Wednesday, August 21, 2019

ശരിയാണ്‌, സംവിധാനമാണ് മാറേണ്ടത്. മാറ്റാൻ ഇവർ മുന്നില്‍ നില്‍ക്കുമോ?

ചോദ്യം: ജനാധിപത്യത്തിന്റെ പേരിലും തണലിലും ഇത്രക്ക് ഭീമമായ ശമ്പളവും ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും എനിക്ക് വേണ്ടെന്ന് പറഞ്ഞ, പറയുന്ന എത്ര എംഎല്എമാരും മന്ത്രിമാരും എംപിമാരും അങ്ങനെ പറയിപ്പിക്കുന്ന എത്ര പാര്ട്ടികളും നമുക്ക് കേരളത്തിലും ഇന്ത്യയിലും ഉണ്ട്?

ഉത്തരം: ഒന്നുമില്ല. ആരുമില്ല.

'ഒരു സംവിധാനം തരുന്നത്‌ തടയാനാവുന്ന വേറൊരു സംവിധാനം ഇല്ലല്ലോ?'

' ആ കിട്ടുന്നത് ജനാധിപത്യം എന്ന് നമ്മൾ ഓമനപ്പേരിട്ട ഒരു സംവിധാനത്തിന്റെ ഭാഗമായല്ലേ?'

'ആ സംവിധാനം മാറാതെ ഒന്നും ചെയ്യാൻ പറ്റില്ലല്ലോ.'

എന്ന് മറുപടിയായി ന്യായം പറയും.

ശരിയാണ്‌, സംവിധാനമാണ് മാറേണ്ടത്.

മാറ്റാൻ ഇവർ മുന്നില് നില്ക്കുമോ?

ഇല്ല.

ഇനി, അത് പോട്ടെ,

എങ്കിൽ ഒരേയൊരു ചോദ്യം.

ഇവരില് എത്രപേരുണ്ട്, പാര്ട്ടികളുണ്ട് ഇത്രക്ക് ഭീമമായി കിട്ടുന്ന ശമ്പളവും ആനുകൂല്യങ്ങളും സുഖസൗകര്യങ്ങളും അവരെ തെരഞ്ഞെടുത്തയച്ച പാവപ്പെട്ടവര്ക്ക് പകുത്ത് കൊടുക്കുന്നവർ, അങ്ങിനെ കൊടുക്കുമെന്ന് വാഗ്ദാനമെങ്കിലും കൊടുത്തവർ?

ദുരിതകാലത്തെങ്കിലും.

ഇടത് പക്ഷത്തുള്ളവരെങ്കിലും.

സ്വന്തം കാര്യം സിന്ദാബാദ്‌.

ശതകോടികള് ആസ്തിയുള്ള പാർട്ടിക്കും അങ്ങനെ.

ശതകോടികള് ആസ്തിയുള്ള നേതാക്കൾക്കും അങ്ങനെ.

No comments: