ഒറ്റക്കായാൽ ഭയം, ബോറടി?
പരിഹാരമില്ല. കാരണം, ദൈവം ഒറ്റയ്ക്കും ഒറ്റയും.
അതിനാൽ? എത്ര കൂട്ടത്തിലാണേലും
എല്ലാവരും ഒറ്റക്കും ഒറ്റയും
********
ഇണയും തുണയും ജോഡിയും സമൂഹവും ഒക്കെ പ്രജനനത്തിനും സുരക്ഷിതത്വത്തിനും സൗകര്യത്തിനും.
അത് കൊണ്ട് മനുഷ്യൻ വളരും, പെരുകും, അതിജീവിക്കും, അതിജയിക്കും.
ശരിയാണ്.
പക്ഷെ മനുഷ്യൻ എന്നല്ല, പ്രാപഞ്ചികതയിൽ എല്ലാ ഓരോന്നും, ഓരോ കോശം പോലും, പ്രാപഞ്ചികതയുടെയും ശരീരത്തിന്റെയും ഭാഗമായിരിക്കെ തന്നെ, ജീവിക്കുന്നതും നിലനിൽക്കുന്നതും ഒറ്റയിലും ഒറ്റയായും. ഒരനുഭവവും യഥാർത്ഥത്തിൽ പങ്കു വെക്കാനാവാതെ.
ഇത് ഒരു പകൽ വെളിച്ചം പോലുള്ള വസ്തുത, വാസ്തവം.
No comments:
Post a Comment