സിറാജേ, നല്ല ഇരുത്തം വന്ന കമന്റ്. വളരെ സീരിയസ് ആയി തന്നെ കൈകാര്യം ചെയ്യാൻ ശ്രമിച്ചു. ഉന്നയിച്ച സംശയങ്ങളും ചോദ്യങ്ങളും യുക്തമായതും ആരും ന്യായമായും ചോദിക്കേണ്ടതും തന്നെ.
സിറാജേ, മുഹമ്മദായാലും യേശുവായാലും ലോകത്തെ മൊത്തം പ്രശനം കൈകാര്യം ചെയ്യുകയല്ല ചെയ്തത്. അവരകപ്പെട്ട നാടിന്റെയും ചുറ്റുപാടിന്റെയും സമൂഹത്തിന്റെയും വിശ്വാസങ്ങളെയും പ്രശ്നങ്ങളെയും ചോദ്യംചെയ്യുകയും കൈകാര്യം ചെയ്യുകയും തന്നെയാണ് ചെയ്തത്, ചെയ്യുക. അങ്ങനെയേ പറ്റൂ, പാടുള്ളൂ, വേണ്ടതുള്ളൂ. അതിൽ പ്രത്യേക അജണ്ട ഇല്ല. അത് വെറും സ്വാഭാവികമായ കാര്യം. അതിനെ ഒരു കുറ്റമായി കാണേണ്ടതുമില്ല. അത് മാത്രം, അയാൾ മാത്രം, അയാളും അതും അവസാനത്തേത് എന്ന് അവകാശപ്പെടുന്നില്ലെങ്കിൽ പ്രത്യേകിച്ചും.
സ്വന്തം വീടിന്റെയും പിന്നെ അയൽവാസികളുടെയും പ്രശ്നം ആദ്യം കൈകാര്യം ചെയ്യുന്നത് പോലെയേ അതാവൂ. അങ്ങനെ കൈകാര്യം ചെയ്തത് പിന്നെ ലോകത്തെ മറ്റുള്ളവർക് മുഴുവൻ ക്രമേണ ബാധകമാക്കുകയാണ്, ആവതു ഉപയോഗപ്പെടുത്തുകയാണ്.
സിറാജേ, അതുകൊണ്ടാണ് മുഹമ്മതും യേശുവും തായോ തേച്ചിങ്ങും കൺഫ്യൂഷനിസവും ബുദ്ധ മതവും ഇന്ത്യയിലും ഗ്രീസിലും ഉണ്ടായിരുന്ന ഒരു കൂട്ടം ചിന്താ ധാരകളെയും, പിന്നീടുണ്ടായ മറ്റു പല ചിന്താ ധാരകളെയും കൈകാര്യം ചെയ്യാതെ, ചെയ്യാൻ കഴയാതെ പോയത്. മക്കയിലും മദീനയിലും ഉണ്ടായിരുന്ന ബഹുദൈവ വിശ്വാസികൾ, ജൂദ ക്രിസ്തു മതങ്ങളെയും മാത്രം സ്വന്തമായും ഖുർആനിലൂടെയും കൈകാര്യം ചെയ്തത്. ഒന്ന് ഖുർആൻ വ്യക്തമായും വായിച്ചു നോക്കുക.
പിന്നെ വേറെ ഒരു കാര്യം. ഞാൻ പേരെടുത്തു ഇത് വരെ ഒരു മതത്തെയും കൈകാര്യം ചെയ്തിട്ടില്ല. പ്രതികരിച്ചവർ അവരുടെ ചില വിശ്വാസങ്ങളെ മുറുക്കിപ്പിടിക്കാനും സംരക്ഷിക്കാനും ശ്രമിച്ചപ്പോൾ അവർക്കു അവരുടെ ചില തെളിവുകൾ നൽകി മറുപടി പറഞ്ഞു എന്ന് മാത്രം.
പിന്നെ പൊതുവെ ഇസ്ലാം, കൃസ്തു, ജൂത മതങ്ങളുടെ വിശ്വാസം ഒരേ ചരിത്രവും വേരുമുള്ളതും ഒരേ കണ്ണിയിൽ ചേർത്ത സ്വഭാവത്തിലുള്ളതുമാണ്. അതിനാൽ തന്നെ ഒന്ന് കൈകാര്യം ചെയ്‌താൽ മൂന്നും കൈകാര്യം ചെയ്തതായി മാറും. ഏക ദൈവം, പരലോക വിശ്വാസം, പ്രവാചകന്മാരിൽ വിശ്വാസം, മാലാഖകളിലെ വിശ്വാസം, പിശാച് എന്ന സങ്കൽപം, ലോകോത്പത്തിയെ സംബന്ധിച്ച ധാരണകൾ. ഇവ എല്ലാം ഈ മൂന്നു മതങ്ങൾക്കും ഒന്നാണ്. ബൈബിളിൽ ഇല്ലാത്ത ഒരു വലിയ ചരിത്രവും സത്യവുമൊന്നും (അല്ലറ ചില്ലറ വ്യത്യാസങ്ങളോടെ) ഖുർആനിൽ ഇല്ല.
പിന്നെ ഹൈന്ദവ വിശ്വാസം.
ഹിന്ദു ഒരു മതമല്ല എന്ന് എല്ലാവർക്കും അറിയാം. അതൊരു സംസ്കാരം മാത്രമാണ്. ഒരൊത്തുപോകുന്ന സംസ്കാരം. അടിച്ചേൽപിക്കാനില്ലാത്ത സംസ്കാരം. ഒട്ടനവധി വിശ്വാസ രീതികളെ ഒരുമിച്ചു കൊണ്ട് പോകുന്ന, എല്ലാം ശരി, എല്ലാത്തിലൂടെ ചെന്നാലും ശരിയിലെത്താം, സത്യം ദർശിക്കാം, ദൈവത്തെ നേടാം എന്ന് കരുതുന്ന ഒരു സംസ്കാരം. ഒരു വലിയ കുട. അതാണ് ഇന്ത്യക്കാരന് കിട്ടിയ മഹത്വവും സ്വകാര്യവും മഹാ ഭാഗ്യവും. ഇന്ത്യക്കാരൻ മറ്റു മതങ്ങളെ സ്വീകരിക്കാൻ ഇടവരുത്തിയ വിശ്വാസവും സംസ്കാരവും ഇത് തന്നെ.
അതിനാൽ തന്നെ ഹിന്ദു മതത്തിൽ വിശ്വാസപരമായ നിർബന്ധങ്ങളോ തീവ്വ്രതയോ ഇല്ല. ഹിന്ദുവിന് അമ്പലത്തിൽ പോകലും പോകാതിരിക്കലും ഒരു പ്രത്യേക പ്രതിഷ്ടയെ മാത്രം പൂജിക്കലും പൂജിക്കാതിരിക്കലും നിബന്ധമല്ല, ബാധ്യതയല്ല.
ഇത് മാത്രം, ഈ ഗ്രൻഥവും പ്രവാചകനും മാത്രം അവസാനത്തേത്, ഇതല്ലാത്തതെല്ലാം തെറ്റ്, ഇതിനു ശേഷം വരുന്നത് ഒന്നും സ്വീകരിക്കരുത് എന്ന് ഹൈന്ദവ വിശ്വാസം എവിടെയും നിഷ്കർഷിക്കുന്നില്ല.
അതിനാൽ തന്നെ ഞാൻ ഒരു വേള ഹൈന്ദവ വിശ്വാസത്തെ കൈകാര്യം ചെയ്തിട്ടില്ല. ഒരു നിലക്കും വിശ്വാസപരമായി എന്നെ ബാധിക്കാത്തതിനാൽ. ഹൈന്ദവത വിശ്വാസപരമായി എല്ലാവർക്കും സ്വാതന്ത്ര്യത്തെ നൽകി എന്നതിനാൽ. ബിംബത്തിലൂടെ മാത്രം കാണാൻ പറ്റുന്നവനോട് അങ്ങനെ കാണാനും, ബിംബം ആവശ്യമില്ലാത്തവനോട് അങ്ങനെ ബിംബമില്ലാതെ നിരാകാര നിർഗുണ പരബ്രഹ്മത്തെയും ഓംകാരത്തെയും കാണാനും സ്വാതന്ത്ര്യം നൽകുന്നു. മുടന്തന് നടക്കാൻ ബിംബമെന്ന വടി കൊടുക്കുന്നു. എന്ന് വെച്ച് മുടന്തില്ലാത്തവനോടും വടി നിർബന്ധമായും പിടിച്ചുകൊള്ളണം എന്ന് നിര്ബന്ധിക്കുന്നുമില്ല.
പിന്നെ ഖുർആനിലെ വെല്ലുവിളിയെ കുറിച്ച്.
സിറാജേ, ഖുർആൻ എന്നല്ല, ഒന്നും മറ്റൊന്നും പോലെ ആവില്ല. ഒന്നും മറ്റൊന്ന് പോലെ ഉണ്ടാക്കാനും രചിക്കാനും പറ്റില്ല. യാന്ത്രികമായല്ലാതെ. കോപ്പി ആയല്ലാതെ. പകർപ്പവകാശത്തോടെ.
സിറാജേ, ആർക്കും മറ്റൊരാൾ ചെയ്തത് പോലെ ചെയ്യാനും എഴുതാനും പറ്റില്ല. അങ്ങനെ പറ്റിയാൽ കോപ്പി അടിച്ചു എന്നാണു പറയുക. കളിക്കുന്ന കാർഡ്‌സ് റാൻഡം ആയി ഇട്ടാൽ മറ്റൊരാൾ ഇട്ടതു പോലെ നിനക്ക് ഇടാൻ പറ്റില്ല. ഇത് വളരെ ചെറിയ മാത്തമറ്റിക്കൽ സത്യവും വസ്തുതതയും കൂടിയാണ്.
വൈക്കം മുഹമ്മദ് ബഷീർ എഴുതിയത് പോലെ അയാൾക്കേ എഴുതാൻ പറ്റൂ. പമ്മൻ എഴുതിയത് പോലെ അയാൾക്കും. ഈ വെല്ലു വിളി അവർ നടത്തിട്ടയിട്ടില്ല, നടത്തില്ല. നടത്തിയാൽ അവരും വിജയിക്കും. പക്ഷെ സാമാന്യ യുക്തിയും ബുദ്ധിയുമുള്ള ആരും തന്നെ അങ്ങനെ ഒരു വെല്ലുവിളി നടത്തില്ല. പക്ഷെ ഖുർആൻ അങ്ങനെ ഒരു വെല്ലുവിളി നടത്തി എന്നതാണ് അതിലെ വിഡ്ഡിത്തവും അസാംഗത്യവും.
സിറാജേ, സിറാജ് എഴുതിയത് പോലെ മറ്റൊരാൾക്കും എഴുതാൻ പറ്റില്ല. ഖുർആൻ എന്നല്ല ആര് വെല്ലുവിളിച്ചാലും ജയിക്കും. കാരണം ആ വെല്ലുവിളിയിൽ കുട്ടികളുടെ മനഃശാസ്ത്രം മാത്രമേ ഉള്ളൂ. ഒന്നും മനസിലാകാത്തത് കൊണ്ടുണ്ടാവുന്ന മനശാസ്ത്രം. അത് എല്ലാവർക്കും ഒരു പോലെ നടത്താൻ കഴയുന്ന വെല്ലുവിളി.
സിറാജേ, പ്രകൃതിയിൽ ഒന്നും ആവർത്തിക്കില്ലെന്ന വളരെ നിസാരമായ വസ്തുത വെച്ച് നടത്താവുന്ന ഒരു വെല്ലുവിളി ആണത്. ഒരേ മാവിൽ ഉണ്ടാവുന്ന മുഴുവൻ ഇലകളെയും നോക്കൂ. ഓരോ ഇലയും വേറെ വേറെ ആണ്. ഒരിക്കൽ എറിഞ്ഞത് പോലെ പിന്നെ ഒരിക്കൽ ആർക്കും, അയാൾക്കു തന്നെയും, എറിയാൻ കഴയില്ലെന്നു അറിഞ്ഞാൽ നടത്താവുന്ന ഒരു വെല്ലുവിളി മാത്രം. ഒരിക്കൽ അടിച്ചത് പോലുള്ള ഗോൾ അവൻ തന്നെയും, പിന്നെ മറ്റാരും, രണ്ടാമത് അടിക്കില്ലെന്ന തെളിവ് വെച്ച് നടത്താവുന്ന വെല്ലുവിളി.
പിന്നെ വ്യവസ്ഥിതിയുടെ കാര്യം.
സിറാജേ, വ്യവസ്ഥിതിയും സംസ്കാരവും ജീവിത രീതികളും മനുഷ്യനിലൂടെ കാലക്രമേണ ഉരുത്തിരിഞ്ഞു വന്നതാണ്. യൂറോപ്പും അമേരിക്കയും ജീവിക്കുന്നത് അത്തരം വ്യവസ്ഥിതിയിലൂടെയാണ്. എല്ലാ നാട്ടിലും അവർക്കു പറ്റിയ രീതികളും വ്യവസ്ഥിതികളും മനുഷ്യൻ ക്രമേണ വളർത്തിക്കൊണ്ട് വന്നിട്ടുണ്ട്. ലോകത്തെല്ലാവരും അടിസ്ഥാനപരമായി ജീവിക്കുന്നത് അങ്ങിനെ തന്നെയാണ്. മനുഷ്യൻ കാലാകാലങ്ങളിലൂടെ വളർത്തിയും ഉരുത്തിരിയിച്ചും കൊണ്ട് വന്നത് വെച്ച്. അതിൽ ഇസ്‌ലാമും ഉണ്ടെന്നു മാത്രം. പലതിൽ ഒന്നായി. ഒട്ടും മോശമല്ലാത്ത, എന്നാൽ എല്ലാത്തിനേക്കാളും മെച്ചമെന്നു പറയാനില്ലാതെ.
സിറാജേ, മനുഷ്യനുണ്ടാക്കിയെടുത്ത ലോകത്തെയും വ്യവസ്ഥിതിയെയും അറിയാനും പഠിക്കാനും സൂക്ഷിക്കാനും തുടർത്താനും നടത്തുന്ന പരിശ്രമമാണ് വിദ്യാഭ്യാസവും പിന്നീട് നമ്മൾ ചെയ്തു കൊണ്ടിരിക്കുന്ന എല്ലാ ജോലികളും. അത് എഞ്ചിനീയറിംഗ് ആയാലും, എം ബി എ ആയാലും മെഡിക്കൽ ആയാലും പോളിമർ സയൻസ് ആയാലും അക്കൗണ്ട്സ് ആയാലും മാർക്കറ്റിംഗ് ആയാലും, മൈന്റെനൻസ് ആയാലും ശരി.
കാരണം ദൈവം മനുഷ്യരിലൂടെ (എല്ലാവരിലൂടെയും ഇപ്പോഴും) അവനു വേണ്ടതും അവൻ കാരണം പ്രപഞ്ചത്തിൽ വേണ്ടതും നടത്തുന്നു, സംഭവിപ്പിക്കുന്നു. എല്ലാവരും ദൈവത്തിന്റെ ഉദ്ദേശം നടത്തുന്നു. എല്ലാവരും ദൈവത്തിന്റെ കൈകൾ ആവുന്നു, ഉപകരണം ആവുന്നു.
സിറാജേ, ഇത് പറയാൻ ആണ് ഉടനീളം ശ്രമിച്ചത്. അത് ഏതെങ്കിലും പ്രത്യേക മതത്തിനെതിരെ എന്ന് തോന്നുന്നത് അവർ അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നത് കൊണ്ട് മാത്രം. ശരിയേയും സത്യത്തെയും പ്രതിരോധിക്കുന്നവന് ശരിയും സത്യവും അവന്നനെതിരാണെന്നു തോന്നും. വെളിച്ചതിനെതിരെ ഇരുന്നാൽ വെളിച്ചവും നമ്മളെ അന്ധമാക്കും. വെളിച്ചവും നമുക്കെതിരാണെന്നു പറയേണ്ടി വരും
എന്തായാലും നല്ല ചോദ്യം. നല്ല നിലയിൽ, പരമാവധി ഒട്ടും വ്യക്തിപരമാവാതെ, നല്ല ഭാഷയിൽ ചോദിച്ചതിനും, അതിനുള്ള വിശാലതയും സഹിഷ്ണുതയും കാണിച്ചതിനും സിറാജേ ഒരായിരം നന്ദി.
Subscribe to:
Post Comments (Atom)
No comments:
Post a Comment