Wednesday, August 21, 2019

ബോധോദയത്തില്‍ കാര്യം മറിച്ചാണ്. ഒന്നും അറിയാൻ ഇല്ലെന്ന് വരും.

ബോധോദയത്തിലും സാക്ഷാല്ക്കാരത്തിലും കാര്യം മറിച്ചാണ്.

സത്യമെന്നും ദൈവമെന്നും താങ്കള് പറയുന്ന മേഖലയുടെ കാര്യം മറിച്ചാണ്.

അവിടെ ഒന്നും ഇല്ലെന്ന് വരും.

ഒന്നും അറിയാൻ ഇല്ലെന്ന് വരും.

ആത്യന്തികമായ അറിവ് അറിവില്ലായ്മയാവും.

അറിവ് വേണ്ടാതാവുകയാവും അവിടെ.

അവിടെ അക്ഷരങ്ങളും അറിവും ഇരുട്ട് പരത്തുന്നതാവും.

സത്യം എന്ന് ഏറെ പറയപ്പെടുന്ന, കച്ചവടം ചെയ്യപ്പെടുന്ന സംഗതിയെ കുറിച്ച അറിവിനെ കുറിച്ചാണ് ഈ പറയുന്നത്.

സത്യത്തെ നേരില് അറിയുന്നര് അവിടെ വെച്ചറിയും ഒന്നും അറിയാനില്ലെന്ന് .

ദൈവത്തെ അറിയുന്നവരും കണ്ടവരും അറിയും, പറയും: ഒന്നും അറിയാനും പറയാനും കാണാനും ഇല്ലെന്ന്.

എല്ലാം താന് തന്നെ, താൻ ആയിരിക്കും പോലെ തന്നെ എന്ന്.

കൊതിച്ച് കൊതിച്ച് അറിയുമ്പോൾ അറിയും അറിയാൻ ഒന്നും ഇല്ലെന്ന്.

ഒന്നും അറിയാനില്ല എന്ന് അറിയുകയും വരികയുമാണ് അവിടെ, ആത്യന്തികമായ അറിവില്.

കാത്തിരുന്ന് വന്ന ആദ്യരാത്രി പോലെയാണ് ആത്യന്തികമായ അറിവ്.

ഒന്നും അറിയാൻ ഇല്ല എന്ന് പെട്ടെന്നറിയും.

ഏറെ കൊതിച്ച് കണ്ടത്‌ കാണാന് കൊള്ളില്ല എന്ന് വരും.

വീണ്ടും കാണാന് ഇഷ്ടപ്പെടാതേയും വരും, അപ്പോൾ.

മതം ഏതൊരു അറിവിനെ അടിസ്ഥാനമാക്കിയാണോ നിലകൊള്ളുന്നത്, ആ അറിവിനെ കുറിച്ചാണ് ഈ പറഞ്ഞത്.

മതം ഏതൊരു സത്യത്തെയും ദൈവത്തെയും അറിവിനെയും കുറിച്ചാണോ പറയുന്നത്, ആ അറിവിന്റെയും ദൈവത്തിന്റെയും സത്യത്തിന്റെയും കാര്യത്തില് ആണ് ഈ പറഞ്ഞത്.

താങ്കള് പറഞ്ഞ അറിവ് വേറെയാണ്.

വ്യാവഹാരികമായ അറിവ്.

വസ്തുതാപരമായ അറിവും വസ്തുനിഷ്ഠമായ അറിവും.

പദാര്ത്ഥപരമായ അറിവ്.

വ്യവസ്ഥിതി നിശ്ചയിച്ച അറിവും, വ്യവസ്ഥിതി ഉണ്ടാക്കിയ അറിവും.

വിഷയങ്ങളില് ഉള്ള അറിവ്.

വിഷയങ്ങളുടെ വിവിധ ശാഖകളിലുള്ള അറിവ്.

പദാര്ത്ഥപരമായ എല്ലാ ശാഖകളിലും ഉള്ള, വേണ്ട അറിവ്.

അത് ഏറെയുണ്ട്. അതിന്‌ അറ്റമില്ല.

അത് അറിയുംതോറും അറിയില്ല, അറിയാനാവില്ല എന്ന അവസ്ഥയും വരും, വരുത്തും.

ഭൗതിക പ്രാപഞ്ചികത അത്രക്ക് വിശാലവും നിഗൂഢവും ആണ്‌ എന്നതിനാല്.

അത് പരീക്ഷണങ്ങളുടെയും നിരീക്ഷണങ്ങളുടെയും തൊട്ടറിവിന്റെയും, വായിച്ചറിവിന്റെയും മേഖലയാണ് എന്നതിനാല്.

അവിടെ അറിയുംതോറും അറിയില്ല എന്ന അവസ്ഥ വരും.

മറക്കുന്നതിന്റെയും ഓര്മ്മിക്കുന്നതിന്റെയും പ്രശ്നം ഉള്ള മേഖലയാണ് അത്‌.

രണ്ടും രണ്ടാണ്.

ഒന്ന്

അറിവില്ല എന്ന അറിവും,

മറ്റത്

അറിയാൻ ഇല്ല എന്ന അറിവും

ഉണ്ടാക്കിത്തരും.

******

അറിഞ്ഞവര്ക്കറിയാം ഒന്നുമില്ലെന്ന്. അറിയാത്തവര്ക്കോ? എന്തൊക്കെയോ ഉണ്ടെന്നും ബാക്കിയുണ്ടെന്നും എപ്പോഴും തോന്നിക്കൊണ്ടേയിരിക്കും.

No comments: