യുക്തി വാദം എന്ന് പറയുന്നു. നല്ലത്. യുക്തിക്കു നിരക്കുന്നത് എന്ന് തോന്നിയത് കൊണ്ടായിരിക്കുമല്ലോ അങ്ങനെ യുക്തി വാദം എന്ന് വിളിക്കുന്നത്. തെറ്റില്ല.
എല്ലാവരും യുക്തിക്കു നിരക്കുന്നതാക്കാൻ തന്നെയല്ലേ ശ്രമിക്കുന്നത്? ഖുർആൻ ഇത്രയെല്ലാം കാലാകാലങ്ങളായി വ്യാഖാനിക്കുന്നതും വിശദീകരിക്കുന്നതും യുക്തിക്കു നിരക്കുന്നതാക്കാനല്ലേ?
പിന്നെന്തിനാണു എതിരായത് ശരിയാണെന്നു വരുമ്പോൾ ഒരു സ്റ്റാമ്പിങ്?
സ്റ്റാമ്പ് ചെയ്യന്നത് കൊണ്ട് കൊച്ചാക്കാം എന്ന് വിചാരിക്കുന്നത് കൊണ്ടാണോ? അല്ലെങ്കിൽ സ്റ്റാമ്പ് ചെയ്തങ് ഒളിച്ചോടി രക്ഷപ്പെടാം എന്ന് വെച്ചാണോ? അതുമല്ലെങ്കിൽ, കൂടെ ഉള്ളവരെ അത് അതാണപ്പാ എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു പിന്തിരിപ്പിക്കാൻ ആണോ?
**********
പിന്നെ ജബ്ബാറും ജബ്രയും എന്ന സ്റ്റാമ്പിങ്.
എനിക്ക് ജബ്ബാറിനെയും ജബ്രയേയും അറിയില്ല. പക്ഷെ എല്ലാം അങ്ങനെയാണെന്ന് അങ്ങ് അടച്ചാക്ഷേപിച്ചു ബ്രാക്കറ്റിലാക്കുന്ന പണി തന്നെയാണ് അബു ജഹലും (വിവരക്കേടിന്റെ പിതാവ്) നടത്തിയത്.
അബു ജഹലും തെറ്റൊന്നും ചെയ്തിട്ടില്ല. നിലവിലുള്ളതിനെ സംരക്ഷിക്കാൻ ശ്രമിച്ചു. യാഥാസ്ഥിതി ആവണം എന്ന് ശഠിച്ചു. എക്കാലത്തും ഏതൊരാളും ശ്രമിക്കും പോലെ. അത്രയേ ഉള്ളൂ. അത് തന്നെയാണ് സലാഹും ചെയ്യുക, ചെയ്യുന്നത്. ജനിച്ചു കിട്ടിയതിനെ കൊണ്ട് നടക്കുക, മഹത്വപ്പെടുത്തുക.
എല്ലാ കാലത്തും മനുഷ്യരിൽ മഹാഭൂരിപക്ഷവും അബുജഹൽമാർ തന്നെ.
ഒന്നുകിൽ കൂടെ ജീവിച്ചിരുന്നപ്പോൾ മുഹമ്മദിനെയും യേശുവിനെയും എതിർത്ത അബുജഹൽമാർ.
അതല്ലെങ്കിൽ അവരുടെ കാല ശേഷം, സ്ഥാപനമായിക്കഴിഞ്ഞപ്പോൾ, അതെ യേശുവിനെയും മുഹമ്മദിനെയും കൊണ്ട് നടക്കുന്ന അബുജഹൽമാർ.
അവരെപ്പോഴും യാഥാസ്ഥിതിയെ ഇഷ്ടപ്പെടുന്നു. ഏറിയാൽ യാഥാസ്ഥിതിയെ ഒന്നാധുനീകരിച്ചെടുത്തേക്കും എന്ന് മാത്രം. അൽപസ്വല്പം എതിർപ്പുകൾ സ്വസമുദായത്തിൽ നിന്നും അതിനു വേണ്ടി ഏറിയാൽ സഹിച്ചേക്കും. അപ്പോഴും യാഥാസ്ഥിതി തന്നെ മഹത്തരമായതു. പണ്ട് പറഞ്ഞതിൽ തന്നെ പിടിച്ചു തൂങ്ങണം.

No comments:
Post a Comment