ദൈവം എന്നാൽ അല്ലാഹു എന്ന് കൂടിയല്ലെന്നു ആര് പറയുന്നു?
ഭാഷയുടെയും ഭാഷാന്തരത്തിന്റെയും പ്രശ്നം മാത്രം.
മുഹമ്മദ് മാത്രമല്ല എല്ലാവരും അല്ലാഹുവിന്റേത് തന്നെ.
മുഹമ്മദിലൂടെ മാത്രമല്ല എല്ലാവരിലൂടെയും ദൈവം തന്നെ പറയുന്നു, ചെയ്യുന്നു.
ദൈവത്തെ ചുരുക്കി പരാജയപ്പെടുത്തരുതല്ലോ.
കാലത്തിലും സ്ഥലത്തിലും ഗ്രൻഥത്തിലും വ്യക്തിയിലും ഭാഷയിലും ഒന്നും.
അല്ലാഹു എന്ന ദൈവം ഉദ്ദേശിക്കുന്നത് തന്നെ എല്ലാവരും പറയുന്നു, ചെയ്യുന്നു.
ദൈവം അവസാനമില്ലാത്ത, തുടർന്നു കൊണ്ടിരിക്കുന്ന തുടർച്ച.
No comments:
Post a Comment