Thursday, June 14, 2018

നോൺസെൻസ്‌ മനസിലാവണമെങ്കിൽ സെൻസുകൾക്കും അപ്പുറം പോകണം.

നല്ല അഭിപ്രായം.
നോൺസെൻസ്തന്നെ
അങ്ങനെ നിങ്ങൾക്കു പറയാനാവണം.
അതാണ് സ്വാതന്ത്ര്യം, അതിലാണ് സ്വാതന്ത്ര്യം.

പക്ഷെ, മറ്റുള്ളവർക്കു അത് നിങ്ങൾ അനുവദിച്ചു കൊടുക്കുകയും വേണം.
പക്ഷെ അങ്ങിനെ ഇസ്ലാമിനെ കുറിച്ച് പറയുമ്പോൾ പൊള്ളരുത്.
അപ്പോൾ അവസാനത്തേതെന്നും ഇത് മാത്രം എന്നും കരുതിയും പറഞ്ഞും അസഹിഷ്ണുക്കൾ ആവരുത്.
നിങ്ങൾ കരുതുന്നത് മറ്റുള്ളവരും നിങ്ങളുടേതിനെ കുറിച്ചു കരുതുകയും പറയുകയും വേണം എന്ന് ശഠിക്കരുത്

പിന്നെ സെൻസ് എന്നത്
അതൊരു തടവറയാണ്.
ദൈവവും ദൈവികതയും സെൻസിൽ വരില്ല.
സെന്സുകളുടെ മാനങ്ങൾക്കും മാനദണ്ഡങ്ങൾക്കും അപ്പുറത്തു പോയാലേ അത് മനസ്സിലാവൂ.
അപ്പോഴേ നോൺസെൻസും അതിലെ പൊരുളും മനസ്സിലാവൂ.
നമ്മൾ അകപ്പെട്ട മാനങ്ങൾക്കപ്പുറവും കാര്യങ്ങളുണ്ടല്ലോ?
അവിടെയുള്ളത് അളക്കാൻ നമ്മൾ നമ്മുടെ മാനങ്ങൾക്കുളിൽ ഉപയോഗിക്കുന്ന മാനദണ്ഡങ്ങൾ മതിയാവില്ല.
അത്കൊണ്ട് ഒന്നും അളക്കാൻ പറ്റില്ല

******* 

ഒന്നുകൂടി വിശദീകരിക്കാം.
നോൺസെൻസ്മനസിലാവണമെങ്കിൽ സെൻസുകൾക്കും അപ്പുറം പോകണം
സെൻസുകൾ നല്ലത് തന്നെ
ആപേക്ഷികതയിലെ, തടവറയിലെജനാലകൾ തന്നെയാണ്
അകപ്പെട്ട മാനത്തിൽ അളവ് കോൽ തരുന്നത് തന്നെയാണ്.
പക്ഷെ സെന്സുകളും അതുണ്ടാക്കുന്ന മാനങ്ങളും മാനദണ്ഡങ്ങളും മാത്രമല്ല.

ഗൈബിൽ വിശ്വസിക്കാനും തഖ് ഉണ്ടാവാനും സെൻസുകൾക്കപ്പുറം പോകണം
സെൻസുകൾ ഉണ്ടാക്കുന്ന അതിരുകളും മാനദണ്ഡങ്ങളും തകരണം, തകർക്കണം.

അപ്പോഴേ നോൺസെൻസിൽ സെൻസ് കാണൂ
അങ്ങനെ നോൺസെൻസിൽ സെൻസ് കാണണം

അപ്പോഴേ സൂക്ഷ്മവും സ്ഥൂലവും ഒന്നാണെന്ന് വരൂ.
അപ്പോഴേ പ്രത്യക്ഷവും പരോക്ഷവും ദൈവം തന്നെ ആണെന്ന് മനസ്സിലാവൂ.

അപ്പോഴേ നന്മ-തിന്മകളുടെ ആപേക്ഷികതയിൽ നിന്നും രക്ഷ നേടൂ.

No comments: