Wednesday, August 21, 2019

ജീവനും ജീവിതവും അരക്ഷിതമാണ്. ഓരോ ശ്വാസോച്ഛ്വാസവും തെളിവ്.

ജീവനും ജീവിതവും അരക്ഷിതമാണ്.

ഓരോ ശ്വാസോച്ഛ്വാസവും തെളിവ്.

അരക്ഷിതത്ത്വം ജീവന്റെയും ജീവിതത്തിന്റെയും ഭാഷയും സ്വഭാവവും. സ്വാഭാവിക ഭാവം.

വഴിപോക്കിലെയും അപരിചിതത്വത്തിലെയും ഭാവം. അരക്ഷിതത്ത്വം.

പൂച്ചയെയും നായയെയും കാക്കയെയും കുരുവിയെയും കാണുക.

പ്രകൃതിയില് എല്ലാം തുറന്നിടത്ത്, തുറന്നാണ്. അരക്ഷിതമായാണ്.

എന്നാലും ജീവബോധമായ് ജീവിതവും ജീവനും സുരക്ഷിതത്വം തേടും.

സ്വസ്ഥതപൂകാന് വൃഥാശ്രമം നടത്തും.

ആ ശ്രമമാണ് മനുഷ്യനില് കവിതയും ചിന്തയും മതവും ദര്ശനവും വിവാഹവും തൊഴിലും അധികാരമോഹവും സാമൂഹ്യ വ്യവസ്ഥിതിയും സന്യാസവും ഒക്കെയായി മാറുന്നത്.

പ്രണയം പോലുമായി മാറുന്നത്.

No comments: