Thursday, June 14, 2018

നിപയുടെ സന്ദേശം. ജീവനും ജീവിതവും പ്രധാനം. നിന്നിൽ ഞാൻ നീയായ്‌ ജീവിക്കുന്നു.

നിപയുടെ സന്ദേശം
ജീവനും ജീവിതവും പ്രധാനം.
ജീവനും ജീവിതവും വൈറസിനുമുണ്ട്
വിശ്വാസങ്ങളെല്ലാം അങ്ങ് ദൂരെ.. 

********* 

നിപ പറയുന്നു.
800 കോടി മനുഷ്യരേക്കാൾ ഭാരം മൊത്തം വൈറസിന്
ജീവിതത്തിനു വൈറസ് എന്നും അർഥം.
പ്രത്യക്ഷവും പരോക്ഷവും ജീവിതം, ദൈവം.

*******

ബോദ്ധ്യതയാണ്; വിശ്വാസമല്ല.
നാക്കിലെ മധുരം അവനവനു മാത്രം.
മറ്റാർക്കും കിട്ടുമെന്ന് അറിയാനും പറ്റില്ല.
അത്  വിശ്വാസം ആവേണ്ട കാര്യമല്ല.

*********


നിപ പറയുന്നു
നീ എന്റെ വീടും ഭക്ഷണവും.
നിന്നിൽ ഞാൻ നീയായ്ജീവിക്കുന്നു.
എന്നെ നീയാക്കുന്നു
നീയില്ലാതാവുന്നു
ഞാൻ മാത്രമാവുന്നു.

രണ്ടില്ലാത്ത ഒന്ന്.

No comments: