മതം തെരഞ്ഞെടുക്കപ്പെടേണം; കുട്ടികളിൽ ശീലമാക്കുകയും അടിച്ചേല്പിക്കുകയും അല്ല.
********
നാലര വയസ്സ്കാരൻ ഉമ്മയോട്:
"സ്വർഗത്തിൽ ബുഗാറ്റി കാറും ഐസ്ക്രീമും ചങ്ങായിമാരും ഉണ്ടാവുമോ?"
മതം എവിടെ കയറിപ്പിടിച്ചു എന്ന് നോക്കൂ.
*******
മരണവും മരണാനന്തരവും പറഞ്ഞു പേടിപ്പിക്കുകയും കൊതിപ്പിക്കയും ചെയ്യുന്നില്ലെങ്കിൽ മതങ്ങൾ ക്ലച്ച് പിടിക്കില്ല.
********
ആരോ പറഞ്ഞത് പോലെ അനുകരിച്ചു ചെയ്‌താൽ ആവുന്നതല്ല നോയമ്പും പ്രാർത്ഥനയും. അത് സ്വയം ഭൂവാവണം.
********
ആരാണ് കളവു പറയുന്നവർ?
വിശ്വാസി അറിയാതെ ഉണ്ടെന്നു സാക്ഷ്യം പറയുന്നു.
അവിശ്വാസി അറിയാത്തത് അറിയില്ലെന്ന് പറയുന്നു.
*********
മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന ദൈവം.
ഡിസ്കൗണ്ട് വെച്ച ഒരു മാസവും.
ചിരി വരുന്നു.
No comments:
Post a Comment