Wednesday, August 21, 2019

ഗുരു എന്തെങ്കിലും പറയട്ടെ. നമുക്കിവിടെ ജീവിക്കാം.

ശിഷ്യന്മാര് ഇപ്പോൾ പുരോഹിതന്മാരും നേതാക്കന്മാരും പ്രാസംഗികരുമായി ഉപജീവനം നടത്തുന്നു.
ആ സ്ഥിതിക്ക് ഗുരു യഥാര്ത്ഥത്തില് എന്ത് പറഞ്ഞുവെന്നതിന്‌ ഉത്തരം കിട്ടില്ല, വേണ്ടതില്ല. വെറും കാല്പനികമായി മാത്രമല്ലാതെ. കെട്ടുകഥകളായല്ലാതെ.
ഗുരു എന്തെങ്കിലും പറയട്ടെ.
ഗുരു പറഞ്ഞത്‌ എന്തെങ്കിലുമാവട്ടെ.
നമുക്കിവിടെ ജീവിക്കാം.
ജീവിതമാണല്ലോ സര്വ്വതിനേക്കാളും പ്രധാനം?
ഗുരുവും പാഠവും നമുക്ക് തലചായ്ച്ചു അലസമായി കിടന്നുറങാനുള്ള തലയിണ. കേട്ടുറങ്ങാനുള്ള മുത്തശ്ശിക്കഥ.
മുത്തശ്ശിക്കഥയിലെ ഗുരുവിനും പാഠങ്ങള്ക്കും സൗന്ദര്യവും സുഖവും ഉണ്ട്.
അല്ലെങ്കിലത് വൈകൃതമാണ്. വല്ലാത്ത ചൂടും പൊള്ളലുമാണ്.
കണ്ണടച്ചുപോകും വിധമുള്ള തീക്ഷ്ണതയേറിയ സഹിക്കമുറ്റാത്ത മിന്നേറ്.

No comments: