Thursday, June 21, 2018

പ്രതികരിക്കേണം. പ്രതികരണം ജീവനെയും ജീവിതത്തെയും സൂചിപ്പിക്കുന്നു.

നല്ലതു തന്നെ. പ്രതികരിക്കേണം
പ്രതികരണം ജീവനെയും ജീവിതത്തെയും സൂചിപ്പിക്കുന്നു
നല്ലതു തന്നെ.

പക്ഷെ എന്ത് എവിടെ എന്ന് മനസിലാക്കി പ്രതികരിക്കണം
ഫേസ്ബുക്കിൽ തന്നെ ഓരോരുത്തർക്കും ഓരോ ഇടം ഉണ്ട്
അവിടെ കിടന്നു തന്നെ പ്രതികരിക്കേണം
അതിർത്തി ലംഘനം എവിടെയും ലംഘനം തന്നെയാണ്.
മതക്കാരന് മാത്രം അത് പുണ്യമാണെന്ന് ആരെങ്കിലും പഠിപ്പിച്ചാലും ഇല്ലേലും.

ഫൈസൽഒന്നുകിൽ നിന്റെ വിശ്വാസം നിന്നെ ഏല്പിച്ച ഡ്യൂട്ടി വെച്ച്, അതുണ്ടാക്കുന്ന അസഹിഷ്ണുത വെച്ച് നിനക്ക് ബോറടിക്കുന്നു
ശരിയാണ് അങ്ങിനെ ബോറടിക്കും. മദ്യപാനിക്കെന്ന പോലെ
അവനു മദ്യം തന്നെ വേണംപലർക്കും വിശ്വാസം എന്ന പോലെ.

ഫൈസൽ, അതല്ലെങ്കിൽ അന്തരംഗം ശൂന്യമായതു കൊണ്ട് നിനക്ക് ബോറടിക്കുന്നു.
അതും വിശ്വാസത്തിന്റെ പോരായ്കയാണ്. ബാഹ്യമായതിനെ വെച്ച് മാത്രം സംതൃപ്തിപ്പെടുന്ന ബോറടിക്കുന്ന മാനസികാവസ്ഥ
അന്തരംഗം കൊണ്ട് സംതൃപ്തനാവാത്ത ശൂന്യാവസ്ഥ
വിശ്വാസം കൊണ്ട് മാത്രം എല്ലാം ആവാത്ത അവസ്ഥ

ഫൈസൽ, അല്ലാത്ത ഒരു തരത്തിനും ഇവിടെ സാധ്യത കാണുന്നില്ല.
അതെന്റെ പരിമിതിയും ആവാം
എന്റെ പരിമിതിയെ അറിഞ്ഞു തന്നെയാണ് ഞാൻ എല്ലാവരുടെയും പരിമിതിയെയും അറിയുന്നത്
അതിനാൽ തന്നെയാണ് എല്ലാവരെയും അവരുടെ പാട്ടിനു വിടേണമെന്നും, ദൈവം അങ്ങിനെ ഒരു നിർബന്ധവും ഇല്ലാതെ വിടുമെന്നും പറയുന്നത്

********* 

വ്യക്തിപരമായി പറയുമ്പോൾ അത് അന്തരംഗത്തിന്റെ നെഗറ്റീവ് മാത്രമാണ് സൂചിപ്പിക്കുന്നത്. അസഹിഷ്ണുത മാത്രം.
വിശ്വാസം ഉണ്ടാക്കിത്തന്ന നെഗറ്റീവ്, അസഹിഷ്ണുത

ഫൈസൽ, വിശ്വാസത്തിനെതിരെ ഒന്നും പറഞ്ഞില്ലെങ്കിലും, ഞാൻ എന്ത് പറഞ്ഞാലും അത് വിശ്വാസത്തിനെതിരായിരിക്കും എന്ന് കണ്ണടച്ച് ധരിക്കുന്നതു കൊണ്ടുള്ള പ്രശ്നവും ആണ് അത്.  

അല്ലാതെ നിനക്ക് ബോറടിക്കുന്നതല്ല
യഥാർത്ഥത്തിൽ നിനക്ക് ഉത്തരം മുട്ടുന്നു
അല്ലെങ്കിൽ വല്ലാതെ ഇഷ്ടപ്പെട്ടു പോകുന്നു
പക്ഷെ ഇഷ്ടപ്പെട്ടിട്ടില്ലെന്നു വിശ്വാസത്തെ സംരക്ഷിക്കാൻ വേണ്ടി പറയേണ്ടി വരുന്നു
അതല്ലെങ്കിൽ നിന്നെ പോലുള്ള വിശ്വാസികളെ രക്ഷിക്കണം എന്ന് അറിയാതെയും നിനക്ക് തൊന്നുന്നു

അതിനാൽ ആണ് എവിടെയോ എറിയുന്ന കല്ല് വരെ ഓടിച്ചാടി പിടിക്കേണ്ടി വരുന്നതുംഅതിനെല്ലാം എവിടെയെന്നiല്ലാതെ, എന്തെന്നില്ലാത്ത തിരിച്ചെറിയേണ്ടി വരുന്നതും.

ഫൈസൽ, ശരിയാണ്, അങ്ങിനെ ചെയ്യുമ്പോൾ നീ ക്ഷീണിക്കുംനിനക്കു ബോറടിക്കും
കാരണം അത് വല്ലാത്ത അദ്ധ്വാനം ആണ്.
ഉള്ളിൽ ഊർജമില്ലാതെ, ഇന്ധനം ഇല്ലാതെ ഓടുമ്പോഴുള്ള വലിച്ചിലാണ്. ആശയവും ഉറപ്പും തിരിച്ചറിവുമായ ഇന്ധനം. എങ്കിൽ എത്ര വലിച്ചാലും വലിയില്ല.

അപ്പോൾ പിന്നെ എന്താണ് വഴി
അങ്ങ് വെറുക്കുക
വെറുപ്പ് പറയുക, പ്രചരിപ്പിക്കുക
മുന്തിരി പുളിക്കും എന്ന് പറയുംപോലെ പറഞ്ഞു വെറുക്കുക

കാരണം മറ്റുഒന്നുമല്ല.
നീ വിഷയത്തെ അറിയുന്നില്ല.
നിനക്ക് വിഷയം തന്നെ ഇല്ല
ചെറുപ്പത്തിലേ ശീലിച്ചു കയറ്റി വെച്ച വിശ്വാസം അല്ലാതെ
നിന്റെ പ്രാർത്ഥനകൾ പോലെ
അറിയാത്ത ഭാഷയിൽ ആരോ പറഞ്ഞ കാര്യം ആരോ പറഞ്ഞ പോലെ ആരോ പറഞ്ഞ സമയത്തു ആർക്കോ വേണ്ടി പറയുക
ബോറടിക്കും
നിനക്ക് നിന്നെ കൊണ്ട് ഇങ്ങിനെ പോയാൽ രക്ഷയും ഉണ്ടാവില്ല

പരിഹാരം ഉള്ളിൽ കിട്ടണം
ഉള്ളിൽ നിന്ന് തേടണം
ഉള്ളിലുള്ളതിനു തേടേണം, ഉള്ളിലേക്ക് നൽകണം.

No comments: