Monday, June 18, 2018

ഓരോരുത്തരും എപ്പോഴും ഈ അപരിചിതനായ താനുമായി യുദ്ധത്തിൽ ആണ്. ബോറടി എന്നും ഇറിറ്റേഷൻ എന്നും നാടൻ പേരിട്ടു വിളിക്കുന്ന യുദ്ധം.

ല്ല സുഹൃത്തുക്കളെ.
കണ്ടില്ലെന്നു വെച്ചേക്കൂ.
അത് വെറും ഒരു ചെറുവരി പോസ്റ്റ് അല്ലെ?
നീളത്തിലുള്ളതൊന്നും അല്ലല്ലോ?
അല്ലാതെ അസഹിഷ്ണുതയെ വിളിച്ചറിയിക്കേണ്ടതില്ല.
നാം പോസ്റ്റ് ചെയ്യുന്നത് ഫേസ്ബുക്കിൽ അല്ലെ?
എല്ലാ ചാറും ചവറും എത്രയും വരുന്ന ഫേസ്ബുക്കിൽ.
ആരുടെയെങ്കിലും വീട്ടിലോ പറമ്പിലോ അല്ലല്ലോ?
ദിവസവവും പതിനേഴു പ്രാവശ്യം ഒന്ന് തന്നെ പറയുന്നതിൽ ബോറടിയൊന്നും ഉണ്ടാവില്ല.
കാലാകാലങ്ങളായി അന്യഭാഷയിലുള്ള ഒരു വലിയ ഗ്രൻഥം വായിച്ചുകൊണ്ടിരിക്കുന്നതിലും കേൾക്കുന്നതിലും ബോറടി ഉണ്ടാവില്ല.
കാരണം നിങ്ങളുടെ യഥാർത്ഥ പ്രശ്നം അവിടെയാണ്.
അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.
പിന്നെ കണ്ടില്ലെന്നു നടിക്കാൻ പറ്റില്ലെങ്കിൽ നിങ്ങളുടെ ഉള്ളിലെ പ്രശ്നം ആണ്.
അതിനു കാരണമായി ഒന്നറിയുക:
ബോറടിയും ഇറിറ്റേഷനും പുറത്തു നിന്നാണെന്നു തോന്നും.
പുറത്തുള്ളവരെക്കൊണ്ടാണെന്നും തോന്നും.
പക്ഷെ പ്രശ്നം ഉള്ളിന്റെതാണ്. അവനവന്റേതാണ്.
ഉള്ളിന്റെ ശൂന്യത. അവനവന്റെ ശൂന്യത.
അവനവൻ ബലൂണ് പോലെ ആവുന്നത്.
ഏതു മുള്ളും വെളിച്ചവും ചൂടും പൊട്ടിക്കുന്ന ബലൂൺ.
അതിനാലാണ് ഓരോരുത്തനും തന്റെ വലുപ്പത്തെ പുറത്തെ കാര്യങ്ങളുമായി ബന്ധപ്പെടുത്തി മനസ്സിലാക്കേണ്ടി വരുന്നത്.
എപ്പോഴും എൻഗേജ് ആവേണ്ടി വരുന്നത്.
അതല്ലെങ്കിലും ഒറ്റക്കാവുമ്പോഴും ബോറടിക്കുന്നു ഇറിറ്റേഷൻ ആവുന്നു എന്നും പറയേണ്ടി വരുന്നത്.
അതിനാൽ തന്നെയാണ് ജോലിയുമായും സമ്പത്തുമായും സ്ഥാനവുമായും അധികാരവുമായും ഒക്കെ എല്ലാ ഓരോരുവനും തന്നെ ബന്ധപ്പെടുത്തി കാണേണ്ടി വരുന്നത്.
തന്റേതാണ് പ്രശ്നം.
അല്ലാതെ പോസ്റ്റിന്റെതല്ല.
പോസ്റ്റ് ആണെങ്കിൽ കണ്ടില്ലെന്നു നടിച്ചാൽ മതി.
പക്ഷെ പറ്റില്ല.
കാരണം ഓരോരുത്തരും എപ്പോഴും ഈ അപരിചിതനായ താനുമായി യുദ്ധത്തിൽ ആണ്.
ബോറടി എന്നും ഇറിറ്റേഷൻ എന്നും നാടൻ പേരിട്ടു വിളിക്കുന്ന യുദ്ധം.
അത് പുറത്തു പ്രതിബിംബിപ്പിച്ചു കാണുന്നു പറയുന്നു എന്ന് മാത്രം.
അങ്ങിനെ തെറ്റിദ്ധരിക്കും എന്ന് മാത്രം.
അത് പുറത്തു ആരോപിക്കുന്നു എന്ന് മാത്രം.
എന്നിട്ടു പുറത്തു നിന്നുള്ളവരുടേതാണ് പ്രാശനം എന്ന് ആവകാശപ്പെടും എന്ന് മാത്രം.
നാടൻ ഭാഷയിൽ പറഞ്ഞാൽ അങ്ങാടിയിൽ തോറ്റതിന് അമ്മയോട്.

No comments: