Thursday, June 21, 2018

മുഹമ്മതാണെങ്കിലോ, എല്ലാം പറഞ്ഞു കൊണ്ടിരിക്കെയും, ദിവസം പതിനേഴു പ്രാവശ്യം നേർമാർഗം അന്വേഷിച്ചു.

നല്ലവനായ സുഹൃത്തേ
അബുജഹലും (അജ്ഞതയുടെ പിതാവ്) ഇത് തന്നെയേ പറഞ്ഞുള്ളൂ, ചെയ്തുള്ളൂ.
മുഹമ്മദിനെ കേൾക്കരുത് എന്ന്.
അദ്ദേഹവും ഇത്പോലെ വല്ലാതെ അസ്വസ്ഥപ്പെട്ടിട്ടുണ്ടായിരിക്കാം
ഇത് പറയാൻ, ഇത് തന്നെ ചെയ്യാൻ
മുഹമ്മദിനെ വ്യക്തി അധിക്ഷേപം നടത്താൻ
ആരോപണങ്ങൾ നിരത്താൻ (ചരിത്രം അറിയുമെന്ന് ധരിക്കുന്നു). 

അസ്വസ്ഥതയൊന്നും ഇല്ലെന്നു പറയാം, അവകാശപ്പെടാം
അസ്വസ്ഥനായിരുന്നില്ലേൽ അബൂജഹ്ൽനെ പോലെ താങ്കളും ഇങ്ങിനെ പറയില്ലായിരുന്നല്ലോ?


ഇങ്ങിനെ മറ്റുള്ളവരെ കേൾക്കരുതെന്നു ഉപദേശിക്കാൻ വെമ്പൽ കൊള്ളില്ലായിരുന്നില്ലല്ലോ?

നല്ലവനായ അഷ്കർ, അബുജഹലും വേറെ തെറ്റൊന്നും ചെയ്തില്ല.
അയാളാകപ്പെട്ട സമൂഹത്തിന്റെയും വിശ്വാസം സംരക്ഷിക്കാൻ ശ്രമിക്കുക മാത്രം ചെയ്തു
യാഥാസ്ഥിതി നിലനിർത്താൻ ശ്രമിച്ചു
അത് കൊണ്ട് അയാൾ മുഹമ്മദിനെ കേൾക്കരുതെന്നു പറഞ്ഞു
കേൾക്കാതിരിക്കാൻ വേണ്ടത് ചെയ്തു
കാതടച്ചു പിടിക്കാൻ ആവശ്യപ്പെട്ടു
അതല്ലാത്ത തെറ്റൊന്നും അദ്ദേഹം ചെയ്തില്ല.

ഇപ്പോൾ അശ്കറും അഷ്കറിനെ പോലുള്ളവരും അത് തെളിയിക്കുന്നു
വളരെ ഭംഗിയായി
ഇക്കാര്യത്തിൽ ചരിത്രം ഒരു പോലെ തന്നെ ആവർത്തിക്കുമെന്നും ആവർത്തിക്കുന്നുവെന്നും.  
എന്ത് പറയാൻ? സന്തോഷം എന്നല്ലാതെ
നിങ്ങൾ അറിയില്ലല്ലോ, അറിയുന്നില്ലല്ലോ നിങ്ങൾ എന്ത് ചെയ്യുന്നുവെന്ന്.

ആശ്ചര്യം തന്നെ
മുഹമ്മദിനെ എതിർത്ത അബൂജഹ്ലുകൾ തന്നെ മുഹമ്മദിനെ പേറി നടക്കു. അതെ കാർക്കശ്യവും രൗദ്രഭാവവും പൂകിക്കൊണ്ട്.  

മുഹമ്മതാണെങ്കിലോ, എല്ലാം പറഞ്ഞു കൊണ്ടിരിക്കെയും, ദിവസം പതിനേഴു പ്രാവശ്യം നേർമാർഗം അന്വേഷിച്ചു
നേമാർഗത്തിന്റെ കാര്യത്തിൽ അവസാനവാക്കില്ലെന്നു ധ്വനിപ്പിക്കും പോലെ
അത് അദ്ദേഹത്തിനാണേലും അന്വേഷിക്കേണ്ട സംഗതി തന്നെ ഉറപ്പിച്ചു പറയും പോലെ
അദ്ദേഹവും അക്കാര്യത്തിൽ വെറും അന്വേഷകൻ മതമാണെന്നു മനസിലാക്കിത്തരും പോലെ.
എന്തൊരു ഭംഗി അങ്ങിനെ മനസിലാക്കാൻ.

എന്തായാലും നല്ലത് വരട്ടെ അഷ്കർ.

**********

ബാക്കിയുള്ളവരൊക്കെ നിര്ബന്ധിക്കുകയാണോ? അത് പോലെയുണ്ടല്ലോ അഷ്കർ പറയുന്നത് കേൾക്കുമ്പോൾ? അങ്ങനെ ആർക്കെങ്കിലും മറ്റുള്ളവരെ നിബന്ധിക്കാൻ പറ്റുമോ അഷ്കർ? അങ്ങനെ നിർബന്ധിക്കാൻ ആരുടെയെങ്കിലും കയ്യിൽ അധികാരം ഉണ്ടോ? പിന്നെ അതൊരു ഔദാര്യം പോലെ എടുത്തു പറയാൻ തോന്നുന്നത് എങ്ങിനെ

പിന്നെ കുട്ടികളിൽ അടിച്ചേല്പിക്കുന്നതിനേക്കാൾ വലിയ നിര്ബന്ധബുദ്ധി ഉണ്ടോ? അങ്ങിനെ നിങ്ങൾ കുട്ടികളിൽ അടിച്ചേല്പിക്കുന്നില്ലേ? കുട്ടികളും അജ്ഞരായ സ്ത്രീകളുമല്ലേ നിങളുടെ വിശ്വാസത്തിന്റെ വിളനിലങ്ങൾ? കുഞ്ഞു പ്രായത്തിലെ ഉള്ള മദ്രസ വിദ്യാഭ്യാസം തൊട്ടു നിങ്ങൾ തുടങ്ങുന്നില്ലേ
വെറുതെ ഇല്ലെന്നു പറഞ്ഞാൽ ഇല്ലാതാവുമോ അഷ്കർ?

നിങ്ങൾക്കു നിങ്ങളുടെ മതം, എനിക്കെന്റെ മതം എന്ന് പറഞ്ഞു മുഹമ്മത് നബി എല്ലാം ഉപേക്ഷിച്ചത് പോലുണ്ടല്ലോ അഷ്കർ പറയുന്നത് കേൾക്കുമ്പോൾ? മുഹമ്മത് എന്നിട്ടും തനിക്കു പറയാനുള്ളത് പറയാതിരുന്നിട്ടൊന്നും ഇല്ല. തന്റെ പരിപാടി അവസാനിപ്പിച്ചിട്ടില്ല. മറ്റുള്ളവരെ തകർക്കുക തന്നെയാണ് പിന്നീട് അദ്ദേഹം ചെയ്തത്

മറ്റു മതങ്ങളെ വിമര്ശിക്കുന്നില്ലേൽ പിന്നെ ഖുർആനിൽ ആകെ മൊത്തം എന്താണ്, അഷ്കർ?
പിന്നെ എന്താണ് നിങ്ങളുടെ പ്രബോധന പ്രവർത്തങ്ങൾ? പിന്നെ എങ്ങിനെയാണ് മതം വളർന്നതും വളരുന്നതും?
ജൂതന്മാരെയും ക്രിസ്ത്യാനികളെയും ബഹുദൈവ വിശ്വാസികളെയും വിമർശിക്കുകയും  ചോദ്യം ചെയ്യുകയും തന്നെയല്ലേ ഖുർആൻ ആകെ മൊത്തം? മുഹമ്മത് പിന്നെന്താണ് ഉടനീളം ചെയ്തത്? എല്ലാം ശരി എന്ന് പറഞ്ഞു അടങ്ങി ഇരിക്കുകയായിരുന്നു? അതല്ലെങ്കിൽ പിന്നെ മുഹമ്മത്തിന്റെ പ്രസക്തിയും പ്രവർത്തിയും എന്താണ്?

അമ്പലത്തിൽ കയറി മറ്റു വിശ്വാസികളുടെ ബിബങ്ങളെ തകർത്ത ഇബ്രാഹിമിനെ കുറിച്ച് എന്ത് പറയുന്നു? കാബയിലെ പ്രതിഷ്ഠകൾ എവിടെ പോയി? ഇതൊക്കെയാണോ നിങ്ങളുടെ ഭാഷയിലെ മറ്റു വിശ്വാസങ്ങളെ മാനിക്കൽ

അഷ്കർ, എല്ലാം വെറുതെ പൊള്ളയായി പറയാൻ വേണ്ടി ഭംഗി വാക്കായി മാത്രം പറയാതിരിക്കൂ.

No comments: