Tuesday, June 5, 2018

ജീവിതമാണ് പ്രധാനം

മനുഷ്യൻ ആയിരിക്കുന്നേടത്തോളം മനുഷ്യന് മനുഷ്യൻ തന്നെ പ്രധാനം.
എന്ന് വെച്ച് വസ്തുതയും വാസ്തവവും മാറില്ലല്ലോ?
എന്റെ ആവശ്യത്തിന് വേണ്ടി വാസ്തവം മാറിക്കൂടല്ലോ?
മനുഷ്യൻ മാത്രമാണ്, മനുഷ്യന് വേണ്ടി മാത്രമാണ് എല്ലാം എന്ന് കണ്ണടച്ച് പറഞ്ഞു കൂടല്ലോ?

അത്രയേ ഉദ്ദേശിച്ചുള്ളൂ...

ജീവിതം ആണ് പ്രധാനം.
ജീവിക്കാൻ ജനിച്ചവൻ ജീവിക്കുമ്പോൾ ജീവിതത്തിലൂടെ ഉണ്ടാവുന്നതാണ് നന്മയും പുണ്യവും പൂജയും
ജീവിതത്തിനു വേണ്ടി ആണ് എല്ലാം.
ജീവിതത്തിനു പ്രതികൂലമായ ബാധിക്കുന്നതാണ് തിന്മ
അത് വൈറസ് ആയാലും പ്രാര്ഥനയായാലും വിശ്വാസമായാലും.
ആപേക്ഷികമായ്.

അത് കൊണ്ട് തന്നെയാണ് എല്ലാവരും  ജീവിതത്തെ ബാധിക്കുമെന്നായാൽ  പള്ളിയും അമ്പലവും ചർച്ചും ഉപേക്ഷിക്കുന്നത്.
ശവസംസ്കാരച്ചടങ്ങും മരിച്ചവനെ നോക്കലും വീട് സന്ദർശനവും ഒക്കെ വേണ്ടെന്നു വെക്കുന്നത്

ഒരു വിശ്വാവസവും പുണ്യം നേടലും പരലോകവും അവനു അപ്പോൾ ബാധകം ആവുന്നില്ല

ജീവിതമാണ് പ്രധാനം 

No comments: