Thursday, June 14, 2018

മനുഷ്യൻ ആയിരിക്കുന്നേടത്തോളം മനുഷ്യന് മനുഷ്യൻ തന്നെ പ്രധാനം.

മനുഷ്യൻ ആയിരിക്കുന്നേടത്തോളം മനുഷ്യന് മനുഷ്യൻ തന്നെ പ്രധാനം.
എന്ന് വെച്ച് വസ്തുതയും വാസ്തവവും മാറില്ലല്ലോ?
എന്റെ ആവശ്യത്തിന് വേണ്ടി വാസ്തവം മാറിക്കൂടല്ലോ?
മനുഷ്യൻ മാത്രമാണ്, മനുഷ്യന് വേണ്ടി മാത്രമാണ് എല്ലാം എന്ന് കണ്ണടച്ച് പറഞ്ഞു കൂടല്ലോ?

അത്രയേ ഉദ്ദേശിച്ചുള്ളൂ... 
ജീവിതം ആണ് പ്രധാനം.
ജീവിക്കാൻ ജനിച്ചവൻ ജീവിക്കുമ്പോൾ ജീവിതത്തിലൂടെ ഉണ്ടാവുന്നതാണ് നന്മയും പുണ്യവും പൂജയും
ജീവിതത്തിനു വേണ്ടി ആണ് എല്ലാം.
ജീവിതത്തിനു പ്രതികൂലമായ ബാധിക്കുന്നതാണ് തിന്മ
അത് വൈറസ് ആയാലും പ്രാര്ഥനയായാലും വിശ്വാസമായാലും.
അത് കൊണ്ട് തന്നെയാണ് എല്ലാവരും  ജീവിതത്തെ ബാധിക്കുമെന്നായാൽ പള്ളി പോലും ഉപേക്ഷിക്കുന്നത്.
ശവസംസ്കാരച്ചടങ്ങും മരിച്ചവനെ നോക്കലും വീട് സന്ദർശനവും ഒക്കെ വേണ്ടെന്നു വെക്കുന്നത്
ഒരു വിശ്വാവസവും പുണ്യം നേടലും പരലോകവും അവനു അപ്പോൾ ബാധകം ആവുന്നില്ല

********** 

ദൈവത്തെ മുറുകിപ്പിടിക്കുന്നതും സത്യത്തെ ആശ്ലേഷിച്ചു നില്കുന്നതും ആരെയും വിമർശിക്കാനല്ല

പക്ഷെ അങ്ങിനെ ചെയ്യുമ്പോൾ ആരെങ്കിലും വിമർശിക്കപ്പെടുന്നുണ്ടോ, രക്ഷപ്പെടുന്നുണ്ടോ എന്ന് ശ്രദ്ധിക്കേണ്ടതുണ്ടോ? പ്രത്യേകിച്ചും അങ്ങനെ തോന്നുന്നത് അവരുടെ വെറും മാനസിക പ്രശ്നം മാത്രമാണെങ്കിൽ

എല്ലാവരെയും തൃപ്തിപ്പെടുത്താൻ കപടനാവേണ്ടി വരും

ശരി പറയുമ്പോൾ വിമർശിക്കുന്നു എന്ന് തോന്നേണ്ടതുണ്ടോ

നമ്മൾ സ്വയം എല്ലാ ക്ലാസ്സിലും പ്രസംഗങ്ങളിലും എല്ലാവരെയും വിമർശിക്കുന്നത് കൊണ്ടാണോ, മറിച്ചുള്ളവർ ശരി പറയുമ്പോൾ പോലും വിമർശിക്കുന്നു എന്ന് തോന്നുന്നത്?

No comments: