ആരോ പറഞ്ഞത്
ആരോ പറഞ്ഞ ഭാഷയിലും സമയത്തും കോലത്തിലും
പറഞ്ഞാൽ എങ്ങിനെ പ്രാർത്ഥനയാവും ആവും?
ദൈവം പോലും അന്തിച്ചിരിക്കില്ലേ ഇങ്ങിനെ ഒരു പ്രാർത്ഥന കാണുമ്പോഴും കേൾക്കുമ്പോഴും ?
അവനവന്റെ ഭാഷയിലും സമയത്തും കോലത്തിലും
പറഞ്ഞാലും ചെയ്താലും അല്ലേ പ്രാർത്ഥനയാവുക?
അതിലല്ലേ പ്രാർത്ഥനയുടെ ആഴവും താളവും ഉണ്ടാവുക?
അപ്പോഴല്ലേ അറിഞ്ഞു ആവശ്യാനുസാരം പറയുന്നതും പ്രാര്ഥിക്കുന്നതുമാവുക?
No comments:
Post a Comment