കൃഷ്ണൻ കളിക്കുട്ടിയും കാമുകനും
അവതാരവും ദൈവവും എല്ലാമാണ്.
ശരി. പക്ഷെ, കടന്നുപോയ കഷ്ടാരിഷ്ടതകളെയും കാണണം.
*******
ബിംബാരാധകരല്ലാതെ ആരുണ്ട്?
ഭാഷയിലെ പേരും, കല്ലിലെ രൂപവും നിറത്തിലെ ചിത്രവും
ബിംബം തന്നെ. ഗുണങ്ങളെ ധ്വനിപ്പിക്കുന്നu.
********
മുപ്പത്തി മുക്കോടി മാലാഖകൾ.
മുപ്പത്തി മുക്കോടി ദേവഗണങ്ങൾ.
രണ്ടും ഒന്ന്.
ചെയ്യുന്നത് മാലാഖകൾ, ദേവന്മാർ.
എവിടെ വിശ്വാസ വ്യത്യാസം?
*******
എല്ലാ ഏകദൈവ വിശ്വാസികളും ബഹുദൈവ വിശ്വാസികൾ തന്നെ.
എല്ലാ ബഹുദൈവ വിശ്വാസികളും ഏകദൈവ വിശ്വാസികൾ തന്നെ.
*********
നിഷേധിയും അവിശ്വാസിയുമല്ലേ സത്യസന്ധൻ?
അവൻ അറിയില്ലെങ്കിൽ അറിയില്ലെന്ന് പറഞ്ഞു അന്വേഷിക്കുന്നു?
***********
സ്ഥായിയായ ഞാൻ ഇല്ല; ദൈവം മാത്രമേ ഉള്ളൂ
എന്നു പറഞ്ഞാൽ എങ്ങിനെ ദൈവനിഷേധമാവും?
ദൈവം മാത്രമേ ഉള്ളൂ എന്നല്ലേ ആവൂ?
*********
മനഃസാക്ഷിയിൽ സത്യസന്ധനായാൽ
എന്ത് തെറ്റ്, എന്ത് ശരി.
അറിയില്ലെങ്കിൽ അറിയില്ലെന്ന് പറയും
നിഷേധവും വിശ്വാസവും ഒന്ന്.
കളവും സത്യവും ഒന്ന്.
കുഞ്ഞുങ്ങളെ പോലെ.
No comments:
Post a Comment