അപ്പോൾ ഇതുവരെ പറഞ്ഞതൊന്നും വായിച്ചില്ല, കേട്ടില്ല, മനസിലാക്കിയില്ല.
അതല്ലെങ്കിൽ ആരോ പറഞ്ഞത് വെച്ച് എന്തിനെയൊക്കെയോ പ്രതിരോധിക്കാൻ വേണ്ടി മാത്രം കേട്ടു, വായിച്ചു എന്ന് മാത്രം.
പക്ഷെ ഒന്നറിയുക: അങ്ങനെ കേൾക്കുമ്പോൾ കേൾക്കേണ്ടതൊന്നും കേൾക്കില്ല.
വെറുതെ നോക്കിയത് കൊണ്ട് മാത്രം കാഴ്ചയാവില്ല.
അത് കൊണ്ടാണ് ഖുർആനും അന്നത്തെ ഇതുപോലുള്ള സമൂഹത്തോട് പറയേണ്ടി വന്നത്.
അന്ധരും ബധിരരും ഊമാരും മണ്ടങ്ങി വരില്ലെന്ന്.
അവരുടെ ഹൃദയങ്ങൾക്കും കാതിനും സീൽ വെച്ചിരിക്കുന്നുവെന്നും, കണ്ണിൽ മറയാണെന്നും.
********
അതെ, പറയണം. വിശ്വസിക്കണം. എന്തും ഏതും.
അതിനുള്ള സ്വാതന്ത്ര്യം താങ്കൾക്കുണ്ട്.
അത് മറ്റുള്ളവർക്കും ഉണ്ടെന്നു താങ്കളും മനസിലാക്കണം എന്ന് മാത്രം.
പക്ഷെ മറ്റുള്ളവരോട് അവരുടെ പോസ്റ്റിലും വാളിലും വന്നു വ്യക്തി അധിക്ഷേപം നടത്തുമ്പോഴും, "നിങ്ങൾ നിർത്തൂ" എന്ന് ആവശ്യപ്പെടുമ്പോഴുമാണ് പ്രശ്നം.
അതിലാണ് താങ്കളിലെ അസഹിഷ്ണുതയും ഫാസിസവും പുറത്തു വരുന്നത്.
പ്രത്യേകിച്ചും അയാൾ നിങ്ങളുടെ വാളിലോ ഏതെങ്കിലും പൊതുവായ ഗ്രൂപ്പിലോ വന്നിടാത്തിടത്തോളം.
അല്ലാതെ താങ്കളുടെ ആശയപരമായ ഇടപെടലിനെ എപ്പോഴും സ്വാഗതം ചെയ്യും.
താങ്കളുടെ മറുപടികൾ എന്നും സന്തോഷപൂർവം സ്വീകരിക്കും.
ഓരോ ചിന്തയും ഒരു പുരോഗതിയെ സൂചിപ്പിക്കുന്നു.
അറിയാമല്ലോ?
ആശയം, പ്രതി ആശയം, രണ്ടും കലർന്നു പുതിയ ആശയം.
പുതിയ ആശയ വീണ്ടും ആശയം (വിശ്വാസം) ആവും, അതിനു വീണ്ടും പ്രതി ആശയം (വിശ്വാസം) ഉണ്ടാവും, രണ്ടും കലർന്നു പുതിയ ആശയം (വിശ്വാസം) ഉണ്ടാവും.
അങ്ങിനെയാണ് ലോകത്തു പുതിയത് ജനിച്ചു കൊണ്ടിരുന്നത്. വളർച്ച വന്നു കൊണ്ടിരുന്നത്. ലോകം പുരോഗമിച്ചത്. ഇത് ഒരു പച്ചയായ സത്യം.
അല്ലാതെ എല്ലാം ഇതിൽ അവസാനിച്ചു, ഇത് അവസാനത്തേത് എന്ന് പറഞ്ഞവസാനിപ്പിച്ചേടത്തല്ല ലോകം വളർന്നതും പുരോഗമിച്ചതും.
അത് കൊണ്ട് തന്നെ അല്ലെ, എല്ലാം ഇതിൽ അവസാനിച്ചു, അവസാനത്തെ ഗ്രൻഥവും പ്രവാചകനും മതവും എല്ലാം വന്നു കഴിഞ്ഞു എന്ന് കരുതിയവർ, ഒരു പുരോഗതിയുടെയും ഭാഗമാകാതായതു.
തുടക്കത്തിൽ ചിലർ ഒഴികെ, തുടക്കത്തിൽ ഇപ്പോളെന്ന പോലെ ആയിരിക്കില്ല ഈ മതം കണക്കാക്കപ്പെട്ടത് എന്നതിനാലും ആവും അത്.
അവസാനത്തേത് എന്ന് അന്ന് അവരെങ്കിലും കണക്കാക്കാത്തതു കൊണ്ടുമായിരിക്കും.
************
തുടക്കത്തിൽ ചിലർ ഒഴികെ, തുടക്കത്തിൽ ഇപ്പോളെന്ന പോലെ ആയിരിക്കില്ല ഈ മതം കണക്കാക്കപ്പെട്ടത് എന്നതിനാലും ആവും അത്.
അവസാനത്തേത് എന്ന് അന്ന് അവരെങ്കിലും കണക്കാക്കാത്തതു കൊണ്ടുമായിരിക്കും.
************
എല്ലാം ശരിയാണ്, എല്ലാത്തിലും ശരിയുണ്ട്, ദൈവം സ്വാതന്ത്ര്യമാണ്, സ്വാതന്ത്ര്യത്തിലാണ്, തുടർച്ചയാണ്, തുടർച്ചയിലാണ് എന്ന് പറയുന്നവനും കരുതുന്നവനും എങ്ങിനെ നല്ലതിന്റെതല്ലാതാവും?
എങ്ങിനെ അയാൾ നല്ല സംഭാവന നൽകാത്തവനാവും?
എങ്ങിനെ അയാൾ ഒരു ഗുണവും ചെയ്യാത്തവനാവും?
അയാൾ സ്വാസ്ഥ്യവും സ്വാതന്ത്ര്യവും നിർഭയത്വവും അല്ലെ നൽകുന്നതും പറയുന്നത്?
സഹിഷ്ണുതയും സ്നേഹവും ആയിരിക്കില്ലെ അയാളുടെ ആ പറച്ചിലിന്റെ ഫലം?
എല്ലവർക്കും ഒരുമിച്ചു ഒരുപോലെ പോകാവുന്ന എല്ലാവരും ഒരുപോലെ ശരിയാവുന്ന ഒരു ലോകത്തെ കുറിച്ചല്ലേ അയാൾ പറയുന്നത്?
സ്വസ്ഥനായ ദൈവത്തെ കുറിച്ച്, ആവശ്യങ്ങളില്ലാത്ത ദൈവത്തെ കുറിച്ച്.
ദൈവം ഉദ്ദേശിക്കുന്നത് എങ്ങിനെയും നടപ്പാവുന്ന ദൈവത്തെ കുറിച്ച്.
ദൈവം ഉദ്ദേശിക്കുന്നത് എങ്ങിനെയും നടപ്പാവുന്ന ദൈവത്തെ കുറിച്ച്.
അതിനാൽ തന്നെ ദൈവത്തെ കുറിച്ച് ഒന്നും പറയേണ്ടി വരാത്ത ഒരു ലോകത്തെ കുറിച്ച്.
**********
**********
എല്ലാം ആയിരത്തിനാനൂറ് വര്ഷം മുൻപ് അവസാനിച്ചു എന്ന് പറയലാണോ നന്നാവാനും, പുരോഗമിക്കാനും, സംഭാവന നൽകാനും, ഗുണപരനാവാനും ഉള്ള ഏകവഴി?
അതല്ലേ സങ്കചിതത്വം?
അതിനാലല്ലേ, അസഹിഷ്ണുതയും തീവ്രവാദവും ഉണ്ടാവുന്നത്?
അങ്ങനെ അവസാനത്തേത് എന്ന് വിശ്വസിക്കുന്നത് തന്നെയല്ലേ പുരോഗതിക്കും സംഭാവനകൾക്കും തടസ്സം? ഗുണപരനാവുന്നതിലെ വിഘ്നം?
അതല്ലേ എല്ലാ ഗുണങ്ങളെയും തിന്മയാക്കി മാറ്റുന്ന ഏകസ്വഭാവം, ഏകവിശ്വാസം?
അതല്ലേ പുരോഗതി വരുമ്പോഴൊക്കെ സംശയത്തോടെ തടസ്സം നിന്ന വിശ്വാസം?
പിന്നീട് കുറെ കഴിയുമ്പോൾ ഗുണഭോക്താക്കൾ മാത്രമായി, ശേഷം എല്ലാം നമ്മുടെ കിതാബിലുണ്ടെന്നു പറഞ്ഞു തടി തപ്പുന്ന വിശ്വാസപരമായ തരികിട അതല്ലേ?
No comments:
Post a Comment