Thursday, June 21, 2018

സ്ഥിരതയുള്ള ഞാൻ ബോധവുമായി ജനിച്ചിരുന്നുവോ? സ്ഥിരമായ സ്ഥായീഭാവമുള്ള ഞാൻ ഇല്ലെങ്കിൽ പിന്നെ ആർക്കു പുനർജ്ജന്മം?


അതെ. നല്ല സുഹൃത്തേ, നന്നായി ഓർമ്മ വരുന്നു നാസറിനെ. കുവൈറ്റിൽ വെച്ച് കാണിച്ച നല്ല സൗഹൃദം കാരണം. ആദ്യാമായി നല്ല ചോദ്യം ചോദിച്ചതിന് നന്ദി.

പ്രിയ നാസർ, ആരെങ്കിലും സ്ഥിരതയുള്ള ഞാൻ ബോധവുമായി ജനിച്ചിരുന്നുവോ
അതല്ലെങ്കിൽ ഞാൻ ബോധവുമായി തന്നെ ജനിച്ചിരുന്നുവോ
ജനിച്ചപ്പോൾ ഞാൻ എന്ന ബോധം തന്നെ ഏതെങ്കിലും കുട്ടിയിൽ ഉണ്ടായിരുന്നോ?
ഇനി മരിച്ചതിനു ശേഷവും ഞാൻ ബോധം അതിനാൽ തന്നെ നിലനിൽക്കുമോ

നാസർ, അഥവാ, വാദത്തിനു വേണ്ടി, ഞാൻ ബോധവുമായി ജനിച്ചു എന്ന് പറഞ്ഞാൽ  തന്നെ:
ഞാൻ ബോധം തുടർച്ചയുള്ളതായിരുന്നോ
മാറിക്കൊണ്ടിരുന്നതല്ലേ
വളർച്ചക്കനുസരിച്ചു

പ്രിയ നാസർ, നാസറിന് ഇപ്പോൾ ഉള്ള ഞാൻ ബോധം ആയിരുന്നോ കുഞ്ഞായിരുന്നപ്പോഴും  ബാലനായിരുന്നപ്പോഴും കൗമാരപ്രായക്കാരനായിരുന്നപ്പോഴും യുവാവായ്പ്പോഴും  ഉണ്ടായിരുന്നതു
ഓരോ ഞാൻ ബോധവും വേറെ വേറെ അല്ലെ
ഇതിൽ ഏതു ഞാൻ ആണ് സ്ഥിരമായ ഞാൻ ബോധം? 
യുവാവായ ഞാനോ, കുഞ്ഞായ ഞാനോ, വൃദ്ധനായ ഞാനോ
ഇതിൽ ഏതു ഞാൻ ആണ് ജനിച്ചത്
ഇനി ഇതിൽ ഏതു ഞാൻ ആണ് പുനർജനിക്കുക

നാസർ, ഞാൻ എന്നത് ജീവിക്കാൻ വേണ്ടി ജീവിതം എടുക്കുന്ന ഒരു ജീവബോധം മാത്രം ആണ്
ആത്മായവുമായി ഒരു ബന്ധവും ഞാൻ ബോധത്തിനില്ല
(ആത്മാവ് എന്നത് വേറെ തന്നെയായി ഉണ്ടോ എന്നത് വേറെ തന്നെ ചർച്ച ചെയ്യേണ്ട വിഷയം, ഇക്കോലത്തിൽ പറഞ്ഞാൽ...)

ഞാനും ഞാൻ ബോധവും ആത്മാവ് ആണെങ്കിൽ സ്ഥിരമായ ഞാനും ഞാൻ ബോധവും ഉണ്ടാവും.
ആത്മാവിനു സ്ഥിരത ഉണ്ടാവുമല്ലോ?
ആത്മാവിനു ശോഷണവും ക്ഷീണവും വലുപ്പച്ചെറുപ്പവും ഉണ്ടാവില്ലല്ലോ

പക്ഷെ ഞാൻ എന്നത് വലുപ്പ ചെറുപ്പങ്ങൾക്കു മേല്പറഞ്ഞതു പോലെ വിധേയമായി, ആവുന്നു.

അതിനാൽ തന്നെ സ്ഥിരമായ ഞാനും ഞാൻ ബോധവും ഇല്ല

സ്ഥിരമായ സ്ഥായീഭാവമുള്ള ഞാൻ ഇല്ലെങ്കിൽ പിന്നെ ആർക്കു പുനർജ്ജന്മം
ഏതു ഞാൻ എന്നതിന് പുനർജ്ജന്മം?
ജീവിതത്തിനല്ലാതെ
ജീവിതം പല മാതിരിയിൽ പല കോലത്തിൽ പുനർജനിക്കുന്നു
ദൈവം തുടരുന്നു. ദൈവം മാത്രം.


ഞാൻ ഇല്ല
സ്ഥിരമായ ഞാൻ ഇല്ല

സ്ഥിരമായതില്ലേൽ പുനർജനിക്കാനായ് ഒരു പ്രത്യേക ഞാൻ ഇല്ല
അത്ര തന്നെ
ദൈവം  മാത്രം ബാക്കിയാവുന്നു.

No comments: