവും ബാധ്യതയും തന്നെയായ കയറ്റം.

****

ഒരു ഗ്രൂപ്പ് വിട്ട് 

മറ്റൊരു ഗ്രൂപ്പിൽ എത്തുന്നതല്ല 

സ്വാതന്ത്ര്യം. 


പിടിച്ചുനിൽക്കാൻ  

അഭിനയിക്കുന്നതല്ല 

സ്വാതന്ത്ര്യം. 


എന്തെങ്കിലുമായി ബന്ധപ്പെടുത്തി 

തടവിലിട്ട് തിരിച്ചറിയുകയല്ല 

സ്വാതന്ത്ര്യം. 


തനിക്ക് താൻ 

ഭാരവും ബാധ്യതയുമല്ലാതാവുകയാണ് 

സ്വാതന്ത്ര്യം. 


ഞാൻ എന്ന താൻ തന്നെ 

ഇല്ലാതാവുന്നത്ര.


ഒന്നും ആരും 

ആവശ്യമാകാത്തത്ര.


*****


ചിലർക്ക് ഉത്തരമല്ല വേണ്ടത്. 

പകരം, ഉത്തരം നൽകിയവരെ കുറിച്ച് വിധിയെഴുതുകയാണ് വേണ്ടത്. 


സ്വയം വെറുക്കുന്ന, 

സ്വയം വെറുപ്പിക്കുന്ന, 

സ്വയം രോഗികളായ അവർ, 

അതിൽ നിന്നും മറഞ്ഞ് നിൽക്കാൻ, 

ഒരുപക്ഷേ അവരറിയാതെയും, 

ആ രോഗവും വെറുപ്പിക്കലും 

ചുറ്റുപാടിൽ ആരോപിക്കും. 


അതുകൊണ്ട് തന്നെ 

മറ്റാരെയും നിങ്ങളേയും 

വെറുപ്പിക്കുന്നവർ എന്ന് 

വളരേ എളുപ്പം 

ആരോപിക്കാനും വിധിയെഴുതാനും 

അവർക്ക് സാധിക്കും. 


അവരുടെ 

ചോദ്യങ്ങളും ആരോപണങ്ങളും 

എല്ലാം അവരുടെ തന്നെ 

ഒളിച്ചോട്ടാത്തിൻ്റെ വഴി. 


അവരുടെ തന്നെ, 

അവർ ഒളിച്ചു നിൽക്കുന്ന കവചം.

****

കുറേ പറഞ്ഞത് കൊണ്ടും, 

കുറേ കേട്ടത് കൊണ്ടും 

പാഠം കൊടുക്കലും 

പാഠം കിട്ടലും 

ആവില്ല. 


ചിലരോട് 

നിങൾ എത്ര പറഞ്ഞു? 


ആ ചിലർ 

നിങ്ങളെ എത്ര കേട്ടു? 


എന്ത് കാര്യം? 


സൗഹൃദമുണ്ടെന്ന് 

വെറും വെറുതേ

വരുത്തിത്തീർത്തു. 


അത്ര തന്നെ.


വെറും വെറുതേ.

വെറും ഉപരിതലത്തിൽ. 

അത്രതന്നെ. 

പൂച്ചകൾ പരസ്പരം കളിക്കും. എപ്പോൾ?

നമ്മളുണ്ടാക്കിയ കളി. 

നമ്മൾ തന്നെയുണ്ടാക്കിയ അളവുകോലുകൾ. 

നമ്മളെ തന്നെ അളക്കുക. 

നമ്മളെ തന്നെ തോൽപ്പിക്കുക. 

നമ്മുടെ മേൽ തന്നെ ജയിക്കുക. 

ഇതിനൊന്നും പൂച്ചക്ക് സമയമില്ല.

****

കുട്ടിപ്പൂച്ചകൾ പരസ്പരം കളിക്കും. 

തോൽക്കാനും ജയിക്കാനുമല്ല.

വെറും വെറുതേ കളിക്കാൻ 


എപ്പോൾ?


കളിക്കുന്ന പ്രായത്തിലുള്ള 

കുഞ്ഞുപൂച്ചകളായ ഘട്ടത്തിൽ.


ബാക്കിയുള്ളത്,

പൂച്ചകൾ തമ്മിലുള്ള കൂട്ടല്ല, 

സമരവും യുദ്ധവുമാണ്. 


അല്ലാതെ പൂച്ചകൾ 

കൂട്ടായിരിക്കുകയോ, 

കൂട്ടായി ആക്രമിക്കുകയോ 

കൂട്ടായി ഇരപിടിക്കുകയോ 

കൂട്ടായി കളിക്കുകയോ ഇല്ല.


സൂത്രശാലികളായ

സന്യാസികൾ.


ഒന്നുമില്ല,

ഒന്നും വേണ്ട,

ഒന്നിൻ്റെ കൂടെയുമില്ല.

എല്ലാമുണ്ട്,

എല്ലാം വേണം,

എല്ലാറ്റിൻ്റെയും കൂടെയുണ്ട്.


എപ്പോഴും ഉണർന്ന്,

എപ്പോഴും ഉറങ്ങി.


ഒറ്റക്ക്.

ഒറ്റയിൽ.


എന്തിനെന്നില്ലാതെ.

എന്തിനോ.


അതിജീവനത്തിന് വേണ്ടത്ര. 


അതിനപ്പുറം 

നിസ്സംഗത, നിഷ്ക്രിയത.


ഇണയും അന്നവുമല്ലാതെ 

ഒന്നും അസ്വസ്ഥമാക്കാതെ

നിസ്സംഗമായി, ധ്യാനിച്ച്.

എന്ത് അൽഗോരിതം? എന്തിന് അൽഗോരിതം?

എന്ത് അൽഗോരിതം, 

എന്തിന് അൽഗോരിതം?


ആരൊക്കെയോ എന്തൊക്കെയോ 

പറയുന്നു, കേൾക്കുന്നു. 


അത് കേട്ട പാതി 

കേൾക്കാത്ത പാതി 

ആരൊക്കെയോ എന്തൊക്കെയോ 

ചെയ്യുന്നു.


ഒന്നും ശരിക്ക് മനസ്സിലാവുന്നില്ല.


എപ്പോഴുമുള്ളത്, 

എപ്പോഴും തുടർന്നത്,

ഇപ്പോഴും തുടരുക മാത്രമല്ലേ?


അല്ലാതെ, പുതുതായി 

എന്ത് നിയന്ത്രണം, 

എന്ത് അൽഗോരിതം? 

എന്തിന് അൽഗോരിതം? 


ഫെയ്സ്ബുക്കിന് അതുകൊണ്ട് 

എന്ത് കാരൃം?


കേട്ടുകേൾവിയും കൊണ്ട്

നടക്കുക തന്നെ.

അറിയില്ല.


ഒരു കാര്യവുമില്ലാത്ത കാര്യം 

അറിയുകയും വേണ്ട, 

അറിയാൻ താൽപര്യവും ഇല്ല.


മറ്റൊന്ന്കൊണ്ടുമല്ല. 

അങ്ങനെയെങ്കിൽ

അങ്ങനെ തന്നെ ആയിക്കോട്ടെ. എന്നതിനാൽ.


സംഭവിക്കുന്നത് 

സംഭവിക്കട്ടെ.

നടക്കുന്നത്

നടക്കട്ടെ.


എന്തായാലും 

കാള പെറ്റു എന്ന് കേട്ട് 

കയറെടുക്കാൻ തയാറല്ല.


ഇനി പ്രസവിച്ചത് 

പശു തന്നെയാണെങ്കിലും 

നിലവിൽ കയറിൻ്റെ 

ഒരാവശ്യവും തോന്നുന്നില്ല.


ആരും പ്രത്യേകിച്ച്

കുത്തേണ്ട, തട്ടേണ്ട.


കാണുന്നവർ കാണട്ടെ, 

കാണാത്തവർ കാണാതിരിക്കട്ടെ, 

എന്ന് മാത്രം വെക്കും.


അത്രമാത്രം.


ആരും കാണുന്നതും 

ആരും കാണാത്തതും 

ഒരു വ്യത്യാസവും വരുത്തില്ല. 

അതുകൊണ്ട് 

വലുതോ ചെറുതോ 

ആവില്ല, ആവാനില്ല.


കണ്ടേതീരൂ 

അല്ലേൽ

കാണാതിരുന്നാലെ തീരൂ 

എന്നൊന്നുമില്ല,

എന്നൊന്നും വെക്കാനില്ല. 


അല്ലാതെന്ത്? 


ലോകാവസാനം പോലെ 

വാപൊളിക്കാനും 

വെപ്രാളം കൂട്ടാനും ഇല്ല 

എന്ന് തോന്നുന്നു. 


ദാഹിച്ച് ദാഹിച്ച് 

ദാഹം ശമിപ്പിക്കാൻ 

ജലം കിട്ടാത്ത അവസ്ഥ 

പോലെയൊന്നും ഇല്ല.


ദാഹജലമായി

കുത്തിനെയും തട്ടിനെയും

കാണുന്നുമില്ല.

Monday, January 9, 2023

മതേതരത്വത്തിനു പിന്നില്‍ ഒളിച്ചുനില്‍ക്കുന്നത് മതതീവ്രവാദം.

ഇത് നേരിട്ടുള്ള അനുഭവം വെച്ച് പറയുന്നത്. 

മതേതരത്വത്തിനു പിന്നില്‍ ഒളിച്ചുനില്‍ക്കുന്നത് മതതീവ്രവാദം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ മതേതരപക്ഷത്തെന്ന് പറഞ്ഞു നില്‍ക്കുന്ന, അങ്ങനെ സമരം ചെയ്യുന്ന ഒരുകുറേ പേരെ നാട്ടിലും കുടുംബത്തിലും അറിയാം.

എന്നാല്‍ അതേ ആളുകൾ, വിശ്വാസവ്യത്യാസത്തിന്റെയും അഭിപ്രായവ്യത്യാസത്തിന്റെയും പേരില്‍ സ്വന്തം കുടുംബക്കാരെ വരെ വീട്ടിലേക്ക് അടുപ്പിക്കുകയോ, കണ്ടാല്‍ മിണ്ടുകയോ കല്യാണത്തിനും മറ്റും ക്ഷണിക്കുകയോ ചെയ്യില്ല.

അവർ യാഥാര്‍ത്ഥത്തില്‍ മാളത്തില്‍ അവസരം കാത്ത് ഒളിഞ്ഞുനില്‍ക്കുന്ന അസഹിഷ്ണുതയുടെയും തീവ്രവാദത്തിന്റെയും ഉഗ്രമൂര്‍ത്തികള്‍.

മതേതരത്വത്തിനു പിന്നില്‍ ഒളിച്ചുനില്‍ക്കുന്ന മതതീവ്രവാദം.

ഇവരെയും ഇവരുടെ മതതീവ്രതയേയും മതേതര പാർട്ടികൾ വരെ, പ്രത്യേകിച്ചും കമ്യൂണിസ്റ്റ് പാർട്ടികൾ വരെ, അറിഞ്ഞും അറിയാതെയും, അറിയാത്തത് പോലെയും അറിയേണ്ടാത്തത് പോലെയും, നടിച്ച് താലോലിക്കുന്നു. 

അത്രക്കാണ്‌ അവരുടെയും മതേതര പാർട്ടികളുടെയും കപടമായ മതേതര സ്വാതന്ത്ര്യ ജനാധിപത്യ ബോധം...

ഏക മതവും ഏക മതപാർട്ടിയും ഏക പാർട്ടിയും മാത്രം ശരിയെന്ന്, ബാക്കിയെല്ലാം തെറ്റ്, ഇല്ലാതാവണം, ഉന്മൂലനം ചെയ്യണം എന്ന് മാത്രം കരുതുന്ന, നിര്‍ബന്ധമുള്ള മതേതര സ്വാതന്ത്ര്യ ജനാധിപത്യ ബോധം.

ഇന്ത്യയിലായത് കൊണ്ട്‌ മാത്രം, ഇത്രയെങ്കിലും ചെയത് നിസ്സഹായരായി അടങ്ങിനില്‍ക്കുന്ന മതതീവ്രരുടെ മതേതര സ്വാതന്ത്ര്യ ജനാധിപത്യ ബോധം.

സഹിഷ്ണുത പഠിച്ച്, പഠിപ്പിച്ച് തിരുത്തുന്നതല്ല പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള ഇവരുടെ മതേതര ജനാധിപത്യ ചിന്തയും സമരവും. 

മറ്റിതര വിശ്വാസങ്ങളെയും അഭിപ്രായങ്ങളെയും വൈവിധ്യങ്ങളെയും, ഈ ഇന്ത്യയില്‍ നിന്ന് കൊണ്ട്‌ പോലും, ഉള്‍ക്കൊള്ളുന്നവരല്ല ഇവർ.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള സമരത്തിന് പിന്നിലുള്ള ഇവരുടെ മനോഗതവും ഇത് തന്നെ 

മതേതര പാർട്ടികൾ എന്ന് പേര്‍ത്തും പേര്‍ത്തും കൊട്ടിഘോഷിക്കുന്നവർ ഇതറിയില്ല, തിരിച്ചറിയില്ല. അവർ സൗകര്യപൂര്‍വ്വം കണ്ണടക്കും. 

ഇല്ല, അവർ അറിയില്ലെന്ന് തന്നെ ഇപ്പോഴും എപ്പോഴും നടിക്കുന്നു. ഒരു ചെറുവിരൽ പോലും അനക്കാതെ. 

ഇവരും അവരും ശരിക്കും മതേതരത്വം ഉദ്ദേശിക്കുന്ന മതേതരവാദികള്‍ അല്ല.

ആട്ടിന്‍ തോലണിഞ്ഞ ചെന്നായ്ക്കളാണ്. 

വിഷം ചീറ്റാന്‍ വേണ്ടി മാത്രം അവസരം കാത്ത് നില്‍ക്കുന്നര്‍. 

പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അഫ്ഗാനിസ്താനിലും ഇവർ ഇവരുടെ മതവിശ്വാസത്തിനെതിരെ  ഏതഭിപ്രായം പറയുന്നവരെയും ബാക്കിവെക്കാറില്ല.

മതേതര പാർട്ടികൾ ഇക്കാലമത്രയും പണിയെടുത്തിട്ടും ഇവരെ മതേതരത്വം പഠിപ്പിച്ചില്ല.

പകരം ഇക്കൂട്ടര്‍ മതേതര പാര്‍ട്ടികളെ മതം പഠിപ്പിച്ചു. മതേതര പാർട്ടികളിലേക്ക് ഇവരുടെ തീവ്രവാദികളെ കുത്തിക്കയറ്റുകയും ചെയതു. 

ഒന്നോര്‍ത്തു നോക്കുക :

ഇന്ത്യ പോലുള്ള രാജ്യവും രാജ്യത്തിന്റെ ഭരണവും ഇവരുടെ കൈയിൽ കിട്ടിയാല്‍.......,

ഇക്കോലത്തിലുള്ളവർ തങ്ങളുടേതല്ലാത്ത ഏതെങ്കിലും വിശ്വാസികളെയും അഭിപ്രായക്കാരെയും തങ്ങളുടെ നാട്ടിലും ചുറ്റുപാടിലും പൊറുക്കുമോ സഹിക്കുമോ?

ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നു പൂച്ച.

ശരീരത്തിലെ ഓരോ സൂക്ഷ്മകണവും അണുവും കോശവും ജീവിക്കുന്നു. 

ഞാനറിഞ്ഞു കൊണ്ടല്ല. 

അവ എന്നെ ഞാനാക്കുന്നു. 

അതും ഞാനറിഞ്ഞു കൊണ്ടല്ല. 

അവയെ ഞാനും എന്നെ അവയും സ്വന്തമാക്കുന്നില്ല, അറിയുന്നില്ല.

******

ജനിച്ചത് കൊണ്ട് മാത്രം ജീവിക്കുന്നു പൂച്ച. 

ജനിച്ചത് കൊണ്ട് മാത്രം തന്നെ ജീവിക്കുന്നു മനുഷ്യനും.

പ്രത്യേകിച്ചൊരുദ്ദേശവും ഇല്ലാതെ. 

അങ്ങനെയൊരുദ്ദേശം കൃത്യമായും കാര്യമായും പ്രത്യേകിച്ചുണ്ടാക്കാൻ സാധിക്കാതെ. 

അതിന് മാത്രം വെളിച്ചവും തെളിച്ചവും ഇല്ലാതെ.


അല്ലേൽ അവിടിവിടെ കൃത്രിമമായുണ്ടാക്കി ഉദ്ദേശിക്കുന്ന ഉദ്ദേശങ്ങൾ ഒന്നും ഒന്നിനും മതിയാവാതെ. 

വെയിലത്തുരുകും മഞ്ഞ് പോലെ നിലനിൽപ്പില്ലാതെ, സ്ഥിരതയില്ലാതെ എല്ലാ ഉദ്ദേശങ്ങളും. 

മരീചിക പോലെ. 

അടുത്തെത്തി പ്രാപിക്കുമ്പോൾ ഇല്ലാത്ത  ഉദ്ദേശങ്ങൾ 

പ്രത്യേകിച്ചും ജീവിതത്തെ അങ്ങോളം കൊണ്ടുപോകാൻ പറ്റാത്തത്.


അതിനാലോ? 

വെറും വെറുതെയിരിക്കുന്ന പൂച്ചയാണ് ഈയുള്ളവന് ഗുരു. 

അന്നവും ഇണയും സുരക്ഷയും അല്ലാത്ത ഒന്നും വേണ്ട, ഒന്നും അസ്വസ്ഥപ്പെടുത്തേണ്ടതില്ല എന്നുറപ്പിച്ച് പറയുന്ന ഗുരു.

പക്ഷേ, അതൊന്നുമല്ലെന്ന് വെറും വെറുതെ കരുതി അസ്വസ്ഥപ്പെടുന്ന മനുഷ്യൻ വല്ലാതെ ചിരിപ്പിക്കുന്നു.

പൂച്ചയെയും ഈയുള്ളവനെയും.

*****

കുറ്റബോധം, ആത്മവിശ്വാസമില്ലായ്മ, 

ദൈവത്തെ അവിശ്വസിക്കൽ. അതിനാൽ പ്രാർത്ഥന. 

മതം ഉറപ്പാക്കുന്ന നാല് കാര്യങ്ങൾ.

Saturday, January 7, 2023

പേടിക്കുകയോ? അതും ദൈവത്തെ? ആട് സിംഹത്തെ പേടിക്കുന്നത് പോലെ?

പേടിക്കുകയോ???

അതും ദൈവത്തെ???


ആട് സിംഹത്തെ പേടിക്കുന്നത് പോലെ??


വഴിപോക്കൻ ഭ്രാന്തൻനായയെ പേടിക്കുന്നത് പോലെ???


അറിയുന്നവൻ പേടിക്കുകയോ?


അറിയാത്തവനല്ലേ പേടിക്കുക? 


അറിയായ്കയാണ് പേടി.

പ്രത്യേകിച്ചും, ആപേക്ഷികത വിട്ട്, ആത്യന്തികനായ ദൈവവുമായി ബന്ധപ്പെട്ട്.

 

അറിവിൽ അറിവാണ്,

അറിവിനൊത്ത പ്രതികരണവുമാണ്.


അറിവില്ലാത്തിടത്ത് അറിവില്ല,

അതുകൊണ്ട് തന്നെ അറിവിനോത്ത പ്രതികരണവും ഇല്ല.


അതിനാൽ സ്നേഹമില്ല, 

പേടി മാത്രം 


ബഹുമാനവും സ്നേഹവും പേടിയല്ല.

ബഹുമാനവും സ്നേഹവും കരുതലാണ്. 


അറിവും അതുണ്ടാക്കുന്ന പ്രതികരണവും തന്നെ ബഹുമാനവും സ്നേഹവും?


ഓരോന്നിനും അതിന് പറ്റിയ പ്രതികരണം കൊടുക്കുന്നതാണ് അതിനോടുള്ള ബഹുമാനം, സ്നേഹം. 


കുട്ടിക്ക് വേണ്ടത് കുട്ടിക്കും, 

വൃദ്ധന് വേണ്ടത് വൃദ്ധനും,

പെണ്ണിന് വേണ്ടത് പെണ്ണിനും.


പച്ചമാങ്ങ കണ്ടാൽ 

വായിൽ വെള്ളമൂറുന്നത് പോലെയല്ല 

ഭ്രാന്തൻ നായയെ കണ്ടാൽ പ്രതികരിക്കുക.

അങ്ങനെയാണ് ബഹുമാനം, സ്നേഹം.


എല്ലാ സ്നേഹവും ബഹുമാനവും ഇഷ്ടമല്ല. 


വെറുപ്പും ദേഷ്യവും പേടിയും വരെ 

സ്നേഹമാണ്, ബഹുമാനമാണ്.


അവനവനോടുള്ള സ്നേഹത്തിൽ നിന്ന്, 

ജീവിതത്തോടുള്ള സ്നേഹത്തിൽ നിന്ന്, 

ദൈവത്തോടുള്ള സ്നേഹത്തിൽ നിന്ന് 

വരുന്ന വെറുപ്പും ദേഷ്യവും പേടിയും.

അതാണ് സ്നേഹം, ബഹുമാനം.

ജീവിക്കാനുള്ള ശ്രമങ്ങളെയുള്ളൂ. ആരും ജീവിക്കുന്നില്ല. ആർക്കും ജീവിക്കാനാവുന്നില്ല.

ജീവിക്കാനുള്ള ശ്രമങ്ങളെയുള്ളൂ. 


ആരും 

ജീവിക്കുന്നില്ല. 


ആർക്കും 

ജീവിക്കാനാവുന്നില്ല. 


എന്തുകൊണ്ട് ജീവിക്കുന്നില്ല? 


എന്തുകൊണ്ട് ജീവിക്കാനാവുന്നില്ല? 


ജീവിതം എന്തെന്നും എന്തിനെന്നും  അറിയാത്തത് കൊണ്ട് ജീവിക്കുന്നില്ല, ജീവിക്കാനാവുന്നില്ല. 


ജീവിക്കേണ്ടത് 

എങ്ങിനെയെന്നറിയാത്തത് കൊണ്ട്

ജീവിക്കുന്നില്ല, ജീവിക്കാനാവുന്നില്ല. 


ഫലത്തിൽ, 

പിന്നെന്താണ് സംഭവിക്കുന്നത്?


ജീവിക്കാനുള്ള ശ്രമങ്ങളെ 

ജീവിതമാക്കുന്നു.


ജീവിക്കാനുള്ള ശ്രമങ്ങളെ 

ജീവിതമെന്ന് വിളിക്കുന്നു.


*****


നഷ്ടപ്പെട്ടു മാത്രമേ നേടൂ. 

നെട്ടമെല്ലാം ഒരുതരം ഒത്തുപോക്കിന് കിട്ടുന്ന പ്രതിഫലം തന്നെയാണ്. 

എന്താണ് തെരഞ്ഞെടുക്കേണ്ടത് എന്നല്ല; എളുപ്പമുള്ളതാണ് ആരായാലും തെരഞ്ഞെടുക്കുക എന്നതാണ്.

എല്ലാവരുടെയും മുന്നിലും കവച്ചുവെച്ചോടുന്ന, അവരെ നയിക്കുന്ന കുതിരയുണ്ട്.

നീ പറയുന്നത് സത്യമെങ്കിൽ പരസ്പരം ശത്രുക്കളായവർ വരെ നിനക്കെതിരെ  ശത്രുത മറന്നൊരുമിക്കും. 

പലത്കൊണ്ടും നിനക്ക് പിറകിലായവർ നിന്നെ പിന്നിൽ നിന്ന് കുത്തും. 

നീ പറയുന്ന സത്യം എല്ലാ നിക്ഷിപ്ത താല്പര്യക്കാരിലും ഭയം നിറക്കും. 

അവർ പിറകിലാവുന്നതിൻെറ ശത്രുതയും അസൂയയും വേറെയും നിന്നെ പിന്തുടരും.

*****

എല്ലാവരുടെയും മുന്നിലും 

അവരെ കവച്ചുവെച്ചോടുന്ന, 

അവരെ നയിക്കുന്ന 

കുതിരയുണ്ട്. 

അവരാകും വണ്ടിയുടെ മുന്നിലെ കുതിര.

അക്ഷമ, മുന്‍വിധി, ധൃതി.  

*****

ചിലരോട് അധികം സംസാരിക്കാതെ സോറി പറഞ്ഞ് പിരിയണം. 

സ്വരക്ഷക്ക് അതാണ് നല്ലത്. അവർ എത്ര വലിയ അന്വേഷകരും ബുദ്ധിജീവികളും ആയി നടിച്ചാലും.

സംസാരിച്ചത്രയും അവർ ദുഷിക്കും. നിങ്ങളും ദുഷിക്കും. 

അഥവാ അവരുമായുള്ള നിങ്ങളുടെ സംസാരം അവരെയും നിങ്ങളെയും ദുഷിപ്പിക്കും.

ചൂടാവാത്ത കല്ലിൽ മാവ് ഒഴിച്ചത് പോലെയാവും അവരോട് സംസാരിക്കുന്നത്. 

മാവും ദുഷിക്കും, കല്ലും ദുഷിക്കും. സമയവും അധ്വാനവും സാധനവും വിറകും വെറും വെറുതേ പോകും

****

ചിലർ അങ്ങനെയാണ്. കുറേ ചോദ്യങ്ങളുമായി ഏകപക്ഷീയമായി വന്ന് നിങളുടെ തലയിൽ കയറി അവർ ദുഷിപ്പുമായി നിരങ്ങും. 

നിങൾ ഉത്തരം പറയുന്നത് ചോദ്യങ്ങൾ ചോദിച്ച അവർ കേൾക്കില്ല. 

പകരം നിങ്ങളുടെ മേൽ, നിങ്ങളുടെ തലയിൽ കയറി നിരങ്ങി അവർ വിധിയെഴുതും. 

നിങ്ങളെ കുറിച്ച് മുൻവിധികൾ മാത്രം പ്രസ്താവിച്ചു കൊണ്ട് അവർ നിരങ്ങും. 

******

ഒരേറെ ചോദ്യങ്ങൾ ചോദിക്കുന്നതായി തോന്നിപ്പിക്കും അവർ. 

നാക്ക് ചലിപ്പിക്കുന്നത് കൊണ്ട് മാത്രം ചോദ്യം ചോദ്യമാവില്ല. 

തലയാട്ടുന്നത് കൊണ്ടും ആ ആ എന്ന് മൂളുന്നത് കൊണ്ടും  മാത്രം കേൾവി കേൾവിയും ആവില്ല.

അവരിൽപലരും മുൻകൂട്ടി കരുതുന്നുണ്ട് അവർക്ക് വേണ്ട അവരുടെ ഉത്തരം. 

ആ ഉത്തരം തന്നെ നിങൾ പറയാത്തിടത്തോളം നിങൾ നൽകുന്ന ഒരുത്തരവും അവർ കേൾക്കില്ല, അവർക്ക് ഉത്തരമാവില്ല. 

അടഞ്ഞ വാതിലിൽ മുട്ടുന്നത് പോലെയേ അവരുമായി സംസാരിക്കുന്നതാവൂ. 

അവർ തുറക്കില്ല. നിങൾ മുട്ടുക മാത്രം.

ഫലത്തിൽ കുറേ ശബ്ദം, വെറും ബഹളം. വെറുപ്പിക്കൽ. 

എന്നിട്ട് അവർ തന്നെ വേഗം വിധിയും ആരോപണവും ഇറക്കും. 

അവരെ സ്വയം മറച്ച് പിടിച്ചു കൊണ്ട് നിങൾ വെറും വെറുപ്പിക്കലാണെന്ന്. 

അവർ ചോദ്യങ്ങൾ ചോദിച്ചത് കൊണ്ട് മാത്രം നേരിട്ട് ഉത്തരം പറഞ്ഞ നിങൾ വെറും വെറുപ്പിക്കലാണെന്ന്. 

നിങൾ പ്രതിയായി. അവർ മാന്യാൻമാരായ അന്യായക്കാരനും.

എന്നിട്ടും അവർ എന്തൊക്കെയോ ചോദ്യങ്ങളായി ആവർത്തിച്ചു കൊണ്ടേയിരിക്കും. ഏറെയും ആരോപണങ്ങൾ മാത്രമായ ചോദ്യങ്ങൾ.

ആപേക്ഷികമായി വെറും നെഗറ്റീവ് ആയത്. 

എന്നിട്ടോ? 

അതിനൊക്കെയും ഉത്തരം നൽകാൻ ശ്രമിക്കുന്ന നിങൾ ആവർത്തിക്കുന്നുവെന്ന് ഒരു കൂസലുമില്ലാതെ അവർ ആരോപിക്കുകയും ചെയ്യും. വാദി പ്രതി. പ്രതി പുണ്യാളൻ.

അതാണ് അവരുടെ കരുത്ത്. നിങ്ങൾക്കെതിരെയുള്ള ആരോപണമാണ് അവരുടെ കരുത്ത്.

നെഗറ്റീവ് സ്വയം പോസിറ്റിവ് ആയി അവതരിക്കുന്ന ആരോപണം. 

കാരണം മറ്റൊന്നുമല്ല. യഥാർഥത്തിൽ അവർ നാവ് കൊണ്ടല്ലാതെ ചോദിക്കുന്നുമില്ല കാത് കൊണ്ടല്ലാതെ കേൾക്കുന്നുമില്ല. 

എന്ന് വെച്ചാൽ അവർ വെറും വെറുതേ ചോദിക്കുന്നുവെന്നും കേൾക്കുന്നുവെന്നും തോന്നിപ്പിക്കുന്നുവെന്ന് മാത്രം.

നിങ്ങളെ അസ്ഥാനത്ത് അനാവശ്യമാക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ മാത്രം അവരുമായി സംസാരം തുടരുക. വെറും വെറുതെ waste of time (സമയനഷ്ടം) സൃഷ്ടിക്കാൻ.

******


അവർ കമഴ്ത്തി വെച്ച കലം. 

നിങൾ ഒഴിക്കുന്നത് അവരിൽ നിറയില്ല. എല്ലാം തട്ടിത്തെറിച്ച് പോകും. 

തട്ടിത്തെറിച്ച് പോകുന്ന ശബ്ദവും ബഹളവും ആയി മാത്രം നിങ്ങളുടെ അവരോടുള്ള സംസാരം മാറും.

അതിനാൽ തന്നെ അവർ ആരോപിച്ച് കൊണ്ടേയിരിക്കും. കമഴ്ന്നു നിൽക്കുന്ന അവരുടെ ചോദ്യങ്ങൾക്ക് നിങൾ ഉത്തരം നൽകുന്നില്ല എന്ന്. നിങൾ അവരുടെ ചോദ്യങ്ങൾക്ക് നേരിട്ട് ഉത്തരം നൽകിക്കൊണ്ടിരിക്കുമ്പോഴും. 

അവർ പ്രമേഹ രോഗികളെ പോലെ. ആഹാരം ഏറെ കഴിക്കും. പക്ഷേ ശരീരത്തിൽ എത്തില്ല. കമഴ്ന്ന കലമായ അവരുടെ വിശപ്പ് ബാക്കിയായി തന്നെ ഇരിക്കും.

******

അടുത്തുള്ള നിങ്ങളിൽ അവർ വൈകൃതം കാണും, കണ്ടെത്തും. അങ്ങനെ അവർ അടുത്തുള്ള നിങ്ങളെ എപ്പോഴും വിമർശിക്കും, പുച്ചിക്കും. 

പകരം, ദൂരെയുള്ള പലരിലും അവർ സൗന്ദര്യം കാണും. ദൂരെ ഉള്ളവരെ അവർ പുകഴ്ത്തും പ്രകീർത്തിക്കും. അവർ നേരിട്ടറിയാത്ത ദൂരെ ഉള്ളവരെ.

അറിയാത്ത ദൂരെ ഉള്ളവരെ വെച്ച്, അവർ നേരിട്ടറിയാത്ത ദൂരെ ഉള്ളവരുമായി താരതമ്യം ചെയ്ത് അടുത്തുള്ള നിങ്ങളെ അവർ ഇകഴ്ത്തും. 

അവർ വെറും കാല്പനിക ജീവികൾ. 

സങ്കല്പത്തിൽ മാത്രം അവർ സൗന്ദര്യവും സത്യവും കാണും. യാഥാർത്ഥ്യവുമായി ബന്ധമില്ലാതെ കുന്നിൻ മുകളിൽ നിന്ന് മാത്രം സംസാരിച്ചവരിൽ മാത്രം.

ദൂരമാണ്, ദൂരം ഉണ്ടാക്കുന്നതാണ് അവർക്ക് സൗന്ദര്യം.

അടുപ്പമാണ്, അടുപ്പം ഉണ്ടാക്കുന്നതാണ് അവർക്ക് പുച്ഛവും വൈകൃതവും.  

എന്നതും അവർക്ക് മനസിലാവില്ല.

Friday, January 6, 2023

കാല്പനികതയിലെ കഥാപാത്രങ്ങൾക്ക് ഭാരമില്ല, ആവശ്യങ്ങളില്ല, ചൂടില്ല, ബാധ്യതയാവില്ല,

ദൂരെയുള്ള ചന്ദ്രനും 

നക്ഷത്രങ്ങൾക്കും മാത്രമേ 

സൗന്ദര്യമുളളൂ.


കാഴ്ചക്കനുസൃതായി മാത്രം 

ദൂരേ നിൽക്കുന്ന, 

യാഥാർത്ഥ്യവുമായി 

ഒരു പുലബന്ധവുമില്ലാത്ത, 

ചന്ദ്രനും നക്ഷത്രങ്ങൾക്കും മാത്രമേ 

സൗന്ദര്യമുളളൂ.


ഒരു പരിധിക്കപ്പുറം, 

അടുത്ത് നിന്ന് കാണാനും 

കേൾക്കാനും അനുഭവിക്കാനും 

നിങ്ങൾക്ക് സാധിക്കില്ല. 


സത്യം വിളിച്ചുപറയുന്ന 

ഏത് നക്ഷത്രവും ചന്ദ്രനും 

അങ്ങനെ തന്നെ. 


ദൂരേ നിന്ന് മാത്രം 

നിങ്ങൾക്ക് കാണാം, 


കഥയറിയാതെ മാത്രം

നിങ്ങൾക്ക് വർണിക്കാം, 


വസ്തുതാവിരുദ്ധമായി മാത്രം 

നിങ്ങൾക്ക് വ്യാഖ്യാനിക്കാം. 


യാഥാർത്ഥ്യവുമായി 

ഒരു പുലബന്ധവുമില്ലാതെ

നിങ്ങൾക്ക് മഹത്വപ്പെടുത്താം


*****


കൂടെ നിൽക്കുമ്പോൾ, 

കൂടെ ജീവിക്കുമ്പോൾ 

സംഗതി വേറെയാണ്. 


നിങൾ കാണില്ല, 

നിങൾ അറിയില്ല.


കാണാതിരിക്കാനും

അറിയാതിരിക്കാനും

നിങൾ മുൻപിൽ നിൽക്കും.


കണ്ടില്ലെന്നും അറിഞ്ഞില്ലെന്നും 

വരുത്താൻ

നിങൾ വെപ്രാളപ്പെടും. 


*****


അല്ലെങ്കിൽ

നിങ്ങളുടെ തടിക്ക് പിടിക്കും. 


നിങ്ങളുടെ അഹന്തയെ ഉലക്കും. 


നിങ്ങൾക്കുള്ള 

സ്ഥാനമാനങ്ങൾക്ക് കോട്ടം വരുത്തും. 


നിങ്ങളുടെ

അളവുകോലുകൾ നശിപ്പിച്ചു കളയും.  


നിങ്ങളുടെ 

സ്വന്തക്കാരും നാട്ടുകാരാരും വരെ 

നിങ്ങളുടെ കൂടെനിൽക്കില്ല.


*****


അറിയണം, 

അതുകൊണ്ടാണ് 

ബുദ്ധന്നും മുഹമ്മദിനും 

മോസാസിനും ശങ്കരാചാര്യർക്കും 

നാടുവിടേണ്ടി വന്നത്.


അതുകൊണ്ട് തന്നെയാണ് 

വെറും മൂന്നാംകിട കുറ്റവാളികളെയും 

തെമ്മാടികളെയും പോലെ 

യേശുവും സോക്രട്ടീസും 

കൊല്ലപ്പെട്ടത്? 


അതുകൊണ്ട് തന്നെയാണ് 

ശങ്കരാചാര്യർക്കും മാർക്സിനും 

സ്വന്തം അമ്മയെയും മകളെയും പോലും 

വേണ്ടവണ്ണം 

ശവസംസ്കാരം നടത്താൻ 

സാധിക്കാതെ പോയത്.


****


അറിയാം.

ദൂരെയുള്ള കഥാപാത്രങ്ങളായ 

അത്തരം നക്ഷത്രങ്ങളും 

ചന്ദ്രനുമായ മനുഷ്യരെ 

വെറും കാല്പനികമായി, 

കഥാപാത്രങ്ങളായി 

നിങൾ കൊണ്ടുനടക്കും. 


കാരണം, 

കാല്പനികതയിലും 

വെറും കഥാപാത്രങ്ങൾക്കും:

ഭാരമില്ല, 

ആവശ്യങ്ങളില്ല, 

വിയർപ്പിൻ്റെ മണമില്ല, 

ചൂടില്ല, 

ചൂരില്ല, 

ബാധ്യതയാവില്ല, 

നഷ്ടവും കഷ്ടവും തരില്ല.


*****


കൂടെയുണ്ടാവുമ്പോൾ 

നിങൾ പേടിച്ചുവിറക്കും, 

ഒഴിഞ്ഞുമാറി നടക്കും. 

ശത്രുക്കളാവും. 


കാരണം, നിങ്ങൾക്ക് 

നിങ്ങളല്ലതെയാവാൻ

സാധിക്കില്ല.


ലോകമാന്യത, 

കുടുംബം, 

കൂട്ട്, 

സമ്പത്ത്, 

അധികാരം, 

സാമൂഹ്യസുരക്ഷിതത്വം 

എല്ലാം നിങ്ങളെ വേട്ടയാടും.


*****


അപ്പോഴുമറിയണം, 

അതിനാലുമറിയണം: 


വളരേ അടുത്തതും 

വളരേ ദൂരെയുള്ളതും

നിങൾ 

കാണുകയേ ഇല്ല, 

അറിയുകയേ ഇല്ല.

കണ്ണിന് അടുത്ത കൈകൾ

നിങൾ കാണില്ല.

മാത്രമല്ല, ആ കൈകൾ

നിങ്ങളെ അന്ധരാക്കും 


കാഴ്ചക്കനുസൃതായി മാത്രം 

ദൂരെ നിൽക്കുന്ന, 

യാഥാർത്ഥ്യവുമായി 

ഒരു പുലബന്ധവുമില്ലാത്ത, 

ദൂരെയുള്ള ചന്ദ്രനും 

നക്ഷത്രങ്ങൾക്കും മാത്രമേ

സൗന്ദര്യമുളളൂ.

Thursday, January 5, 2023

There is no life without ifs and perhaps....

There is no life 

Without ifs and perhaps.... 


Sheer your birth was 

Because of ifs and perhaps,

Challenging the very ifs and perhaps

Changing such ifs and perhaps to 

Is  and it is. 


So never hesitate and stop 

In front of such thoughts of 

Ifs and perhaps.


Insecurities and uncertainties are

Two main aspects of life 

That make life to be life,

That make life really beautiful at the end,

And that cause life 

To further move, improve and develop.... 


So don't ever be afraid and confused 

In front of such Insecurities and uncertainties. 

Rather be more alert and active.

Fear will only cut you off

The real life and its juice.

Being alert and active

Will cause you to be fully connected

To the real life and its juice. 


Because, 

Such insecurities and uncertainties 

Make life a life 

And a life that is always  

Moving, changing and spontaneously flowing.


Pacific Ocean is only by its name. 

No ocean is ever pacific and pacified.....

Hence, 

Just go ahead 

With high confidence 

And great positivity, 

Putting always your expectations 

At the bottom 

And your efforts on top... 


You will never have to 

Regret for any failure and setbacks 

If your expectations are at bottom, 

Because one who always lays down

Will never have to have the fear of fall.


Whereas you can always be 

Happy due to the success 

That your efforts at the top 

Will bring in..


Please note, 

That all the difficulties 

You may or you will face in life

Are the chances 

To strengthen you further 

And strengthen your muscles 

In various ways... 


Hence, 

Please make sure, 

You never happen to find 

Difficulties in chances... 


Rather find chances in difficulties

Knowing that 

Luck is there only 

For those who work really hard. 


Those who really don't work hard 

Can't even see and recognise 

what the luck is, 

Even if the luck happens to visit him 

And dances in front of him.

Because he always is in the process 

Of being and becoming lazy, 

Complaining and never working hard.

Wednesday, January 4, 2023

ദൈവമല്ലാത്ത ദൈവമില്ലെന്ന കണ്ടെത്തൽ, അറിയൽ, പറച്ചിൽ.

ദൈവമല്ലാത്ത ദൈവമില്ലെന്ന കണ്ടെത്തൽ, അറിയൽ, പറച്ചിൽ. 

ആർക്കെങ്കിലും അങ്ങനെ ശരിക്കും, കൃത്യമായും വ്യക്തമായും കണ്ടെത്താനും അറിയാനും പറയാനും സാധിക്കുന്നുണ്ടെങ്കിൽ അത് ഗംഭീരം തന്നെ. അതിഗംഭീരം തന്നെ.

ആരുടെയെങ്കിലും ദൈവമേ ഇല്ലെന്ന കൃത്യമായ വ്യക്തമായ കണ്ടെത്തലും അറിയലും പറച്ചിലും പോലെ തന്നെ ഗംഭീരം, അതിഗംഭീരം. 

അല്ലെങ്കിൽ ആരുടെയെങ്കിലും ഒരു കുറേ ദൈവങ്ങൾ ഉണ്ടെന്ന കൃത്യമായ വ്യക്തമായ കണ്ടെത്തലും അറിയലും പറച്ചിലും പോലെ തന്നെ ഗംഭീരം, അതിഗംഭീരം. 

പക്ഷേ, ആരെങ്കിലും അങ്ങനെ കൃത്യമായും വ്യക്തമായും ദൈവമായ ഒന്നുമില്ല എന്നറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ, പറയുന്നുണ്ടോ?

അല്ലെങ്കിൽ ആരെങ്കിലും കൃത്യമായും വ്യക്തമായും ദൈവമല്ലാത്ത ഒന്നുമില്ല പകരം ഒന്ന് മാത്രം, എന്നറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ, പറയുന്നുണ്ടോ?

അതുമല്ലെങ്കിൽ ആരെങ്കിലും കൃത്യമായും വ്യക്തമായും ഒരേയൊരു ദൈവമല്ല, പകരം ഒരുകുറേ ദൈവങ്ങൾ ഉണ്ടെന്നറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ, പറയുന്നുണ്ടോ?

ഓരോരുത്തനും താൻ അകപ്പെട്ട മാനങ്ങളുടെയും പ്രതലങ്ങളുടെയും തടവറ വിട്ട്, പരിധികളെ വകഞ്ഞുമാറ്റി അങ്ങനെ എന്തെങ്കിലും അറിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ? പറയുന്നുണ്ടോ?

ആ നിലക്ക് സൂക്ഷ്മകണം തൊട്ട് അണ്ഡകടാഹങ്ങൾ മുഴുവൻ സഞ്ചരിച്ചന്വേഷിച്ച് സൂക്ഷ്മമായറിഞ്ഞും കണ്ടെത്തിയും ആരെങ്കിലും ഉറപ്പിച്ച്റിയുന്നുണ്ടോ, കണ്ടെത്തുന്നുണ്ടോ? പറയുന്നുണ്ടോ? 

ദൈവമില്ല, അല്ലെങ്കിൽ ഒരു കുറേ ദൈവങ്ങളുണ്ട്, അതുമല്ലെങ്കിൽ ഒരേയൊരു ദൈവമല്ലാത്ത ഒന്നുമില്ല എന്നൊക്കെ.

ആരെങ്കിലും അങ്ങനെ കൃത്യമായും വ്യക്തമായും  കണ്ടെത്തുന്നുണ്ടോ, അറിയുന്നുണ്ടോ?

എല്ലാവരും ഒരുപോലെ വെറും വെറുതേ ഊഹിക്കുക മാത്രമല്ലാതെ.

എല്ലാവരും ഒരുപോലെ ആരോ എങ്ങിനെയോ എപ്പോഴോ പറഞ്ഞത് അനുകരിച്ച് കേട്ടുകേൾവിയായി ആവർത്തിച്ചുരുവിടുക മാത്രമല്ലാതെ. 

തീർത്തും യാന്ത്രികമായി ഉരുവിടുക മാത്രമായി. 

ബോധ്യതയുടെ താപവും തിളക്കവും തെളിച്ചവും ഇല്ലാതെ.

അങ്ങനെ അനുകരിച്ച്, കേട്ടുകേൾവിയായി, യാന്ത്രികമായി ഉരുവിട്ടാൽ അതൊരു സാക്ഷ്യമാവുമോ, സാക്ഷിമൊഴിയാവുമോ? തിളച്ചുമറിയലാവുമോ?

ചുരുങ്ങിയത് ഉരുവിടുന്ന ആളെ സംബന്ധിച്ചെങ്കിലും... 

*****

ഇനി അതൊക്കെയും അവിടെ നിൽക്കട്ടെ...

ദൈവത്തിന് തന്നെക്കുറിച്ച് താൻ മാത്രമെന്നും താനല്ലാത്ത ആരുമില്ലെന്നും പറയേണ്ടതുണ്ടോ? അങ്ങനെ പറയേണ്ടി വരുമോ? 

താൻ മാത്രമാണെങ്കിൽ താൻ മാത്രം തന്നെയാണല്ലോ?  

താനല്ലാത്ത ആരും ഇല്ലെങ്കിൽ യഥാർഥത്തിൽ തന്നെ ആരും ഇല്ലല്ലോ?

*****

ഇനി ദൈവത്തിന് തന്നെക്കുറിച്ച് താൻ മാത്രമെന്നും താനല്ലാത്ത ആരുമില്ലെന്നും പറയേണ്ടതുണ്ടെന്നും പറയേണ്ടി വരുമെന്നും തന്നെ വെക്കുക.

എങ്കിൽ ദൈവം ആരോടൊക്കെ എപ്പോഴൊക്കെ പറയും, പറയണം? 

എങ്കിൽ എന്തിന് എപ്പോഴെങ്കിലും ആരോടെങ്കിലും മാത്രം പറയണം?

അതും സ്ഥലകാല പരിഗണനയിൽ വരാത്ത ദൈവം.

അങ്ങനെ എപ്പോഴെങ്കിലും ആരോടെങ്കിലും മാത്രം പറഞ്ഞ് ഇടപെടുന്നവനോ ദൈവം?

*****

ഇനി, അങ്ങനെ എപ്പോഴെങ്കിലും ആരോടെങ്കിലും ദൈവം പറഞ്ഞുവെന്ന് തന്നെ വെക്കുക.

അപ്പോഴും അതൊരു മഹാഅബദ്ധം തന്നെയല്ലേ?

അങ്ങനെ ആരോടെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞാൽ അത് എല്ലാ കാലത്തേയും എല്ലാവരുടെയും നിർബന്ധമായ അറിയലും കണ്ടെത്തലും പറച്ചിലും ആവണമെന്ന് ദൈവമായ ദൈവം ശഠിക്കുമോ? 

അങ്ങനെ ആരോടെങ്കിലും എപ്പോഴെങ്കിലും ദൈവം പറഞാൽ അത് എല്ലാ കാലത്തേയും എല്ലാവരുടെയും നിർബന്ധമായ അറിയലും കണ്ടെത്തലും പറച്ചിലും ആവുമോ? 

*****

അങ്ങനെ ആരെങ്കിലും അനുകരിച്ച്, കേട്ടുകേൾവിയായി, യാന്ത്രികമായി ഉരുവിടുന്നത് അയാളുടെ സ്വർഗ്ഗപ്രവേശത്തിന് ദൈവം ന്യായമാക്കുമോ?

അങ്ങനെ ആരെങ്കിലും അനുകരിച്ച്, കേട്ടുകേൾവിയായി, യാന്ത്രികമായി ഉരുവിടാത്തത് അയാളുടെ നരകപ്രവേശത്തിന് ദൈവം ന്യായമാക്കുമോ?

*****

ദൈവം കൽപിക്കുകയോ? 

മൂപ്പര് ഉദ്ദേശിച്ചത് മാത്രമല്ലേ നടക്കുക? 

അതല്ല, മൂപ്പർ ഉദ്ദേശിച്ചതും നടക്കുന്നില്ല എന്നുണ്ടോ? ക്ഷമ കെട്ട് കൽപ്പിക്കാൻ...