ഗുരോ, ആരാണ് കപടൻ?
വിജയിക്കുമെന്നായാൽ കൂടെ
പരാജയപ്പെടുമ്പോഴും, പരാജയപ്പെടുത്താനും എതിരെ?
രണ്ടുമല്ലെങ്കിൽ തൊട്ടുതൊട്ടില്ല.
ആവശ്യത്തിൽ ഉപകരിക്കാത്തവൻ.
**********
മതം തെരഞ്ഞെടുക്കപ്പെടേണം;
വിജയിക്കുമെന്നായാൽ കൂടെ
പരാജയപ്പെടുമ്പോഴും, പരാജയപ്പെടുത്താനും എതിരെ?
രണ്ടുമല്ലെങ്കിൽ തൊട്ടുതൊട്ടില്ല.
ആവശ്യത്തിൽ ഉപകരിക്കാത്തവൻ.
**********
മതം തെരഞ്ഞെടുക്കപ്പെടേണം;
കുട്ടികളിൽ ശീലമാക്കുകയും അടിച്ചേല്പിക്കുകയും അല്ല.
**********
നാലര വയ സ്സ്കാരൻ ഉമ്മയോട്:
"സ്വർഗത്തിൽ ബുഗാറ്റി കാറും ഐസ്ക്രീമും ചങ്ങായിമാരും ഉണ്ടാവുമോ?"
മതം എവിടെ കയറിപ്പിടിച്ചു എന്ന് നോക്കൂ.
**********
മരണവും മരണാനന്തരവും പറഞ്ഞു പേടിപ്പിക്കുകയും കൊതിപ്പിക്കയും ചെയ്യുന്നില്ലെങ്കിൽ മതങ്ങൾ ക്ലച്ച് പിടിക്കില്ല.
********
ഗുരോ ആരാണ് കപടൻ?
നിലപാടുകൾക്ക് വേണ്ടി നിലകൊള്ളാത്തവൻ.
********
മതനിരപേക്ഷതയെന്നാൽ മതങ്ങളെ സുഖിപ്പിച്ചു വളർത്താനുള്ള ലൈസൻസ് അല്ല.
*********
എല്ലാവരെയും എന്നല്ല ആരെയും സംതൃപ്തിപ്പെടുത്താൻ പറ്റില്ല.
അത് kontanu ബുദ്ധനും മുഹമ്മദിനും നാട് വിടേണ്ടി വന്നത്.
******
ഗുരോ ആരാണ് കപടൻ?
നേട്ടങ്ങൾക്കു വേണ്ടി മാത്രം നിലകൊളളുന്നവൻ.
നഷ്ടപ്പെടാൻ തയാറില്ലാത്തവൻ.
*****
ഗുരോ ആരാണ് കപടൻ?
സ്ഥാനങ്ങൾക്കു വേണ്ടി ഏതു കമ്മറ്റിയിലും മെമ്പർ ആവുന്നവൻ.
ഗുരോ ആരാണ് കപടൻ?
അധികാരി വർഗത്തോട് രാജിയാവുന്നവൻ.
അധികാരമില്ലാത്തവനിൽ നൂറു കുറ്റം കണ്ടെത്തുന്നവൻ.
******
ആരാണ് കളവു പറയുന്നവർ?
വിശ്വാസി അറിയാതെ ഉണ്ടെന്നു സാക്ഷ്യം പറയുന്നു.
അവിശ്വാസി അറിയാത്തത് അറിയില്ലെന്ന് പറയുന്നു.
*******
മാർക്കറ്റിംഗ് ആവശ്യപ്പെടുന്ന ദൈവം.
ഡിസ്കൗണ്ട് വെച്ച ഒരു മാസവും.
ചിരി വരുന്നു.
********
ഗുരോ ആരാണ് കപടൻ?
അറിവിനേയും ചിന്തയെയും ബോദ്ധ്യതയേയും
ആൾക്കൂട്ടത്തിനും അധികാരികൾക്കും മുൻപിൽ
രാജിയാക്കുന്നവൻ.
********
ഗുരോ ആരാണ് കപടൻ?
അറിവിനേയും ചിന്തയെയും ബോദ്ധ്യതയേയും
ആൾക്കൂട്ടത്തിനും അധികാരികൾക്കും മുൻപിൽ
രാജിയാക്കുന്നവൻ.
No comments:
Post a Comment