Thursday, June 21, 2018

ജീവിതമാണ് ആത്മാവ്. ജീവിക്കുന്നതിലാണ് ആത്മീയത. ജീവിച്ചാൽ ഉണ്ടാവുന്നതാണ് പുണ്യവും പൂജയും ധർമവും.

ചില വൻടീമുകളും ചില വൻമതങ്ങൾ പോലെയാണ്
വെറുതെ കുറെ ആളുകളെ കിട്ടും. ഒന്നും തിരിയാതെ.

***********

ചില മതങ്ങളെക്കാൾ വലിയ ഫാസിസം ഉണ്ടോ?
കുട്ടികളിൽ അടിച്ചേല്പിച്ചല്ലേ അവർ ഫാസിസം തുടങ്ങുന്നത്?

***************

വാക്കുകൾ പിഴക്കാം. പിഴച്ചെന്നറിഞ്ഞാൽ 
തിരുത്താം, തിരുത്തണം.എന്നാലും 
ബെൽജിയം തന്നെ കൊണ്ടുപോകില്ലേ?
കളി തന്നെയാണ് കാര്യമെങ്കിൽ.

******** 

ജനിക്കുന്നതും പുനർജനിക്കുന്നതും ജീവിതം
ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ?
എന്റെ ജീവിതം ഇല്ല.

********


പറയുന്നത് തങ്ങൾക്കു വേണ്ടിയാണേൽ 
നല്ലവൻ; ആളാവാനല്ല പറയുന്നത്.
പറയുന്നത് തങ്ങൾക്കെതിരാണെങ്കിൽ
ശരിയല്ല. ആളാവാൻ പറയുന്നു

********

മൗനം സ്വർണമാണ് പോൽ.
അധികാരികളുടെയും 
സ്ഥാപിതമതക്കാരുടെയും ഭാഷ്യം.
പക്ഷെ അവർക്കെന്തും പറയണം

*********


സ്ഥായിയായ ഞാൻ ഉണ്ടോ? ഇല്ല.
പിന്നെ ആർക്കു പുനർജ്ജന്മം
എങ്ങിനെ പുനർജ്ജന്മം?
ബാക്കിയാവുന്നത് ദൈവം മാത്രം.

***********


തിട്ടൂരങ്ങൾ ഇറങ്ങട്ടെ.
മതഹിതമല്ലാത്തതു ബോറടിയെന്നു.
വായിക്കരുതെന്നും കേൾക്കരുതെന്നും.
നമുക്ക് ഇരുട്ട് കൊണ്ട് ഒറ്റയടക്കാം

**********

ജീവിതമാണ് ആത്മാവ്.
ജീവിക്കുന്നതിലാണ് ആത്മീയത.
ജീവിച്ചാൽ ഉണ്ടാവുന്നതാണ്
പുണ്യവും പൂജയും ധർമവും.

******** 

ശീലമായിക്കഴിഞ്ഞാൽ 
മതവും മദ്യവും ഒരു പോലെ.
ഒഴിവാക്കാനാവില്ല.

********


ആരാണ് മതവിശ്വാസി?
പിശാച്  വേണമെന്നും വിജയിക്കുന്നുവെന്നും,
ദൈവം പാരായജപ്പെടുന്നുവെന്നും 

കരുതുന്നവൻ.

No comments: