Thursday, June 21, 2018

നല്ല ചോദ്യം. മതങ്ങൾ പ്രാപഞ്ചിക ദര്ശനമാണെങ്കിൽ നല്ലത്. പല ദർശനങ്ങളിൽ ഒന്ന്. പല ശ്രമങ്ങളിൽ ഒരു ശ്രമം.

നല്ല ചോദ്യം?

മതങ്ങൾ പ്രാപഞ്ചിക ദര്ശനമാണെങ്കിൽ നല്ലത്. പല ദർശനങ്ങളിൽ ഒന്ന്. പല ശ്രമങ്ങളിൽ ഒരു ശ്രമം
പ്രപഞ്ചത്തെ മനസിലാക്കാനുള്ള  ഒരു കൈ സഹായം. ശരിയാവട്ടെ തെറ്റാവട്ടെ, നല്ലത്. തെറ്റായാലും ശരിയായാലും ശ്രമം എന്ന നിലക്ക് നല്ലതു. പക്ഷെ ശ്രമം എന്ന നിലക്കെ കരുതാവൂ.


പക്ഷെ പ്രശ്നം ദർശനം എന്നതിലും, ദർശനം എന്ന് പറഞ്ഞവസാനിപ്പിക്കുന്നിടത്തും അല്ല

ദർശനം ആണെങ്കിൽ അതിലൊരു മനുഷ്യ സ്പർശം ഉണ്ടാവുമല്ലോ? ഒരു ശ്രമം എന്നല്ലേ അർഥമാവൂ. തുടർച്ചയും വളർച്ചയും ആകാമല്ലോ? ആഗ്രഹിക്കുമല്ലോ? പക്ഷെ അങ്ങനെയൊന്നും അല്ലല്ലോ ചില മതങ്ങളുടെ വാദം. അതൊരന്തം വിട്ട അവസാന വാദം അല്ലെ?

പിന്നെ ദർശിക്കുമെങ്കിലല്ലേ ദർശനം? മതം ദർശനത്തെ നിരാകരിക്കുകയും അസാധ്യമാക്കുകയുമല്ലേ? അതല്ലെങ്കിൽ ഇനിയും ഉണ്ടാവേണ്ട അന്വേഷണങ്ങളെയും അതിനാലുണ്ടാവേണ്ട ദർശനങ്ങളെയും ഒരു ദർശനവും തടയില്ലല്ലോ

ദർശനം എന്നാൽ പല കാഴ്ചകളിൽ ഒരു കാഴ്ച, പല അഭിപ്രായങ്ങളിൽ ഒരു അഭിപ്രായം. അത്രയേ ആവൂ, ആവേണ്ടതുള്ളൂപരിധികളെയും പരിമിതികളെയും അംഗീകരിച്ചുകൊണ്ട്

പക്ഷെ പ്രശ്നം മറ്റൊന്നാണ്. മതം ഒരു ദർശനം പോലും ആകാതിരിക്കുകയാണ് തുടർച്ചയും വളർച്ചയും പാടില്ല എന്ന് പറയുന്നിടത്തു. ഒരു ഗ്രന്ഥം, ഒരു കാലത്തു, ഒരു വ്യക്തിയിലൂടെ പറഞ്ഞിടത്തു അവസാനിച്ചു എന്ന് പറയുന്നിടത്തു. അതും കാര്യമായ് പ്രാപഞ്ചികതയെ കുറിച്ചൊന്നും പറയാതെ അവസാന വാക്കു പറയുന്നിടത്തു. നന്മ തിന്മയെ വരെ അതിന്റെ അടിസ്ഥാനത്തിൽ മാത്രമാക്കി നിശ്ചയിച്ചു രക്ഷ - ശിക്ഷ പറഞ്ഞു വാതിലടക്കുന്നേടത്തു

മഹാ ഭൂരിപക്ഷം വിശ്വാസികളും മതത്തെ എടുത്തിരിക്കുന്നത് ദർശനം എന്ന നിലക്കല്ല. പകരം നിസ്സഹായത മറക്കാൻ ഒരാകാശം എന്ന നിലക്കാണ്. വെറും വിശ്വാസം എന്ന നിലക്കാണ്. ചിന്തിക്കാതിരിക്കാനും ദർശിക്കാതിരിക്കാനും ഒരു മറ എന്ന നിലക്ക്. അവസാന വാക്കു എന്ന നിലക്ക്. മറുപുറം കാണാതിരിക്കാനുള്ള ഒരാകാശം എന്ന നിലക്ക്. കാഴ്ച മുട്ടുന്നത് കൊണ്ടുണ്ടാവുന്ന ഒരാകാശം എന്ന നിലക്ക്. തുടർന്നങ്ങോട്ട് കാണാതിരിക്കാനുള്ള ഒരാകാശം എന്ന നിലക്ക്.


വാതിലടച്ചാൽ എങ്ങിനെ ദർശനം നടക്കുകമുടങ്ങുകയല്ലേ ചെയ്യുക

No comments: