Wednesday, August 21, 2019

മഴക്കെടുതി. സാധാരണ ജനങ്ങളെക്കാള്‍ പാവങ്ങളല്ലേ മന്ത്രിമാരും എംഎല്‍എമാരുമൊക്കെ?

മഴക്കെടുതി.

പിരിച്ചെടുക്കുന്ന നികുതിയും മറ്റ് മുഴുവന് വരുമാനങ്ങളും ഉദ്യോഗസ്ഥരുടെയും എംഎല്എമാരുടെയും മന്ത്രിമാരുടെയും വര്ധിച്ച്കൊണ്ട്‌ മാത്രമിരിക്കുന്ന, ഒരിക്കലും ഒരു കാരണവശാലും കുറയാത്ത, കുറക്കാനാവാത്ത, ശമ്പളവും ആനുകൂല്യങ്ങളും കൊടുക്കാന് പോലും മതിയാകുന്നില്ല.

ജനാധിപത്യമെന്നാല് ഉദ്യോഗസ്ഥന്മാര്ക്കും രാഷ്ട്രീയ നേതാക്കന്മാര്ക്കും എംഎല്എ, എംപി, മന്ത്രിമാര്ക്കും രാജ്യത്തിന്റെ ചിലവില് സുഖവാസവും സ്ഥിരമായ സുരക്ഷിത ജീവിതവും ഏര്പ്പാടാക്കുന്നതിന്റെ പേര്‌.

നാട് എന്തെല്ലാം കഷ്ടത്തിലും നഷ്ടത്തിലുമായാലും അതിൽ ഒരു വീഴ്ചയും കുറവും സര്ക്കാറിന് വരുത്തിക്കൂട. ഏറിയാല് അവ വര്ദ്ധിപ്പിക്കുക മാത്രമല്ലാതെ.

പിന്നെയാണോ സർക്കാർ ദുരിതാശ്വാസം നടത്തുന്നതും നഷ്ടപരിഹാരം നല്കുന്നതും?

പേരിനല്ലാതെ.

എട്ടിലെ പശു പോലെ.

അല്ലാതെ അതിനൊക്കെ സര്ക്കാറിന് എവിടെ പണം, എങ്ങിനെ സാധിക്കും?

സാധാരണ ജനങ്ങളെക്കാള് പാവങ്ങളല്ലേ മന്ത്രിമാരും എംഎല്എ മാരുമൊക്കെ? അവരുടെ ചട്ടിയില് കൈയിട്ട് വാരിക്കൂടല്ലോ?

കൈയിടേണ്ടത് എപ്പോഴും സാധാരണക്കാരായാ വികാരംകൊണ്ട്‌ അവർക്ക് വേണ്ടി തുള്ളുന്ന പാവപ്പെട്ടവന്റെ ചട്ടിയില് തന്നെയല്ലേ?

ഉദ്യോഗസ്ഥൻമാര്ക്കും മന്ത്രിമാര്ക്കും വര്ഷംതോറും ശമ്പള വും - ആനുകൂല്യങ്ങളും നിര്ബന്ധമായും വർദ്ധിപ്പിക്കേണ്ടതും ഉണ്ട്. ഒരു വീഴ്ചയും കൂടാതെ. ആകയാല് ഏത് സര്ക്കാറും എളുപ്പത്തിൽ പാസാക്കുന്ന നിയമങ്ങളെല്ലാം തന്നെ അങ്ങനെയുള്ളതും അവര്ക്ക് വേണ്ടിയുള്ളതുമാണല്ലോ?

മുന്ഉദ്യോഗസ്ഥന്മാരുടെയും എംഎല്എ-എംപി-മന്ത്രിമാരുടെയും പെന്ഷനും നിര്ത്താതെ നല്കണം. ഉദ്യോഗസ്ഥൻ മാരുടെയും എംഎല്എ-എംപി-മന്ത്രിമാരുടെയും
അവരുടെ കുടുംബത്തിന്റെയും ജീവിതം ഒരു നിലക്കും കഷ്ടപ്പെട്ട് കൂട. ഒരുതരം ലാഭനഷ്ടങ്ങള്ക്കും വിധേയമല്ലാതെ അത് സംരക്ഷിക്കണം.

നാട് നശിച്ചു കുട്ടിച്ചോറായി ദരിദ്രമായാലും അതിൽ ഒരു കുറവും വരില്ല, വരാൻപാടില്ല, വരുത്താൻ പാടില്ല. കൂട്ടുകയും കൂട്ടിക്കൊണ്ടിരിക്കുകയും മാത്രമല്ലാതെ.

നികുതി ഇനത്തിലും അല്ലാതെയും സര്ക്കാറിന് കൊടുക്കുന്ന പൈസ മുഴുവന് വെറും വെറുതെയാണോ എന്നും തങ്ങൾക്ക് ഒരുനിലക്കും തിരിച്ചുകിട്ടുന്നതല്ലെന്നും സാധാരണക്കാരായ പാവങ്ങള്ക്ക് തോന്നിയാല് കുറ്റം പറയാൻ പറ്റില്ല.

പ്രത്യേകിച്ചും, സര്ക്കാറിനെയും നാട്ടുകാരെയും വഞ്ചിക്കുന്ന കുറെ ഉദ്യോഗസ്ഥന്മാരും എംഎല്എമാരും മന്ത്രിമാരും മാത്രം വേറെയും കുറെ ഉള്ളതിനാല്.

No comments: