Thursday, June 21, 2018

ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ. എന്റെ ജീവിതം ഇല്ലല്ലോ?

Dear Abdul Gafoor,
അത് തന്നെയല്ലേ പറഞ്ഞത്. അത് തന്നെയല്ലേ മേൽപോസ്റ്റിൽ പറയാൻ ഉദ്ദേശിച്ചുള്ളൂ
ദൈവം  മാത്രം എന്ന്. നാം ഇല്ലെന്നു
ദൈവത്തെ  ആത്മാവായോ പദാർത്ഥമായോ രണ്ടുമായോ, ഒന്നായോ, പലതായോ എങ്ങിനെ കണ്ടാലും ദൈവത്തെ അത് ബാധിക്കില്ല, ദൈവം അതിനെയൊന്നും ആശ്രയിക്കുന്നില്ല, അതിനാലൊന്നും ദൈവം നഷ്ടപ്പെടുന്നവനോ പൊള്ളുന്നവനോ ആവില്ല എന്ന്

ദൈവം അങ്ങിനെ തന്നെ ആയിരിക്കട്ടെ. ഒട്ടും സംശയം ഇല്ലാതെ.
താങ്കൾ പറഞ്ഞത് പോലെയൊക്കെ തന്നെ.

എന്നിട്ടും ദൈവത്തെ:
വിശ്വാസം ആവശ്യപ്പെടുന്നവനായും വിശ്വസിച്ചില്ലേൽ  ഭീഷണിപ്പെടുത്തുന്നവനായും ശിക്ഷിക്കുന്നവനായും ചിത്രീകരിക്കേണ്ടതുണ്ടോ?
ഏതെങ്കിലും സ്ഥലത്തെയും വ്യക്തിയെയും ഗ്രന്ഥത്തെയും ആശ്രയിക്കുന്നവനായും, അവയിൽ  അവസാനിക്കുന്നവനായും ആയി ചിത്രീകരിക്കേണ്ടതുണ്ടോ

പിന്നെ, താങ്കൾ പറഞ്ഞത് പോലെ, സ്ഥായിയായ ഞാൻ ഇല്ലെങ്കിൽ
മരണത്തോടെ തീരുന്ന ഞാനേ ഉള്ളുവെങ്കിൽ,  
ഞാൻ എന്ന സ്ഥിരതയില്ലാത്ത ഏതു എനിക്കാണ് പുനർജന്മവും മരണാനന്തരവും?
എങ്ങിനെ ആണത്?
അതും നീളനീളെ വലുപ്പത്തിലുള്ള ശിക്ഷയുള്ള ഒരു മരണാനന്തരവും പുനർജന്മവും

ജനിക്കുന്നതും പുനർജനിക്കുന്നതും ദൈവം മാത്രമല്ലെ? ജീവിതം മാത്രം
ജീവിതത്തിന്റെ ഞാനല്ലേ ഉള്ളൂ.

എന്റെ ജീവിതം ഇല്ലല്ലോ?

No comments: