Wednesday, August 21, 2019

കാലവര്‍ഷക്കെടുതി. ജനാധിപത്യമല്ലേ? ജനങ്ങളുടെ മേലുള്ള വിവരദോശികളുടെ ആധിപത്യം.

കാലവര്ഷക്കെടുതി.

ഏതെങ്കിലും പാർട്ടിയുടെ ഏതെങ്കിലും എംഎല്എയോ എംപിയോ മന്ത്രിയോ പാർട്ടിസെക്രട്ടറിയോ അവരുടെ കുടുംബക്കാരോ സ്വന്തക്കാരോ കാലവര്ഷക്കെടുതിയില് മരിക്കുകയോ എവിടെയെങ്കിലും കുടുങ്ങിക്കിടക്കുകയോ ചെയ്യുന്നുണ്ടെങ്കില് ഒന്ന് പെട്ടെന്നറിയിക്കണം.

ഗിന്നസ് ബുക്കില് കൊടുക്കണം.

പിന്നെ കൊടുക്കാവുന്ന മേത്തരം രക്ഷാപ്രവര്ത്തനവും ചികിത്സയും അമേരിക്കയില് നിന്നോ യൂറോപ്പില് നിന്നോ ഏര്പ്പാട് ചെയ്യുകയും വേണം.

എല്ലാവരും എത്രയും തത്രപ്പെട്ട് സഹകരിക്കുക.

അല്ലെങ്കിൽ എല്ലും തോലുമായ നാടിന്റെയും നാട്ടുകാരുടെയും ചിലവില് അവരെ എല്ലാ സുരക്ഷയും ആനുകൂല്യങ്ങളും നല്കി പോറ്റി വളര്ത്തി കൊഴുപ്പിക്കാന് വേറെ ഒരവസരം നമുക്ക് കിട്ടാതെ പോകും.

ജനാധിപത്യമല്ലേ?

ജനങ്ങളുടെ മേലുള്ള വിവരദോശികളുടെ ആധിപത്യം.

പുരോഗതിയെന്ന പേരില് കെടുകാര്യസ്ഥതയിലൂടെ അര്ബുദത്തെ നാടിനും നാട്ടുകാര്ക്കും പ്രകൃതിക്കും പരിസ്ഥിതിക്കും നേടിക്കൊടുത്തവർ.

No comments: