Thursday, June 21, 2018

ചിലരെയെങ്കിലും മൗനം സ്വർണാമെന്നു പറഞ്ഞു മൗനിയാക്കാം. ചിലപ്പോൾ ചിലതു പറഞ്ഞാണ് മൗനം ഉണ്ടാവുക.


ബാസിത്, നല്ല സുഹൃത്തേ, എങ്ങിനെയുണ്ട് ജീവിതം? പ്രത്യേകിച്ചും ഖത്തർ ജീവിതം.
നല്ലതു തന്നെ എന്ന് വിചാരിക്കുന്നു. ഉഷ്ണകാലത്തും.

ബാസിത് ഒരു പ്രശ്നവും ഇല്ല
നിനക്ക് മനസിലാവും പോലെ തന്നെ മനസിലാക്കുക, മനസ്സിലാക്കുന്നു. 
അങ്ങിനെ തന്നെ മനസിലാക്കണം.
നിന്റെ മാനവും മാനദണ്ഡവും വെച്ച്.
നിന്റെ ലോകത്തു നിന്നും പാശ്ചാലത്തിൽ നിന്നും തന്നെ നോക്കിക്കൊണ്ട്.
നിന്റേതായ ചിലതു സംരക്ഷിക്കാൻ.
യാഥാസ്ഥിതി നിലനിന്നു കാണാൻ.
അങ്ങനെ സുരക്ഷിതത്വവും അതിന്റെ ആലസ്യവും പൂകാൻ.

അതിനു വേണ്ടി മൗനമാണ് സ്വർണമെന്നു പറഞ്ഞു പ്രതിയോഗിയെ കൊണ്ട് മിണ്ടാതിരിപ്പിക്കാൻ വരെ നോക്കാം, ശ്രമിക്കാം
നിങ്ങളും നിങ്ങളുടെ സംഘവും അപ്പോഴും പള്ളികൾ തോറും കവലകൾ തോറും എല്ലാ ദിവസവും പറഞ്ഞു കൊണ്ടെയിരിക്കുകയും, ചെയ്തു  കൊണ്ടിരിക്കുകയും ചെയ്യും.
മൗനം ഒരു വിഷയമാകാതെ.
കുട്ടികളിൽ വരെ അടിച്ചേൽപ്പിച്ചു കൊണ്ട്.

ബാസിത്, നിനക്ക് കാര്യങ്ങൾ അങ്ങനെയേ നോക്കിക്കാണാനും മനസ്സിലാക്കാനും പറ്റൂ

ചിലരെയെങ്കിലും മൗനം സ്വർണാമെന്നു പറഞ്ഞു മൗനിയാക്കാം, പറ്റിക്കാം,
അധികാരികൾക്കും സ്ഥാപിത താല്പര്യക്കാർക്കും സ്ഥാപിത മതങ്ങൾക്കും,
(അവർക്കത് ബാധകമാവാതെ
അവർ വാതോരാതെ പറഞ്ഞുകൊണ്ടും ചെയ്യേണ്ടതെല്ലാം ചെയ്തുകൊണ്ടും
അങ്ങിനെ മൗനം സ്വർണയമാണെന്നു പറയുന്നതും ഒരായുധമാക്കി എതിർപ്പുകൾ ഇല്ലാതാക്കി രക്ഷപ്പെടാം.
പറയുന്നവരെ കൃത്രിമമായ മൗന-അഹങ്കാരത്തിലാക്കി മൗനികളാക്കാം.
അവരെ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാക്കാം.

അങ്ങിനെ അവർക്കു
മുഹമ്മദിനെയും യേശുവിനെയും സോക്രട്ടിസിനെയും ഒക്കെ ഒന്നും പറയാത്തവർ ആക്കാമായിരുന്നു
പക്ഷെ കഴിഞ്ഞില്ല.
എപ്പോഴും എല്ലാവരുടെ കാര്യത്തിലും അങ്ങിനെ സാധിക്കില്ലായിരുന്നു.

പക്ഷെ, ബാസിത്മൗനവും സമാധാനവും മനസ്സിൽ തെളിയുന്നതാണ്.
ചിലതു പറയുന്നിടത്തും പറയാത്തിടത്തും അല്ല
ചിലതു പറയുമ്പോൾ അതിനെ പറയിപ്പിക്കാതിരിക്കാൻ വേണ്ടി പറഞ്ഞുണ്ടാക്കേണ്ടതല്ല
ചിലപ്പോൾ ചിലതു പറഞ്ഞാണ് മൗനം ഉണ്ടാവുക

No comments: