സോറി. ഗോപാൽ, അങ്ങനെയങ്ങു താമസിച്ചു പോയി.
അങ്ങ് ഉന്നയിച്ച സംശയം ന്യായം ഉള്ളതും ഒറ്റയിരുപ്പിൽ തീർപ്പു പറയാൻ പറ്റാത്തതും തന്നെ.
എത്ര തീര്ത്താലും വീണ്ടും മറ്റു ചില രീതിയിൽ അവശേഷിക്കുന്നതും തന്നെ.
കടന്നു പോകും പോലെ, വെറുതെ എന്ന് തോന്നും വിധം, അങ്ങ് ഉന്നയിച്ചത് വെറുതെയല്ല.
തീർത്തും ഗൗരവമേറിയത്.
വളരെ ലളിതമായി ഉന്നയിച്ച ഗൗരവമേറിയ വിഷയം.
അല്ലേലും ലളിതമായതിൽ തന്നെയാണ് ഗൗരവമേറിയതു. ചെറുതാണ് വലുത്.
വേണ്ടാതെയും വേണ്ടിയും തലങ്ങും വിലങ്ങും ഉപയോഗിക്കുന്ന ഇത്തരം സംജ്ഞകളിലെ പൊരുത്തക്കേട് കാണുമ്പോൾ തോന്നുന്ന, തോന്നേണ്ട സംശയം തന്നെയാണ് താങ്കളുന്നയിച്ചത്.
വളരെ സന്തോഷം, നന്ദി അത് അപ്പടിയെ പ്രകടിപ്പിച്ചതിന്.
ഗോപാൽ, ആത്മാവ്, ആത്മീയത എന്നൊക്കെയുള്ള സംജ്ഞകൾ ഉപയോഗിക്കുന്നു എന്നേയുള്ളൂ.
ലഭ്യമായ, ചുറ്റുപാടുള്ളവർ പരിചയിച്ച, സംജ്ഞകൾ എന്ന നിലക്ക്.
ചില സന്ദർഭങ്ങളിൽ അതായിരിക്കും ബിംബമായി ഉപയോഗിക്കാൻ എളുപ്പം എന്നതിനാൽ.
ബിംബങ്ങളില്ലാതെ ആരും ഒന്നും തേടുന്നതും മനസിലാക്കുന്നതും ഇല്ല.
പക്ഷെ ഒന്ന് പറയാം.
ഉള്ളത് എന്തോ അത് തന്നെ.
അത് മാത്രമേ ഉള്ളൂ.
അത്രയേ അര്ഥമാക്കുന്നുള്ളൂ.
ലഭ്യമായ സംജ്ഞകൾ ഏതു ഉപയോഗിച്ചാലും.
ഗോപാൽ, പദാർത്ഥം എന്ന് വിളിച്ചാലും ദൈവം എന്ന് വിളിച്ചാലും ഒന്ന്.
വിളിയിലെ വ്യത്യാസം മാത്രം. രണ്ടായി പറയാനില്ല.
ബോധം എന്നാലും ഊർജമെന്നാലും ആത്മാവെന്നാലും ഒന്ന്.
രണ്ടില്ലാത്ത ഒന്ന്.
രണ്ടായും പലതായും തീരുന്ന ഒന്ന്.
ഗോപാൽ, അല്ലാതെ മതപരമായി, വെറും യാന്ത്രികമായി, സാങ്കേതികവത്കരിച്ചു ഉപയോഗിച്ചതല്ല.
ഔപചാരിക മതങ്ങളോടൊപ്പം ഒത്തു പോകാൻ വേണ്ടി ഉപയോഗിച്ചതും അല്ല.
ശരിയും സത്യവും എല്ലാ ഔപചാരികതകള്കും അപ്പുറമാണ്.
ശരിയായി കാണേണ്ട നഗ്നത വസ്ത്രങ്ങൾക്കും അപ്പുറം എന്ന പോലെ.
ഗോപാൽ, ശരീരം വേറെ ആത്മാവ് വേറെ എന്ന നിലക്കല്ല, ആ ഉപയോഗം.
ശരീരവും ആത്മാവും രണ്ടില്ലെന്നു പറയുന്ന, ഒന്നാവുന്ന, ഒന്നായി തീരുന്ന, എല്ലാം ജീവിതം തന്നെ എന്നർത്ഥം വരുത്താൻ ഉപയോഗിച്ചതാണ്.
ജീവിതത്തിൽ ഒന്നായി കലാശിക്കുന്ന ഒന്നേ ഉള്ളൂ എന്ന നിലക്ക്.
ജീവിതത്തിലൂടെ പറയുന്നതും ചെയ്യുന്നതും മാത്രമേ ഉള്ളൂ എന്നർത്ഥമാക്കാൻ.
പുണ്യവും പൂജയും ജീവിതം തന്നെ ജീവിതത്തിലൂടെ തന്നെ എന്നർത്ഥമാക്കാൻ.
ജീവിതം തുടരുന്നു, ഞാൻ തുടരുന്നില്ല എന്നർത്ഥമാക്കാൻ.
സ്ഥിരമായതു ഞാനല്ല, ജീവിതം മാത്രം എന്നർത്ഥമാക്കാൻ.
അതിനാൽ, ജീവിതത്തിന്റെ ഞാനേ ഉള്ളൂ.
ജീവിതത്തിനു വേണ്ടി ജീവിതം ഉണ്ടാക്കിയ ഞാനേ (ഞാൻ ബോധമേ) ഉള്ളൂ, എന്നർത്ഥമാക്കാൻ.
ഞാനുണ്ടാക്കിയ ജീവിതവും എന്റെ ജീവിതവും സ്ഥിരാർത്ഥത്തിൽ ഇല്ല എന്ന്.
ആ സ്ഥിരമായ (ഞാനല്ലാത്ത) ജീവിതം തന്നെയാണ് ആത്മാവും ദൈവവും എന്ന്.
ആ ജീവിതം ജീവിക്കുന്നതിലൂടെയാണ് ആത്മീയതയും പുണ്യവും പൂജയും നടക്കുന്നത് എന്ന്.
ജീവിത നിരാസം അല്ല, പുണ്യത്തിന്റെയും പൂജയുടെയും ധർമത്തിന്റെയും വഴി എന്ന്.
സോറി, ഗോപാൽ കുന്നത്ത്, അവ്യക്തത സൃഷ്ടിച്ചു പോയെങ്കിൽ.
മറ്റൊന്നും ഉദ്ദേശിച്ചല്ല. ഒരജണ്ടയും വേറെ ഇല്ല.
*********
ശരിയാണ് ഗോപാൽ,
ഞാൻ അർഥം ആക്കിയതും അങ്ങനെ തന്നെ.
പക്ഷെ താങ്കൾ മനസിലായില്ല എന്ന് പറഞ്ഞപ്പോൾ, അതിൽ തങ്ങളുടെ അജണ്ടക്ക് പറ്റിയതും അത് വെച്ച് വ്യക്തി അധ്യക്ഷപം നടത്താൻ പറ്റിയതും എന്തോ ഉണ്ട് എന്ന നിലക്ക്, വേറെ ഒരാൾ വേഗം അത് വെച്ചു വേറെ ഒരു കമന്റ് ഇട്ടതു കണ്ടില്ലേ?
അത്രയ്ക്ക് ഉണ്ട് മറുപക്ഷത്തെ അസഹിഷ്ണുത.
നിസ്സഹായത കൊണ്ട് അവർ പുറത്തു വരാത്തത് മാത്രമാണ്.
മതേതര ഭാരതത്തിൽ ആയതു കൊണ്ട്.
ബാക്കി എണ്പത്തഞ്ചു ശതമാനവും തങ്ങളുടെ മതക്കാരല്ലാത്തതു കൊണ്ട്.
അത്തരം മതവും മതപക്ഷവും അത്രയ്ക്ക് ജാഗരൂകരാണ്.
ഉന്മൂലനം ചെയ്യാൻ വരെ.
********
അവർ
കിട്ടുന്ന ഏതു വടിയും ആയുധവും ഉപയോഗിക്കും.
അന്ധമായി തന്നെ എടുത്തു അടിക്കും.
സ്വന്തം കൈ ചീത്തയായാലും പ്രശ്നമില്ല.
അല്ലെങ്കിൽ തനിക്ക് മനസ്സിലായില്ലെങ്കിൽ ആർക്കും മനസിലായില്ല, മനസിലാവരുത് എന്ന് വരുത്തും.
ആരെ, എന്ത്, എന്തിനു, എങ്ങിനെ എന്നതൊന്നും പ്രശ്നം ആക്കില്ല.
എതിർക്കണം എന്നല്ലേ ഉള്ളൂ?
അതല്ലേൽ വ്യക്തി അധിക്ഷേപം നടത്തണം എന്നല്ലേ ഉള്ളൂ?
ശരിയോ തെറ്റോ എന്നതല്ലല്ലോ പ്രശ്നം?
അവർ ധീരമായി തന്നെ മുന്നോട്ടു പോവും.
അതിനാൽ ആരിൽ നിന്നു എന്ത് കിട്ടിയാലും അതിനെ ഉപയോഗിച്ചുമടിക്കും.
അയാൾ എന്ത് ഉദ്ദേശിച്ചു, ഉദ്ദേശിച്ചില്ല എന്നതൊന്നും പ്രശ്നമാക്കില്ല.
അയാളുടെ സത്യസന്ധതയെയും അവർക്കു അവരുടെ ദുരുദ്ദേശം ആക്കി മാറ്റാമല്ലോ?
ശത്രുവിനെതിരെ ഏതു ശത്രുവും മിത്രം.
ലക്ഷ്യം നന്നായാൽ മതിയല്ലോ?
വഴി എന്തെങ്കിലും ആവട്ടെ.
ദീപസ്തംഭം മഹാശ്ചര്യം.
അവർക്കും നടത്തണം ഒരെതിർപ്.
ഒരു വ്യക്തി അധിക്ഷേപം.
നല്ലതു വരും. വലതു വരട്ടെ.