Thursday, June 21, 2018

അതിൽ ഒരു നർമം ഉണ്ട്. സ്ഥാനവും സമയവും തെറ്റിയാൽ നർമം നർമം അല്ലല്ലോ? ഭക്ഷണം പോലും വിഷമല്ലേ?

Dear Faisal Vadakkekad, നല്ല മറുപടി. വളരെ സന്തോഷം
ഇങ്ങനെയൊക്കെ ആവണം മറുപടിശരിക്കും ആസ്വദിച്ചു
നിങ്ങൾ വിശ്വസിക്കുന്നത് നിങ്ങൾക്കു ശരി തന്നെയാവണം. അത് ആര് പറഞ്ഞാലും നിങ്ങൾക്ക് മനസിലാവാത്തിടത്തോളം തെറ്റല്ല

ആനക്ക് ആനയുടെ ശരിയും ഉറുമ്പിന് ഉറുമ്പിന്റെ ശരിയും വേറെ വേറെ തന്നെയുണ്ട്ആരുടേയും നാക്കിലെ മധുരം വേറെ ഒരാൾക്ക് അനുഭവമാക്കാൻ പറ്റില്ല. അതയാളുടെ മാത്രം മധുരം ആണ്

എല്ലാവരും അവരുടെ പരിധിക്കും പരിമിതിക്കും ഉള്ളിൽനിന്നാണല്ലോ മനസിലാക്കുന്നതും വിശ്വസിക്കുന്നതും. അതിൽ ഒരു തെറ്റും ഇല്ല. എല്ലാവരും നിലക്ക് ശരിയുമാണ്. ആരും അവരവരുടെ പരിധിയും പരിമിതിയും സ്വയം ഉണ്ടാക്കിയതോ തെരഞ്ഞെടുത്തതോ അല്ലല്ലോ? ഒരുവേള ജീവിതവും ജന്മവും പോലും. അങ്ങിനെ തെരഞ്ഞെടുക്കാൻ ജനിക്കുന്നതിനു മുൻപേ ഉള്ള, ഉണ്ടായിരുന്ന ഞാനും നീയും ഇല്ലല്ലോ?

അതിനാൽ മറുപടി എങ്ങനയുമാവാംതാങ്കൾ ഇപ്പോൾ തന്നതും ആവാം. വളരെ ഭംഗിയായിത്തന്നെ
വ്യക്തി അധിക്ഷേപവും അസഹിഷ്ണുതയും ഫാസിസവും തീണ്ടാതിരുന്നാൽ മതി.
അവനവന്റെ കൈ എങ്ങിനെയും നീട്ടാം. മറ്റുള്ളവരുടെ സ്വാതന്ത്ര്യം ഹനിക്കില്ലേൽ. മൂക്ക് തൊടില്ലേൽ
സ്വാതന്ത്ര്യവും അതിലെ ശരിയും പറയാൻ തന്നെയേ ഞാൻ ശ്രമിച്ചുള്ളൂ

എല്ലാവർക്കും അവരുടെ ജന്മ ജീവിത പശ്ചാത്തലത്തിൽ നിന്നും ഇങ്ങനെയൊക്കെയേ ശരിയാവാൻ പറ്റൂ എന്നും നമ്മൾ മനസിലാക്കിയാൽ മതി. അങ്ങനെയാവുമ്പോൾ എല്ലാവർക്കും അവരുടെ വിശ്വാസം, അതേതു വിശ്വാസമായാലും, ശരിയാണ്.

എല്ലാവർക്കും അവരുടെ ജന്മവും ജീവിത സാഹചര്യവും ഉണ്ടാക്കുന്ന പരിധികളും പരിമിതികളും ഉണ്ട്. അതുണ്ടാക്കിക്കൊടുത്ത മാനങ്ങളും മാനദണ്ഡങ്ങളും ഉണ്ട്. അത് വെച്ച് തന്നെയേ എല്ലാവരും മനസിലാക്കൂ, അറിയൂ, വിശ്വസിക്കൂ

അതുകൊണ്ട് തന്നെ ആരും അറിഞ്ഞുകൊണ്ട് തെറ്റ് ചെയ്യുന്നില്ല, നിഷേധിക്കുന്നില്ല. അറിഞ്ഞു കൊണ്ടുള്ള നിഷേധികൾ ഇല്ല

മനസാക്ഷിയോട് നീതിലപുലർത്തുന്നിടത്തോളം കാലം, മനസാക്ഷിയോട് സത്യം പുലർത്തുന്നിടത്തോളം കാലം ആരും നിഷേധികൾ അല്ല.

വളരെ സന്തോഷം ഫൈസൽ, ഇത്തരം ഒരു നല്ല മറുപടി തന്നതിന്.


*************

Dear Faisal Vadakkekad, നല്ല സുഹൃത്തേ, ഫൈസലേ. ശരിയാണ്. അതിൽ ഒരു നർമം ഉണ്ട്. അടുപ്പത്തിനിടയിൽ നമുക്ക് പരസ്പരം പറയാവുന്ന ഒരു നർമംമൂന്നാം കക്ഷിയും നാലാം കക്ഷിയും ഇല്ലാതിരിക്കുമ്പോൾ, ഗൗരവമുള്ള വിഷയങ്ങൾക്കിടയിൽ അല്ലെങ്കിൽ, നമുക്കിടയിൽ പരസ്പരം പറയാവുന്ന അടുപ്പത്തിന്റെ നർമം. നർമം ആണെങ്കിൽ അത് മനസിലാവും. ഉറപ്പായും സന്തോഷിക്കും.

ഫൈസൽ, നർമം കാണാൻ ഞാൻ ആത്മാർത്ഥമായും ശ്രമിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ പറയപ്പെട്ടതു നമുക്കിടയിൽ മാത്രമായല്ലല്ലോ? അത് കാണുന്ന എല്ലാവരും അതിനെ അങ്ങിനെ കാണില്ല, കാണണമെന്നില്ലല്ലോ? ഭൂരിപക്ഷവും അപരിചിതർ അല്ലെ? അവർക്കു വിഷയം ആസ്ഥാനത്തു അസമയത്തു അന്തമില്ലാതെ പറഞ്ഞു എന്ന തോന്നലല്ലേ ഫൈസലിന്റെ കമന്റ് ഉണ്ടാക്കുക? ബലൂണിലെ എയർ കളയുന്ന ഒരു സംസാരമായല്ലേ അത് മാറുക? കാർക്കിച്ചു തുപ്പി തോല്പിക്കുന്ന ഒരു പരിപാടി പോലെവിഷയം സംസാരിക്കാതെ, വിഷയത്തെ നേരിടാതെ വ്യക്തിയെ നേരിട്ടുകൊണ്ടും താറടിച്ചു കൊണ്ടും. ശരിയല്ലേ ഫൈസൽ ഇപ്പറഞ്ഞത്? ഫൈസൽ അങ്ങനെയൊന്നും ഉദ്ദേശിച്ചില്ലെങ്കിലും, ഉദ്ദേശിക്കില്ലെങ്കിലും. ഉരുവിട്ടു പോകുന്ന വാക്കിന്റെ അനുരണനങ്ങൾ അങ്ങനെയൊക്കെയാണ്, ഫൈസൽ

തമാശക്കാണെങ്കിലും പൊതുവേദിയിൽ നാം എല്ലാവരും സൂക്ഷിക്കേണം. വ്യക്തിപരമാവരുത്. വിഷയത്തിൽ ഊന്നിയായിരിക്കേണം. നന്മ ചെയ്തില്ലെങ്കിലും വ്യക്തിപരമായി ആർക്കെതിരെയും തിന്മ സംഭവിപ്പിക്കരുത്. ആരോടുമുള്ള വെറുപ്പ് അവരോടു അനീതി പ്രവർത്തിക്കാൻ കാരണമാകരുത്, പ്രേരിപ്പിക്കരുത്. അതല്ലെങ്കിൽ നമുക്ക് മിണ്ടാതിരിക്കാനും അവഗണിക്കാനും സ്വാതന്ത്ര്യം ഉണ്ടല്ലോ? ചില സംഘടനകൾ അങ്ങനെ അവഗണിക്കാനും സ്വാതന്ത്ര്യം വേണ്ടത്ര ഉപയോഗിക്കാനും തിട്ടൂരങ്ങൾ വരെ നൽകുന്നതും ചിലപ്പോഴെങ്കിലും നാം കാണുന്നുമില്ലേ

ഫൈസൽ, സ്ഥാനവും സമയവും അല്ലെ നർമത്തെ നിശ്ചയിക്കുന്നതു? സ്ഥാനവും സമയവും തെറ്റിയാൽ നർമം നർമം അല്ലല്ലോ? ഭക്ഷണം പോലും വിഷമല്ലേ?

ഇവിടെ പ്രശ്നം പബ്ലിക് ആയ ഒരു സ്ഥലത്തു ഒരു വിഷയം പറയുമ്പോൾ ഫൈസൽ അങ്ങിനെ പറഞ്ഞിടത്തു മാത്രമാണ്
അതല്ലെങ്കിൽ ഫൈസൽ നല്ല സുഹൃത്തും ദുരുദ്ദേശം ഇല്ലാത്ത ആളും തന്നെയാണ്ഫൈസലെന്ന എന്റെ എപ്പോഴത്തെയും നല്ല സുഹൃത്തിനെ എനിക്ക് മനസിലാവുന്നുമുണ്ട്.

ഞാൻ പോസ്റ്റിൽ ഉന്നയിച്ച വിഷയമാണെങ്കിലോ എക്കാലത്തും മനുഷ്യനെ ഒരു പോലെ വേട്ടയാടിയ, വേട്ടയാടുന്ന ഒരു കാര്യം. സ്വന്തത്തിൽ അർഥം കിട്ടാതെ ബോറടിക്കുന്നു എന്ന് പറയുന്ന മനുഷ്യനെ കുറിച്ച്. അങ്ങനെ ബാഹ്യമായതിൽ മാത്രമായി ശ്രമിച്ചു, പ്രതിബിംബിപ്പിച്ചു സമർത്ഥിക്കേണ്ടിയും സ്ഥാപിക്കേണ്ടിയും വരുന്ന മനുഷ്യനെ കുറിച്ച്

അവിടെ പറയുന്ന വിഷയത്തിന്റെ ഗൗരവം കളയുന്ന കോലത്തിൽ എന്തെങ്കിലും അക്കോലത്തിൽ പറയുമ്പോൾ പിന്നെ എന്താണ് ഫൈസൽ മനസിലാക്കാനാവുക? പ്രത്യേകിച്ചും അത് വരെ ഒരു വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടി മാത്രം അരയും തലയും മുറുക്കി പ്രതികരിച്ച ഫൈസൽ തന്നെ അങ്ങനെ എഴുതിയാൽ, പറഞ്ഞാൽ

അതുവരെയും അനൂപിനെ പോലെ തമാശ സ്വരത്തിൽ മാത്രം സംസാരിച്ച ഫൈസൽ ആയിരുന്നെങ്കിൽ, വേണമെങ്കിൽ, (ശരിയല്ലാതെ അസ്ഥാനത്തായാലും) അത് വെറും തമാശ എന്ന് തന്നെ മനസ്സിലാക്കാമായിരുന്നു. പക്ഷെ സംഗതി അങ്ങനെ ആയിരുന്നില്ലല്ലോ

ആരിൽ നിന്ന് എപ്പോൾ എങ്ങിനെ എന്നതിനെ കൂടി ആശ്രയിച്ചല്ല തമാശ തമാശയാവുന്നതു, നർമം നർമമാക്കുന്നത്

അല്ലെങ്കിൽ ചീറ്റിപ്പോവില്ലേ? അപകടം ഉണ്ടാകില്ലേ, ഉണ്ടാക്കില്ലേ?

No comments: