ചോദ്യങ്ങൾ എല്ലാം ചോദ്യങ്ങൾ അല്ല.
അറിയാത്തതു കൊണ്ട് ഉണ്ടാവുന്നതും ഉണ്ടാക്കുന്നതുമല്ല.
ചോദ്യങ്ങൾ പലതും ഉത്തരങ്ങൾ ആണ്.
ഉത്തരങ്ങൾ ഗർഭം ധരിക്കുന്നതാണ്.
സാമാന്യ യുക്തിക്കു ബോധ്യപ്പെടുന്ന ഉത്തരം.
ആ ഉത്തരം ഉണ്ടാവുമ്പോൾ, അത് നമ്മൾ അത് വരെ ശീലിച്ചതിനു എതിരാണ് എന്നത് കൊണ്ട് ചൂടായിട്ടും കോപിച്ചിട്ടും അസ്വസ്ഥപ്പെട്ടിട്ടും കാര്യമില്ല.
മുഖം മോശമാവുമ്പോൾ കണ്ണാടി തല്ലിപ്പൊട്ടിക്കുന്നതു പോലെയേ അതാവൂ.
ഖുർആനിലും ഒരേറെ ചോദ്യങ്ങൾ കാണാമല്ലോ?
അറിയാത്തതു കൊണ്ട് ചോതിച്ചതാണോ? അല്ല.
ഉത്തരം അറിയാത്തതു കൊണ്ട് ചോദിച്ചതാണോ? അല്ല.
ചോദിച്ചവൻ അന്വേഷിക്കുന്നത് കൊണ്ട് ചോതിച്ചതാണോ? അല്ല.
പകരം വായിക്കുന്നവനിൽ ഒരു പ്രത്യേക ഉത്തരം ജനിപ്പിക്കാനും ധ്വനിപ്പിക്കാനും ആണ്.
സാമാന്യ യുക്തിക്കു ബോധ്യപ്പെടുന്ന ഉത്തരം.
No comments:
Post a Comment