Wednesday, August 21, 2019

പരിഹാരമായി വരും. പ്രശ്നമായിത്തീരും. അതാണ് ഇന്ത്യന്‍രാഷ്ട്രീയവും പാര്‍ട്ടികളും നേതാക്കളും.

(പുരുഷന്) പുരുഷലൈംഗീകത 
ഉള്ളി പൊളിക്കും പോലെ
ഉള്ളിലുണ്ടെന്ന് വിചാരിച്ചതൊന്നും  
ഉള്ളിലില്ലെന്നറിഞ്ഞ് 
ക്ഷീണിക്കുന്ന അനുഭവം.

*******

പരിഹാരമായി വരും.
പ്രശ്നമായിത്തീരും

അതാണ് ഇന്ത്യന്‍രാഷ്ട്രീയവും 
പാര്‍ട്ടികളും നേതാക്കളും

ചികിത്സ രോഗമാവും
മരുന്ന് രോഗമുണ്ടാക്കും.

*********

കെട്ടിക്കുടുക്കിയാലെ 
പൗരോഹിത്യത്തിനും നേതാക്കള്‍ക്കും 
ഉപജീവനം നടക്കൂ.

അത്
രാജ്യമായാലും മതമായാലും ജനാധിപത്യമായാലും.

*******

ദൈവം ആരുടെയും ഒന്നിന്റെയും 
തടവിലല്ല എന്ന് പറയുന്നതിന്റെ പേരില്‍ 
നരകത്തിലിടുകയാണെങ്കിൽ 
നരകത്തില്‍ 
ഈയുള്ളവന്‍ സ്വര്‍ഗം കണ്ടെത്തും.

*********

ജനാധിപത്യം വിജയിക്കില്ല
രാജ്യത്തിന്റെ വയറ്റില്‍ അള്ളിപ്പിടിച്ച 
കൊക്കൂണുകളും വിരകളുമായ 
രാഷ്ട്രീയപാര്‍ട്ടികളെ നീക്കം ചെയ്യാതെ.

*********



No comments: