Thursday, June 21, 2018

മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരിൽ കുറ്റം പറയുക എളുപ്പമാണ്. അത് വാഹനത്തെ കുറ്റം പറയുംപോലെയാണ്.

മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരിൽ കുറ്റം പറയുക എളുപ്പമാണ്. അത് വാഹനത്തെ കുറ്റം പറയുംപോലെയാണ്. തെറ്റായി ഓടിച്ച ഡ്രൈവറെ കുറ്റം പറയാത്തത് പോലെ. അതല്ലെങ്കിൽ നന്നായി ഓടിക്കുന്ന ഡ്രൈവറെ കുറ്റം പറയുന്നത് പോലെ. തകരാറായ വാഹനത്തെ മനസിലാക്കാതെ. അതിന്റെ എൻജിനും സ്റ്റിയറിങ്ങും ടയറും എല്ലാം തകരാറുള്ളതാണെന്നു മനസിലാക്കാതെ

രണ്ടായാലും യഥാർത്ഥത്തിൽ മുസ്ലിംകളെന്ന സാധാ മനുഷ്യരെ കുറ്റം പറയുന്നത് തെറ്റ് ആണ്. അവരെ തേരായി ഒട്ടുന്ന തേരാളിയെ കുറ്റം പറയാതെ

മുസ്ലിംകൾ ആരെയും പോലെ പാവങ്ങൾ, വെറും സാധാമനുഷ്യർ. ജനിച്ചു പോയത് കൊണ്ട് മാത്രം മുസ്ലിംകൾ ആയവർ. വിശ്വാസം അച്ഛനമ്മമാരിൽ നിന്നും ധാനമായും അനന്തിരമായും മാത്രം കിട്ടിയവർ. മഹാഭൂരിപക്ഷവും ഹിന്ദുവിനെയും ക്രിസ്ത്യാനിയെയും പോലെ തന്നെ ജനിച്ചു പോയത് കൊണ്ട് അങ്ങിനെ ഒരു മതക്കാരൻ ആയവർ.

മുസ്ലിംകളെ തീവ്രവാദത്തിന്റെ പേരിൽ കുറ്റം പറയുന്നവർ കുപ്പിയെ കുറ്റം പറയുന്നത് പോലെയാണ്. ഉള്ളിലെ കള്ളിനെ കാണാതെ, കള്ളിനെ കുറ്റം പറയാതെഉള്ളിൽ നിറഞ്ഞിരിക്കുന്ന കള്ളാണ്  സാധാരണ കുപ്പിയെ കള്ള്കുപ്പിയാക്കുന്നതു, വിഷം ആണ് സാധാരണ കുപ്പിയെ വിഷക്കുപ്പിയാക്കുന്നത്.

ഓരോരുത്തരെയും തീവ്രവാദികളും അസഹിഷ്ണുക്കളും ആക്കുന്നത് അവരുടെ ഉള്ളിൽ തിരുകിക്കയറ്റപ്പെട്ട വിശ്വാസം ആണ്. പ്രത്യേകിച്ചും അത് മാത്രം ശരി, അത് അവസാനത്തേത്, അതല്ലാത്തതെല്ലാം തെറ്റ് എന്നുള്ള മതവിശ്വാസം

മുസ്ലികളുടെ കാര്യത്തിൽ ഇസ്ലാമിന്റെ വിശ്വാസ ക്രമം ആണ് മുസ്ലിംകളെ തീവ്രവാദികളും അസഹിഷ്ണുക്കളും ആക്കുന്നത്. പരലോക വിശ്വാസം അതിനു മാറ്റുകൂട്ടുകയും ചെയ്യുന്നു. മതത്തിനു വേണ്ടി പോരടിച്ചു കൊന്നാലും കൊല്ലപ്പെട്ടാലും സ്വർഗം എന്ന വിശ്വാസം

അത് കൊണ്ടാണ് ഇസ്ലാമിനെ എത്രത്തോളം മുസ്ലിംകൾ അറിയുന്നില്ലയോ അത്രയ്ക്ക് അവർ  നല്ല ശുദ്ധ മനുഷ്യന്മാർ മാത്രമാവുന്നു. എല്ലാറ്റിനോടും ഇഴുകിച്ചേരാവുന്ന സാധാ മനുഷ്യർ. ദേശീയരും മതേതരരും ഒക്കെയായ ജീവിക്കാൻ വേണ്ട ജീവിക്കുന്ന, ജീവിതം തന്നെ ലക്ഷ്യമാക്കുന്ന സാധാ മനുഷ്യർ

അത് കൊണ്ട് തന്നെയാണ് ഇസ്ലാമിനെ എത്രത്തോള അറിയുന്നുവോ, അവർ അത്ര കണ്ട്, ഒന്നുകിൽ തീവ്രവാദികൾ ആവുന്നത്, അല്ലെങ്കിൽ മതത്തെ പൂർണമായും നിരസിക്കുന്നവർ ആവുന്നത്


കാരണം ഇസ്ലാം അതിന്റെ അടിസ്ഥാനത്തിൽ ദേശീയതയുമായും മതേതരത്വവുമായും ഒത്തുപോവില്ല

ദൈവിക രാഷ്ട്ര വാദം ഉള്ള ഒരു മതം ആണ് ഇസ്ലാം. ഇസ്ലാം അതിന്റെ സത്തയിൽ ഇസ്ലാം മാത്രം ശരിയെന്നും അതല്ലാത്തതെല്ലാം തെറ്റെന്നും കരുതുന്നു, അവകാശപ്പെടുന്നു, വിശ്വസ്സിക്കാൻ താത്പര്യപ്പെടുന്നു. ഇസ്ലാം അല്ലാത്തതൊന്നും നടപ്പാക്കാൻ പാടില്ലെന്നും ഇസ്ലാം മാത്രമാണ് മാത്രമാണ് അവസാനത്തെ ദൈവികമായ സന്ദേശം എന്നും അത് ശഠിക്കുന്നു

മറ്റുള്ള ഏതു വിശ്വാസ സംഹിതകളും, മുഹമ്മദിന് മുൻപ് വന്നതാണെങ്കിൽ ഏറിയാൽ  വെറും ചരിത്രം മാത്രമാകാവുന്നത് മാത്രം. ഇനി അഥവാ മുഹമ്മദിന് ശേഷം  വന്നതാണെകിൽ പൂർണമായും അസത്യമെന്നും  കരുതണം . അതിനാൽ തിരസ്കരിക്കപ്പെടേണ്ടതെന്നും മനസിലാക്കണം. അതുമല്ലെങ്കിൽ മുഹമ്മദിന് ശേഷം എന്തുണ്ടെങ്കിലും അത് മുഹമ്മദിനും ഖുർആനിനും വ്യാഖ്യാനമാണ് വിശദീകരണമാണ് മാത്രമേ സംഭവിക്കാൻ പാടുള്ളൂ

ഇങ്ങിനെ അവകാശപ്പെടുന്ന ഒരു മതം അതിന്റെ വിശ്വാസികളെ തീവ്രവാദികൾ അല്ലാതെ മറ്റെന്താണ് ആക്കുക? 

അങ്ങിനെ മുസ്ലിം വിശ്വാസികൾ  ഇക്കാരണത്താൽ തീവ്രവാദികളും അസഹിഷ്ണുക്കളും ആകുന്നുവെങ്കിൽ കുറ്റം പറയേണ്ടതും മാറ്റേണ്ടതും മുസ്ലിംകളെയല്ല. ഇസ്ലാമിനെയാണ്. അതിന്റെ അടിസ്ഥാന ആശയങ്ങളെയാണ്. എല്ലാറ്റിനെയും നിരാകരിക്കുന്ന, ഒന്നുമായും ഒത്തുപോകാത്ത അതിന്റെ ദൈവികം എന്നവകാശപ്പെടുന്ന ഇസ്ലാമിന്റെ വിശ്വാസ സംഹിതയെ

No comments: