അബുജഹലും (അജ്ഞതയുടെ പിതാവ്) ഇത് തന്നെയേ പറഞ്ഞുള്ളൂ, ചെയ്തുള്ളൂ. മുഹമ്മദിനെ കേൾക്കരുത് എന്ന്. അദ്ദേഹവും ഇത്പോലെ വല്ലാതെ അസ്വസ്ഥപ്പെട്ടിട്ടുണ്ടായിരിക്കാം. ഇത് പറയാൻ, ഇത് തന്നെ ചെയ്യാൻ. മുഹമ്മദിനെ വ്യക്തി അധിക്ഷേപം നടത്താൻ. ആരോപണങ്ങൾ നിരത്താൻ (ചരിത്രം അറിയുമെന്ന് ധരിക്കുന്നു).
അസ്വസ്ഥതയൊന്നും ഇല്ലെന്നു പറയാം, അവകാശപ്പെടാം. അസ്വസ്ഥനായിരുന്നില്ലേൽ അബൂജഹ്ൽനെ പോലെ താങ്കളും ഇങ്ങിനെ പറയില്ലായിരുന്നല്ലോ? ഇങ്ങിനെ മറ്റുള്ളവരെ കേൾക്കരുതെന്നു ഉപദേശിക്കാൻ വെമ്പൽ കൊള്ളില്ലായിരുന്നില്ലല്ലോ?
അബുജഹലും വേറെ തെറ്റൊന്നും ചെയ്തില്ല. അയാളാകപ്പെട്ട സമൂഹത്തിന്റെയും വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുക മാത്രം ചെയ്തു. യാഥാസ്ഥിതി നിലനിർത്താൻ ശ്രമിച്ചു. അത് കൊണ്ട് അയാൾ മുഹമ്മദിനെ കേൾക്കരുതെന്നു പറഞ്ഞു. കേൾക്കാതിരിക്കാൻ വേണ്ടത് ചെയ്തു. കാതടച്ചു പിടിക്കാൻ ആവശ്യപ്പെട്ടു. അതല്ലാത്ത തെറ്റൊന്നും അദ്ദേഹം ചെയ്തില്ല.
ഇപ്പോൾ താങ്കളും താങ്കളെ പോലുള്ളവരും അത് തെളിയിക്കുന്നു. വളരെ ഭംഗിയായി. ഇക്കാര്യത്തിൽ ചരിത്രം ഒരു പോലെ തന്നെ ആവർത്തിക്കുമെന്നും ആവർത്തിക്കുന്നുവെന്നും. എന്ത് പറയാൻ? സന്തോഷം എന്നല്ലാതെ. നിങ്ങൾ അറിയില്ലല്ലോ, അറിയുന്നില്ലല്ലോ നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന്.
ആശ്ചര്യം തന്നെ. മുഹമ്മദിനെ എതിർത്ത അബൂജഹ്ലുകൾ തന്നെ മുഹമ്മദിനെ പേറി നടക്കു. അതെ കാർക്കശ്യവും രൗദ്രഭാവവും പൂകിക്കൊണ്ട്. മുഹമ്മതാണെങ്കിലോ, എല്ലാം പറഞ്ഞു കൊണ്ടിരിക്കെയും, ദിവസം പതിനേഴു പ്രാവശ്യം നേർമാർഗം അന്വേഷിച്ചു. നേമാർഗത്തിന്റെ കാര്യത്തിൽ അവസാനവാക്കില്ലെന്നു ധ്വനിപ്പിക്കും പോലെ. അത് അദ്ദേഹത്തിനാണേലും അന്വേഷിക്കേണ്ട സംഗതി തന്നെ ഉറപ്പിച്ചു പറയും പോലെ. അദ്ദേഹവും അക്കാര്യത്തിൽ വെറും അന്വേഷകൻ മതമാണെന്നു മനസിലാക്കിത്തരും പോലെ. എന്തൊരു ഭംഗി അങ്ങിനെ മനസിലാക്കാൻ.
എന്തായാലും നല്ലത് വരട്ടെ.
********
********
സത്യസന്ധമായി പറയുക, ഇത് താങ്കൾ തന്നെ എഴുതി തയാറാക്കിയ കഥയാണോ? അതല്ലേൽ മറ്റാരെങ്കിലും എഴുതിത്തന്നതോ? വാസ്തവം താങ്കൾ മാത്രം അറിയുന്നു. ഞാൻ ചോദിച്ചതിലെ ഔചിത്യവും വാസ്തവികതയും താങ്കൾ തന്നെ അറിയുന്നു. തെറ്റായി ഞാൻ മനസിലാക്കിയില്ല. താങ്കൾ തന്നെ എഴുതിയാലും എനിക്ക് പ്രശ്നവും ഇല്ല. എന്നാലും ചോദിച്ചു എന്ന് മാത്രം.
എന്തായാലും ആര് എഴുതിയാലും, ആര് എഴുതിത്തന്നാലും ശരി, നല്ലതു തന്നെ. ഒന്ന് മാത്രമേ പറയാനുള്ളൂ.
നിങ്ങൾക്കു വ്യക്തിപരമായും വ്യക്തി അധിക്ഷേപം നടത്തിയും മാത്രം സംസാരിക്കാനേ അറിയുള്ളൂ? വിഷയങ്ങളെ അത് മാത്രമായി നേരിടാനും മറുപടി പറയാനും അറിയില്ലേ?
നിങ്ങൾ വ്യക്തി അധിക്ഷേപം നടത്തിക്കൊണ്ട് ഇരിക്കുന്നു. അങ്ങനെ നടത്തുന്നത് കൊണ്ടാണ്, ഉത്ബതിനെയും ശൈബത്തിനെയും അബൂജഹ്ൽനെയും പോലെ നിങ്ങളും ആവുന്നല്ലോ എന്നെങ്കിലും പറയേണ്ടി വരുന്നത്.
അവരും മുഹമ്മദിനോട് ഇങ്ങിനെ തന്നെയേ പറഞ്ഞുള്ളൂ. മുഹമ്മതനെ കേൾക്കരുതെന്നേ പറഞ്ഞുള്ളൂ. മുഹമ്മത് പറയുന്നത് വേസ്റ്റ് ആണ് അര്ഥമില്ലാത്തതാണ് എന്നെ പറഞ്ഞുള്ളൂ. വളരെ കോപത്തോടെ. അഷ്കറിനെ പോലെ തന്നെ. സഹികേട്ടുകൊണ്ട്.
അവർ ഇങ്ങനെയും കൂടി ചോദിച്ചു.
ഞങ്ങളെ പോലുള്ള വലിയ ആളുകൾ ഉള്ളപ്പോൾ ചെറിയ നീ പറയുകയോ?
ഞങ്ങളുടെ വിശ്വാസത്തിൽ ജനിച്ചു അതിന്റെ ഔദാര്യം പറ്റിയ നീ നമ്മളെ പറ്റിക്കുന്ന കോലത്തിൽ നമ്മുടേതിന് വിരുദ്ധമായി സംസാരിക്കുകയോ?
നിന്റെ ചരിത്രവും ഭൂതവും ഒന്നും അത്രയ്ക്ക് കേമമല്ല.
അബുജഹലും ഉത്ബതും ശൈബത് എന്ത് യഥാർത്ഥത്തിൽ എന്തെല്ലാം പറഞ്ഞു എന്ന് അവരുടെ ചരിത്രം അവരുടെ ഭാഗത്തു നിന്ന് എഴുതാത്തത് കൊണ്ട് പൂർണമായും മനസിലാക്കാൻ ആവില്ല.
ചരിത്രം വിജയിച്ചവർ അവരുടെ സൗകര്യത്തിനു വേണ്ടി മാത്രം അവർക്കു വേണ്ടത്ര എഴുതുന്നതല്ലേ?
എന്നിട്ടും വീണു കിട്ടിയ ചിലതു വെച്ച് ചിന്തിച്ചാൽ പോലും അബുജഹലും ഉത്ബതും ശൈബത്തും ഒക്കെ നിങ്ങളെ പോലെ തന്നെയേ പെരുമാറിയുളളൂ എന്ന് മനസ്സിലാവുന്നു. അവരും നിങ്ങളും ഒരു പോലെ മോശക്കാരല്ല.
No comments:
Post a Comment