Thursday, June 21, 2018

നല്ലതു എന്നതിന് ഏതെങ്കിലും മതവും അത് ശീലിപ്പിക്കുന്നതും എന്ന അർഥം എന്തിന് ഉണ്ടാക്കണം?

അതെ സാജിദ്, ഖുർആൻ അറിയാം. അത് പറഞ്ഞു കൊടുക്കാനും അറിയാം അറിയാതെ അല്ല ഇതൊന്നും പറയുന്നത്? അറിയുന്നത് കൊണ്ട് തന്നെയാണ് കുട്ടികളിൽ  അടിച്ചേല്പിക്കരുത് എന്ന് പറയുന്നതും

കാരണം, അറിഞ്ഞിടത്തും വിശ്വസിച്ചിടത്തും കുടുങ്ങിപ്പോകുന്നവർ  ആണ്  മഹാ  ഭൂരിപക്ഷവും

വിശ്വാസ  കാര്യത്തിൽ  കുട്ടികൾകുട്ടികൾ  മാതാപിതാക്കളുടെ  അടിമകൾ  ആവരുത്  അല്ലോ

വിശ്വാസം കണ്ടെത്തുകയും തെരഞ്ഞെടുക്കുകയും ചെയ്യുമ്പോഴല്ലേ അതിന്റെ ഒരു ഭംഗിയും സ്വാതന്ത്ര്യവും

ദൈവവും അതല്ലാതെ ഇഛിക്കില്ലല്ലോ?.
******* 

ആരോ പറഞ്ഞത്  പോലെ  അനുകരിച്ചു ചെയ്‌താൽ ആവുന്നതല്ല നോയമ്പും പ്രാർത്ഥനയും. അത് സ്വയം ഭൂവാവണം.

********* 

ചിലരുടെ സംസാര രീതി കണ്ടാൽ അറിയാമല്ലോ മതം എത്രത്തോളം അവരെ അസഹിഷ്ണുക്കളും തീവ്രവാദികളും സംസ്കാരം ഇല്ലാത്തവരും വിവേക രഹിതരും ആക്കുന്നു എന്ന്

അവരുടേത് അല്ലാത്തതെല്ലാം തെറ്റെന്നു കരുതുന്നവരേക്കാൾ തീവ്രരും അസഹിഷ്ണുക്കളും ആരുണ്ടാവും? അതും ഒന്നും ബുദ്ധിപരമായി മനസ്സിലായ്ക്കാതെ

ഒരു പഴം ശരിയാണെന്നും നല്ലതാണെന്നും പറയാൻ മറ്റെല്ലാ പഴങ്ങളും മോശമാണെന്നു പറയാൻ അവർ നിർബന്ധിതരാവുന്നു

ഇത് തന്നെയാണ് ബുദ്ധിയുറക്കാത്ത കുട്ടികളിൽ മതം അടിച്ചേല്പിച്ചാൽ ഉണ്ടാവുന്ന മഹാ ഭീകരത. മതാന്ധതയുടെയും തീവ്രതയുടെയും അസഹിഷ്ണുതയുടെയും നാരായ വേരും ഇത് കൊണ്ട് തന്നെ.


**********

മതം കുട്ടികളിൽ അടിച്ചേല്പിക്കരുത് എന്നെ പറഞ്ഞുള്ളു... 
അവർ തെരഞ്ഞെടുക്കട്ടെ എന്ന്
കുട്ടികൾക്ക് ചിന്തിക്കാൻ സാഹചര്യത്തെ ഒരുക്കേണം എന്ന് മാത്രം
ജീവിതവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജീവിതത്തിനു വേണ്ടതും അതിനു തയ്യാറെടുക്കേണ്ടതും എല്ലാം നൽകുക.
വിദ്യാഭ്യാസം എന്നാൽ മനുഷ്യൻ ഒരുക്കിയ ലോകത്തെ നിലനിർത്താനും പരിരക്ഷിക്കാനും വേണ്ടത് പഠിക്കലാണ്, ചെയ്യലാണ്. 

കുട്ടികളിൽ അടിച്ചേൽപിച്ചില്ലെങ്കിൽ ചില വൻ മതങ്ങൾ നിലനിൽക്കില്ല
പക്ഷെ മതം കുട്ടികളിൽ അടിച്ചേല്പിക്കപ്പെടുന്നു എന്നത് പകൽ പോലെ തെളിവുള്ള സത്യം, വാസ്തവം.

*********

dear hamzakka. അങ്ങനെയല്ലല്ലോ നടക്കുന്നത്? കുട്ടിത്തത്തിന്റെ നിഷ്കളങ്കതയിലേക്കു മതം കയറ്റി വെക്കുകയല്ലേ? കുട്ടികളിൽ കയറ്റാൻ ന്യായവും തെളിവും വേണ്ട. കയറ്റിയാൽ അത് ഉപബോധ മനസ്സിൽ കയറി നിൽക്കുകയും ചെയ്യും. പിന്നെ ബോധ മനസിലേക്ക് നൂറു ന്യായങ്ങളും തെളിവുകളും കൊടുത്താലും തിരുത്താനാവില്ല. ഇത് മത മേലദ്ധ്യക്ഷന്മാർ അറിയുന്നു. അതിനാലാണ് കുട്ടികളിൽ ഇത് ശീലമാക്കേണം എന്ന നിര്ബന്ധവും നിബന്ധനയും അവർ വെക്കുന്നത്

മതത്തിനു വളരാനുള്ള ഏറ്റവും വലിയ കൃഷിയിടവും അസംസ്കൃത വസ്തുവും കുട്ടികൾ ആവുന്നത് ഇങ്ങനെയാണ്.

***********

അത് കൊണ്ട് തന്നെയാണ് പറഞ്ഞത് ചെറുപ്പത്തിൽ വല്ലാതെ അങ്ങ് ശീലിപ്പിക്കരുതെന്നു
പ്രത്യേകിച്ച്ചും മതവിശ്വാസങ്ങളും അതിന്റെ അടിസ്ഥാനത്തിലുള്ള ശീലങ്ങളും
പിന്നെ തെരഞ്ഞെടുപ്പ് സാധിക്കില്ല.

********


വലുതാവുമ്പോൾ ആല്ലേ തെരഞ്ഞെടുപ്പ്
നല്ലതു ശീലിപ്പിക്കാൻ എന്തിനാണ് ഏതെങ്കിലും മത വിശ്വാസവും അതിലെ ശീലങ്ങളും മാത്രം?

**********

Dear Hafiz and Hamzakka. അവരെ വളർത്തുക, ജീവിപ്പിക്കുക. നല്ലതെന്നു കരുതുന്ന എല്ലാ നല്ലതും നൽകി. പഴവും പാലും നൽകുന്നത് പോലെ. മതം എന്ന പേരും വിലാസവും അതിന്റെ അടിച്ചേല്പിക്കലും അതിനു വേണ്ടല്ലോ

മാതാപിതാക്കൾക്ക് പോലും ഉറപ്പില്ലാത്ത മരണാനന്തര വിശ്വാസം വരെ കുട്ടിപ്രായത്തിൽ കൊടുത്തു കയറ്റി വെക്കുകയല്ലല്ലോ വേണ്ടത്?

*********

Dear Hafiz, വളരാനും വളർത്താനും ജീവിക്കാനും ആവശ്യമായതെല്ലാം നന്മ
പ്രത്യേക വിലാസവും പേരും കൊടുക്കേണ്ടതില്ലാതെ .

********

Dear Hamzakka. മരണവും മരണാനന്തരവും പറഞ്ഞു പേടിപ്പിക്കുകയും കൊതിപ്പിക്കയും ചെയ്യുന്നില്ലെങ്കിൽ മതങ്ങൾ ക്ലച്ച് പിടിക്കില്ല എന്നതാണ് യഥാർത്ഥ സാക്ഷ്യം.

**********

ഒന്നുമറിയാത്ത മനുഷ്യനെ, ഏത്രയെല്ലാം അറിയിച്ചാലും അറിയാനാവാത്ത മനുഷ്യനെ, ശിക്ഷിക്കാൻ കാത്തു നില്കുന്നു ദൈവം എന്ന് പറയുന്നേടത്തു ദൈവത്തെയാണ് നമ്മൾ കൊച്ചാക്കുന്നതു
അതും അവനുദ്ദേശിക്കാത്തതു ഒന്നും നടക്കാതിരിക്കുമ്പോൾ.

**********


നല്ലതു എന്നതിന് ഏതെങ്കിലും മതവും അത് ശീലിപ്പിക്കുന്നതും എന്ന അർഥം എന്തിന് ഉണ്ടാക്കണം

മതത്തോടെയും മത ഗ്രന്ഥാത്തോടെയും നന്മയുടെ എല്ലാ സാധ്യതയും അവസ്സാനിച്ചു എന്ന് പറയുന്നേടത്തല്ലേ അസഹിഷ്ണുതയും തീവ്രതയും തുടങ്ങുക

മതം തന്നെ ശീലിപ്പിക്കേണ്ടതിന്റെയും അടിച്ചേല്പിക്കേണ്ടതിന്റെയും ആവശ്യവും അപ്പോഴല്ലേ ഉണ്ടാവുക?

No comments: