നല്ല തമാശ. നന്നായി പറഞ്ഞു. ശരിക്കും രസിച്ചു.
കുറച്ചൊക്കെ ആദ്യകാല കുവൈറ്റ് ജീവിതം അയവിറക്കാനും ആയി.
സന്തോഷം. നന്ദി.
കുറച്ചൊക്കെ ആദ്യകാല കുവൈറ്റ് ജീവിതം അയവിറക്കാനും ആയി.
സന്തോഷം. നന്ദി.
എന്നാലും അനൂപേ ഒന്ന് ആലോചിച്ചു നോക്കൂ.
അനൂപെങ്ങിനെ ഈ കഥ അറിഞ്ഞു?
അനൂപ് യാത്രയിൽ കൂടെ ഉണ്ടായിരുന്നോ? ഇല്ല.
അനൂപിന് അറിയുന്ന ആരെങ്കിലും എന്റെ കൂടെ യാത്രയിൽ ഉണ്ടായിരുന്നോ? ഇല്ല.
സാക്ഷികൾ ആരെങ്കിലും അനൂപിനോട് പറഞ്ഞതാണോ? അല്ല.
ഞാൻ പറഞ്ഞു തന്നത്ര അനൂപ് കേട്ടതല്ലേ? അതെ.
ഞാൻ പറഞ്ഞില്ലെങ്കിൽ, പറയാത്തത്, അനൂപ് കേൾക്കുമോ? ഇല്ല.
ഞാൻ എനിക്ക് സൗകര്യം ഉള്ളതല്ലേ പറയുക?
അപ്പോൾ അതല്ലേ അക്കാര്യത്തിലെ ചരിത്രമായി നിലനിൽക്കൂ? അതെ.
ഇത് തന്നെയാണ് അനൂപേ എല്ലാ ചരിത്രങ്ങളുടേയും ഗ്രൻഥങ്ങളുടെയും വചനങ്ങളുടെയും കഥയും പ്രശ്നവും? തങ്ങൾക്കു വേണ്ടതെന്നു തോന്നുന്നത് തോന്നുന്നത്ര മാത്രം പറയും ബാക്കിയാവും. അത് ഖുറാനായാലും നബി വചനമായാലും നബി ചിത്രമായാലും ശരി.
ഇനി ഒന്ന് കൂടി ആലോചിക്കുക.
ഇപ്പറഞ്ഞ കഥയിൽ തന്നെ ഒന്ന് സുന്ദരമാവാനും പഞ്ച് കൂടാനും അനൂപ് തന്നെ എത്ര പൊടിപ്പും തൊങ്ങലും കൂട്ടി. കാരണം അനൂപിന് ഇത് സംബന്ധമായി നേരിട്ടൊന്നും അറിയില്ല. ഞാൻ പറഞ്ഞത് എന്നെക്കാൾ അനൂപിനാണ് അറിയുക എന്നും പറഞ്ഞു കൂട.
അനൂപേ, അങ്ങനെ പൊടിപ്പും തൊങ്ങലും കൂടും. അത് വളരെ സാധാരണം. ഒരു തെറ്റും ഇല്ല. വളരെ മാനുഷികം. പക്ഷെ അതങ്ങു അംഗീകരിക്കണം. എല്ലാറ്റിലും. റിപ്പോർട്ട് ചെയ്യപ്പെട്ടു വരുന്ന എല്ലാറ്റിലും. ഞങ്ങളുടെ പ്രവാചകന്റെ കഥയാവുമ്പോൾ മാത്രം അങ്ങിനെ പൊടിപ്പും തൊങ്ങലും കൂടില്ലെന്നും കൂടിയിട്ടില്ലെന്നും വാശി പിടിക്കരുത്. അത് എത്ര കാലം കഴിഞ്ഞു എഴുതപ്പെട്ടതായാലും.
അനൂപേ ഇനി ഒന്ന് കൂടി ആലോചിക്കുക.
ഇങ്ങിനെയെങ്കിൽ പ്രവാചകൻ മരിച്ചു നൂറ്റിഅമ്പത് വർഷത്തിന് ശേഷം മാത്രം എഴുതപ്പെട്ടു എന്ന് പറയപ്പെടുന്ന പ്രവാചക വചനങ്ങളുടെയും ചരിത്രത്തിന്റെയും കഥ എന്തായിരിക്കും?
അല്പം പൊടിപ്പും തൊങ്ങലും കൂടിപ്പോയെങ്കിലും, അനൂപിന് എന്നിൽ നിന്ന് നേരിൽ കേട്ട് എന്നെങ്കിലും പറയാം. സാരമില്ല, രസം ഉണ്ടല്ലോ, അതാണല്ലോ പ്രധാനം എന്നും സമാധാനിക്കാം. പ്രത്യേകിച്ചും അനൂപിന്റെ നർമഭാവം കൂടിയുള്ളതിനാൽ.
എന്നാൽ പ്രവാചകന്റെ കാര്യത്തിലോ?
ഇരുപതു വർഷത്തിന് ശേഷം മാത്രം ക്രോഡീകരിച്ചു രചിക്കപ്പെട്ട ഖുർആനിന്റെ കാര്യത്തിലോ?
ആരോരും കാര്യമായി നേരിട്ട് ഒന്നും കാണാത്ത പറയാത്ത അമ്പതിനാല് വയസു വരെയുള്ള മക്കാ ജീവിത കഥയോ?
എത്ര കണ്ട് പൊടിപ്പും തൊങ്ങലും വരും വിജയത്തിന് ശേഷമാണ് ചരിത്രവും കഥയും എഴുതുന്നതെങ്കിൽ? നിലവിലുള്ള അധികാരികളുടെ ആവശ്യാർഥം അവരുടെ നിലനിൽപിന് വേണ്ടി കൂടെയാണ് എഴുതപ്പെടുന്നതെങ്കിൽ? നേരിട്ടറിവില്ലാത്തവർ കേട്ടത് വെച്ചാണ് എഴുതുന്നതെങ്കിൽ?
No comments:
Post a Comment